ഇന്ന് ആഗസ്റ്റ് 26: അന്തര്‍ദേശീയ 'കോസ്‌പ്ലേ' ദിനം! മേനകാ ഗാന്ധിയുടെയും എം.കെ. മുനീറിന്റെയും മക്കാലെ മക്കാലെ കുല്‍ക്കിന്‍ കുല്‍ക്കിന്റേയും ജന്മദിനം: കമ്പി വഴിയുള്ള ആദ്യ വാര്‍ത്താ പ്രക്ഷേപണവും ഇന്തോനേഷ്യയിലെ ജാവയ്ക്കും സുമാത്രയ്ക്കുമിടയിലെ ക്രാക്കത്തോവ അഗ്‌നി പര്‍വ്വതം അവസാനമായി പൊട്ടിത്തെറിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
august

1199   ചിങ്ങം 10
തൃക്കേട്ട  / ദശമി
2023  ആഗസ്റ്റ് 26, ശനി
ആവണി മൂലം

ഇന്ന് ;
National Women’s Equality Day, 
്്്്്്്്്്്്്്്്്്്്്്്്്്്
 <സ്ത്രീ സമത്വ ദിനo ; 1920ൽ അമേരിക്കൻ ഭരണഘടനയിൽ 19 ആം ഭേദഗതി എഴുതി ചേർത്ത പ്രകാരം വോട്ട് ചെയ്യാൻ ഉള്ള ലിംഗവിവേചനം നിർത്തലാക്കി. >

Advertisment

അന്തഃദേശീയ 'കോസ്പ്ലേ' ദിനം !
************
< International Cosplay Day; ഒരു സിനിമ, പുസ്തകം അല്ലെങ്കിൽ വീഡിയോ ഗെയിമിൽ നിന്നുള്ള ഒരു കഥാപാത്രത്തെപ്പോലെ  വസ്ത്രം ധരിക്കുന്ന രീതി.>
           
* നമീബിയ : ഹീറോസ് ഡേ !
* പപ്പുവ ന്യൂ ഗ്വിനിയ അനുതാപ ദിനം !
* In USA ;
* National Dog Day
* National Toilet Paper Day
* National Cherry Popsicle Day
* National Webmistress Day
* National Franchise Appreciation Day

august

* ഇന്നത്തെ മൊഴിമുത്തുകൾ*
  ്്്്്്്്്്്്്്്്്്്്്്്്്
"ഇന്നു നമ്മുടെ ഭവനങ്ങൾ സാമ്പത്തിക ഭദ്രതയും സാമൂഹിക മുന്നേറ്റവും കൈവരിച്ചിട്ടുണ്ട്. പക്ഷേ, സ്‌നേഹത്തിന്റെ കാര്യത്തിൽ ദരിദ്രമാണ്, മാത്രമല്ല പലയിടത്തും ഒരു പോർക്കളമായി മാറുകയും ചെയ്യുന്നു. മാതാവ്‌ അനുശാസിക്കുന്നത് കരയും കടലും കടന്നു മറ്റു രാജ്യത്തുള്ളവരെ സ്‌നേഹിക്കാനും സേവിക്കാനും സന്നദ്ധരാകുന്നതിനു മുൻപേ സ്വന്തം ഭവനത്തിലുള്ളവരെയും അടുത്ത ബന്ധുക്കളെയും അയാൽക്കാരെയും സ്‌നേഹിക്കാൻ കഴിയേണ്ടതാണ് എന്നാണ്. ഫ്ലാറ്റ് സംസ്‌കാരം വ്യാപകമാകുന്തോറും ഓരോ ഭവനവും അവരവരുടെ ‘സെല്ലിൽ’ ഒതുങ്ങി കഴിയുന്ന അവസ്‌ഥയിലാണ്‌ എത്തിയിരിക്കുന്നത്."
.              < - മദര്‍ തെരേസ >
           ********* 
10 മിറ്റർ എയർ പിസ്റ്റളിലും 50 മിറ്റർ എയർ പിസ്റ്റളിലും മത്സരിക്കുന്ന   നേപ്പാൾ വംശജനായ ഇന്ത്യൻ ഷൂട്ടിങ്ങ് താരം ജിത്തു റായ് യുടെയും (1987),

ഇന്ത്യൻ രാഷ്ട്രീയ നേതാവും മൃഗാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും മുൻ പത്ര പ്രവർത്തകയും അന്തരിച്ച രാഷ്ട്രീയ നേതാവ് സഞ്ജയ് ഗാന്ധിയുടെ   ഭാര്യയും ആയ മേനകാ ഗാന്ധിയുടെയും  (1956),

 മുസ്ലിം ലീഗ്  നേതാക്കന്മാരിലൊരാളും 2011-2016 കേരള നിയമസഭയിലെ  പഞ്ചായത്ത്, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ ഡോ.എം.കെ. മുനീറിന്റെയും(1962) 

 ഒരു അമേരിക്കൻ നടിയും തിരക്കഥാകൃത്തും നിർമ്മാതാവുമായ രണ്ട് പ്രൈംടൈം എമ്മി അവാർഡുകളും രണ്ട് അക്കാദമി അവാർഡുകൾക്കും രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾക്കുമുള്ള നോമിനേഷനുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾനേടിയ മെലിസ ആൻ മക്കാർത്തിയുടേയും (1970),

ഒരു അമേരിക്കൻ നടിയും ഗായികയും ടെലിവിഷൻ വ്യക്തിത്വവുമായ ലോറൻ കെയാന "കെകെ'' പാമർൻ്റേയും (1993),

ഒരു അമേരിക്കൻ നടനായ ക്രിസ്റ്റഫർ വൈറ്റ്‌ലോ പൈൻൻ്റേയും(1980 ) ,

ഒരു അമേരിക്കൻ നടനും 1990കളിലെ ഏറ്റവും വിജയകരമായ ബാലതാരങ്ങളിൽ ഒരാളായ മക്കാലെ മക്കാലെ കുൽക്കിൻ കുൽക്കിൻ്റേയും ( 1980 )  ജന്മദിനം !

2august

ഇന്നത്തെ സ്മരണ !!!
*********
ബാലൻ കെ. നായർ മ. (1933 - 2000)
കെ.കെ ഹരിദാസ് മ. (1965-208)
റെയ്‌മൺ പണിക്കർ മ. (1918 - 2010)
സി.എം.എസ്. ചന്തേര മ. (1933 - 2012)
പാലയാട് യശോദ മ. (1946 - 2014)
സെസ്ഷൂ ടോയോ മ. (1420 - 1506)

ബ്രഹ്മാനന്ദ ശിവയോഗി ജ. (1852-1929)
സി.ആര്‍. കേശവന്‍ വൈദ്യർ (ശങ്കരൻ നായർ സി.എം) ജ. (1904-1997)
ചെറുകാട് (ഗോവിന്ദപിഷാരോടി) ജ. (1914-1976)
ആന്റണി ഈസ്റ്റ്മാന്‍ ജ. (1946-2021)
ജെ. വില്യംസ് ജ. (1948-2005)
തിരു. വി. കല്യാണസുന്ദരം  ജ.(1883- 1953)
ശ്രീനാഥ്  ജ. (1956- 2010)
മദർ തെരേസ ജ. (1910 -  1997) 
ഓംപ്രകാശ് മുൻജൽ ജ. (  1928-  2015)
ലാവോസിയർ  ജ. (1743 -1794)
ആൽബെർട്ട് സാബിൻ ജ. (1906 -1993)

ചരിത്രത്തിൽ ഇന്ന് …
********

ബി.സി.ഇ. 55 - ജൂലിയസ് സീസർബ്രിട്ടണിൽ അധിനിവേശം നടത്തി.

1303 - അലാവുദ്ദീൻ ഖിൽജി ചിറ്റോർ കോട്ട കീഴടക്കി. രജപുത്ര സ്ത്രീകളുടെ 'കൂട്ട ജോഹർ'ന് (അഭിമാനം രക്ഷിക്കാൻ തീയിൽ ചാടി ആത്മഹത്യ ചെയ്യൽ ) കാരണമായി !

1852 - INC ക്ക് മുന്നോടിയായ ബോംബെ അസോസിയേഷൻ നിലവിൽ വന്നു.

1858 - കമ്പി വഴിയുള്ള ആദ്യ വാർത്താ പ്രക്ഷേപണം.

1883 - ഇന്തോനേഷ്യയിലെ ജാവയ്ക്കും സുമാത്രയ്ക്കുമിടയിലെ ക്രാക്കത്തോവ അഗ്നി പർവ്വതം അവസാനമായി പൊട്ടിത്തെറിച്ചു.

90august

1914 - കൊൽക്കത്താ തുറമുഖത്ത് ബ്രിട്ടിഷ് ആയുധങ്ങൾ ഇന്ത്യൻ പോരാളികൾ കൊള്ളയടിച്ചു.

1919 - ആദ്യത്തെ അന്തർ ദേശീയ വിമാന സർവീസ് ലണ്ടനും പാരീസിനുമിടയിൽ തുടങ്ങി.

1920 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് അമേരിക്കൻ ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി

1921 - മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് ബ്രിട്ടീഷ് സൈന്യവുമായി നടന്ന ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം

1927 - ഇന്ത്യയിലെ രണ്ടാമത് റേഡിയോ നിലയം കൊൽക്കത്തയിൽ പ്രക്ഷേപണം തുടങ്ങി.

1955 - ടെന്നിസ് മത്സരം ആദ്യമായി കളറിൽ ടെലിവിഷൻ സംപ്രഷണം നടത്തി. യു എസ് എ Vs ഓസ്ട്രേലിയ മത്സരമായിരുന്നു.

1955 - ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അത്ഭുതമായ സത്യജിത് റേയുടെ 'പാഥേർ പാഞ്ചാലി' റിലിസ് ചെയ്തു.

1957 - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചു.

1966 - പൂർണ്ണ പബ്ലിക്കേഷൻസ്‌ ആരംഭം

3august 26.jpg

1966 - 24 വർഷം നീണ്ട നമീബിയൻ സ്വാതന്ത്യ സമരത്തിന് തുടക്കം. നമീബിയയിൽ ഈ ദിനം hero day ആയി ആചരിക്കുന്നു.

1976 - റെയ്മണ്ട് ബാരെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.

1978 - Sigmaund John (USSR സഹായത്തോടെ ) ബഹിരാകാശ യാത്ര നടത്തുന്ന പ്രഥമ ജർമൻകാരനായി മാറി

1989 - ദേശിയ പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ സുമിതാ ലാഹ 227.5 കിലോ ഉയർത്തി ചരിത്രം സൃഷ്ടിച്ചു.

1994 - ബ്രിട്ടനിൽ ആർതർ കോൺഹിൽ എന്ന വ്യക്തിക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹൃദയം വച്ചു പിടിപ്പിച്ചു.

1996- യു എസ് പ്രസിഡണ്ട് ബിൽ ക്ലിൻറൺ welfare reforms act ൽ ഒപ്പിട്ടു.

1999 - 43.18 സെക്കന്റു കൊണ്ട് 400 മീറ്റർ ഓടി മൈക്കേൽ ജോൺസൻ ചരിത്രം കുറിച്ചു.

2010 - ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് കേന്ദ്ര സർക്കാരിൻറെ അംഗീകാരം ലഭിച്ചു.

2015 - വിർജീനിയയിലെ മോനെറ്റയിൽ ഒരു തത്സമയ റിപ്പോർട്ട് നടത്തുന്നതിനിടെ രണ്ട് യുഎസ് മാധ്യമ പ്രവർത്തകരെ മുൻ സഹപ്രവർത്തകൻ വെടിവച്ച് കൊന്നു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്, 
ഈനാട്, ആര്യൻ, ഒരു വടക്കൻ വീരഗാഥ   ഓപ്പോൾ തുടങ്ങി  300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടൂള്ള പ്രശസ്തനായ സിനിമ നടന്‍  ബാലൻ കെ. നായരെയും (ഏപ്രിൽ 4, 1933 – ഓഗസ്റ്റ് 26, 2000),

4august

മലബാറിൽ നിന്നു സ്പെയിനിൽ കുടിയേറിയ മലയാളിയായ രാമുണ്ണി പണിക്കരുടെയും കാർമെൻ പണിക്കരുടെയും മകനും, മതങ്ങളുടെ താരതമ്യപഠനം, മതാന്തരസം‌വാദം എന്നീ മേഖലകളിലെ സംഭാവനകളുടെ പേരിൽ ശ്രദ്ധേയനായ റോമൻ കത്തോലിക്കാ പുരോഹിതനും ദാർശനികനുമായിരുന്ന റെയ്‌മൺ പണിക്കരെയും (1918 നവംബർ 3 - 2010 ഓഗസ്റ്റ് 26),

തെയ്യം തിറകളുടെ പശ്ചാത്തലത്തിൽ മലയാളത്തിലാദ്യമായി സത്യക്കല്ല് എന്നപേരിൽ നോവലെഴുതിയ നാടൻകലാ ഗവേഷകനും ഗ്രന്ഥകാരനും കവിയും അദ്ധ്യാപകനുമായിരുന്ന സി.എം.എസ്. ചന്തേരയെയും(1933 - ഓഗസ്റ്റ് 26 2012),

ഈറൻചിറകുമായി ഇതുവഴി പോകും', 'ആദിപരാശക്തി അമൃതവർഷിണി, അരികത്ത് ഞമ്മള് ബന്നോട്ടെ, കരിവളക്കയ്യിൽ പിടിച്ചോട്ടെ', കുണുങ്ങിക്കുണുങ്ങിച്ചിരിക്കും നീയൊരു കൊച്ചുകുഞ്ഞല്ല' തുടങ്ങിയ ചലച്ചിത്ര ഗാനങ്ങൾ ആലപിച്ച ചലച്ചിത്രപിന്നണി ഗായികയും ചലച്ചിത്ര - നാടക അഭിനേത്രിയുമായിരുന്ന പാലയാട് യശോദയെയും (1946-ഓഗസ്റ്റ് 26, 2014),

77august

ലോഗ് ലാൻഡ്സ്കേപ്പ് സ്ക്രോൾ എന്ന അതിപ്രശസ്ത ചിത്രം വരച്ച മധ്യകാല മുറൊമചി കാലഘട്ടത്തിൽ ജപ്പാനിൽ ജീവിച്ചിരുന്ന ഇങ്ക് ,വാഷ് പെയിന്റിങ്ങിലെ അതി വിദഗ്ദനായ ചിത്രകാരൻ ഒഡ ടോയോ,ടോയോ,ഉൻകോകു,ബികൈസയി  തുടങ്ങിയ പേരിൽ അറിയപ്പെട്ടിരുന്ന  “‘സെസ്ഷൂ ടോയോ”’യെയും(1420 26 August 1506),

ദൈവപ്രീതിക്കുവേണ്ടി നടത്തുന്ന ജന്തുബലിയെ എതിർക്കുകയും, ആലോചന, പൌരുഷം, ജ്ഞാനം മുതലായവയുടെ മഹത്ത്വത്തെ  പ്രകീർത്തിക്കുകയും ,വേദോപനിഷത്തുകളെയും ഭഗവദ്ഗീത തുടങ്ങിയ മതഗ്രന്ഥങ്ങളെ അപഗ്രഥിച്ച് ആനന്ദലബ്ധിക്കുതകുന്നവയെ സ്വീകരിച്ച് ക്രോഡീകരിച്ച്  ദർശനം തയ്യാറാക്കി ആനന്ദ മതം എന്ന പേരിൽ ഒരു പുതിയ ആനന്ദമഹാസഭ സ്ഥാപിക്കുകയും, അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ പൊരുതിയ കേരളത്തിലെ ഒരു സാമൂഹികപരിഷ്കർത്താവായ ഗോവിന്ദൻകുട്ടി മേനോൻ എന്ന ബ്രഹ്മാനന്ദ ശിവയോഗിയെയും (26 ആഗസ്റ്റ് 1852 - 10 സെപ്തംപർ 1929),

വിദ്യാർത്ഥി ആയിരിക്കുമ്പോഴേ ശ്രീനാരായണ സേവാ സംഘവും ഭജന മഠവും സ്ഥാപിക്കുകയും, ധര്‍മ്മ ഭടനാകുകയും ഇരിങ്ങാലക്കുടയിൽ വൈദ്യശാല സ്ഥാപിക്കുകയും, പ്രത്യൗഷധ ചികിത്സയും പ്രഥമ ചികിത്സയും എന്നൊരു വൈദ്യശാസ്ത്ര ഗ്രന്ഥവും പിന്നീട് ശ്രീനാരായണ ഗുരുവും കുമാരനാശാനും, പല്‍പ്പു മുതല്‍ മുണ്ടശ്ശേരി വരെ, വിചാരദര്‍പ്പണം, ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും തുടങ്ങി കുറച്ചു പുസ്തകങ്ങള്‍ എഴുതുകയും,ചര്‍മ്മ രോഗങ്ങളെ ചെറുക്കുന്ന പ്രശസ്തമായ ചന്ദ്രികാ സോപ്പ് നിർമ്മിച്ചു വിൽക്കുകയും വ്യവസായ ലോകത്ത് കേരളത്തിന്‍റെ യശസ്സുയര്‍ത്തുകയും ചെയ്ത സി.ആര്‍. കേശവന്‍ വൈദ്യരെയും (1904 ഓഗസ്റ്റ് 26 - 1997 നവംബര്‍ 6) ,

54august

നോവലിസ്റ്റും നാടകകൃത്തും. കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ നായകനുമായിരുന്ന ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദ പിഷാരോടിയെയും  (ഓഗസ്റ്റ് 26, 1914 - ഒക്ടോബർ 28, 1976), 

ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, സന്ധ്യ മയങ്ങുംനേരം, കിരീടം, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രനടനും ടെലിവിഷൻ സീരിയൽ നടനുമായിരുന്ന ശ്രീനാഥിനെയും (1956 ആഗസ്റ്റ് 26- ഏപ്രിൽ 23, 2010),

മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിലെ സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം  ലഭിച്ച, അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ ക്രൈസ്തവ സന്യാസിനിയായിരുന്ന മദർ തെരേസ എന്ന ആഗ്നസ് ഗോംക്സ് ബൊയാക്സ്യുവിനെയും (ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) ,

7august

കവിയും ബിസിനസ്സ് കാരനും, മനുഷ്യ സ്നേഹിയും ഹീറോ സൈക്കിളും മോട്ടോർ സൈക്കിളും ഉണ്ടാക്കുന്ന ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും ആയിരുന്ന ഓംപ്രകാശ് മുൻജലിനെയും( 26 ഒാഗസ്റ്റ് 1928- 13 ഓഗസ്റ്റ് 2015)

ദ്രവ്യം നശിപ്പികുവാനോ, സ്യഷട്ടിക്കുവാനോ സാധ്യമല്ലയെന്നും, രാസപ്രവർത്തനം നടക്കുമ്പോൾ ഇതിന്റെ രൂപത്തിൽ വ്യത്യാസം വരുന്നു എന്നേയുള്ളു എന്നും ഓക്സിജനാണ് വസ്തുക്കൾ കത്താൻ സഹായിക്കുന്നതെന്ന്  മനസ്സിലാക്കുകയും പ്രാണവായുവിന് ആ പേരിടുകയും സൾഫ്യൂരിക് അമ്ലം, സിങ്ക് ഓക്സൈഡ് എന്നിവയ്ക്കും പേരിടുകയും,
രസായനവിദ്യയും അഗ്നിതത്ത്വവു മെല്ലാമായിരുന്ന രസതന്ത്രത്തിന് ഒരു ശാസ്ത്രശാഖയുടെ കൃത്യത നൽകിയതും സർവ്വലൗകിക ഭാഷ നൽകുകയും ചെയ്ത ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞനായിരുന്ന ആന്റൺ-ലോറന്റ് ഡി ലാവോസിയറിനെയും (1743 ഓഗസ്റ്റ് 26-1794 മെയ് 8 ),

ജോനാസ് സാൽക്കിന്റെ കുത്തിവെയ്പ്പാണ് പോളിയോക്ക് എതിരെ ഉണ്ടായ ആദ്യത്തെ പ്രത്യൌഷധമെങ്കിലും ലോകമെങ്ങും സ്വീകരിക്കപ്പെട്ട പോളിയോ തുള്ളിമരുന്നിന്റെ ഉപജ്ഞാതാവായ ആൽബെർട്ട് സാബിനെയും (1906 ഓഗസ്റ്റ് 26-1993 മാർച്ച് 3) ഓർമ്മിക്കാം.!

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment