ഇന്ന് ആഗസ്റ്റ് 23: അന്താരാഷ്ട്ര അടിമവ്യാപാരം നിര്‍ത്തലാക്കിയതിന്റെ ഓര്‍മ്മ ദിനം: മോഹന്‍ ശര്‍മയുടേയും വിനീതിന്റേയും എസ്.എ രാജ്കുമാറിന്റേയും ജന്മദിനം: സ്‌കോട്ടിഷ് ദേശീയവാദി വില്യം വാലസ് വധശിക്ഷക്ക് വിധേയനായതും മെയ്ദിങ്‌നു പമെയ്ബ മണിപ്പൂരിന്റെ രാജാവായതും ചരിത്രത്തില്‍ ഇതേദിനം തിന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update
history

1199   ചിങ്ങം 7
ചോതി  / സപ്തമി
2023  ആഗസ്റ്റ് 23, ബുധൻ

.      അന്തഃരാഷ്ട്ര അടിമവ്യാപാരം  നിർത്തലാക്കിയതിന്റെ ഓർമ്മ ദിനം !     
< International Day for the Remembrance of the Slave Trade and its Abolition >
            *********

Advertisment

സ്റ്റാലിനിസത്തിന്റെയും നാസിസത്തിന്റെയും ഇരകളുടെ  ഓർമ്മ ദിനം ! < യുറോപ്യൻ യൂണിയൻ >
        *********

* റൊമാനിയയിൽ കിംഗ്‌ മൈക്കൽ, നാസി ജർമ്മൻ സർക്കാറിനോടു കുറു പ്രഖ്യാപിച്ച ഇയോൺ അന്തോണിസ്കു വിന്റെ സർക്കാറിനെ മിലിട്ടറി കൂപ്പ്‌ നടത്തി വിമോചിപ്പിച്ച ദിനം !

കാറ്റിൽ പറക്കാനൊരു ദേശീയ ദിനം !
 <  National Ride the Wind Day >
 ********

1history

ചെലവുകുറഞ്ഞ വിമാനയാത്രയ്ക്കൊരു    ദിനം /  Cheap Flight Day !                 
്്്്്്്്്്്്്്്്്്്്്്്്്്്്്
* In USA
                   * Valentino Day !
               *******
< On the anniversary of his death, honor the life of 1920s film star Rudolph Valentino with a marathon of movies like The Four Horsemen of the Apocalypse (1921) >

* National Cuban Sandwich Day
* National Sponge Cake Day

           * ഇന്നത്തെ മൊഴിമുത്ത് *
          ***********

''കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ! കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ? കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ...''

.  < - ഡോ. കെ. അയ്യപ്പപ്പണിക്കർ  >
           ********** 

തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് നടൻ,15ലധികം മലയാള ചിത്രങ്ങളുടെ
നിർമ്മാതാവ്, മൂന്നു തവണ ദേശീയ ഫിലിം ജൂറി മെമ്പർ ഒരിക്കൽ ഇന്ത്യൻ പനോരമ ജൂറി മെമ്പർ  എന്നീ നിലകളിലൊക്കെ  പ്രവർത്തിച്ചു പ്രശസ്തനായ മോഹൻ ശർമയുടേയും (1956),

1986-ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രമുഖ മലയാള ചലച്ചിത്ര താരവും നർത്തകനും , പ്രമുഖ നർത്തകിയും ചലച്ചിത്ര നടിയുമായ ‌‌ശോഭനയുടെ ബന്ധുവും കൂടിയായ വിനീതിന്റേയും (1969),

തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള,  രണ്ട് തവണ ബെസ്റ്റ് മ്യൂസിക് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള  ചലച്ചിത്ര സംഗീതസംവിധായകൻ എസ്.എ രാജ്കുമാറിന്റേയും (1964),

2010-ലെ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച റഷ്യക്കാരനായ ഒരു ബ്രിട്ടീഷ് ഭൗതിക തന്ത്രജ്ഞൻ   കോൺസ്റ്റന്റൈൻ സെർജീവിച്ച് നോവോസെലോവിന്റെയും (1974),

2history

അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനുമായ   റിച്ചാഡ് കെയ്ത്ത് ഇല്ലിങ്‌വർത്തിന്റെയും  (1963),

2010 ലെ കേരള സാഹിത്യ അക്കാദമിയുടെ   കനകശ്രീ പുരസ്കാരം ലഭിച്ച കവയത്രി സൂര്യ ബിനോയ് യുടെയും (1986),

ദിലീപ് കുമാറിന്റെ ഭാര്യയും ബോളിവുഡ്  ചലച്ചിത്രരംഗത്തെ 1960-80 കാല ഘട്ടത്തിലെ ഒരു പ്രമുഖ നടിയുമായിരുന്ന  സൈറ ബാനുവിന്റെയും (1944),

സിംഗപ്പൂരിലെ മുൻ മന്ത്രിയും മുൻ സ്പീക്കറും ഇപ്പോൾ പ്രസിഡന്റുമായ ഇന്ത്യൻ വംശജ ഹലീമ യാക്കൂബിന്റെയും  ( 1954),

 ഒരു അമേരിക്കൻ നടനും സംഗീതജ്ഞനുമായ റിവർ ജൂഡ് ഫീനിക്സിൻ്റെയും (1970), ജന്മദിനം !

ഇന്നത്തെ സ്മരണ !!!
*********

ആർച്ച് ഡിക്കൻ ഉമ്മൻ മാമ്മൻ മ. (1830-1904 ) 
വക്കം അബ്ദുൽ ഖാദർ മ. (1912-1976)
ഡോ. കെ. അയ്യപ്പപ്പണിക്കർ മ. (1930-2006)
എ.ബി രാജ്‌ മ. (1929-2025)
റൂബി ദാനിയേൽ മ. (1912 -2002)
നീയസ് ജൂലിയസ് അഗ്രിക്കോള  മ. (40-93)
ജോൺ  കെൻഡ്രു മ. (1917 -1997)

കെ.പി.നാരായണ പിഷാരോടി ജ. (1909-2004)
ടി പ്രകാശം  ജ. (1872-1957), 
വിന്ദാ കരന്ദികർ ജ. (1918 -2010)
ബൽറാം ജാക്കർ ജ. (1923 -2016)
കോബി ബീൻ ബ്രയന്റ് ജ. (1978 -2020)

ചരിത്രത്തിൽ ഇന്ന് …
********

1305 - സ്കോട്ടിഷ് ദേശീയവാദി വില്യം വാലസ് വധശിക്ഷക്ക് വിധേയനായി.

1708 - മെയ്ദിങ്നു പമെയ്ബ മണിപ്പൂരിന്റെ രാജാവായി.

1839 - ചൈനക്കെതിരെയുള്ള യുദ്ധത്തിന്‌ സൈനിക കേന്ദ്ര മാക്കുന്നതിനായി, യു.കെ. ഹോങ് കോങ് പിടിച്ചെടുത്തു.

1866 - പ്രേഗ് ഉടമ്പടിയോടെ ഓസ്ട്രോ-പ്രഷ്യൻ യുദ്ധത്തിന്‌ അന്ത്യമായി.

3history

1889 - കപ്പലിൽ നിന്ന് കരയിലേക്കുള്ള ആദ്യ കമ്പിയില്ലാക്കമ്പി സന്ദേശം അയക്കപ്പെട്ടു.

1914 - ഒന്നാം ലോകമഹായുദ്ധം: ജപ്പാൻജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് ചൈനയിലെ ക്വിങ്ഡാവോയിൽ ബോംബാക്രമണം നടത്തി.

1939 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനിയും സോവിയറ്റ് യൂണിയനും മോളോടോവ്-റിബ്ബെൺ ട്രോപ്പ് സന്ധി എന്ന ഒരു വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടു. കരാറിലെ ഒരു രഹസ്യ വ്യവസ്ഥയനുസരിച്ച് ബാൾട്ടിക് രാജ്യങ്ങളായ ഫിൻലന്റ്, റൊമാനിയ, പോളണ്ട് എന്നിവ രണ്ടു രാജ്യങ്ങളും പങ്കുവെച്ചെടുത്തു.

1942 - രണ്ടാം ലോകമഹായുദ്ധം: സ്റ്റാലിൻഗ്രാഡ് യുദ്ധം ആരംഭിച്ചു.

1943 - രണ്ടാം ലോകമഹായുദ്ധം: ഖാർകോവ് സ്വതന്ത്രമായി.

1944 - രണ്ടാം ലോകമഹായുദ്ധം: മാഴ്സെയിൽ സ്വതന്ത്രമായി.

1944 - രണ്ടാം ലോകമഹായുദ്ധം: റൊമാനിയയിലെ മൈക്കൽ രാജാവ്, നാസി പക്ഷക്കാരനായ ജനറൽ അന്റോണിസ്ക്യൂവിന്റെ സർക്കാരിനെ പിരിച്ചുവിട്ട് അദ്ദേഹത്തെ തടവിലാക്കി. റൊമാനിയ അച്ചുതണ്ട് ശക്തികളുടെ പക്ഷത്തു നിന്നും സഖ്യകക്ഷികളുടെ പക്ഷത്തേക്ക് മാറി.

1948 - വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് രൂപീകൃതമായി.

1952 - അറബ് ലീഗ് സ്ഥാപിതമായി.

1975 - ലാവോസിൽ അട്ടിമറീയിലൂടെ കമ്മ്യൂണിസ്തുകൾ അധികാരത്തിലേറി.

1990 - അർമേനിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1990 - പശ്ചിമജർമ്മനിയും പൂർ‌വ്വ ജർമ്മനിയും ഒക്ടോബർ 3-ന്‌ ഒരുമിക്കുമെന്ന് പ്രഖ്യാപനം നടത്തി.

1990 - അർമേനിയ USSR ൽ നിന്ന് പിരിഞ്ഞ് സ്വതന്ത്ര രാഷ്ട്രമായി.

2004- മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGS) ലോക്സഭ അംഗീകരിച്ചു.

2011 - വിർജീനിയയിൽ 5.8 (ക്ലാസ്: മിതമായ) ഭൂകമ്പം ഉണ്ടായി . വാഷിംഗ്ടൺ ഡിസിയിലെ സ്മാരകങ്ങൾക്കും ഘടനകൾക്കും കേടുപാടുകൾ സംഭവിക്കുന്നു, തത്ഫലമായുണ്ടാകുന്ന നാശനഷ്ടം 200 മില്യൺ-300 മില്യൺ യുഎസ്ഡി ആയി കണക്കാക്കപ്പെടുന്നു.

4history

2011 - ലിബിയൻ ആഭ്യന്തരയുദ്ധകാലത്ത് നാഷണൽ ട്രാൻസിഷണൽ കൗൺസിൽ സേന ബാബ് അൽ-അസീസിയ കോമ്പൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫിയെ അട്ടിമറിച്ചു .

2012 - സ്ലോവേനിയൻ തലസ്ഥാനമായ ലുബ്ലിയാനയ്ക്ക് സമീപം ഒരു ചൂട്-വായു ബലൂൺ തകർന്ന് ആറ് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2013 - ബൊളീവിയയിലെ സാന്താക്രൂസിലെ പാൽമസോള ജയിൽ സമുച്ചയത്തിലുണ്ടായ കലാപത്തിൽ 31 പേർ കൊല്ലപ്പെട്ടു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്, 

ആദ്യമായി ഔപചാരിക സൺഡെ സ്കൂൾ 1880 ൽ മല്ലപ്പള്ളിയിൽ തുടങ്ങിയ ആർച്ച് ഡിക്കൻ ഉമ്മൻ മാമ്മനെയും ( 3 മാർച്ച്,1830- ഓഗസ്റ്റ് 23, 1904 ),

തൂലികാചിത്രങ്ങൾ, ജീയും ഭാഷാകവികളും, വിമർശനവും വിമർശകന്മാരും, വിചാരവേദി, സാഹിതീദർശനം, പുരോഗതിയും സാഹിത്യകലകളും, പ്രതിഭാശാലികൾ തുടങ്ങിയ കൃതികൾ എഴുതുകയും മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെ അൽ അമീനിലും പ്രഭാതം, മാപ്പിള റിവ്യൂ, ഭാരതചന്ദ്രിക, ദക്ഷിണഭാരതി എന്നീ പത്രങ്ങളിലും പ്രവർത്തിക്കുകയും പ്രതിധ്വനി, സുബോധിനി, തൂലിക എന്നീ മാസികകൾ സ്വന്തമായി നടത്തുകയും സ്വദേശാഭിമാനി പത്രത്തിന്റെ ചരിത്രവും അതു നിരോധിക്കാനിടയായ സാഹചര്യങ്ങളും പ്രമേയമാക്കി സ്വദേശാഭിമാനി എന്ന നാടകം  രചിക്കുകയും ചെയ്ത നിരൂപകനും ഗ്രന്ഥകാരനും സ്വതന്ത്ര ചിന്തകനുമായിരുന്ന വക്കം അബ്ദുൽ ഖാദറിനെയും (1912 മെയ് 2- ആഗസ്റ്റ് 23 1976),

കേരളത്തിലെ ജൂതർക്കിടയിൽ സ്ത്രീകൾ പാടിയിരുന്ന 'പെൺപാട്ടു'കൾ ശേഖരിച്ചു പ്രസിദ്ധീകരിച്ച ജൂത വംശജയായ കേരളീയ വനിത റൂബി ദാനിയേലിനെയും(1912 - 23 ഓഗസ്റ്റ് 2002),

ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്ത പ്രഗല്ഭനായ കവിയും, നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുകയും ചെയ് സാഹിത്യ സൈദ്ധാന്തികൻ ഡോ. കെ. അയ്യപ്പപ്പണിക്കരെയും ( സെപ്റ്റംബർ 12, 1930 - ഓഗസ്റ്റ്‌ 23, 2006),

വെസ്പേസിയൻ ചക്രവർത്തിയുടെ കാലത്ത് (9-79) ബ്രിട്ടനിലെ റോമൻസേനയുടെ അധിപനാകുകയും  77-ൽ അവിടത്തെ ഗവർണറാകുകയും വെയിൽസിലും സ്കോട്‌ലണ്ടിലും ആക്രമണങ്ങൾ നടത്തിയശേഷം 84-വരെ ബ്രിട്ടനിലെ ഗവർണറായി സേവനം അനുഷ്ഠിക്കുകയും ഇക്കാലത്ത് ബ്രിട്ടനിൽ പല കോട്ടകളും പണികഴിപ്പിക്കുകയും ചെയ്ത റോമൻ ജനറലും ഗവർണറും ആയിരുന്ന നീയസ് ജൂലിയസ് അഗ്രിക്കോള  യെയും (July 13, 40 - August 23, 93),

5history

അമിനോ അംളങ്ങൾ ചേർന്ന നൂറുകണക്കിന് ഘടകങ്ങളും ആയിരകണക്കിന് ആറ്റങ്ങളുമുള്ള പ്രോട്ടീൻ തന്മാത്രയുടെ ത്രിമാനഘടന  കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജോൺ കൗഡറി കെൻഡ്രുവിനെയും (മാർച്ച് 24 , 1917 - ഓഗസ്റ്റ് 23, 1997),

നാട്യശാസ്ത്രം (തർജ്ജമ), ശ്രീകൃഷ്ണവിലാസം കാവ്യപരിഭാഷ, കുമാരസംഭവം വിവർത്തനം, ആശ്ചര്യചൂഡാമണി വിവർത്തനം, ശ്രീകൃഷ്ണചരിതം മണീപ്രവാളം വ്യാഖ്യാനം,ആറ്റൂർ (ജീവചരിത്രം), തുഞ്ചത്ത് ആചാര്യൻ (ജീവചരിത്രം),സ്വപ്നവാസവദത്തം പരിഭാഷ,കേശവീയം (സംസ്കൃത വിവർത്തനം),നാരായണീയം വ്യാഖ്യാനം, ആട്ടപ്രകാരവും ക്രമദിപികയും തുടങ്ങിയ കൃതികൾ രചിച്ച സംസ്കൃത-മലയാളഭാഷകളിൽ പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന കെ.പി.നാരായണ പിഷാരോടിയെയും (ഓഗസ്റ്റ് 23, 1909 - മാർച്ച് 20, 2004),

രാഷ്ട്രീയ നേതാവും, സ്വാതന്ത്ര്യ സമരപ്രവർത്തകനും ആന്ധ്രപ്രദേശിന്റെ പ്രഥമ മുഖ്യമന്ത്രിയും ആന്ധ്ര കേസരി എന്നറിയെപ്പെടുന്ന  തങ്കുതൂരി പ്രകാശം പണ്ടുലു എന്ന ടി പ്രകാശത്തെയും ( 23 ഓഗസ്റ്റ് 1872 –  20 മേയ് 1957), 

6history

കവിത, ഉപന്യാസം, നിരൂപണം. പരിഭാഷ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചി ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളായ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും (1996-ൽ) ജ്ഞാനപീഠ പുരസ്കാരവും (2003-ൽ) ലഭിച്ച മറാത്തി സാഹിത്യകാരന്‍ ഗോവിന്ദ് വിനായക കരന്ദികർ എന്ന വിന്ദാ കരന്ദികറെയും  (ജനനം:ഓഗസ്റ്റ് 23, 1918 - മരണം:മാർച്ച് 14, 2010),

പാർലമെൻറ്റേറിയനും രാഷ്ട്രീയ നേതാവും, മുൻലോക സഭ സ്പീക്കറും, മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ബലറാം ജാക്കറിനെയും (23 ഓഗസ്റ്റ് 1923 – 3 ഫെബ്രുവരി 2016 ) ഓർമ്മിക്കുന്നു.

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment