ഇന്ന് ആഗസ്റ്റ് 22: മംഗളഗൗരി വ്രതവും ലോക നാടോടിക്കഥാ ദിനവും ലോക സസ്യക്ഷീര ദിനവും ഇന്ന്: സൗമ്യ സൗദാനന്ദന്റേയും രൂപേഷ് പീതാംബരന്റേയും ശിവശങ്കര വരപ്രസാദിന്റേയും ജന്മദിനം: ജോസെ ഡി ല മാര്‍ പെറുവിന്റെ പ്രസിഡണ്ടായതും ന്യൂ മെക്‌സിക്കോ അമേരിക്കന്‍ ഐക്യനാടുകളുടെ ഭാഗമായതും പന്ത്രണ്ടു രാജ്യങ്ങള്‍ ആദ്യ ജനീവ കണ്‍വെന്‍ഷനില്‍ ഒപ്പു വച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update
august

1199   ചിങ്ങം 6
ചിത്തിര  / ഷഷ്ഠി വ്രതം
2023  ആഗസ്റ്റ് 22, ചൊവ്വ
മംഗളഗൗരി വ്രതം !

Advertisment

ഇന്ന്;
 ലോക നാടോടിക്കഥാ ദിനം !
 
്്്്്്്്്്്്്്്്്്‌്‌്‌

 ലോക സസ്യക്ഷീര ദിനം !     
 < World Plant Milk Day >
 ്്്്്്്്്്്്്്്്്
<  Plant milks are; Almond Milk, Oat Milk, Soya Milk etc …, തെങ്ങിന്റെ പാൽ, അതായത്‌ കള്ള്‌ ഈ ലിസ്റ്റിൽ പെടുമോ ആവോ :p > 

ദേശീയ കൊഴുക്കൊട്ട ദിനം  !
************
< National Bao Day ; മാംസമോ പച്ചക്കറികളോ നിറച്ച്‌  ആവിയിൽ വേവിച്ചെടുക്കുന്ന പലഹാരം.>

august

തമിഴ്നാട് : മദ്രാസ് ഡേ (ചെന്നൈ)! ***********
<1639 ൽ ഇതേ ദിനമാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ചെന്നപട്ടണം ( ഇന്നത്തെ ചെന്നൈ) വിജയനഗരം രാജ്യത്തിന്റെ വൈസ്റോയ് ദാമർല വെങ്കടാദ്രി നായക യുടെ അടുക്കൽ നിന്നും വാങ്ങിയത്.>

* റഷ്യ: ഫ്ലാഗ് ഡേ !
* In USA:
National Eat A Peach Day
National Be An Angel Day
National Pecan Torte Day
National Take Your Cat to the Vet Day

 ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്
”എവിടെയാണ് ഞാനിപ്പോള്‍? അസ്തമയസൂര്യന്റെ തിരോധാന വിസ്മയം കടല്‍ത്തീരത്തിരുന്നു കാണുകയല്ലേ? ഏതു മഹാനട്ടുവന്റേതാണീ ചിലമ്പൊലി? ഇളകിമറിയുന്ന കടല്‍ത്തിരക്കുമപ്പുറത്തുള്ള ഉള്‍ക്കടല്‍ മുതല്‍ ഗംഭീരോദാര നഭസ്സുവരെ വ്യാപിക്കുന്നതും മേലോട്ടു വേരുകളുള്ളതും അധോഭാഗത്ത് ബഹുശാഖിയോടുകൂടിയതുമായ അവ്യയവും അനാദ്യന്തവുമായ ആ മഹാ വൃക്ഷത്തെ ചിദാകാശത്തില്‍ തെളിഞ്ഞുകണ്ടില്ലേ? ആ പാതാള നഭസ്ഥലാന്തം വ്യാപിച്ചുനില്‍ക്കുന്ന ആ പരമ ജ്യോതിസ്സില്‍ ലയിക്കാന്‍ കാലം വൈകി.”

 - പ്രൊ. എസ്. ഗുപ്തന്‍നായര്‍ >
   *********** 

അവതാരികയായും അഭിനേത്രിയായും സംവിധായികയായും മലയാളികള്‍ക്ക് സുപരിചിതയായ സൗമ്യ സൗദാനന്ദന്റേയും (1985),

ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ രൂപേഷ് പീതാംബരന്റേയും (1982),

തെലുങ്കിലെ മെഗാസ്റ്റാർ  ചിരഞ്ജീവി  എന്ന   കൊനിഡെല ശിവശങ്കര വരപ്രസാദിന്റേയും(1955) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
*********
വേളൂർ കൃഷ്ണൻകുട്ടി മ.(1933-2003)
കരുവാറ്റ ചന്ദ്രൻ മ. (1944 - 2013)
യു.ആർ അനന്തമൂർത്തി മ. (1932-2014) 
ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ മ.(1145-1241)
ആർതർ അഗാദേ മ. (1540-1615)
വാറൻ ഹേസ്റ്റിംഗ്സ് മ. (1732-1818)
സിഡ്നിയെൻഡിസ് മ. (1824-1874)
സാലിസ്ബറി പ്രഭു മ. (-1830-1903)
ജൊമൊ കെനിയാറ്റ മ. (1889-1978)

august

കൈക്കുളങ്ങര രാമവാര്യർ ജ.(1832-1896)
എസ്. ഗുപ്തൻ നായർ ജ.(1919 -2006)
ജി.കുമാരപിള്ള ജ. (1923 - 2000)
ശംഭു മിത്ര ജ. (1915 -1997)
അലക്സാണ്ടർ ചെക്കോവ് ജ.(1851-1913)
ക്ലോഡ് ഡെബ്യുസി ജ. (1862 - 1918 )
ഓഹി ബഹ്സൺ ജ. (1908 - 2004)
ബിൽ വുഡ്ഫുൾ ജ. (1987-1965 )

ചരിത്രത്തിൽ ഇന്ന്…
********

1639 - തദ്ദേശീയരായ നായക് ഭരണാധികാരികളിൽ നിന്നും സ്ഥലം വിലക്കു വാങ്ങി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് നഗരം സ്ഥാപിച്ചു.

1827 - ജോസെ ഡി ല മാർ പെറുവിന്റെ പ്രസിഡണ്ടായി.

1848 - ന്യൂ മെക്സിക്കോ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.

1864 - പന്ത്രണ്ടു രാജ്യങ്ങൾ ആദ്യ ജനീവ കൺ‌വെൻഷനിൽ ഒപ്പു വച്ചു. റെഡ് ക്രോസ്സ് രൂപവൽക്കരിക്കപ്പെട്ടു.

1941 - രണ്ടാം ലോകമഹായുദ്ധം:   ജർമ്മൻ പട ലെനിൻ‌ഗ്രാഡിലെത്തി.

1942 - രണ്ടാം ലോകമഹായുദ്ധം:   അച്ചുതണ്ടു ശക്തികൾക്കെതിരെ   ബ്രസീൽ യുദ്ധം പ്രഖ്യാപിച്ചു.

1944 - രണ്ടാം ലോകമഹായുദ്ധം:   സോവിയറ്റ് യൂണിയൻ റൊമാനിയ  പിടിച്ചടക്കി.

1962 - ഫഞ്ചു പ്രസിഡണ്ട് ചാൾസ് ഡി ഗോളിനെതിരെയുള്ള ഒരു വധശ്രമം പരാജയപ്പെട്ടു.

1972 - വർഗ്ഗീയനയങ്ങളെ മുൻ‌നിർത്തി റൊഡേഷ്യയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ നിന്നും പുറത്താക്കി.

1989 - നെപ്റ്റ്യൂണിന്റെ ആദ്യവലയം    കണ്ടെത്തി.

1991 - ബാൾട്ടിക് രാജ്യങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാഷ്ട്രമാണ് ഐസ്‌ലാൻഡ്‌ .

1992 - ഐഡഹോയിലെ റൂബി റിഡ്ജിലുള്ള അവളുടെ വീട്ടിൽ 11 ദിവസത്തെ ഉപരോധത്തിനിടെ എഫ്ബിഐ സ്‌നൈപ്പർ ലോൺ ഹോറിയൂച്ചി വിക്കി വീവറെ വെടിവച്ചു കൊന്നു .

1999 - ചൈന എയർലൈൻസ് ഫ്ലൈറ്റ് 642 ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നുവീണ് മൂന്ന് പേർ കൊല്ലപ്പെടുകയും 208 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

3august

2003 - അലബാമ സുപ്രീം കോടതി കെട്ടിടത്തിന്റെ ലോബിയിൽ നിന്ന് പത്ത് കൽപ്പനകൾ ആലേഖനം ചെയ്ത പാറ നീക്കം ചെയ്യാനുള്ള ഫെഡറൽ കോടതി ഉത്തരവ് പാലിക്കാൻ വിസമ്മതിച്ച അലബാമ ചീഫ് ജസ്റ്റിസ് റോയ് മൂറിനെ സസ്പെൻഡ് ചെയ്തു .

2004 - എഡ്വാർഡ് മഞ്ചിന്റെ രണ്ട് പെയിന്റിംഗുകൾ ദി സ്‌ക്രീമിന്റെയും മഡോണയുടെയും പതിപ്പുകൾ നോർവേയിലെ ഓസ്‌ലോയിലെ ഒരു മ്യൂസിയത്തിൽ നിന്ന് തോക്ക് ചൂണ്ടി മോഷ്ടിച്ചു .

2006 - ഗണിതശാസ്ത്രത്തിലെ പോയിൻകെരെ അനുമാനത്തിന്റെ തെളിവിന് ഗ്രിഗോറി പെരൽമാന് ഫീൽഡ്സ് മെഡൽ ലഭിച്ചു, പക്ഷേ മെഡൽ സ്വീകരിക്കാൻ വിസമ്മതിച്ചു.

2007 - ടെക്സസ് റേഞ്ചേഴ്സ് ബാൾട്ടിമോർ ഓറിയോൾസിനെ 30-3 ന് പരാജയപ്പെടുത്തി , ആധുനിക മേജർ ലീഗ് ബേസ്ബോൾ ചരിത്രത്തിൽ ഒരു ടീം നേടിയ ഏറ്റവും കൂടുതൽ റൺസ് .

2012 - കെനിയയിലെ ടാന റിവർ ഡിസ്ട്രിക്റ്റിൽ കന്നുകാലികൾക്ക് മേയാനുള്ള അവകാശത്തെച്ചൊല്ലിയുള്ള വംശീയ ഏറ്റുമുട്ടലിൽ 52-ലധികം പേർ മരിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്,
മാസപ്പടി മാതുപിള്ള, പഞ്ചവടിപ്പാലം തുടങ്ങി 150 ഓളം ഹാസ്യ കൃതികൾ രചിച്ച വേളൂർ കൃഷ്ണൻകുട്ടിയെയും (1933-2003 ഓഗസ്റ്റ് 22) മലയാളത്തിൽ ചിത്രകഥയ്ക്ക് തുടക്കമിടുകയും, ആനുകാലികങ്ങളിൽ  നിരവധി കാർട്ടൂണുകളും ചിത്രകഥാ സമാഹാരങ്ങളും കാർട്ടൂൺ കഥകളും വരച്ചിരുന്ന കാർട്ടൂണിസ്റ്റും ദേശീയ - സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായിരുന്ന കരുവാറ്റ ചന്ദ്രനെയും (1944 - 22 ഓഗസ്റ്റ് 2013), 

കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവും സംസ്‌കാര' അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുള്ള ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി  എന്ന യു.ആർ. അനന്തമൂർത്തിയെയും(ഡിസംബർ 21, 1932- ഓഗസ്റ്റ് 22, 2014) ,

4august
മതവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ടവരെ വിചാരണ ചെയ്യാനും കഠിനമായി ശിക്ഷിക്കുവാനുമുദ്ദേശിച്ചുകൊണ്ടുള്ള പേപ്പൽ വിചാരണ സ്ഥാപിച്ച   ഉഗൊളിനോ ഡിക്കോണ്ടി എന്ന ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പയെയും(1145 – 22 August 1241),
തോമസ് ഹെർനിയുടെ പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞൻമാരുടെ സവിശേഷചർച്ചകളുടെ സമാഹാരം എന്ന ഗ്രന്ഥത്തിൽ പാർലമെന്റിന്റെ ആരംഭം, ഷെയറുകളുടെ പൌരാണികത, മാടമ്പിമാരുടെ അധികാരാവകാശങ്ങൾ തുടങ്ങിയ ആറു ലേഖനങ്ങൾ എഴുതുകയും വില്യം കോൺകറർ ഇംഗ്ളണ്ടിൽ നടപ്പാക്കിയ കണ്ടെഴുത്തിന്റെ പ്രമാണരേഖയായ ഡൂംസ്ഡേ ബുക്കിനെ (Domesday Book) അടിസ്ഥാനമാക്കി ഗവേഷണങ്ങൾ നടത്തുകയും ചെയ്ത ബ്രിട്ടിഷ് പുരാവസ്തുശാസ്ത്രജ്ഞൻ ആർതർ അഗാദേയെയും(1540-1615 ആഗ. 22),

ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ ബംഗാൾ ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സ്നെയും (6 ഡിസംബർ 1732 – 22 ഓഗസ്റ്റ്‌1818),അന്തർജ്ഞാനത്തേയും കാര്യങ്ങളുടെ പരസ്പരബന്ധത്തേയും പറ്റിയുള്ള കാല്പനിക സങ്കല്പത്തിലൂന്നിയതും രൂപസംബന്ധമായ സകല വിലക്കുകളേയും വലിച്ചെറിയുന്നതും,  അപ്രതിഹതമായ വികാരങ്ങളും, അവ്യവസ്ഥിതവും ശ്ലഥബദ്ധവുമായ ബിംബവിധാനവുമായ സ്പാസ് മോഡിക് കവന സമ്പ്രദായത്തിന്റെ പ്രണേതാക്കളിൽ ഒരാളും ,ഇംഗ്ലീഷ് കവിയും നിരൂപകനുമായിരുന്ന സിഡ്നിയെൻഡിസ് എന്ന  സിഡ്നി തോംപ്സൺ ഡോബെലിനെയും (1824 ഏപ്രിൽ 5 -1874 ഓഗസ്റ്റ് 22),

ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായും ഇന്ത്യക്കു വേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുകയും, മൂന്നു പ്രാവശ്യമായി മൊത്തം പതിമൂന്നു വർഷത്തിലധികം  ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുകയും ചെയ്ത കൺസെർവേറ്റീവ് രാഷ്ട്രീയക്കാരൻ സാലിസ്ബറി പ്രഭു എന്നറിയപ്പെടുന്ന റോബെർട്ട് ആർതർ റ്റാൽബോട്ട് ഗ്യാസ്കോയ്ൻ-സെസിൽ ( 1830 ഫെബ്രുവരി 3 - 1903 ഓഗസ്റ്റ് 22),
കെനിയയുടെ ആദ്യ പ്രസിഡന്റും സ്ഥാപകപിതാവും ആയ  ജൊമൊ കെനിയാറ്റയെയും (1889-ഓഗസ്റ്റ് 22,1978),

പ്രാചീന കാവ്യശാസ്ത്രങ്ങൾക്കു സുഗ്രഹവും ലളിതവുമായ വ്യാഖ്യാനങ്ങൾ ചമച്ച പ്രമുഖ സംസ്കൃതഭാഷാ പണ്ഡിതനും, അദ്ധ്യാപകനുമായിരുന്ന കൈക്കുളങ്ങര രാമവാര്യരെയും (1832-1896).

5august

പ്രമുഖവിമർശകനും, പ്രഭാഷകനും, നിഘണ്ടുകാരനും,   തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് അദ്ധ്യാപകനും,കാലിക്കറ്റ് സർ‌വ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനും  കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറും,  ശ്രീ ചിത്ര ഗ്രന്ഥശാല, മാർഗി, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനവും, 'മലയാളി', ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും .  കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും , കേരള സാഹിത്യ അക്കാദമിയുടെയും പ്രസിഡന്റ്റും ആയിരുന്ന പ്രൊഫസര്‍ എസ്. ഗുപ്തൻ നായരെയും (ഓഗസ്റ്റ് 22 1919 - ഫെബ്രുവരി 6 2006) ,

പൗരവകാംശം, മദ്യനിരോധനം, ഗാന്ധിമാർഗ്ഗം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ച തികഞ്ഞ ഒരു ഗാന്ധിയനും, കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗവും, അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലെ 'ഹൃദയത്തിൻ രോമാഞ്ചം'. എന്നു തുടങ്ങുന്ന  കവിതയടക്കം അരളിപ്പൂക്കൾ,മരുഭൂമിയുടെ കിനാവുകൾ, ഓർമ്മയുടെ സുഗന്ധം,സപ്തസ്വരം തുടങ്ങിയ കൃതികൾ രചിച്ച കവിയും ഗാന്ധിയനും അദ്ധ്യാപകനുമായിരുന്ന ജി.കുമാരപിള്ളയെയും (22 ആഗസ്റ്റ് 1923 – 17 സെപ്റ്റംബർ 2000),

ബഹുരൂപി എന്ന നാടകസംഘത്തിന് രൂപം നല്കുകയും, ടാഗൂറിന്റെ രക്തകരഭി, മുക്തിധാരാ, രാജാ, ബിസർജൻ എന്നീ നാടകങ്ങളുടെയും, ഇബ്‌സൺ, സോഫോക്ലിസ് എന്നിവരുടെ നാടകങ്ങളുടെയും രംഗാവിഷ്കാരം നടത്തുകയും  നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായ ശംഭു മിത്രയെയും( 22 ആഗസ്റ്റ് 1915 - 19 മെയ് 1997),

വിശ്രുത സാഹിത്യകാരനായ ആന്റൺ ചെക്കോവിന്റെ മൂത്ത സഹോദരനും നോവലിസ്റ്റും ചെറുകഥാകൃത്തും പ്രബന്ധരചയിതാവും അലക്സാണ്ടർ ചെക്കോവ് എന്ന അലക്സാണ്ടർ പാവ്ലോവിച്ച് ചെക്കോവിനെയും (ഓഗസ്റ്റ് 22, 1855-May 29, 1913) ,

മികച്ച പിയാനിസ്റ്റും, വാദ്യ സംഗീതത്തിനുവേണ്ടി രചനകൾ നടത്തുന്നതിൽ  വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുകയും, വനത്തിലും, ഇരുമാളികയിലും, ഗുഹയിലുമായി അരങ്ങേറുന്ന രംഗങ്ങളിൽ പ്രേമവും അസൂയയും ദുരിതവും കൂടിക്കലരുന്ന പെല്ലെ ആന്റ് മെലിസാന്റ് എന്ന ഓപ്പറ , സ്വന്തം കുഞ്ഞിനുവേണ്ടി  രചിച്ച ചിൽഡ്രൻസ് കോർണർ എന്ന പിയാനോ ഗാനം, ദ് ബോക്സ് ഒഫ് ടോയ്സ് എന്ന ബാലെ, ഫ്രഞ്ച് മാസികകളിൽ പ്രസിദ്ധീകരിച്ച സംഗീത സംബന്ധിയായ ലേഖനങ്ങൾ ,ഒന്നാംലോകമഹായുദ്ധ കാലത്ത് ബെൽജിയത്തിൽ ജർമനി ബോംബുകൾ വർഷിച്ച സംഭവത്തെ ആസ്പദമാക്കി ക്രിസ്തുമസ് ഒഫ് ദ് ഹോംലെസ് ചിൽഡ്രൻ എന്ന മനോഹരഗാനം തുടങ്ങിയ കൃതികൾ രചിച്ച  ഫ്രഞ്ച് ഗാനരചയിതാവ് ക്ലോഡ് ഡെബ്യുസിയെയും (1862 ഓഗസ്റ്റ് 22-1918 മാർച്ച് 25),

6august

ഫ്രഞ്ച് ഛായാഗ്രാഹകനും ആധുനിക ഫോട്ടോജേർണലിസത്തിന്റെ പിതാവ് എന്നു വിശേഷിപ്പിയ്ക്കപ്പെടുന്ന യാളുമായ ഓഹി കാർച്യേ ബഹ്സണിനെയും (ഓഗസ്റ്റ് 22, 1908-ഓഗസ്റ്റ് 3, 2004),

ക്ഷമയും പ്രതിരോധത്തിലൂന്നിയ ബാറ്റിംഗ് നിപുണതയും, മികച്ച  മുൻ നിര ബാറ്റ്സമാനാക്കുകയും,  ബിൽ പോൺസ്ഫോഡിനോടൊപ്പം ഓപ്പണിംഗ് ജോഡിയായി ചെയ്ത ബാറ്റിങ്ങ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച പ്രകടനമായി ഇപ്പോഴും നിലനിൽക്കുന്ന ക്രിക്കറ്റ് കളിക്കാരൻ വില്ല്യം മാൽഡൺ ബിൽ വുഡ്ഫുൾ(1987 ഓഗസ്റ്റ് 22-1965 ഓഗസ്റ്റ് 11) ഓർമ്മിക്കാം.

 ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment