/sathyam/media/media_files/yunUqpLsODd2p2KNsL22.jpg)
1199 ചിങ്ങം 14
അവിട്ടം / ചതുർദ്ദശി
2023 ആഗസ്റ്റ് 30, ബുധൻ
ആവണി അവിട്ടം
ഇന്ന്;
രക്ഷാബന്ധൻ !
*******
മൂന്നാം ഓണം !
ദേശിയ ചെറുകിട വ്യവസായ ദിനം
************
കാണാതായവരുടെ അന്തഃരാഷ്ട്ര ദിനം !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
<മറ്റുള്ള രാജ്യങ്ങളിൽ അറിയാതെ ജയിലുകളിൽ ന്യായം കിട്ടാതെ കഴിയുന്നവരെ ഓർമ്മിക്കുന്നു>
അന്തഃദേശീയ 'തിമിംഗല സ്രാവ് ' ദിനം !
***************
/sathyam/media/media_files/geibC5h2FzBzKv0F27h1.jpg)
ആമഗ്‌വിന്യ ഡേ !
*******
< Amagwinya Day; ഒരു ദക്ഷിണാഫ്രിക്കൻ റൊട്ടി വിഭവം >
* തുർക്കി: വിജയ ദിനം !
* പെറു: ലിമയിലെ സെന്റ് റോസ് ദിനം
* ടാർടർസ്ഥാൻ: സ്വാതന്ത്ര്യദിനം
* കസാഖ്സ്ഥാൻ, sർക്സ്കൈകോസ്
ദ്വീപ്: ഭരണഘടന ദിനം !
* USA;
Frankenstein Day !
National Beach Day
National Grief Awareness Day
National Holistic Pet Day
National Toasted Marshmallow Day
National Slinky Day
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''കുടയ്ക്ക് മഴയെ നിർത്താനാവില്ല, എന്നാൽ മഴയേ അതിജീവിക്കാൻ നമ്മളെ സഹായിക്കും.
'ആത്മവിശ്വാസം' നമുക്ക് വിജയം നേടിത്തരണമെന്നില്ല എന്നാൽ ജീവിതത്തിൽ ഉണ്ടാവുന്ന ഏതൊരു വെല്ലുവിളികളേയും നേരിടാൻ അത് നമ്മളേ പ്രാപ്തമാക്കും''.
< - എ.പി.ജെ. അബ്ദുൽ കലാം >
***********
രാജ്യസഭാംഗവും കേന്ദ്രമന്ത്രിയും ഭാരരതീയ ജനതാപാർട്ടി നേതാവും അഭിഭാഷകനുമായ രവിശങ്കർ പ്രസാദിന്റെയും (1954).,
കാർട്ടൂണിസ്റ്റും, ചിത്രകാരനും, ഗ്രാഫിക് ഡിസൈനറുമായ ശേഖർ ഗുരേര എന്ന ചന്ദർ ശേഖർ ഗുരേരയുടെയും (1965),
ചലച്ചിത്ര ചിത്രീകരണത്തിന് നൂതന മാർഗ്ഗമായ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് എത്തിയ സംവിധായകൻ സതീഷ് കളത്തിലിന്റെയും (1971),
1991-ൽ പുറത്തിറങ്ങിയ ലമ്ഹേ എന്ന ചലച്ചിത്രത്തിലും, 1997-ൽ പുറത്തിറങ്ങിയ പാർഡൈസ് എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് തുടക്കം കുറിക്കുകയും 16-ആം വയസ്സുമുതൽ മോഡലിങ്ങ് രംഗത്ത് സജീവമാവുകയും തുടർന്ന് തുവ്വേ കാവാലി എന്ന തെലുങ്ക് സിനിമയിൽ നായികയായും ഒട്ടനവധി ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം (ഡാദി കൂൾ), തമിഴ് സിനിമകളിൽ അഭിനയിക്കുകയും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്ത. പരസ്യ മോഡലും നടിയുമായ റിച്ച പല്ലോദിന്റേയും (1980),
തീയേറ്റർ ആർട്ടിസ്റ്റും സിനിമ, ടെലിവിഷൻ മേഖകളിൽ സജീവ സാന്നിദ്ധ്യവുമായ അമേരിക്കൻ നടി എലിസബത്ത് ആഷ്‌ലിയുടെയും(1939) ജന്മദിനം !
/sathyam/media/media_files/n7KhoP7Utben9g3tJSOv.jpg)
ഇന്നത്തെ സ്മരണ !!!
*********
വിദ്വാൻ കെ.പ്രകാശം മ. (1909 -1976)
ബിപിൻ ചന്ദ്ര മ. (1928-2014)
ഡോ.എം.എം.കൽബുർഗി മ.(1938-2015)
ദാരാ ഷിക്കോഹ് മ(1615-1659)
വിൽഹെം വീൻ മ(1864 - 1928)
ജോസഫ് തോംസൺ മ (1856 - 1940)
ഗോവിന്ദ് വല്ലഭ് പന്ത് ജ(1887 - 1961)
സർദാർ ഹുക്കം സിങ് ജ ( 1895 - 1983)
മേരി ഷെല്ലി(ഇംഗ്ലീഷ് കവയിത്രി)ജ.(1797-1851)
ഴാക് ലൂയി ദാവീദ് ജ(1748 -1825 )
ജേക്കബ്സ് വാൻ ഹോഫ് ജ(1852-1911)
ചരിത്രത്തിൽ ഇന്ന് …
*********
1574 - ഗുരു രാം ദാസ് നാലാമത്തെ സിഖ് ഗുരുവായി
1836 - സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാൻ അല്ലെനും ജോൺ കിർബി അല്ലെനും ബഫല്ലോ ബേയോയുടെ തീരപ്രദേശങ്ങളിൽ ഹ്യൂസ്റ്റൻ സ്ഥാപിച്ചു.
1945 - ജപ്പാനിൽ നിന്നു് ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ ഹോങ്കോങ്ങിന് മോചനം.
1957 - തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാലയായി നിലവിൽവന്നു.
1569 - അക്ബറുടെ മൂത്ത പുത്രൻ സലിം മിർസ എന്ന സലിം രാജകുമാരൻ (ജഹാംഗീർ ) ഭൂജാതനായി
1659 - സ്വന്തം സഹോദരൻ ദാരാ ഷക്കോവിനെ ഔറംഗസീബ് വധിച്ചു.
1751 - ചന്ദാ സാഹിബിൽ നിന്ന് ബ്രിട്ടീഷുകാർ ആർക്കോട്ട് പിടിച്ചെടുത്തു.
1773 - പേഷ്വ നാരായണ റാവു വധിക്കപ്പെട്ടു.
1918 - ചെക്കോസ്ലോവാക്യ സ്വതന്ത്രമായി.
1928 - ലാഹോർ സമ്മേളനം. കോൺഗ്രസ് പുർണ സ്വരാജ് ആവശ്യപ്പെടുന്നു.
1963 - മോസ്കോ-വാഷിങ്ങ്ഡൻ ഹോട്ട് ലൈൻ സ്ഥാപിതമായി
/sathyam/media/media_files/FiuO27FKjlmMqDKBvjhr.jpg)
1967- Thurgood Marshall അമേരിക്കൻ സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ കറുത്ത വർഗക്കാരനായി.
1983 - ഇൻസാറ്റ് 1B വിക്ഷേപണം
1983 - Guion Stewart Bluford space ലെത്തുന്ന ആദ്യ ആഫ്രോ അമേരിക്കൻ വൃക്തിയായി
1991 - അസർബൈജാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1999 - ഈസ്റ്റ് തിമൂറിൽ ഇന്തോനേഷ്യയിൽ നിന്ന് സ്വാതന്ത്ര്യം കിട്ടുന്നത് സംബന്ധിച്ച ഹിതപരിശോധന
2013 - സൈനികാവശ്യങ്ങൾക്കായുള്ള ജി സാറ്റ് 7 വിക്ഷേപിച്ചു
2014 - സൈന്യം അട്ടിമറി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ലെസോത്തോ പ്രധാനമന്ത്രി ടോം തബാനെ ദക്ഷിണാഫ്രിക്കയിലേക്ക് പലായനം ചെയ്തു .
2019 - 2019 എഫ് 2 സ്പാ ഫീച്ചർ റേസിനിടെ ഉണ്ടായ ഒരു വലിയ അപകടത്തിൽ യുവ ഡ്രൈവർ അന്റോയിൻ ഹ്യൂബർട്ട് വലിയ പരിക്കുകളോടെ മരിച്ചു.
2021 - അവസാനമായി ശേഷിക്കുന്ന അമേരിക്കൻ സൈനികരും അഫ്ഗാനിസ്ഥാൻ വിട്ടു , യുദ്ധത്തിൽ യു.എസ് ഇടപെടൽ അവസാനിപ്പിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവർത്തകൻ എന്ന നിലയിൽ പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനും അദ്ധ്യാപകനു മായിരുന്ന വിദ്വാൻ കെ. പ്രകാശത്തെയും (22 ജൂൺ 1909 - 30 ഓഗസ്‌റ്റ് 1976),
സ്വാതന്ത്ര്യസമരകാലഘട്ടത്തെകുറിച്ചും രാഷ്ട്രീയത്തെകുറിച്ചും നിരവധി പുസ്തകങ്ങൾ രചിച്ച ചരിത്രകാരൻ ബിപൻ ചന്ദ്രയെയും (27 മേയ് 1928 - 30 ഓഗസ്റ്റ് 2014),
/sathyam/media/media_files/zFyXpxHFu2hqxnAE0c8r.jpg)
വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനു മെതിരെ തീവ്ര നിലപാടുകൾ സ്വീകരിച്ച കാരണത്താൽ വെടിയേറ്റു മരിച്ച കന്നഡ സാഹിത്യകാരനും കന്നട സർവകലാശാലാ മുൻ വി.സിയുമായിരുന്ന ഡോ. എം.എം. കൽബുർഗി എന്ന മല്ലേഷപ്പ മാടിവലപ്പ കൽബുർഗിയെയും (1938-2015 ഓഗസ്റ്റ് 30 ),
ഒഡിഷയിലെ പരമ്പരാഗത, ആദിവാസി, നാടോടി, ഗ്രാമീണ, സമകാലിക കലാരൂപങ്ങളെക്കുറിച്ച് ഇംഗ്ളീഷ്, ഒഡിയ, ജർമൻ ഭാഷകളിൽ 50ൽപരം പുസ്തകങ്ങൾ രചിച്ച പ്രമുഖ ഒഡിയ എഴുത്തുകാരനും ചിത്രകാരനും ചരിത്രകാരനുമായിരുന്ന ദിനനാഥ് പതിയെയും (2016 ഓഗസ്റ്റ് 30 )
മുഗൾ സാമ്രാട്ട് ഷാജഹാൻറെയും പത്നി മുംതാസ് മഹലിൻറെയും മൂത്ത പുത്രനും കിരീടാവകാശിയുമായിരുന്നെങ്കിലും അധികാരത്തർക്കത്തിൽ ഇളയ സഹോദരൻ ഔറംഗസേബ് എന്ന് ചരിത്രത്തിലറിയപ്പെടുന്ന മുഹിയുദ്ദീനാൽ തടവിൽ ആക്കപ്പെട്ട് കൊല്ലപ്പെട്ട മുഹമ്മദ് ദാരാ ഷിക്കോഹിനെയും(മാർച്ച് 20, 1615 – ഓഗസ്റ്റ് 30, 1659) ,
താപത്തെയും വൈദ്യുത കാന്തികതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു ബ്ലാക്ബോഡിയിൽ നിന്നും പ്രസരിക്കുന്ന വികിരണങ്ങളുടെ അളവ് കണ്ടെത്തുന്നതിനായുള്ള വീൻസ് സ്ഥാനാന്തര നിയമം(Wien's displacement law) ആവിഷ്കരിച്ചതിന് നോബൽ സമ്മാനം നേടിയ ജെർമൻ ശാസ്ത്രജ്ഞൻ വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീനിനെയും(1864 ജനുവരി 13 - ഓഗസ്റ്റ് 30, 1928),
കാഥോഡ് രശ്മികൾ വൈദ്യുത മേഖലയിൽ വ്യതിചലിക്കപ്പെടും എന്നു കണ്ടെത്തുകയും കൂടാതെ ഈ സൂക്ഷമകണങ്ങൾ പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണമായ പരമാണുവിനേക്കാൾ ചെറുതാണെന്നും മനസ്സിലാക്കുകയും, അണുവിന്റെ സൂക്ഷ്മകണത്തെ ഇലക്ട്രോൺ എന്നുവിളിക്കുകയും, കണ്ടുപിടുത്തങ്ങൾക്ക് നോബൽ സമ്മാനം ലഭിക്കുകയും ചെയ്ത ആറ്റത്തിന്റെ (പരമാണു) ഉള്ളറകളിലേക്ക് ആധുനിക ഭൗതികശാസ്ത്രത്തെ വഴിതെളിയിച്ചുവിട്ട ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ജോസഫ് ജോർജ് തോംസണിനെയും (ഡിസംബർ 18, 1856 - ഓഗസ്റ്റ് 30, 1940),
സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെആദ്യത്തെ മുഖ്യമന്ത്രിയും , ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുകയും ഭാരതരത്നം എന്ന ബഹുമതിയാല്‍ പുരസ്ക്രുതനാകുകയും ചെയ്ത ഗോവിന്ദ് വല്ലഭ് പന്തിനെയും (1887 ആഗസ്റ്റ് 30 - 1961മാർച്ച് 7),
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലെ ഒരംഗവും,രാജസ്ഥാനിലെ ഗവർണറും, അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമായിരുന്ന സർദാർ ഹുക്കം സിങ്ങിനെയും (ജ. ആഗസ്റ്റ് 30 1895 - മ. 27 മേയ് 1983),
നെപ്പോളിയന്റെ ജീവിതത്തിലെ ഒട്ടനവധി വിജയ മുഹൂർത്തങ്ങൾ രേഖപ്പെടുത്തുന്നതിനായി തന്റെ സർഗവൈഭവം പ്രയോഗിച്ച ഫ്രഞ്ച് നിയോക്ലാസിക്കൽ ചിത്രകലാകാരൻ ഴാക് ലൂയി ദാവീദിനെയും (1748 ഓഗസ്റ്റ് 30-1825 ഡിസംബർ 29 ),
രസതന്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാനം നേടിയ ഭൗതിക രസതന്ത്രജ്ഞനും, ഓർഗാനിക് രസതന്ത്രജ്ഞനും ആയിരുന്ന ഡച്ച് കാരൻ ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫിനെയും (30 ഓഗസ്റ്റ് 1852 – 1 മാർച്ച് 1911) ഓർമ്മിക്കാം.
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us