ഇന്ന് ആഗസ്റ്റ് 24: ബ്രഹ്‌മകുമാരീസ് വിശ്വബന്ധുത്വ ദിനവും അസഹിഷ്ണുതയ്ക്കും വിവേചനത്തിനും അക്രമത്തിനും എതിരായ അന്താരാഷ്ട്ര ദിനവും ഇന്ന്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീന്ദ്രനാഥിന്റേയും കനകലതയുടേയും അനു മോഹന്റേയും ജന്മദിനം: വെസൂവിയസ് അഗ്‌നിപര്‍വത സ്‌ഫോടത്തില്‍ പോംപെയ്, ഹെര്‍കുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങള്‍ ചാരത്തില്‍ മുങ്ങിയതും പോപ്പ് ഇന്നസെന്റ് മൂന്നാമന്‍ മഗ്‌നാകാര്‍ട്ട കരാര്‍ അസാധുവായതായി പ്രഖ്യാപിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update
history

1199   ചിങ്ങം 8
വിശാഖം  / അഷ്ടമി
2023  ആഗസ്റ്റ് 24, വ്യാഴം

ഇന്ന്,

     ബ്രഹ്മകുമാരീസ്‌ വിശ്വബന്ധുത്വ ദിനം !
.       ്്്്്്്്്്്്്്്്്്്്്്്്്്്്     
അസഹിഷ്ണുതയ്ക്കും വിവേചനത്തിനും അക്രമത്തിനും എതിരായ അന്തഃരാഷ്ട്ര ദിനം !
         **********
      discrimination & violence>

Advertisment

                      Internaut Day !
     അന്തഃരാഷ്ട്ര കംപ്യൂട്ടര്‍ ശൃംഖല ദിനം !
           *************                  

       അന്തഃരാഷ്ട്ര വിചിത്ര സംഗീത ദിനം !
          International Strange Music Day 
           ***********

        പ്ലൂട്ടോ തരംതാഴ്ത്തൽ ദിനം!
                 < Pluto Demoted Day >

                വെസൂവിയസ് ദിനം !

1history
                *********

* ഉക്രൈൻ : 31മത്‌ സ്വാതന്ത്ര്യദിനം !
* ഉക്രൈൻ- റഷ്യ യുദ്ധത്തിനിന്ന് 
   ആറുമാസം !!!
* ലൈബീരിയ : പതാക ദിനം !
* Nostalgia Night (Uruguay)

* USA;
*National Waffles Day 
*Kobe Bryant Day 
*shooting a star day
*Burger Day
*National Peach Pie Day
*National Knife Day

കേളപ്പജയന്തി ജ. (1889-1971)
്്്്്്്്്്്്്്്്്്്്്്്്്്
ഇന്നത്തെ മൊഴിമുത്ത്
**********
''വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചടുത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവക്കാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് ഞാൻ എഴുതുന്നത്''
. < - കെ പി അപ്പൻ >
           ********* 

ഒന്നാം യു.പി.എ സര്‍ക്കാരില്‍ കേന്ദ്ര ഊര്‍ജ മന്ത്രി പി.എം.സെയ്തിന്റെ മാധ്യമകാര്യ സെക്രട്ടറിയായും എട്ടു വര്‍ഷത്തോളം കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ച, നിലവിൽ ഗള്‍ഫ് ഇന്ത്യന്‍സ് റസിഡന്റ് എഡിറ്ററായും പ്രവർത്തിക്കുന്ന പ്രശസ്ത കാർട്ടൂണിസ്റ്റ്‌ സുധീന്ദ്രനാഥിന്റേയും (1971),

നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തുകയും മലയാള ചലച്ചിത്ര, നാടക - ടെലിസീരിയൽ രംഗത്ത്‌ കഴിഞ്ഞ 30 വർഷങ്ങളായി  പ്രവർത്തിക്കുകയും ചെയ്യുന്ന കനകലതയുടേയും (1960),

4history

മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരും അമ്മാവൻ സായ് കുമാറും ജ്യേഷ്ടൻ വിനു മോഹനും സഞ്ചരിച്ച അഭിനയപന്ഥാവിലേക്ക്‌ 2005ൽ പുറത്തിറങ്ങിയ 'കണ്ണേമടങ്ങുക ' എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയും 2011-ൽ പുറത്തിറങ്ങിയ 'ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്, രൂപേഷ് പീതാംബരന്റെ തീവ്രം, സച്ചിയുടെ അയ്യപ്പനും കോശിയും' ( സുജിത് എന്ന കഥാപാത്രം) തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ പുതിയ വാഗ്ദാനമായി മാറുകയുംചെയ്ത അനു മോഹന്റേയും (1990),

തമിഴ് ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനുമായ എം രാജേഷിൻ്റേയും (1975),

പ്രശസ്ത ബോളിവുഡ് നടനായ മുകേഷ് തിവാരിയുടേയും (1969),

ലോക ജുനിയർ സിൽവർ മെഡൽ, 2017 ജെജിപി ഫൈനൽ സിൽവർ മെഡൽ, 2017 ജെ ജി പി പോളണ്ട് ചാമ്പ്യൻ, 2018 റഷ്യൻ നാഷണൽ വെങ്കല മെഡൽ എന്നിവ നേടിയ റഷ്യൻ ഫിഗർ സ്കേറ്റർ അലന സെര്ഗെയെവ്ന കൊസ്റ്റോർണിയയുടെ  (2003) ,

ഒരു അമേരിക്കൻ വ്യവസായിയും മീഡിയ പ്രൊപ്രൈറ്ററും പ്രൊഫഷണൽ റെസ്ലിംഗ് എക്സിക്യൂട്ടീവുമായ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്ലിംഗ് കമ്പനിയായ WWE യുടെ എക്സിക്യൂട്ടീവ് ചെയർമാനായ വിൻസെന്റ് കെന്നഡി മക്മഹോൺൻ്റേയും ( 1945),
 
 ഒരു അമേരിക്കൻ സ്റ്റാൻഡ് - അപ്പ് ഹാസ്യനടനും നടനുമായ ആക്ഷേപഹാസ്യ കോമഡി സ്കെച്ച് പരമ്പരയായ ചാപ്പൽസ് ഷോ (2003–2006) എന്ന പരമ്പരയിലൂടെ  ഫെയിമസ്സായ ഡേവിഡ് ഖാരി വെബ്ബർ ചാപ്പൽൻ്റേയും (1973), ജന്മദിനം !

ഇന്നത്തെ സ്മരണ !
********

ആർ.വി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ മ. (1936 - 2010)
എം.എസ്. മേനോൻ മ. (1925-1998)
രാജൻ കാക്കനാടൻ മ. (1942-1991)
വിശുദ്ധ റോസ മ. (1586-1617 )
തോമസ് ചാറ്റർട്ടൺ മ. (1752-1770) 
റിച്ചാർഡ് ആറ്റൻബറോ മ. (1923-2014)
ലിയോനാർഡോ കാർനോട്ട് മ. (1796 - 1832)
<തെർമോ ഡൈനാമിക്സിന്റെ പിതാവ്.>

5history

കെ. കേളപ്പൻ  ജ. (1889-1971)
ബിന ദാസ്  ജ. (1911-1986) 
ബി.ജി. ശേഖർ ജ. (1888-1957)
< ബോംബെ പ്രവിശ്യയിലെ ആദ്യ മുഖ്യമന്ത്രി>
രാജ്ഗുരു ജ. (1908-2931)
<ഭഗത് സിങിന്റെ സന്തത സഹചാരിയായ രക്തസാക്ഷി.>
യാസർ അറഫാത്ത്  ജ. (1929-2004)
ഹൊവാർഡ് സിൻ ജ. (1922-2010)

ചരിത്രത്തിൽ ഇന്ന് …
********

79 -  വെസൂവിയസ്‌ അഗ്നിപർവത സ്ഫോടത്തിൽ പോംപെയ്‌, ഹെർകുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങൾ ചാരത്തിൽ മുങ്ങി

1215 - പോപ്പ് ഇന്നസെന്റ് മൂന്നാമൻ മഗ്നാകാർട്ട കരാർ അസാധുവായതായി പ്രഖ്യാപിച്ചു.

1456 - ഗുട്ടൻബർഗ് ബൈബിൾ അച്ചടി പൂർത്തിയാക്കി.

1608 - ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആദ്യ പ്രതിനിധി സൂററ്റിൽ വ്യാപാര ആവശ്യാർഥം എത്തി.

1690 കൊൽക്കത്ത സ്ഥാപിതമായി.

1690 - ജോബ് ചാർ നോക്ക് ഈസ്റ്റിന്ത്യാ കമ്പനി പ്രതിനിധിയായി കൊൽക്കത്തയിൽ എത്തി. കൊൽക്കത്ത സ്ഥാപകദിനമായി ഇന്ന് ആചരിക്കുന്നു

1858 - വെർജീനിയയിലെ റിച്ച്‌മണ്ട്‌നഗരത്തിൽ 80 കറുത്ത വർഗ്ഗക്കാർ വിദ്യ അഭ്യസിച്ചതിനാൽ  അറസ്റ്റ്‌ ചെയ്യപ്പെട്ടു.

1875 - ക്യാപ്റ്റൻ മാറ്റ്‌ വെബ്ബ്‌ ഇംഗ്ലീഷ്‌ ചാനൽ നീന്തിക്കടന്ന ആദ്യവ്യക്തിയായി ത്തീർന്നു.

1891 - എഡിസൺ ചലച്ചിത്ര ഛായാഗ്രഹിക്ക് വേണ്ടിയുള്ള പേറ്റന്റ് സമ്പാദിച്ചു.

1949 - NATO സ്ഥാപിതമായി

3history

1954 - അമേരിക്കയിൽ കമ്യൂണിസ്റ്റ്‌ കണ്ട്രോൾ ആക്റ്റ്‌ പാസ്സാക്കി, അമേരിക്കൻ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിച്ചു.

1960 - അന്റാർട്ടിക്കയിലെ വോസ്റ്റോക്കിൽ ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ടതിൽവച്ച്‌ ഏറ്റവും കുറഞ്ഞ്‌ താപനിലയായ -88 -127 അനുഭവപ്പെട്ടു.

1968 - ഫ്രാൻസ് അഞ്ചാമത്തെ ആണവ രാഷ്ട്രമായി

1969 - വി.വി ഗിരി ഭാരതത്തിന്റെ നാലാമത്ത്ര് പ്രസിഡണ്ടായി.

1974 - ഫക്രുദ്ദിൻ അലി അഹമ്മദ് അഞ്ചാം പ്രസിഡണ്ടായി.

1991- മിഖായാൽ ഗോർബച്ചേവ് USSR കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനം ഒഴിഞ്ഞു

1991- ഉക്രൈൻ സോവിയറ്റ്‌ യൂണിയനിൽനിന്നും  സ്വാതന്ത്ര്യം നേടി

2006 - പ്ലൂട്ടോയെ കുള്ളൻ ഗ്രഹമാക്കി ഗ്രഹ പദവി ഒഴിവാക്കി.

2011 - സ്റ്റീവ് ജോബ്സ് ആപ്പിൾ CEO സ്ഥാനം രാജിവച്ചു.

2014 - സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ; 1989 ന് ശേഷം ആ പ്രദേശത്തെ ഏറ്റവും വലുതാണിത് . 

2016 - മധ്യ ഇറ്റലിയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം , റോമിലും ഫ്ലോറൻസിലും തുടർചലനങ്ങൾ അനുഭവപ്പെട്ടു . ഏകദേശം 300 പേർ കൊല്ലപ്പെടുന്നു. 

2017 - തായ്‌വാനിലെ ദേശീയ ബഹിരാകാശ ഏജൻസി ഫോർമോസാറ്റ്-5 എന്ന നിരീക്ഷണ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു. 

2020 - എറിൻ ഒ ടൂൾ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു .
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്,
50 ഓളം മലയാള ചലച്ചിത്രങ്ങളിലും, കോട്ടൺമേരി എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിലും അഭിനയിച്ച കൊച്ചി രാജ കുടുംബാംഗവും മലയാളചലച്ചിത്ര സീരിയൽ അഭിനേതാവും കഥകളി കലാകാരനും എഴുത്തുകാരനുമായിരുന്ന ആർ.വി. കുഞ്ഞിക്കുട്ടൻ തമ്പുരാനെയും (1936 - 2010, ഓഗസ്റ്റ് 24),

കേരള, കോഴിക്കോട്‌, മദിരാശി സർവകലാശാലകളിൽ സംസ്‌കൃതം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗവും, അധ്യക്ഷനും, കോഴിക്കോട്‌ സർവകലാശാലയുടെ ഭാഷാഫാക്കൽറ്റി, അക്കാദമിക്‌ കൗൺസിൽ, സെനറ്റ്‌, അധ്യാപന നിയമനസമിതി, അന്താരാഷ്‌ട്ര സംസ്‌കൃതസമിതി ഇവയിൽ അംഗവും, തിരൂരിലെ തുഞ്ചൻസ്‌മാരക മാനേജിംഗ്‌ കമ്മിറ്റിയുടെ ചെയർമാനും, വി.ടി. സാമാരക ട്രസ്‌റ്റ്‌ ചെയർമാനും, പി. സി. വാസുദേവൻ ഇളയത്‌ സ്‌മാരക ട്രസ്‌റ്റ്‌ വൈസ്‌ചെയർമാനും, ശ്രീശങ്കര സംസ്‌കൃത സർവകലാശാല ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയർമാനും , അക്കാദമിക്‌ കൗൺസിൽ മെമ്പറും , കേരളസർക്കാരിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്‌ അധ്യക്ഷനും ആയിരുന്ന സാഹിത്യ വിമർശകൻ എം.എസ്. മേനോനെയും (1925 സെപ്റ്റംബർ 15- ഓഗസ്റ്റ് 24, 1998)

6history

അമേരിക്കയിൽ നിന്ന് ഒന്നാമതായി വിശുദ്ധയെന്ന് നാമകരണം ചെയ്യപ്പെട്ട ലിമയിലെ വിശുദ്ധ റോസയെയും (1586, ഏപ്രിൽ 16  – 1617 ഓഗസ്റ്റ് 24),

സ്വന്തം ഭാവനയുടേയും അനുകരണസാമർഥ്യത്തിന്റേയും ബലത്തിൽ എഴുതിയ കവിതകൾ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു കവിയുടേതെന്ന അവകാശവാദത്തോടെ അവതരിപ്പിച്ച് പ്രസാധകരേയും സാഹിത്യാസ്വാദകരേയും കബളിപ്പിച്ചതിന്റെ പേരിൽ അറിയപ്പെടുന്ന, വളരെ ഹ്രസ്വമായ ജീവിതകാലത്തിനിടെ  ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തെ കാര്യമായി സ്വാധീനിച്ച ഒരു ദുരന്തപ്രതിഭയായിരുന്ന തോമസ് ചാറ്റർട്ടണിനെയും ( 20 നവംബർ, 1752- 24 ഓഗസ്റ്റ്, 1770),

എട്ട് ഓസ്‌കർ അവാർഡുകൾ നേടിയ  ഗാന്ധി' സിനിമ ഉൾപ്പടെ നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രസംവിധായകനും അഭിനേതാവും നിർമ്മാതാവും വ്യാപാരസംരംഭ കനുമായിരുന്ന റിച്ചാർഡ് ആറ്റൻബറോ എന്നറിയപ്പെടുന്ന റിച്ചാർഡ് സാമുവൽ ആറ്റൻബറോ എന്ന ബാരൻ ആറ്റൻബറോയെയും(29 ഓഗസ്റ്റ്,1923 - 24 ഓഗസ്റ്റ് 2014),

കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന കേരളഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന കെ. കേളപ്പൻ എന്ന കെ. കേളപ്പൻ നായരെയും( 1889 ഓഗസ്റ്റ് 24- 1971 ഒക്ടോബർ 7),  

8history

ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണെതിരേ സർവ്വകലാശാ ബിരുദദാന ചടങ്ങിൽ വെച്ച് നിറയൊഴിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകയും, വിപ്ലവകാരിയും ആയിരുന്നു ബിന ദാസിനെയും(24-08-1911 - 26-12-1986) ,

പലസ്തീൻ നാഷണൽ അഥോറിറ്റിയുടേയും പി.എൽ.ഒ.യുടെയും ചെയർമാനും പ്രശസ്തനായ ഒരു അറബ് നേതാവുമായിരുന്ന യാസർ അറഫാത്ത് എന്ന് പരക്കെ അറിയപ്പെടുന്ന മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അബ്ദുൽ റഊഫ് അറഫാത് അൽ-ഖുദ്‌വ അൽ-ഹുസൈനിയെയും (24 ആഗസ്റ്റ് 1929–11 നവംബർ 2004),

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇരുണ്ടവശം ചിത്രീകരിക്കുന്ന "അമേരിക്കൻ ഐക്യനാടുകളുടെ ജനകീയ ചരിത്രം" എന്ന കൃതി എഴുതിയ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രതന്ത്ര വിഭാഗം പ്രൊഫസറും ചരിത്രകാരൻ, എഴുത്തുകാരൻ, നാടകകൃത്ത്, ബുദ്ധിജീവി, ഇടതുപക്ഷ അരാജകവാദ പ്രവർത്തകൻ എന്നിനിലയിൽ പ്രസിദ്ധനും ആയിരുന്ന ഹൊവാർഡ് സിൻ നെയും(ആഗസ്റ്റ് 24, 1922 – ജനുവരി 27, 2010) ഓർമ്മിക്കാം.

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment