ഇന്ന് ഓഗസ്റ്റ് 5: ലോക ബ്ലോഗര്‍ ദിനവും ബുര്‍കിനൊ ഫാസൊ സ്വാതന്ത്ര്യ ദിനവും ഇന്ന്: മെല്ലി ഇറാനിയുടേയും കാജോളിന്റെയും ജെനീലിയ ഡിസൂസയുടേയും ജന്മദിനം! വടക്കേ അമേരിക്കയിലെ ആദ്യ ഇംഗ്ലീഷ് കോളനി ഹംഫ്രി ഗില്‍ബര്‍ട്ട് സ്ഥാപിച്ചതും ഒഹായോയിലെ ക്ലീവ്ലാന്റില്‍ ആദ്യത്തെ വൈദ്യുത ഗതാഗതവിളക്ക് സ്ഥാപിച്ചതും ലാത്വിയ സോവിയറ്റ് യൂണിയന്റെ ഭാഗമായതും ചരിത്രത്തില്‍ ഈ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

ഇന്ന് ഓഗസ്റ്റ് 5: ലോക ബ്ലോഗര്‍ ദിനവും ബുര്‍കിനൊ ഫാസൊ സ്വാതന്ത്ര്യ ദിനവും ഇന്ന്: മെല്ലി ഇറാനിയുടേയും കാജോളിന്റെയും ജെനീലിയ ഡിസൂസയുടേയും ജന്മദിനം! വടക്കേ അമേരിക്കയിലെ ആദ്യ ഇംഗ്ലീഷ് കോളനി ഹംഫ്രി ഗില്‍ബര്‍ട്ട് സ്ഥാപിച്ചതും ഒഹായോയിലെ ക്ലീവ്ലാന്റില്‍ ആദ്യത്തെ വൈദ്യുത ഗതാഗതവിളക്ക് സ്ഥാപിച്ചതും ലാത്വിയ സോവിയറ്റ് യൂണിയന്റെ ഭാഗമായതും ചരിത്രത്തില്‍ ഈ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update
august

1198   കർക്കടകം 20
ഉത്രട്ടാതി  / ചതുർത്ഥി
2023  ആഗസ്റ്റ് 5, ശനി

ഇന്ന്;
 ലോക ബ്ലോഗർ ദിനം !                   
********
 < Blogger Day >          

* Sandcastle Day !

* ക്രൊയേഷ്യ :സ്വാതന്ത്ര്യത്തിനു വേണ്ടി
   പോരാടിയതിന്റെ ഓർമ്മ ദിനം !
* ബുർകിനൊ ഫാസൊ: സ്വാതന്ത്ര്യ ദിനം !
* USA ;
National Oyster Day
National Mustard Day
National Disc Golf Day
National Underwear Day
National Work Like A Dog Day

Advertisment
  • 52 വർഷം മുൻപ് 1965-ൽ ഇതേ ദിവസം പാക്കിസ്ഥാനി സൈനികർ വേഷം മാറി അതിർത്തി < LOC > കടന്നു വരികയും ഇൻഡ്യ പാക്കിസ്ഥാൻ യുദ്ധം തുടങ്ങുകയും ചെയ്തു.
  • history

 എം.ടിയുടെ പിറന്നാൾ !
.്്്്്്്്്്്്്്്്്
(കർക്കിടകത്തിലെ ഉതൃട്ടാതി )
.                   
 ഇന്നത്തെ മൊഴിമുത്ത് ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
''സുപരിചയത്തിന്റെ നേർത്ത 
ഒരാവരണം കൊണ്ട് അത്ഭുതങ്ങളെ മറച്ചിരിക്കുകയാണു്‌ പ്രകൃതി. 
ഇതിനെ മാറ്റി അത്ഭുതത്തെ
 പ്രകാശമാനമാക്കുകയാണു
 കലാകാരന്റെ കടമ"
< - കോൾറിഡ്ജ് >
******** 

1961-ൽ സേതുമാധവന്റെ ആദ്യ മലയാള ചിത്രമായ 'ജ്ഞാനസുന്ദരി' എന്ന ചലച്ചിത്രത്തിന്റെ ചീഫ് ക്യാമറാമാനായി മലയാളത്തിൽ രംഗപ്രവേശം നടത്തുകയും തുടർന്ന് യക്ഷി'; 'അരനാഴികനേരം'; 'കരകാണാക്കടൽ'; 'അനുഭവങ്ങൾ പാളിച്ചകൾ'; 'പണിതീരാത്ത വീട്'; 'ശരപഞ്ജരം'; 'ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച'; 'വളർത്തുമൃഗങ്ങൾ'; 'വെള്ളം' തുടങ്ങി അൻപതോളം  മലയാള സിനിമകൾക്ക്‌ ക്യാമറ ചലിപ്പിക്കുകയും 1971-ലെ മികച്ച ഛായാഗ്രഹകനുള്ള കേരള സംസ്ഥാന  പുരസ്കാരം (കരകാണാക്കടൽ) നേടുകയും ചെയ്ത മെല്ലി ഇറാനിയുടേയും (1932),

ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ നടിയും പ്രശസ്ത ബോളിവുഡ്‌ നടി തനൂജയുടെ മകളും അജയ് ദേവ്ഗണിന്റെ ഭാര്യയുമായ  കാജോളിന്റെയും (1975),

2003-ല്‍  തുജെ മേരി കസം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തുകയും പിന്നീട്‌  'ഉറുമി ' എന്ന  മലയാള ചിത്രമുൾപ്പടെ നിരവധി ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിക്കുകയും ചെയ്ത നടിയും മോഡലുമായ ജെനീലിയ ഡിസൂസയുടേയും (1987) ജന്മദിനം!

historyy

ഇന്നത്തെ സ്മരണ !!!
********

നുറനാട് ഹനീഫ് മ. (1935-2006)
ജി. ബാലചന്ദ്രന്‍(ഭൂട്ടാൻ) മ. (1939-2003)
മധുരൈ ഷണ്മുഖവടിവ് മ. (1889-1962)
ശിബ്ദാസ് ഘോഷ് ജ/മ. (1923-1976)
ലാല അമർനാഥ് മ. (1911- 2000)
നോർമ  മോർറ്റെൻസൺ മ. (1926-1962)

കണിയാപുരം രാമചന്ദ്രൻ ജ. (1938-2005) 
പി.കെ. കുഞ്ഞ് ജ. (1906 -1979)
പിസി കോരുത് ജ. (1910-1967)
സി.വി. ദേവൻ നായർ ജ. (1923 -2005)
പാപ്പാ ഉമാനാഥ് ജ. (1931-2010)
കെ. ബാലാജി ജ. (1934 -2009)
മുസഫർ അഹമ്മദ്‌  ജ. (1889-1973)
നീൽസ്  ആബേൽ  ജ. (1802 -1829 )
നീൽ  ആംസ്ട്രോങ്ങ് ജ. (1930 -2012)
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

ഇന്ന്, 

നോവല്‍, ചെറുകഥ, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതോളം രചനകള്‍ നിര്‍വ്വഹിച്ച നുറനാട് ഹനീഫിനെയും ( ഫെബ്രുവരി 20, 1935-ആഗസ്റ്റ് 5 2006),

വിശ്രുത സംഗീതജ്ഞയായിരുന്ന എം.എസ്. സുബ്ബലക്ഷ്മിയുടെ അമ്മയും  കർണ്ണാടക സംഗീതജ്ഞയും ആയിരുന്ന മധുരൈ ഷണ്മുഖവടിവിനെയും (1889-  1962 ഓഗസ്റ്റ് 5),

histori

ഇന്ത്യയിലെ സാംസ്കാരിക പ്രസ്ഥാനവും നമ്മുടെ കർത്തവ്യങ്ങളും, തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെപ്പറ്റി, മാർക്സിസവും മനുഷ്യ സമൂഹത്തിൻറെ വികാസവും, മാർക്സിസത്തിൻറെയും ദ്വന്ദ്വാത്മക ഭൗതിക വാദത്തിൻറെയും ചില വശങ്ങളെ പറ്റി, വിദ്യാർത്ഥികളുടേയും യുവാക്കളുടേയും കർത്തവ്യങ്ങൾ തുടങ്ങിയ കൃതികൾ എഴുതിയ എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സ്ഥാപക നേതാവും ധീഷണാശാലിയായ മാർക്സിസ്റ്റ് ദാർശനീകനും ആയിരുന്ന ശിബ്ദാസ് ഘോഷിനെയും (1923 ഓഗസ്റ്റ് 5-1976 ആഗസ്റ്റ് 5),

മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്ററും ക്യാപ്റ്റനും, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനു വേണ്ടി ആദ്യ സെഞ്ചുറി നേടിയ കളിക്കാരനും, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റനും, ഡോൺ ബ്രാഡ്മാനെ ഹിറ്റ് വിക്കറ്റ് ആയി ഔട്ട് ആക്കിയ ഏക ബൗളറും,   ആയിരുന്ന നാനിക് അമർനാഥ് ഭരദ്വാജ് എന്ന ലാല അമർനാഥിനെയും( സെപ്റ്റംബർ 11, 1911 - ഓഗസ്റ്റ് 5, 2000),

ഗോൾഡൻ ഗ്ലോബ് പുരസ്കാര വിജയിയായ അമേരിക്കൻ അഭിനേത്രിയും ഗായികയും മോഡലും പോപ്പ് ഐക്കണും, തന്റെ വശ്യസൌന്ദര്യത്തിനും ഹാസ്യാഭിനയത്തിനുള്ള കഴിവുകൾക്കും  പ്രശസ്തയായിരുന്ന മരിലിൻ മൺറോ എന്ന നോർമ ജീൻ മോർറ്റെൻസണിനെയും (1926 ജൂൺ 1 – 1962 ഓഗസ്റ്റ് 5),

തിരു കൊച്ചി അസംബ്ലിയിൽ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രിയും,, കേരള സംസ്ഥാനത്തിന്റെ മുൻ ധനകാര്യമന്ത്രിയും, ദീർഘകാലം നിയമസഭാ സാമജികനും, പൊതു പ്രവർത്തകനും, രാജ്യാഭിമാനി (പത്രം), സ്വരാജ് (വാരിക), കേരള ജനത (പത്രം) എന്നിവയുടെ പത്രാധിപരും, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും, തിരു - കൊച്ചി മുസ്ലീം ലീഗ് പ്രസിഡന്റും, പ്രജാസഭാ സോഷ്യലിസ്റ്റ് പാർട്ടി ട്രഷററും ആയിരുന്ന വ്യക്തിയും, കായംകുളം എം.എസ്.എം കോളേജ് സ്ഥാപിക്കുകയും ചെയ്ത പി.കെ. കുഞ്ഞിനെയും (1906 ഓഗസ്റ്റ് 5 - 24 ജൂൺ 1979),

histor

പത്രപ്രവർത്തകനും ചെറുകഥാകൃത്തും ആയിരുന്ന പിസി കോരുതിനെയും ( 1910 ഓഗസ്റ്റ് 5-24 ഡിസംബർ 1967),

അധ്യാപകവൃത്തിയിലും പിന്നീട് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും, മുഴുകുകയും, നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ സെക്രട്ടറിയായും,  സെക്രട്ടറി ജനറലായും,  പ്രസിഡന്റായും  ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും, 1979-ൽ സിംഗപ്പൂരിൽ പാർലമെന്റംഗമാകുകയും, സിംഗപ്പൂരിന്റെ  മൂന്നാമത്തെ പ്രസിഡന്റായിരുന്ന ഇദ്ദേഹം സി.വി. ദേവൻ നായർ (ഓഗസ്റ്റ് 5, 1923 - ഡിസംബർ 6, 2005),

സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയും സി.പി.ഐ നേതാവും എഴുത്തുകാരനുമായിരുന്ന കണിയാപുരം രാമചന്ദ്രനെയും (1938 ഓഗസ്റ്റ് 5-2005 ഏപ്രിൽ 18 ),

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളും,  തിരുവെരുമ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും സി.പി.ഐ. (എം) സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിക്കുകയും ചെയ്ത, തമിഴ്നാട്ടിലെ രാഷ്ട്രീയ, വനിതാവകാശ പ്രവർത്തക പാപ്പാ ഉമാനാഥിനെയും ( 5 ആഗസ്റ്റ് 1931 – 17 ഡിസംബർ 2010),

മോഹൻലാലിന്റെ ഭാര്യാപിതാവും, നായകനും, ഉപനായകനുമായി തമിഴിൽ അരങ്ങേറ്റം കുറിക്കുകയും, മലയാളത്തിൽ ജീവിതം, പ്രേമാഭിഷേകം ഉൾപ്പെടെ വിവിധ ഭാഷകളിൽ ഏകദേശം 50-ഓളം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത  കെ. ബാലാജിയെയും (1934 ഓഗസ്റ്റ് 5 -2009, മെയ് 3)

august

ഇന്ത്യൻ കമ്യൂണിസ്റ്റു പാർടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും,ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ചെയ്ത കമ്യൂണിസ്റ്റ് വിപ്ലവകാരി കാക്കാ ബാബു എന്ന പേരിലറിയപ്പെട്ടിരുന്ന മുസഫർ അഹമ്മദിനെയും (5 ഓഗസ്റ്റ് 1889 – 18 ഡിസംബർ 1973),

ചെറുപ്രായത്തിൽ തന്നെ ഗണിതശാസ്ത്രത്തിൽ കാതലായ കണ്ടുപിടുത്തങ്ങൾ നടത്തുകയും, അഞ്ചാം വർഗ്ഗ ബഹുപദങ്ങൾക്ക് ബിജീയനിർദ്ധാരണം സാധ്യമല്ല എന്ന് തെളിയിക്കുകയും ചെയ്ത പ്രശസ്തനായ നോർവേജിയൻ ഗണിത ശാസ്ത്രജ്ഞൻ നീൽസ് ഹെൻറിക് ആബേലിനെയും (ഗണിതശാസ്ത്രജ്ഞർക്കുള്ള നോബേൽ സമ്മാനം എന്ന പേരിൽ അറിയപ്പെടുന്ന ആബേൽ പുരസ്കാരം അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് ) (1802 ആഗസ്റ്റ് 5--. 1829 ഏപ്രിൽ 6) 

ചന്ദ്രോപരിതലത്തിൽ ആദ്യമായി കാലുകുത്തുകയും  അവിടെ ബെസ് ആൽഡ്രിനിനോടൊപ്പം   2.5 മണിക്കൂർ  ചെലവഴിച്ച ഒരു മുൻ അമേരിക്കൻ   ബഹിരാകാശ സഞ്ചാരിയും ടെസ്റ്റ് പൈലറ്റും സർവകലാശാല അദ്ധ്യാപകനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പൈലറ്റും ആയിരുന്നു നീൽ ആൽഡെൻ ആംസ്ട്രോങ്ങിനെയും (1930 ആഗസ്റ്റ് 5 -2012 ഓഗസ്റ്റ് 2) ഓർമ്മിക്കാം.

 ചരിത്രത്തിൽ ഇന്ന്…
********

1583 - വടക്കേ അമേരിക്കയിലെ ആദ്യ ഇംഗ്ലീഷ് കോളനി ഹംഫ്രി ഗിൽബർട്ട്  സ്ഥാപിച്ചു. ന്യൂ ഫൗണ്ട് ലാന്റിലെ ഈ സ്ഥലം ഇന്ന് സെന്റ് ജോൺസ് എന്നറിയപ്പെടുന്നു.

1914 - ഒഹായോയിലെ ക്ലീവ്‌ലാന്റിൽ ആദ്യത്തെ വൈദ്യുത ഗതാഗതവിളക്ക് സ്ഥാപിച്ചു.

1940 - രണ്ടാം ലോകമഹായുദ്ധം:  ലാത്വിയ സോവിയറ്റ് യൂണിയന്റെ  ഭാഗമായി.

history

1949 - ഇക്വഡോറീലുണ്ടായഭൂകമ്പത്തിൽ അമ്പതു പട്ടണങ്ങൾ തകരുകയും 6000-ത്തിലധികം ആളുകൾ മരിക്കുകയും ചെയ്തു.

1960 - അക്കാലത്ത് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന ബുർക്കിന ഫാസഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.

1962 - നെൽസൺ മണ്ടേല  ജയിലിലടക്കപ്പെട്ടു. ജയിൽവാസം 1990 വരെ തുടർന്നു.

1963 - അമേരിക്ക, ബ്രിട്ടൺ, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾ  അണുവായുധ പരീക്ഷണങ്ങൾ നിർത്തിവക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പു വച്ചു.

1965 - ഇൻഡ്യ പാക്കിസ്ഥാൻ യുദ്ധം തുടങ്ങി.

1975 - 'കലാകൗമുദി'വാരിക തുടക്കം

2003 - ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ മാരിയറ്റ് ഹോട്ടലിന് പുറത്ത് കാർ ബോംബ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2010 - കോപിയാപ്പോ ഖനന അപകടം സംഭവിച്ചു, 33 ചിലിയൻ ഖനിത്തൊഴിലാളികൾ ഭൂമിയിൽ നിന്ന് ഏകദേശം 2,300 അടി (700 മീറ്റർ) 69 ദിവസത്തേക്ക് കുടുങ്ങി.

2010 - അഫ്ഗാനിസ്ഥാനിലെ ബദാക്ഷാൻ പ്രവിശ്യയിലെ കുറാൻ വാ മുൻജാൻ ജില്ലയിൽ അന്താരാഷ്‌ട്ര അസിസ്റ്റൻസ് മിഷൻ നൂറിസ്ഥാൻ ഐ ക്യാമ്പ് ടീമിലെ പത്ത് അംഗങ്ങളെ അജ്ഞാതർ കൊലപ്പെടുത്തി .

2012 - വിസ്കോൺസിനിലെ ഓക്ക് ക്രീക്കിൽ വിസ്കോൺസിൻ സിഖ് ക്ഷേത്രത്തിൽ വെടിവയ്പ്പ് നടന്നു , ആറ് ഇരകൾ കൊല്ലപ്പെട്ടു; പോലീസ് മർദനമേറ്റ ശേഷം അക്രമി ആത്മഹത്യ ചെയ്തു.

history

2015 - ഗോൾഡ് കിംഗ് മൈനിലെ പാരിസ്ഥിതിക സംരക്ഷണ ഏജൻസി കൊളറാഡോയിലെ അനിമാസ് നദിയിലേക്ക് മൂന്ന് ദശലക്ഷം ഗാലൻ ഹെവി മെറ്റൽ ടോക്‌സിൻ ടെയിലിംഗുകളും മലിനജലവും പുറത്തുവിട്ടു.

2019 - ജമ്മു കശ്മീരിന്റെ (സംസ്ഥാനം) പ്രത്യേക പദവി റദ്ദാക്കി , സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ( ജമ്മു-കശ്മീർ (യൂണിയൻ ടെറിട്ടറി) , ലഡാക്ക് ) വിഭജിക്കപ്പെട്ടു. 

2020 - തർക്കഭൂമിയിൽ ക്ഷേത്രം പണിയുന്നതിന് അനുകൂലമായ സുപ്രീം കോടതി വിധിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഭൂമി പൂജ' അല്ലെങ്കിൽ ഭൂമി പൂജാ ചടങ്ങിൽ പങ്കെടുക്കുകയും അയോധ്യയിൽ രാമ മന്ദിറിന് തറക്കല്ലിടുകയും ചെയ്തു . 

2021 - ഓസ്‌ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമായ വിക്ടോറിയ അതിന്റെ ആറാമത്തെ COVID-19 ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചു , അന്ന് രാവിലെ രേഖപ്പെടുത്തിയ ആറ് പുതിയ COVID-19 കേസുകൾക്ക് പ്രതികരണമായി സംസ്ഥാന വ്യാപകമായി നാലാം ഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

.ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ 

Advertisment