ഇന്ന് ആഗസ്റ്റ് 4: സ്ത്രീത്വത്തിന്റെ താന്‍ പോരിമ ദിനവും അന്തര്‍ദേശീയ മേഘപ്പുലി ദിനവും ഇന്ന്: കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേയും അര്‍ബാസ് ഖാന്റെയും ടെസ്റ്റ് ക്രിക്കറ്റു ഫാസ്റ്റ് ബൗളറായിരുന്ന എബി കുരുവിളയുടെയും ജന്മദിനം: ജറുസലെമിലെ രണ്ടാമത്തെ ദേവാലയം റോമാക്കാര്‍ നശിപ്പിച്ചതും ഡോം പെരിഗ്‌നന്‍ ഷാംപെയിന്‍ കണ്ടുപിടിച്ചതും ആംഗ്ലോ - ഡച്ചു സേന ജിബ്രാള്‍ട്ടര്‍ കീഴടക്കിയതും ചരിത്രത്തില്‍ ഇതംദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

ഇന്ന് ആഗസ്റ്റ് 4: സ്ത്രീത്വത്തിന്റെ താന്‍ പോരിമ ദിനവും അന്തര്‍ദേശീയ മേഘപ്പുലി ദിനവും ഇന്ന്: കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേയും അര്‍ബാസ് ഖാന്റെയും ടെസ്റ്റ് ക്രിക്കറ്റു ഫാസ്റ്റ് ബൗളറായിരുന്ന എബി കുരുവിളയുടെയും ജന്മദിനം: ജറുസലെമിലെ രണ്ടാമത്തെ ദേവാലയം റോമാക്കാര്‍ നശിപ്പിച്ചതും ഡോം പെരിഗ്‌നന്‍ ഷാംപെയിന്‍ കണ്ടുപിടിച്ചതും ആംഗ്ലോ - ഡച്ചു സേന ജിബ്രാള്‍ട്ടര്‍ കീഴടക്കിയതും ചരിത്രത്തില്‍ ഇതംദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update
history766

1198   കർക്കടകം 19
ചതയം  / തൃതീയ
2023  ആഗസ്റ്റ് 4,വെള്ളി

ഇന്ന്;

സ്ത്രീത്വത്തിന്റെ താൻ പോരിമ ദിനം !**************
< Single Working Women’s Day>

Advertisment

history22
.     
അന്തഃദേശീയ മേഘപ്പുലി ദിനം !
*************
< പുലിയോടും ജാഗ്വാറിനോടും സാദൃശ്യമുള്ള ഇടത്തരം വലിപ്പമുള്ള പൂച്ച;  The clouded leopard (Neofelis nebulosa), also called mainland clouded leopard, is a wild cat inhabiting dense forests from the foothills of the Himalayas through Northeast India and Bhutan to mainland Southeast Asia into South China.>

ദേശീയ അസ്ഥി-സന്ധി ദിനം !
 *******
 

International Beer Day !
********
Assistance Dog Day !

* ബർക്കിനാ ഫാസോ : വിപ്ലവ ദിനം.!
<പഴയ നാമം: അപ്പർ വോൾട്ട, 
പടിഞ്ഞാറേ ആഫ്രിക്കയിലെ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യം >
* സ്ലോവാക്കിയ: മാറ്റിക സ്ലോവൻസ്  ഡേ!
* കുക്ക്സ് ഐലൻഡ്: ഭരണഘടന ദിനം !

* യു.എസ്‌ : കോസ്റ്റ് ഗാർഡ് ഡേ !
* U.S. Coast Guard Birthday
* National White Wine Day
* National Chocolate Chip Cookie Day

ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
''അധികാരം ഒറ്റപ്പെടുത്തുന്ന പകർച്ചവ്യാധി പോലെയാണ്,
തൊടുന്നതൊക്കെയും 
ദുഷിപ്പിക്കുന്നു.''

 < - ഷെല്ലി >
******** 

ചലച്ചിത്രഗാനരചയിതാവും, കവിയും, സംഗീത സംവിധായകനും,   ഗായകനും,  നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേയും (1950),

മലയാളഭാഷയ്ക്കുള്ള സംഭാവനയ്ക്ക്‌ രാഷ്ട്രപതി നൽകുന്ന ആദ്യ ശ്രേഷ്ഠഭാഷാപുരസ്കാരം    (അഞ്ചുലക്ഷം രൂപയും ബഹുമതി സർട്ടിഫിക്കറ്റും), കേരള സാഹിത്യ അക്കാഡമി ഐ.സി. ചാക്കോ എൻഡോസ്മെൻറ് (1982),കോമൺവെൽത്ത് സ്കോളർഷിപ്പ്.എം.കെ.കെ. നായർ അവാർഡ് തുടങ്ങിയവ നേടിയ മലയാള ഭാഷാ പണ്ഡിതനും അദ്ധ്യാപകനുമായ വി.ആർ. പ്രബോധചന്ദ്രൻ നായരുടേയും (1938). 

ഹൗട്ടൺ എന്ന നോവലിനു 2016-ലെ സരസ്വതി സമ്മാൻനേടിയ  മറാഠി, കൊങ്കിണി ഭാഷകളിലെ പ്രമുഖ സാഹിത്യകാരനും അഖില ഭാരത കൊങ്കണി പരിഷദിന്റെ മുൻ അദ്ധ്യക്ഷനുമായ മഹാബലേശ്വർ സെയിൽ (1943)ന്റേയും,

history54

ഹിന്ദി സിനിമ രംഗത്തെ ഒരു നടനും തിരകഥാകൃത്ത്  സലീം ഖാന്റെ മകനും, സൽമാൻ ഖാന്റെ അനിയനും ആയ അർബാസ് ഖാന്റെയും (1967), ടെസ്റ്റ് ക്രിക്കറ്റു ഫാസ്റ്റ് ബൗളറായിരുന്ന എബി കുരുവിളയുടെയും (1968),

അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായി രണ്ടു തവണ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട   ബറാക്ക് ഹുസൈൻ ഒബാമയുടെയും (1961) 

ഒരു അമേരിക്കൻ നടനും ഫോട്ടോഗ്രാഫറുമായ, ഡിസ്നി ചാനൽ പരമ്പരയായ ദി സ്യൂട്ട് ലൈഫ് ഓഫ് സാക്ക് & കോഡി (2005-2008), അതിന്റെ സ്പിൻ-ഓഫ് പരമ്പരയായ ദി സ്യൂട്ട് ലൈഫ് ഓൺ ഡെക്ക് ( 2008-2011) എന്നിവയിലെ കോഡി മാർട്ടിൻ എന്ന കഥാപാത്രത്തിലൂടെ അറിയപ്പെടുന്ന കോൾ മിച്ചൽ സ്പ്രൂസിൻ്റെയും
(1992) ജന്മദിനം.!

ഇന്നത്തെ സ്മരണ !!
********

വിശാഖം തിരുനാൾ രാമവർമ്മ മ. (1837-1885)
പൈലോ പോൾ മ. (1863-1936)
പോള്‍ ചിറക്കരോട് മ. (1938 -2008)
കൗമുദി ടീച്ചർ മ. (1917-2009)
ജി പ്രതാപവർമ്മ തമ്പാൻ മ.(1959-2022)
ജി.എസ്‌. പണിക്കർ മ. (1944-2022)
നന്ദിനി സത്പതി മ. (1931-2006)
ജോൺ  മരിയ വിയാനി മ. (1786-1859)
സി ആൻ‌ഡേഴ്സൻ മ. (1805-1875)
അൻവർപാഷ മ. (1881-1922 )
എഡ്‌ഗർ ഡഗ്ളസ് മ. (1889-1977)

കിഷോർ കുമാർ ജ. (1929-1987)
ശശികല ഓം പ്രകാശ് സൈഗാൾ ജ. 1932-2021)
ഉദ്ദം സിംങ്ങ് കുലർ ജ.(1928-2000)
ഉർബൻ ഏഴാമൻ ജ.(1521-1590)
ഷെല്ലി ജ. (1792-1822).
ന്യൂട്ട് ഹാംസൺ ജ. (1859 -1952 )
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

history000

ഇന്ന്, 

മരച്ചീനി കൃഷി കേരളത്തിൽ വ്യാപകമായി നടപ്പാക്കുകയും, ആധുനിക മലയാള സാഹിത്യത്തിനു് നിരവധി  ശ്രദ്ധേയങ്ങളായ രചനകൾ നൽകിയ തിരുവിതാംകൂർ ഭരിച്ചിരുന്ന  വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവിനെയും ( 1837 മെയ് 19- ഓഗസ്റ്റ് 4, 1885)

വിശുദ്ധ വേദ പുസ്തകത്തിനും ഒരു അനുക്രമണിക തയ്യാറാക്കുകയും, മലയാളത്തിലെ ആദ്യ പുരാണനിഘണ്ടുവായ പുരാണകഥാ നിഘണ്ടുവിന്റെ കർത്താവും ആയിരുന്ന പൈലോ പോളിനെയും( 1863 ജനുവരി 25- ഓഗസ്റ്റ് 4 1936),

കര്‍ഷകതൊഴിലാളികളുടെ സംഘ ശക്തിയും അതിജീവനാര്‍ഥം അവര്‍ നേരിടുന്ന വെല്ലുവിളികളും, ഭൂപരിഷ്‌കരണത്തിലൂടെ വഞ്ചിക്കപ്പെട്ട് ഭൂമിയില്‍ നിന്നും എന്നന്നേയ്ക്കുമായി അന്യവല്‍കരിക്കപ്പെട്ട ദലിതരുടെ പരിതാപകരമായ സ്ഥിതിയും വിവരിക്കുന്ന ആവരണം, ഏകാന്തതയുടെ ദ്വീപ് തുടങ്ങിയ നോവലുകളും, സഭയ്ക്കുള്ളിലും പുറത്തും നൂറ്റാണ്ടുകളായി ദലിതര്‍ നേരിടുന്ന  അവഹേളനങ്ങളെയും വിവേചനങ്ങളെയും വികാര തീവ്രതയോടെ ചിത്രീകരിക്കുന്ന ദലിത് ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന "പുലയത്തറ" എന്ന നോവലും, ചെറുകഥാസമാഹാരങ്ങളും, ദാര്‍ശനിക പഠനങ്ങളും   വിവിധ സാഹിത്യശാഖകളിലായി 67-ല്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ പോള്‍ ചിറക്കരോടിനെയും(1938 സെപ്തംബര്‍ 4-2008 ആഗസ്ത് 4)

1934-ൽ ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി വടകര കോട്ടപ്പറമ്പിലെത്തിയ ഗാന്ധിജിക്ക്‌ തന്റെ സ്വർണമാലയും കമ്മലും ഊരി നൽകിയ സ്വാതന്ത്ര്യ സമര സേനാനി കൗമുദി ടീച്ചറിനെയും(മേയ് 17 1917-2009 ഓഗസ്റ്റ് 4),

history1100

2012-2014 കാലത്ത് കൊല്ലം ഡിസിസി പ്രസിഡന്റ്‌ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു. ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുയുമായിരുന്ന കുണ്ടറ പേരൂർ സ്വദേശിയായ ഡോ. ജി പ്രതാപവർമ തമ്പാനേയും (1959-2022),

രവിമേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളായ 'ഏകാകിനി'(1976) എന്ന ആദ്യ ചിത്രത്തിലൂടെ  മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടുകയും സേതുവിന്റെ പ്രശസ്ത നോവലായ പാണ്ഡവപുരം  വൈലോപ്പിളളി ശ്രീധരമേനോന്റെ 'സഹ്യന്റെ മകൻ ' എന്ന കവിതയെ അവലംബിച്ച് ഒരു ബാലചിത്രം, ഡോക്യുഫിക്ഷൻ ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരി തുടങ്ങി ഏഴു സിനിമകൾ സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്യുകയും ചെയ്ത പ്രശസ്ത സംവിധായകൻ ജി.എസ്. പണിക്കരേയും(1944-2022),

ഒറീസ്സയിലെ ഉരുക്കു വനിത' എന്ന് അറിയപ്പെടുന്നവരും, സ്വതന്ത്ര ഭാരതത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയും ഒറിയ സാഹിത്യത്തിലെ അതികായനായ പദ്മഭൂഷൺ കാളിന്ദി ചരൺ പാണിഗ്രാഹിയുടെ മൂത്തമകളും ഒടിയ യിലെ പ്രമുഖ  സാഹിത്യകാരിയും ആയിരുന്ന നന്ദിനി സത്പതിയെയും ( 9 ജൂൺ 1931 - 4 ഓഗസ്റ്റ് 2006),

കത്തോലിക്ക സഭയിലെ ഒരു വിശുദ്ധനായ ജോൺ ബാപ്റ്റിസ്റ്റ് മരിയ വിയാനിയെയു (8 മേയ് 1786 – 4 ആഗസ്റ്റ് 1859),

150-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട "ദ സ്റ്റഡ്ഫാസ്റ്റ് ടിൻ സോൾജ്യർ", "ദ സ്നോ ക്വീൻ", "ദ ലിറ്റിൽ മെർമെയ്ഡ്", "തംബലിന", "ദ ലിറ്റിൽ മാച്ച് ഗേൾ", "ദ അഗ്ളി ഡക്ക്ലിംഗ്" തുടങ്ങിയ പ്രസിദ്ധ കൃതികൾ രചിച്ച ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനും ആയിരുന്ന എച്. സി. ആൻ‌ഡേഴ്സൻ എന്ന ഹാൻസ് ക്രിസ്ത്യൻ ആൻ‌ഡേഴ്സനെയും (ഏപ്രിൽ 2, 1805 – ഓഗസ്റ്റ് 4, 1875),

യുവതുർക്കിവിപ്ലവത്തിൽ പങ്കെടുത്ത് ദേശീയനേതൃത്വത്തിലേക്ക് ഉയർന്ന സൈനികമേധാവിയും യുദ്ധകാര്യമന്ത്രിയും ആയ അൻവർപാഷയെയും ( 1881 നവംബർ 23 - 1922 ഓഗസ്റ്റ് 4),

ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്ത നോബൽ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ എഡ്‌ഗർ അഡ്രിയൻ ഡഗ്ളസിനെയും(1889 നവംമ്പർ 30- 1977 ജൂലൈ 4) ,

history

പ്രസിദ്ധ ഗായകനും ഹാസ്യനടനും കുടാതെ. ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക‌ഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കിഷോർ കുമാർ എന്ന അഭാസ് കുമാർ ഗാംഗുലിയെയും (ഓഗസ്റ്റ് 4, 1929 – ഒക്ടോബർ 13, 1987),

തിരഞ്ഞെടുത്തെങ്കിലും പതിമൂന്നു ദിവസങ്ങൾക്കകം മലേറിയ പിടിപെട്ട് മരിച്ചതിനാൽ എറ്റവും കുറഞ്ഞ ദിവസം  മാർപ്പാപ്പയായി ഭരിച്ച ഉർബൻ ഏഴാമൻ മാർപ്പാപ്പയെയും (ഓഗസ്റ്റ് 4, 1521 – സെപ്റ്റംബർ 27, 1590),

ഒസിമാൻഡിയസ്", "ഓഡ് ടു ദ വെസ്റ്റ് വിൻഡ്" "വാനമ്പാടിയോട്", "സംഗീതം", "മൃദുസ്വരങ്ങൾ മരിക്കുമ്പോൾ", "മേഘം" "അരാജകത്വത്തിന്റെ പ്രച്ഛന്നനൃത്തം" തുടങ്ങിയ വിഖ്യാത കവിതാ സമാഹാരങ്ങൾ എഴുതുകയും നാടകങ്ങളുo നോവലുകളും രചിക്കുകയും ചെയ്ത കാൽപ്പനിക യുഗത്തിലെ പേരുകേട്ട കവിത്രയത്തിൽ ( കീറ്റ്സ്, ഷെല്ലി, ബൈറൺ) ഒരാളായ പെഴ്സി ബിഷ് ഷെല്ലിയെയും(ആഗസ്റ്റ് 4 1792 –  ജൂലൈ 8 1822).

ഹംഗർ, ഗ്രോത്ത് ഓഫ് ദി സോയിൽ, ഡ്രീമേഴ്സ്, ചിൽഡ്രൻ ഓഫ് ദി ഏജ്, വിമൻ അറ്റ് പമ്പ്, ലാസ്റ്റ് ചാപ്റ്റർ  തുടങ്ങിയ കൃതികൾ രചിച്ച 1920 നോബൽ സമ്മാനിതനായ നോർവീജിയൻ കവി ന്യൂട്ട് ഹാംസണിനെയും (1859 ആഗസ്റ്റ് 4-  1952 ഫെബ്രുവരി 19),

2007ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച ചലച്ചിത്ര - ടെലിവിഷൻ അഭിനേത്രിയാണ് ശശികല ഓം പ്രകാശ് സൈഗാൾ(ജനനം :4 ആഗസ്റ്റ് 1932). കുന്ദൻലാൽ സൈഗാൾ കുടുംബാംഗമായ ഓം പ്രകാശ് സൈഗാളാണ് ഭർത്താവ്.

1952-ലെ ഹോൾസിങ്കി ഒളിമ്പിക്സ്, 1956 മെൽബോൺ ഒളിമ്പിക്സ്, 1960 റോം  ഒളിമ്പിക്സ്, 1964ലെ ടോക്കിയോ ഒളിമ്പിക്സ് എന്നീ ഒളിംപിക്സുകളിലോടെ ഹോക്കി കളിക്കാരനുള്ള ഒളിമ്പിക് റെക്കോർഡിനൊപ്പം, മൂന്നു സ്വർണവും ഒരു വെള്ളി മെഡലും  ഇന്ത്യൻ സർക്കാരിന്റെ അർജുന അവാർഡും നേടിയ ഇന്ത്യൻ ഹോക്കി കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ ഉദ്ദം സിംങ്ങ് കുലർ എന്ന ഉദ്ദം സിംങ്ങിനേയും (1928-2000)

ഓർമ്മിക്കാം.

ചരിത്രത്തിൽ ഇന്ന്…
*******

history30

70 - ജറുസലെമിലെ രണ്ടാമത്തെ ദേവാലയം റോമാക്കാർ നശിപ്പിക്കുന്നു.

1693 - പരമ്പരാഗത വിശ്വാസപ്രകാരം ഈ ദിവസം ഡോം പെരിഗ്നൻ  ഷാം‌പെയിൻ  കണ്ടുപിടിച്ചു.

1904 -  സ്പാനിഷ് പിന്തുടർച്ചാവകാശ യുദ്ധത്തിൽ ആംഗ്ലോ - ഡച്ചു സേന ജിബ്രാൾട്ടർ കീഴടക്കി. 

1914 - ഒന്നാം ലോകമഹായുദ്ധം:  ജർമനി ബെൽജിയത്തെ ആക്രമിക്കുന്നു,  ബ്രിട്ടൺ ജർമനിയുടെമേൽ യുദ്ധം പ്രഖ്യാപിക്കുന്നു. അമേരിക്ക നിഷ്പക്ഷത പ്രഖ്യാപിക്കുന്നു.

1938 - കൊച്ചി രാജ്യത്ത് ദ്വിഭരണം ഏർപ്പെടുത്തി കൊണ്ട് മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചു. 

1944 -  ഹിറ്റ്ലറുടെ നാസി പട്ടാളം ആൻഫ്രാങ്കിനെ തടവിലാക്കി. 

1945 - ഷേഖ് അബ്ദുള്ളയെ ജവഹർലാൽ നെഹ്റു 'ഷേർ-ഇ-കാഷ്മീർ' (കാശ്മീർ സിംഹം) എന്ന് വിശേഷിപ്പിച്ചു.

1956 - ഏഷ്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ആയ അപ്സര ട്രോംബെയിൽ  പ്രവർത്തനക്ഷമമായി. 

1967 -  ഹൈദരാബാദിലെ നാഗാർജുനസാഗർ അണക്കെട്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. 

1971 - അമേരിക്ക ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശ വാഹനത്തിൽ നിന്ന് ചന്ദ്രഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.

1975 -  കേരള കർഷക തൊഴിലാളി ക്ഷേമനിധി ബിൽ  കേരള നിയമസഭ പാസാക്കി. 

1994 -  ശിവാജി ഗണേശന് ഫ്രഞ്ച് ഗവൺമെൻറ് ഷെവലിയാർ പദവി നൽകി. 

2007 - ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ദ്രവ എൻജിൻ റോക്കറ്റ് മഹേന്ദ്രഗിരിയിൽ  പരീക്ഷിച്ചു. 

2007 - ചെങ്ങറ  പ്ലാൻറഷനിൽ  സാധുജന വിമോചന സംയുക്ത വേദി പ്രവർത്തകർ കയ്യേറ്റ സമരം തുടങ്ങി.

history555

2018 - സിറിയൻ ആഭ്യന്തരയുദ്ധം : സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) ഇറാഖ്-സിറിയ അതിർത്തിയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റിനെ (ഐഎസ്‌ഐഎൽ) പുറത്താക്കി , ദേർ എസ്-സോർ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം സമാപിച്ചു . 

2019 - ഒഹായോയിലെ ഡേട്ടണിൽ നടന്ന വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . 23 പേർ കൊല്ലപ്പെട്ട ടെക്‌സാസിലെ എൽ പാസോയിൽ നടന്ന മറ്റൊരു കൂട്ട വെടിവയ്പ്പിന് 13 മണിക്കൂറിന് ശേഷമാണ് ഇത് . 

2020 - ലെബനനിലെ ബെയ്റൂട്ടിൽ 2,700 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് 220 പേർ കൊല്ലപ്പെടുകയും 5,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ 

Advertisment