/sathyam/media/media_files/BP7fb8O70Rt9BGhfHjbC.jpg)
1199 ചിങ്ങം 12
ഉത്രാടം / ദ്വാദശി
2023 ആഗസ്റ്റ് 28, തിങ്കൾ
പ്രദോഷവ്രതം /വരലക്ഷ്മി വ്രതം
ഇന്ന്,
അയ്യൻകാളി ജയന്തി
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
(കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖൻ)
ദേശീയ വീഞ്ഞ് ദിനം/ Red Wine Day !
!്്്്്്്്്്്്്്്്്്്്്്്്്്്്്
* മെക്സിക്കൊ : Grand Parents Day !
* In USA;
Pony Express Day
National Cherry Turnover Day
National Bow Tie Day
Rainbow Bridge Remembrance Day
Radio Commercials Day
Race Your Mouse Around The Icons Day
National Heroes’ Day
Late Summer Bank Holiday
Crackers Over The Keyboard Day
/sathyam/media/media_files/nFIthsyfg50GMfA9bXYp.jpg)
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
"ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും."
< - മഹാത്മാ അയ്യൻകാളി >
*********
പൊതുപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) പാർട്ടിയുടെ കേരളസംസ്ഥാന സമിതിയിലും കേന്ദ്ര കണ്ട്രോൾ കമ്മീഷനിലും അംഗവും മുൻ ലോകസഭ അംഗവുമായ പി രാജേന്ദ്രന്റെയും (1949),
സുനിൽ ദത്തിന്റെ മകളും മുൻ ലോകസഭ അംഗവും കോൺഗ്രസ്സ് പാർട്ടി പ്രവർത്തകയുമായ പ്രിയാ ദത്ത് റോൺകോൺ എന്ന പ്രിയാ ദത്തിന്റെയും (1966),
എസ്.ജാനകിയുംടെയും പി.സുശീല യുടെയും ഗാനങ്ങൾ പ്രചാരം നേടുന്നതിനു മുമ്പുതന്നെ മലയാള സിനിമയിൽ കണ്ണാ താമരകണ്ണാ ( ഭക്തകുചേല), വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവയ്ക്കിൽ -(കുട്ടിക്കുപ്പായം), കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ കരിക്കുപൊന്തിയ നേരത്ത് - (ആദ്യകിരണങ്ങൾ ),ശർക്കര പന്തലിൽ തേൻമഴ ചൊരിയും ചക്രവർത്തി കുമാര - (കെ.പി.എ.സി യുടെ നാടകഗാനം) തുടങ്ങിയ നിരവധി ഹിറ്റു ഗാനങ്ങൾ ഒരുക്കാൻ കഴിഞ്ഞ എ.പി. കോമളയുടെയും (1934) ,
തമിഴ് സിനിമയിലെ പ്രശസ്തനായ നടനും 1973 മുതല്‍ തമിഴ് ചിത്രങ്ങളിലെ സജ്ജീവ സാനിദ്ധ്യമായ തമിഴിനു പുറമെ ഹിന്ദി, മലയാളം, തെലുങ്കു ഭാഷകളില്‍ അഭിനയിച്ച ടിവി സീരിയലുകളിലും
നിറ സാനിദ്ധ്യമായിരുന്ന വിജയകുമാറിൻ്റേയും (1949),
/sathyam/media/media_files/xERij1uAPHXNw9sfeTK5.jpg)
ദക്ഷിണേന്ത്യൻ സിനിമകളിലെ പേരുകേട്ട നടനും കൂടുതലും തെലുങ്കിലും തമിഴിലും നായകനും സ്വഭാവ നടനായും അഭിനയിച്ച, ഏതാനും കന്നഡ , മലയാളം , ഹിന്ദി ഭാഷകളിലും അഭിനയിച്ച ഏകദേശം 4 പതിറ്റാണ്ട് നീണ്ട കരിയറിൽ, 10 ഭാഷകളിലായി 700 ലധികം സിനിമകളിൽ അഭിനയിച്ച തെലുങ്ക് സിനിമയിലെ ഏറ്റവും പ്രമുഖ നടന്മാരിൽ ഒരാളായിരുന്ന സുമൻ്റേയും ( 1959) ,
2002ല്‍ പുറത്തിറങ്ങിയ ഫൈവ് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ പ്രസന്നൻ്റേയും (1982),
തമിഴ്നാട്ടിൽ ജനിച്ച നടി ശാന്ത കുമാരിയുടേയും (1965 ),
ടെനേഷ്യസ്-ഡി എന്ന റോക്ക് സംഗീത സംഘത്തിലെ പ്രധാന ഗായകനും അമേരിക്കൻ ചലച്ചിത്രനടനും കൊമേഡിയനും സംഗീതജ്ഞനുമായ ജായ്ക്ക് ബ്ലായ്ക്കിന്റെയും (1969),
ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ , ദ സോഷ്യൽ നെറ്റ്‍വർക്ക് എന്നീ ചിത്രങ്ങൾ മൂലം പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര, സംഗീതചിത്ര സംവിധായകനും നിർമ്മാതാവുമായ ഡേവിഡ് ഫിഞ്ചർ എന്ന ഡേവിഡ് ആൻഡ്രൂ ലിയോ ഫിഞ്ചറിന്റെയും (1962),
/sathyam/media/media_files/5WSYfpMlk8odhpIE1WqV.jpg)
വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്റെ പേരിൽ വളരെയധികം പ്രസിദ്ധനും ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററു മായ ലസിത് മലിംഗയുടെയും (1983)
ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമായ റോഡ് ടക്കറിന്റെയും (1964 ) ജന്മദിനം !
ഇന്നത്തെ സ്മരണ !!
*********
കെ പി ഉറുമീസ് തരകന്‍ മ. (1913-1993)
അഗസ്തീനോസ് മ. ( 354-430)
ജൂനിപെറോ സെറ മ. (1713-1784)
മുഹമ്മദ് നജീബ് മ. (1901-1984 )
ഇ.പി. തോംസൺ മ. (1924 -1993)
മഹാകവി വെണ്ണിക്കുളം ഗോപാലകുറുപ്പ് മ(1980)
അയ്യങ്കാളി ജ. (1863 -1941)
കുറ്റിപ്പുറത്ത് കേശവന്‍നായര്‍ ജ. (1882-1959)
വെട്ടം മാണി ജ. (1921-1987)
എം.ജി.കെ മേനോൻ ജ. (1928-2016)
സ്വർണ്ണകുമാരീ ദേവി ജ. (1855 -1932)
എഡ്വേഡ് വൈബാർട്ട് ജ. (1837-1932)
ഫിറാഖ് ഗോരഖ് പുരി ജ. (1896-1982)
ചരിത്രത്തിൽ ഇന്ന്
*******
1907 - ജെയിംസ് ഇ. കെയിസി പ്രശസ്ത കൊറിയർ കമ്പനിയായ UPS സിയാറ്റിലിൽസ്ഥാപിക്കുന്നു
1916 - ജർമനി റുമേനിയയുടെമേൽയുദ്ധം പ്രഖ്യാപിക്കുന്നു
1916 - ഇറ്റലി ജർമനിയോട് യുദ്ധം പ്രഖ്യാപിക്കുന്നു
1953 - നിപ്പോൺ റ്റിവി അതിന്റെ ആദ്യ ടെലിവിഷൻ പരിപാടി, ആദ്യ ടെലിവിഷൻ പരസ്യമുൾപ്പെടെ സംപ്രേഷണം ചെയ്യുന്നു
/sathyam/media/media_files/IY7ED5Ktnidkg8pYahsm.jpg)
1993 - ചൈനയിലെ ചിങ്ഹായിയിൽഅണക്കെട്ട് തകർന്ന് 223 പേർ മരിക്കുന്നു
ബി. സി. 30- ടോളമി വംശത്തിലെ അവസാന ഫറോവ ക്ലിയോപാട്ര ആത്മഹത്യ ചെയ്തു . (പാമ്പിനെ കൊണ്ട് കൊത്തിച്ചാണ് മരിച്ചതെന്ന് പറയുന്നു) മരണം സംബന്ധിച്ചും തീയ്യതി സംബന്ധിച്ചു അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്.
1789 - വില്യം ഹെർഷൽ ശനിയുടെ ഉപഗ്രഹമായ Encelands കണ്ടു പിടിച്ചു.
1845 - പ്രശസ്ത സയൻസ് മാസികയായ സയന്റിഫിക്ക് അമേരിക്കയിൽ പ്രസിദ്ധീകരണം ആരംഭിച്ചു.
1884 - ടൊർണാഡോയുടെ നിലവിലെ ആദ്യ ഫോട്ടോ USA യിലെ സൗത്ത് ഡാക്കോട്ടയിൽ നിന്ന് എടുത്തു
1904 - ഇന്ത്യയിലെ ആദ്യത്തെ കാർ റാലി കൊൽക്കത്ത- ബാരഖ്പൂർ നടന്നു.
1937 - ടൊയോട്ട മോട്ടോർ കോർപ്പറേഷൻ നിലവിൽ വന്നു.
1963 - മാർട്ടിൻ ലൂതർ കിങ്ങ് ജൂനിയറിന്റെ എനിക്കുമൊരു സ്വപ്നമുണ്ട് (I have a dream) എന്ന പ്രസംഗം
1963 - ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന പാലം വാഷിങ്ടണിലെ എവർഗ്രീൻ പോയന്റ് ബ്രിഡ്ജ് ഗതാഗതത്തിന് തുറന്ന് കൊടുത്തു.
1986 - ഭാഗ്യശ്രി സേഥ് ചെസിൽ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി.
2014 - ജൻ ധൻ യോജന പദ്ധതി ആരംഭിച്ചു.
2016 - ഓക്സിജനിൽ പറക്കുന്ന സ്ക്രം ജറ്റ് ഐ എസ് ആർ ഒ വിക്ഷേപിച്ചു.
/sathyam/media/media_files/0lqNjZJGmrFCIhvTdAlT.jpg)
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
ശ്രീനാരായണ ഗുരു ആലുവയില്‍ സ്‌ഥാപിച്ച അദൈ്വതാശ്രമത്തിലെ അദ്ധ്യാപകനും 54 ല്‍ കോണ്‍ഗ്രസിന്റെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയാകുകയും ചെയ്ത കെ പി ഉറുമീസ് തരകനെയും (1913-1993 ഓഗസ്റ്റ് 28),
ഉത്തരാഫ്രിക്കയിൽ നിന്നുള്ള ലത്തീൻ ക്രിസ്തീയചിന്തകനും,ദൈവശാസ്ത്രജ്ഞനും മെത്രാനുമായിരുന്ന ഹിപ്പോയിലെ അഗസ്തീനോസിനെയും (നവംബർ 13, 354 – ഓഗസ്റ്റ് 28, 430),
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ദൈവത്തിന്റെ വിദൂഷകൻ എന്ന് അർത്ഥം വരുന്ന "ജൂനിപെറോ " സെറ എന്നറിയപ്പെടുന്ന മിഗേൽ ജോസ് സെറയെയും (നവംബർ 24, 1713 – ഓഗസ്റ്റ് 28, 1784),
അബ്ദുന്നാസറിനൊപ്പം 1952-ലെ ഈജിപ്ഷ്യൻ വിപ്ലവം നയിച്ച ആദ്യത്തെ പ്രസിഡന്റ് മുഹമ്മദ് നജീബിനെയും (1901 ഫെബ്രുവരി 20 - 1984 ഓഗസ്റ്റ് 28) ,
പല വിഭാഗങ്ങളിൽപ്പെട്ട ബ്രിട്ടിഷ് തൊഴിലാളികൾ ഒരു വർഗമായി ഒന്നിക്കുകയും തൊഴിലാളി വർഗബോധം ആർജിക്കുകയും ചെയ്തതിനെ പറ്റി ചരിത്രകൃതികളിൽ ഒരു ക്ലാസ്സിക്ക് ആയി പരിഗണിക്കപ്പെടുന്ന മേക്കിങ് ഒഫ് ദി ഇംഗ്ലീഷ് വർക്കിങ് ക്ലാസ്സ് എന്ന കൃതി എഴുതിയ ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്ന ഇ.പി. തോംസണിനെയും (1924 ഫെബ്രുവരി 3- ഓഗസ്റ്റ് 28, 1993),
/sathyam/media/media_files/pH8QIEwzkDc7RTXNGKcg.jpg)
സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിക്കുകയും, 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ച് ദളിതരുടെ അനിഷേധ്യനേതാവായി മാറുകയും ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൌതികമായി തന്നെ എതിര്ക്കുകയും, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുവാൻ ദളിതരെ അ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്ന അയ്യൻകാളിയെയും (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941),
ഗ്രാമീണ ജീവിതത്തിന്റെ നന്മകൾ പ്രതിപാദിക്കുന്ന കാവ്യസമാഹാരം "കാവ്യോപഹാരം" എന്ന കവിതകൾ അടക്കം കൂട്ടുകവിതകൾ, മുക്തകങ്ങൾ, സ്വതന്ത്രകവിതകൾ വിവർത്തനങ്ങൾ എന്നിങ്ങനെ വ്യാപരിച്ച കാവ്യമേഘലയിലെല്ലാം സ്വമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ കവി കുറ്റിപ്പുറത്ത് കേശവന്‍ നായരെയും ( ഓഗസ്റ്റ് 28,1882- 1959)
അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും പിന്നീട് ഹിന്ദി വിദ്യാലയം വികസിപ്പിച്ച് എല്ലാ പരീക്ഷകള്‍ക്കും ട്യൂഷന്‍ കൊടുക്കുന്ന ഒരു ട്യൂട്ടോറിയല്‍ കോളജ് ആയി വളര്‍ത്തിയെടുക്കുകയും,
പകല്‍ അദ്ധ്യാപനവും രാത്രി വിജ്ഞാനകോശത്തിന്റെ ജോലിയുമായി പതിമൂന്നു വര്‍ഷങ്ങളോളം അധ്വാനിച്ചു നാലു വാല്യങ്ങളായി പുരാണിക് എന്‍സൈക്ലോപീഡിയയുടെ ഒന്നാം പതിപ്പ് രണ്ടു വാല്യങ്ങളായി രണ്ടാം പതിപ്പും, ലഘുപുരാണ നിഘണ്ടു, ഇംഗ്ലീഷ് ഗുരുനാഥന് തുടങ്ങിയ കൃതികള്‍ എഴുതിയ വെട്ടം മാണിയെയും ( 1921 ആഗസ്റ്റ് 28- മെയ് 29,1987),
/sathyam/media/media_files/nPZnlqprLpmi1PCJYJ9C.jpg)
വിപി സിംഗ് മന്ത്രിസഭയിൽ ശാസ്ത്ര സാങ്കേതിക,വിദ്യാഭ്യാസ സഹമന്ത്രിയായിരുന്ന പ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ മാമ്പിളളിക്കളത്തിൽ ഗോവിന്ദ കുമാർ മേനോൻ എന്ന എം.ജി.കെ മേനോനെയും (28 ആഗസ്ററ് 1928 - 22 നവംബർ 2016).
ബംഗാളി വനിതാ എഴുത്തുകാരിൽ പുറം ലോകം അംഗീകരിച്ച ആദ്യത്തെ വനിത എഴുത്തുകാരിയും, അനാഥരേയും, വിധവകളേയും സഹായിക്കുന്നതിനു വേണ്ടി, സഖി സമിതി എന്നൊരു സംഘടന തുടങ്ങാൻ മുൻകൈയെടുക്കുകയും ചെയ്ത ദേബേന്ദ്രനാഥ ടാഗോറിന്റെ മകളും, രബീന്ദ്രനാഥ് ടാഗോറിന്റെ മുതിർന്ന സഹോദരിയും, കവയിത്രിയും, നോവലിസ്റ്റും, സംഗീതജ്ഞയും, സാമൂഹ്യപ്രവർത്തകയും ആയിരുന്ന സ്വർണ്ണകുമാരീ ദേവിയെയും (1855 ആഗസ്റ്റ് 28- ജൂലൈ 3,1932),
1857-ലെ ഇന്ത്യൻ ലഹളയുടെ തുടക്കത്തിലുണ്ടായ കാൻപൂർ കൂട്ടക്കൊലയിൽ പിതാവ് കൊല്ലപ്പെടുകയും, സ്വയം കഷ്ടിച്ച് രക്ഷപ്പെടുകയും, പിന്നീട് ഡെൽഹി പിടിച്ചടക്കാനുള്ള യുദ്ധത്തിൽ പങ്കെടുക്കുകയും ദില്ലി നഗരം തിരിച്ചുപിടിച്ചപ്പോൾ ബ്രിട്ടീഷുകാർ നടത്തിയ ക്രൂരതകളെക്കുറിച്ചും, അതിനുശേഷവും തുടർന്ന പ്രതികാരനടപടികളെക്കുറിച്ചുമുള്ള പശ്ചാത്തലത്തിൽ അദ്ദേഹം 1898-ൽ ദ ശിപായ് മ്യൂട്ടിനി ആസ് സീൻ ബൈ എ സബോൾട്ടെൻ: ഫ്രം ഡെൽഹി റ്റൂ ലക്നൗ എന്ന കൃതി രചിക്കുകയും ചെയ്ത ഒരു ബ്രിട്ടീഷ് എഴുത്തുകാരനും സൈനികനുമായിരുന്ന എഡ്വേഡ് വൈബാർട്ട് എന്ന എഡ്വേഡ് ഡാനിയൽ ഹാമിൽറ്റൻ വൈബാർട്ടിനെയും ( 1837 ഓഗസ്റ്റ് 28 - 1923) ഓർമ്മിക്കാം.
ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us