ഇന്ന് ആഗസ്റ്റ് 21: ഗുരുവായൂര്‍ ഇല്ലം നിറയും ലോക സംരംഭക ദിനവും ഇന്ന്: അനു സിത്താരയുടെയും സരിത മോഹനന്‍ ഭാമയുടേയും രാധിക ശരത്കുമാറിന്റേയും ജന്മദിനം: ഹവായി അമേരിക്കയുടെ 50 മത്തെ സംസ്ഥാനമായി മാറിയതും വന്യജീവി സംരക്ഷണ ബില്‍ ലോക്‌സഭ പാസാക്കിയതും ലാത്വിയ അതിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം പുതുക്കുന്നതായി പ്രഖ്യാപിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

ഇന്ന് ആഗസ്റ്റ് 21: ഗുരുവായൂര്‍ ഇല്ലം നിറയുംലോക സംരംഭക ദിനവും ഇന്ന്: അനു സിത്താരയുടെയും സരിത മോഹനന്‍ ഭാമയുടേയും രാധിക ശരത്കുമാറിന്റേയും ജന്മദിനം: ഹവായി അമേരിക്കയുടെ 50 മത്തെ സംസ്ഥാനമായി മാറിയതും വന്യജീവി സംരക്ഷണ ബില്‍ ലോക്‌സഭ പാസാക്കിയതും ലാത്വിയ അതിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം പുതുക്കുന്നതായി പ്രഖ്യാപിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update
august

1199   ചിങ്ങം 5
ചിത്തിര  / പഞ്ചമി
2023  ആഗസ്റ്റ് 21, തിങ്കൾ
ഗരുഡപഞ്ചമി / ഗുരുവായൂർ ഇല്ലം നിറ
ഇന്ന്;
               ലോക സംരംഭക ദിനം !
          ്്്്്്്്്്്്്്്്്്്്്്്
 <  World Entrepreneurs' Day; ക്രിയാത്മകമായ പുതിയ വ്യവസായ സംരംഭങ്ങളിലൂടെ സ്വന്തം പേരുകൾ എഴുതിച്ചേർത്ത സംരംഭകരുടെ ദിനം>

Advertisment

* ഫിലിപ്പൈൻസ് : നിനൊ അക്കിനോസ്
   ഡേ !
* മോറോക്കൊ : യൂത്ത് ഡേ !
* In USA;
Poet’s Day !
National Senior Citizens Day
National Spumoni Day !
Brazilian Blowout Day  !
.  
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്‌്‌്‌

''ആചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കിൽ ആ ദൈവത്തോട് ഞാൻ യുദ്ധംചെയ്യുന്നു''

 < - സഹോദരൻ അയ്യപ്പൻ >
 ********** 

ഒരു ഇന്ത്യൻ പ്രണയകഥ’, ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം,   അച്ചായൻസ്  തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അനു സിത്താരയുടെയും (1995),

1august

ദി ഫിനാൻഷ്യൽ  എക്സ്പ്രസ്സ്‌, ദി സ്റ്റേറ്റ്സ്‌മാൻ, സ്പാൻ, മലയാളമനോരമ എന്നീ പത്രങ്ങളിൽ സീനിയർ അസിസ്റ്റന്റ്‌ എഡിറ്ററായി പ്രവർത്തിച്ചിരുന്ന കവിയും എഴുത്തുകാരിയുമായ സരിത മോഹനൻ ഭാമയുടേയും,

1978-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത 'കിഴക്കേ പോകും റെയില്‍' എന്ന സിനിമയിലൂടെയാണ്  ചലച്ചിത്ര രംഗത്തേക്ക് കടന്നുവരികയും പിന്നീട് ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍ താര നായകന്മാരുടെയും കൂടെ ജോഡിയായി തിളങ്ങുകയും തമിഴ് ചിത്രങ്ങള്‍ക്കു പുറമെ തെലുഗു, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിക്കുകയും ചെയ്ത നടിയും സംവിധായകയും  ഒരു ചലച്ചിത്ര സംവിധായകയുടെ ആദ്യ സംവിധായക സംരംഭത്തിനു നല്‍കുന്ന ഇന്ദിരാഗാന്ധി പുരസ്‌ക്കാരം നേടിയ നിർമ്മാതാവും  മുൻകാല  പ്രശസ്ത തമിഴ് നടന്‍ എം ആര്‍ രാധയുടെ മകളുമായ രാധിക ശരത്കുമാറിന്റേയും(1963),

തെലുഗു, തമിഴ്, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന നടി ഭൂമിക ചൗളയുടേയും (1978),

അമേരിക്കക്കാരനായ കൺ‌ട്രി ഗായകനും ഗാനരചയിതാവും അഭിനേതാവും വ്യവസായിയുമായ   കെന്നി റോജേർസ് എന്ന കെന്നത് റേയുടെയും (1938),

റഷ്യയിൽ ജനിച്ച അമേരിക്കൻ വ്യവസായിയും, ലാറി പേജു മൊത്ത് ഗൂഗിൾ കോർപ്പറേഷൻ  സ്ഥാപിച്ച ഒരാളുമായ  സെർജി ബ്രിനിന്റെയും  (1973) ,

100 മീറ്റർ, 200 മീറ്റർ   ഒളിമ്പിക്   ജേതാവും 100 മീറ്റർ ലോക റെക്കോർഡും (9.58 സെക്കന്റ്) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്) സ്വന്തം പേരിലുള്ള ജമൈക്കൻ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിന്റെയും  (1986) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
********
കെ.ജി സേതുനാഥ് മ. (1924-1989)
ചിത്ര (നടി) മ. (1965-2021)
എം. ഉമേഷ് റാവു മ. (1898 -1968)
ഷെൽവി രാജ് മ. (1960 - 2003)
പണ്ഡിറ്റ്  പലുസ്കർ മ. (1872 -1931)
വിനു മങ്കാഡ് മ. (1917 -1978)
എസ്‌. ചന്ദ്രശേഖർ മ. (1910 - 1995)
സച്ചിദാനന്ദ റൗത്ത് റായി മ. (1916-2004)
ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് മ. (1916- 2006)
ട്രോട്സ്കി മ. (1879- 1940)
പീയൂസ് പത്താമൻ മാർ പാപ്പ മ. (1835-1934)

2august
 
സഹോദരൻ അയ്യപ്പൻ ജ. (1889 -1968)
ആഗമാനന്ദൻ  ജ. (1896 -1961)
എ.ഡി. ഹരിശർമ്മ ജ. (1893 -1972 )
വർക്കല രാധാകൃഷ്ണൻ ജ. (1927-2010 )
ഫ്രാൻസിസ് ഡി സാലസ് ജ. (1567-1622)
സ്റ്റെഫാൻ ചാർബോണർ ജ. (1967-2015)
അഹമ്മദ് കത്രാദ ജ. (1929 - 2017 )

ചരിത്രത്തിൽ ഇന്ന് …
********
1888 - ആദ്യത്തെ കൂട്ടൽ യന്ത്രത്തിനുള്ള പേറ്റന്റ് വില്യം സീവാർഡിന്  ലഭിച്ചു.

1911 - ലിയാനാർഡോ  ഡാവിഞ്ചിയുടെ മോണാലിസ പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടു. വിൻസെഡോ  പെറുഗിയ എന്നയാളിൽ നിന്ന് രണ്ടു വർഷത്തിനു ശേഷം ഈ ചിത്രം വീണ്ടെടുത്തു.

8august

1959 - ഹവായി അമേരിക്കയുടെ 50 മത്തെ സംസ്ഥാനമായി മാറി.

1972 - വന്യജീവി സംരക്ഷണ ബിൽ ലോക്സഭ പാസാക്കി. 

1991 - 1940 മുതൽ സോവിയറ്റ് യൂണിയൻ അധിനിവേശത്തിന് ശേഷം ലാത്വിയ അതിന്റെ സമ്പൂർണ്ണ സ്വാതന്ത്ര്യം പുതുക്കുന്നതായി പ്രഖ്യാപിച്ചു.

1991 - മിഖായേൽ ഗോർബച്ചേവിന്‌ എതിരായ അട്ടിമറി ശ്രമം തകർന്നു.

1992 - കെ.ആർ നാരായണൻ ഇന്ത്യയുടെ ഒമ്പതാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.

1993 - നാസയ്ക്ക് മാർസ് ഒബ്സർവർ ബഹിരാകാശ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു .

1994 - റോയൽ എയർ മരോക്ക് ഫ്ലൈറ്റ് 630 മൊറോക്കോയിലെ ഡൗവർ ഐസോണനിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 44 പേരും മരിച്ചു. 

6august

1995 - അറ്റ്ലാന്റിക് സൗത്ത് ഈസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 529 , എംബ്രയർ ഇഎംബി 120 ബ്രസീലിയ , ഇടത് എഞ്ചിൻ തകരാറിലായതിനെത്തുടർന്ന് വെസ്റ്റ് ജോർജിയ റീജിയണൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമിച്ചു , എന്നാൽ ജോർജിയയിലെ കരോൾട്ടണിനടുത്തുള്ള കരോൾ കൗണ്ടിയിൽ വിമാനം തകർന്നു , വിമാനത്തിലുണ്ടായിരുന്ന 29 പേരിൽ ഒമ്പത് പേർ മരിച്ചു. 

2000 - അമേരിക്കൻ ഗോൾഫ് താരം ടൈഗർ വുഡ്സ് 82-ാമത് പിജിഎ ചാമ്പ്യൻഷിപ്പ് നേടി, 1953-ൽ ബെൻ ഹോഗന് ശേഷം ഒരു കലണ്ടർ വർഷത്തിൽ മൂന്ന് മേജറുകൾ നേടുന്ന ആദ്യത്തെ ഗോൾഫ് കളിക്കാരനായി .

2013 - സിറിയയിലെ ഗൗട്ട മേഖലയിൽ രാസായുധ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . 

2017 - ഒരു സൂര്യഗ്രഹണം യുണൈറ്റഡ് സ്റ്റേറ്റ്സ് ഭൂഖണ്ഡത്തിൽ കടന്നു .     
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്,

കാസർഗോഡ് താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തെക്കൻ കാനറ ഡി.സി.സി പ്രസിഡന്റ്, കാസർഗോഡ് നെയ്ത്ത് സഹകരണ സംഘത്തിന്റെ സ്ഥാപകൻ, തെക്കൻ കാനറ  ബോർഡംഗം എന്നീ നിലകളിൽ  പ്രവർത്തിക്കുകയും,  ഒന്നാം കേരളനിയമസഭയിൽ ആദ്യമായി എതിരില്ലാതെ സ്വതന്ത്രനായ് മഞ്ചേശ്വരത്തു നിന്ന്   തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത  എം. ഉമേഷ് റാവുവിനെയും (25 ഒക്ടോബർ 1898 - 1968 ഓഗസ്റ്റ് 21),

നൊസ്റ്റാൾജിയ, അലൗകികം തുടങ്ങിയ കവിതാസമാഹാരങ്ങൾ എഴുതി പ്രസിദ്ധീകരിച്ച കവിയും കഥാകാരനും നോവലിസ്റ്റും മൾബറി പബ്ലിക്കേഷൻസിന്റെ ഉടമയുമായിരുന്ന ഷെൽവി എന്നറിയപ്പെട്ടിരുന്ന ഷെൽവി രാജിനെയും (1960 - ഓഗസ്റ്റ് 21, 2003),

3august

ഉത്തരേന്ത്യയിൽ ഗന്ധർവ മഹാവിദ്യാലയത്തിന്റെ ശൃംഖല സ്ഥാപിച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംഗീതനവോത്ഥാനത്തിന് നേതൃത്വം നൽകിയ പ്രതിഭാശാലിയായിരുന്ന പണ്ഡിറ്റ് വിഷ്ണുദിഗംബർ പലുസ്കറിനെയും (18 ആഗസ്റ്റ് 1872-21 ആഗസ്റ്റ് 1931),

ഇന്ത്യക്കു വേണ്ടി 44 ടെസ്റ്റ് മൽസരങ്ങളിൽ പങ്കെടുത്ത ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായ മുൽ‌വന്ത്റായ് ഹിമ്മത്ത്ലാൽ മങ്കാദ് എന്ന വിനു മങ്കാഡിനെയും (ഏപ്രിൽ 12 1917 - ഓഗസ്റ്റ് 21 1978),

ഫിസിക്‌സ്‌,അസ്‌ട്രോഫിസിക്‌സ്‌,അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയും ചന്ദ്രശേഖർ പരിധി (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തൽ   ശാസ്‌ത്രലോകത്തിനു നൽകുകയും ചെയ്ത് ,1983 ലെ ഭൗതിക ശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം നേടിയ ഭാരതത്തിൽ ജനിച്ച്‌ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത്‌ അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞൻ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്‌. ചന്ദ്രശേഖറിനെയും (ഒക്ടോബർ 19, 1910 - ഓഗസ്റ്റ് 21, 1995),

6august

1986-ൽ ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ഒഡിഷയിലെ പ്രമുഖകവിയും, നോവലിസ്റ്റും,ചെറുകഥാകൃത്തുമായിരുന്ന സച്ചിദാനന്ദ റൗത്ത് റായിയെയും (1916 മെയ് 13–2004 ആഗസ്റ്റ് 21),

'ഷെഹനായി'യെ കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്ന്‍ സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുക്കുകയും  ആ ഗ്രാമീണ വാദ്യോപകരണത്തിന്  മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നൽകുകയും ചെയ്ത പ്രസിദ്ധ ഷഹനായ് വിദഗ്ദ്ധന്‍ ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബിനെയും  (മാർച്ച് 21, 1916 – ഓഗസ്റ്റ് 21, 2006),

സോവിയറ്റ് യൂണിന്റെ (യു.എസ്.എസ്.ആർ) സ്ഥാപകരിലൊരാളും സോവിയറ്റ്  ചെമ്പടയുടെ സ്ഥാപകനും വിപ്ലവകാരിയും ചിന്തകനും ആയിരുന്ന ലിയെഫ് ഡേവിഡോവിച് ട്രോട്സ്കിയെയും (26.10.1879- 21.8.1940)

പീയൂസ് പത്താമൻ മാർപ്പാപ്പയേയും (ഇറ്റാലിയൻ : പിയോ എക്സ് ; ജനനം ഗ്യൂസെപ്പെ മെൽച്ചിയോർ സാർട്ടോ ; < ജൂൺ 1835 - 20 ഓഗസ്റ്റ് 1914) 1903 ഓഗസ്റ്റ് 4 മുതൽ 1914 ഓഗസ്റ്റിൽ മരിക്കുന്നതുവരെ കത്തോലിക്കാ സഭയുടെ തലവനായിരുന്നു . കത്തോലിക്കാ സിദ്ധാന്തത്തിന്റെ വ്യാഖ്യാനങ്ങൾ , ആരാധനാക്രമ പരിഷ്കരണങ്ങളും സ്കോളാസ്റ്റിക് ദൈവശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിന്. ഇത്തരത്തിലുള്ള ആദ്യത്തെ സമഗ്രവും വ്യവസ്ഥാപിതവുമായ പ്രവർത്തനമായ 1917-ലെ കാനൻ നിയമ കോഡ് തയ്യാറാക്കാൻ അദ്ദേഹം തുടക്കമിട്ടു . കത്തോലിക്കാ സഭയിൽ അദ്ദേഹം വിശുദ്ധനായി ആദരിക്കപ്പെടുന്നു . കാനോനികമായി അംഗീകരിക്കപ്പെടാത്ത സൊസൈറ്റി ഓഫ് സെന്റ് പയസ് എക്സ് പരമ്പരാഗത കത്തോലിക്കാ സാഹോദര്യം, അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.)

4august

1936-ൽ ശ്രീരാമകൃഷ്ണ പരമഹംസരുടെ ജന്മശതാബ്ദി വർഷത്തിൽ കാലടിയിൽ രാമകൃഷ്ണ-അദ്വൈതാശ്രമം സ്ഥാപിക്കുകയും, കൂടാതെ പുതുക്കാട്ട് മറ്റൊരാശ്രമവുംകൂടി സ്ഥാപിക്കുകയും അധഃസ്ഥിതോദ്ധാരണത്തിനും ജാതി നിർമാർജ്ജനത്തിനും വേണ്ടിഗണ്യമായി പ്രയത്നിക്കുകയും ചെയ്ത മതപ്രചാരകനും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന ആഗമാനന്ദനെയും (1896 ഓഗസ്റ്റ്‌ 21- 1961) ,

ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും ,  ഓജസ്സു നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും-വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത  ഒരു നവോത്ഥാന നായകനായിരുന്ന സഹോദരൻ അയ്യപ്പനെയും (ഓഗസ്റ്റ് 21, 1889 - മാർച്ച് 6, 1968),

 അമ്പതുവർഷക്കാലം മലയാളഭാഷയേയും സാഹിത്യത്തേയും പോഷിപ്പിക്കുന്നതിനു പ്രയത്നിച്ച കൊങ്കിണി മാതൃഭാഷയായിട്ടുള്ള സംസ്‌കൃത പണ്ഡിതനും, സാഹിത്യകാരനും ജീവചരിത്രകാരനുമായിരുന്ന എ.ഡി. ഹരിശർമ്മയെയും (1893 ഓഗസ്റ്റ് 21-1972 സെപ്റ്റംബർ 12 ),

5august

ആനുകാലികങ്ങളിൽ രാഷ്ട്രമീമാംസ സംബന്ധിച്ച നിരവധി ലേഖനങ്ങൾ എഴുതുകയും, പാർലമെന്റ് നടപടികളെക്കുറിച്ച് ഒരു പുസ്തകം രചിക്കുകയും, ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റായും കേരള സ്‌റ്റേറ്റ് ലോയേഴ്‌സ് യൂണിയന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുകയും ചെയ്ത മുൻ കേരള നിയമസഭാ സാമാജികനും, സ്പീക്കറും, എം.പിയുമായിരുന്ന വർക്കല രാധാകൃഷ്ണനെയും (1927 ഓഗസ്റ്റ് 21 - 2010 ഏപ്രിൽ 26 ),

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധൻ സ്വിറ്റ്സർലാൻഡിലെ ഫ്രാൻസിസ് ഡി സാലസിനെയും (ഓഗസ്റ്റ് 21, 1567 – ഡിസംബർ 28, 1622),

പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ട ഫ്രഞ്ച് കാർട്ടൂണിസ്റ്റ് കാബു എന്നറിയപ്പെട്ടിരുന്ന ചാർബ് എന്നറിയപ്പെട്ടിരുന്ന സ്റ്റെഫാൻ ചാർബോണറിനെയും(21 ഓഗസ്റ്റ് 1967 – 7 ജനുവരി 2015),

ദക്ഷിണാഫ്രിക്കയിലെ ഒരു രാഷ്ട്രീയനേതാവും, വർണ്ണവിവേചനത്തിനെതിരേ സമരം നയിച്ച നേതാവുമായ കാത്തി എന്നറിയപ്പെട്ടിരുന്ന അഹമ്മദ് കത്രാദയെയും(1929 ഓഗസ്റ്റ് 21- മാർച്ച് 28, 2017 )ഓർമ്മിക്കാം.

 ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ

Advertisment