ഇന്ന് ഓഗസ്റ്റ് 8: ലോക പൂച്ച ദിനവും ലോക വീഡിയോ ഗെയിം ദിനവും ഇന്ന്: കപില്‍ സിബലിന്റെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും ഫഹദ് ഫാസിലിന്റെയും ജന്മദിനം ! വാസ്‌കോ ഡ ഗാമ ഇന്ത്യയിലേക്കുള്ള പര്യടനം ആരംഭിച്ചതും കൃഷ്ണദേവരായര്‍ വിജയനഗര രാജാവായതും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരണം ആരംഭിച്ചതും ചരിത്രത്തില്‍ ഇതേ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

ഇന്ന് ഓഗസ്റ്റ് 8: ലോക പൂച്ച ദിനവും ലോക വീഡിയോ ഗെയിം ദിനവും ഇന്ന്: കപില്‍ സിബലിന്റെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും ഫഹദ് ഫാസിലിന്റെയും ജന്മദിനം ! വാസ്‌കോ ഡ ഗാമ ഇന്ത്യയിലേക്കുള്ള പര്യടനം ആരംഭിച്ചതും കൃഷ്ണദേവരായര്‍ വിജയനഗര രാജാവായതും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരണം ആരംഭിച്ചതും ചരിത്രത്തില്‍ ഇതേ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update
history

1198   കർക്കടകം 23
ഭരണി  / അഷ്ടമി
2023  ആഗസ്റ്റ് 8, ചൊവ്വ

ഇന്ന്;

 ലോക പൂച്ച ദിനം !
********
< International Cat Day ; പൂച്ച സ്വയം പര്യാപ്തരായ ജീവി വർഗ്ഗമാണെന്നും.
 രാത്രിജീവിയാണെന്നും കരുതുന്നവരുണ്ട്‌.  എന്തായാലും പൂച്ച ഉള്ള വീട്ടിൽ എലിയും പല്ലിയും ഉണ്ടാവില്ല എന്നു സാധാരണ നാടൻ ചൊല്ല് >

Advertisment

ലോക വീഡിയോ ഗെയിം ദിനം !
 ***********
< കുട്ടികൾ മാത്രമല്ല മുതിർന്നവരും വീഡിയോ ഗെയിമുകൾ കളിക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദത്തെ ദിനം ആഘോഷിക്കുന്നു. >

ആനന്ദം ഉണ്ടാകുന്ന  ദിനം !
 ***********
( Happiness Happens Day)

  • ഇറാക്കി ഖുർദിസ്ഥാൻ: വെടിനിർത്തൽ ദിനം
    * മംഗോളിയ, തൈവാൻ: പിതൃദിനം !
      (മന്ദാരിനിൽ 'ബാ ബാ' എന്ന്
       പറഞ്ഞാൽ പിതാവ് എന്നും 8-8 എന്നും 
       അർത്ഥം ഉണ്ട് )
  • history
    * ടാൻസാനിയ: നാനെ നാനെ ഡേ ! (കർഷകരെ ആദരിക്കുന്ന ദിനം,  സ്വാഹിലിയിൽ നാനെ എന്നാൽ 8 )
    * Odie Day
    * Top 8 Challenge Day
    * Scottish Wildcat Day
    * Dying to Know Day

* USA;
National Dollar Day
National Bowling Day
National Frozen Custard Day

ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്
"ഹൃദയത്തിന്റെ മമതകളുടെ വിശുദ്ധിയിലും ഭാവനയുടെ സത്യത്തിലും അല്ലാതെ മറ്റൊന്നിലും എനിക്കു വിശ്വാസമില്ല-; ഭാവന സൗന്ദര്യമായി തിരിച്ചറിയുന്നത്, അസ്തിത്വമുള്ളവയോ ഇല്ലാത്തവയോ ആകട്ടെ, സത്യമാകാതെ വയ്യ. പ്രേമമെന്നപോലെ തന്നെ നമ്മുടെ എല്ലാ അഭിനിവേശങ്ങളും(Passions) അവയുടെ ശുദ്ധരൂപത്തിൽ സൗന്ദര്യത്തെ സൃഷ്ടിക്കാൻ കഴിവു ള്ളവയാണെന്ന് ഞാൻ കരുതുന്നു."

 < - ജോൺ കീറ്റ്സ് >
 ********

കോൺഗ്രസ്  പ്രവർത്തകനും, വക്കീലും പതിനഞ്ചാം ലോകസഭയിലെ മാനവ വിഭവശേഷി വികസനം, ശാസ്ത്ര- സാങ്കേതികം, എർത്ത് സയൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ മെംബറുമായ കപിൽ സിബലിന്റെയും (1948),

മുൻ കേന്ദ്ര ടൂറിസം മന്ത്രിയുംഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി  ടൈം ഇൻറർനാഷണൽ മാഗസീൻ  തിരഞ്ഞെടുത്ത അൽഫോൻസ് കണ്ണന്താനത്തിന്റെയും  (1953),

history00

പുന്നപ്ര-വയലാർ സമരകാലത്ത്‌ 12-മത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റുവേദികളിൽ വിപ്ലവ ഗായികയായി പ്രവർത്തനം ആരംഭിച്ച്‌, ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയും നിലവിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം, എൻഎഫ്ഐഡബ്ള്യുവിന്റെ ദേശീയ നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന (പ്രശസ്ത തിരക്കഥാ കൃത്ത് ശാരംഗപാണിയുടെ സഹോദരികൂടിയായ) പി.കെ മേദിനിയുടേയും (1933),

മികച്ച നടനും മികച്ച സഹ നടനുമുള്ളപുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുള്ള  യുവ നടൻ ഫഹദ് ഫാസിലിന്റെയും (1982),

ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയില്‍ സ്വന്തമായി  അഞ്ഞൂറിലധികം പാട്ടുകള്‍ എഴുതി ട്യൂണ്‍ നല്‍കി പാടുകയുംനിരവധി തിരക്കഥകൾ എഴുതുകയും  ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും പൂമരം, സഖാവ്, ഉദാഹരണം സുജാത, കുട്ടനാടന്‍ മാര്‍പാപ്പ, പരോള്‍, വള്ളിക്കെട്ട്  തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത അരിസ്‌റ്റോ സുരേഷിന്റേയും (1956),

എന്റെ പ്രിയപ്പെട്ട മുത്തുവിന്‌, അച്ഛന്റെ കൊച്ചുമോള് ഗായത്രി, മാനം തെളിഞ്ഞു തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും കഴിഞ്ഞ 50 വർഷം കൊണ്ട് മൂവായിരത്തിലധികം വേദികളിൽ കഥാപ്രസംഗം അവതരിപ്പിക്കുകയും ചെയ്യുന്ന (കാഥികനായ  വി.ആർ. തയ്യിലിന്റെ - ആറന്മുള വിക്രമൻനായർ, മകനുമായ) മുതുകുളം സോമനാഥിന്റേയും (1952),

history32

 ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വിഗ്രഹണം, ഭാര്യ, സീത, അനുരാഗം, കൂടത്തായി തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്ന പ്രശസ്ത ടെലിവിഷന്‍ താരവും മോഡലുമായ റോണ്‍സണ്‍ വിന്‍സെന്റിന്റേയും (1989),

ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകനുമായ   കെയ്ൻ സ്റ്റുവാർട്ട് വില്യംസണിന്റെയും (1990),

രണ്ടു തവണ അക്കാദമി അവാർഡ്, ആറു തവണ   ഗോൾഡൻ ഗ്ലോബ്, മൂന്നു തവണ ബാഫ്ത, എമ്മി അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് അർഹനായ   അമേരിക്കൻ  ചലച്ചിത്ര നടൻ ഡസ്റ്റിൻ ലീ ഹോഫ്മാന്റെയും (1937),

മികച്ച നടിക്കുള്ള 1994ലെ ദേശീയ പുരസ്കാരം നേടിയ   ബംഗാളി ചലച്ചിത്രനടി   ദേബശ്രീ റോയ് യുടെയും   (1964),

പ്രശസ്തനായ ഇംഗ്ലീഷ് ഗണിതഭൗതിക ശാസ്ത്ര‍ജ്ഞനും ശാസ്ത്രതത്വ ചിന്തകനുമായ സർ റോജർ പെൻറോസിന്റെയും (1931),

ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനയായ കളിക്കാരനായി  വിലയിരുത്തുന്ന സ്വിസ്സ് ടെന്നീസ് കളിക്കാരൻ റോജർ ഫെഡററിന്റെയും (1981) ജന്മദിനം !!!

history

 ഇന്നത്തെ സ്മരണ !!!
********

മുതുകുളം രാഘവൻപിള്ള മ.(1900-1979)
എം ആർ ബി മ. (1909-2001)
ബാർളിൻ കുഞ്ഞനന്തൻ നായർ മ. (1926-2022)
എസ്. നിജലിംഗപ്പ മ. (1902-2000)
ഹുസ്സൈൻ ദീദാത്ത് മ. (1918 -2005),
ജയ്മാല ശിലേദാർ മ. (1926- 2013)
ആൽബർട്ട് നമാത്ത്ജീര മ. (1902-1959)
റെയ്മണ്ട് ബ്രൌൺ മ. (1928 -1998)

മയ്യനാട് എ. ജോൺ ജ. (1894 -1968) 
മോൺ.ലോറൻസ് പുളിയനത്ത് ജ. (1898-1961 )
ക്യാപ്റ്റൻ ഫിലിപ്പോസ് തോമസ്‌ ജ. (1940-2018)
ഉസ്താദ് വിലായത്ത് ഖാൻ ജ. (1928-2004)
റെയ്ഹാന ജബ്ബാരി മലായേരി ജ. (1988-2014)
സാറ ടീസ്‍ഡെയിൽ ജ. (1884 - 1933) 
അലിജാ ബെഗോവിച്ച്‌  ജ. (1925-2003)
ആൽബെർട്ടൊ ഗ്രെനാഡൊ ജ. (1922-2011)

ചരിത്രത്തിൽ ഇന്ന് …
********

1497 - വാസ്കോ ഡ ഗാമ ഇന്ത്യയിലേക്കുള്ള പര്യടനം ആരംഭിച്ചു.

1509 - കൃഷ്ണദേവരായർ വിജയനഗര രാജാവായി.

1777 - USA യിലെ Vermont പ്രദേശം ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടിയ ഉടൻ അടിമത്തം നിർത്തലാക്കി.

1888 - 888 വിപ്ലവം എന്നറിയപ്പെടുന്ന മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭം.

1889 - വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരണം ആരംഭിച്ചു.

1940 - ഇന്ത്യക്ക് സ്വാതന്ത്യം നൽകുന്നത് സംബന്ധിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ചർച്ചിലിന്റെ ആഗസ്ത് ഓഫർ.

1942 - ബോംബെയിൽ നടന്ന കോൺഗ്രസ് സമ്മേളനം നാളെ ആഗ സ്ത് 9ന് ക്വിറ്റ് ഇന്ത്യാ ദിനം ആചരിക്കാൻ തീരുമാനിച്ചു.

history

1945 - US പ്രസിഡണ്ട് ഹാരി ട്രൂമാൻ UN ചാർട്ടറിൽ ഒപ്പുവച്ചു.

1945 - USSR ന്റ കാർമികത്വത്തിൽ ഉത്തര കൊറിയയിൽ കമ്യൂണിസ്റ്റ് സർക്കാർ സ്ഥാപിക്കപ്പെട്ടു.

1947 - പാക്കിസ്ഥാൻ ദേശിയ പതാക അംഗീകരിച്ചു.

1948 - കോഴിക്കോട്‌ കലാസമിതി ആരംഭം. പിന്നീട്‌ 1954-ൽ അഖില മലബാർ കേന്ദ്രസമിതിയായും 1957-ൽ കേരള കേന്ദ്രകലാസമിതിയായും വളർന്നു.

1949 - ഭൂട്ടാൻ സ്വതന്ത്ര രാജ ഭരണത്തിൻ കീഴിലായി.

1960 - ഐവറി കോസ്റ്റ് സ്വതന്ത്ര രാജ്യമായി

1974 - വാട്ടർ ഗേറ്റ് സംഭവം. അമേരിക്കൻ പ്രസിഡണ്ട് നിക്സൺ രാജി പ്രഖ്യാപിച്ചു.
 പദവിയിലിരിക്കെ ആരോപണം മൂലം രാജി വയ്ക്കണ്ടി വന്ന ഏക പ്രസിഡണ്ട്.

1876 - എഡിസണ് വീണ്ടും പാറ്റന്റ് ഇത്തവണ autographing Printing ന്

1983 - പ്രഥമ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് തുടങ്ങി, കാൾ ലൂയിസ് വേഗതയേറിയ ഓട്ടക്കാരൻ

1967 - ASEAN (Association of south East Asian Nations) രുപീകൃതമായി.

history

1985 - ഇന്ത്യയുടെ ധ്രുവ ആണവ പര്യവേക്ഷണ റിയാക്ടർ പ്രവർത്തന മാരംഭിച്ചു.

1988 - 8 വർഷ യുദ്ധത്തിന് ശേഷം ഇറാൻ ഇറാക്ക് വെടി നിർത്തൽ

1994 - കിങ് ജോൻ ഉൻ ഉത്തര കൊറിയയിലെ സമ്പൂർണ്ണ ഏകാധിപത്യയായി.

2008 - 29 മത് ഒളിമ്പിക്സ് ചൈനയിലെ ബെയ്ജിങ്ങിൽ ആരംഭിച്ചു.

2016 -  ജി എസ് ടി. ബില്ലിന് പാർലമെന്റ് അംഗികാരം.

2019 - 59 പേരുടെ ജീവൻ കവരുകയും നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുകയും ചെയ്ത ഉരുള്‍പൊട്ടൽ, മലപ്പുറം കവളപ്പാറ മുത്തപ്പന്‍ കുന്നിൽ
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

history

ഇന്ന്,

ബാലൻ, ജ്ഞാനാംബിക എന്നീ മലയാളത്തിലെ ആദ്യ രണ്ട് ശബ്ദ ചിത്രങ്ങളുടെയും ആദ്യ ഹിറ്റ് ചിത്രമായ ജീവിത നൗക യുടെയും ഉൾപ്പെടെ പത്തിലേറെ ചലച്ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും രചിക്കുകയും,  150-ൽ പരം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,  അമ്പതിൽപ്പരം നാടകങ്ങളുടെയും , താടകപരിണയം എന്ന കഥകളിയുടെയും രചന നിർവ്വഹിക്കുകയും ചെയ്ത്  മലയാളസിനിമയുടെ അക്ഷരഗുരു എന്ന്  അറിയപ്പെടുന്ന നാടകകൃത്ത്, കവി, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ  മുതുകുളം രാഘവൻപിള്ളയെയും (1900-1979 ആഗസ്റ്റ് 8) 

കേരളത്തിലെ ഒരു സാഹിത്യകാരനും, സാമൂഹ്യപരിഷ്കർത്താവും, പത്രപ്രവർത്തകനും , നാടകം, കവിത, ഉപന്യാസം എന്നീ രംഗങ്ങളിൽ സംഭാവന നൽകിയ എം. രാമൻ ഭട്ടതിരിപ്പാട് എന്ന എം ആർ ബി യെയും (1909-ഓഗസ്റ്റ് 8, 2001),

സംയുക്തകര്‍ണാടകത്തിലെ ആദ്യത്തെമുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സിദ്ധവനഹള്ളി നിജ ലിംഗപ്പ എന്ന എസ്. നിജലിംഗപ്പ യെയും (ഡിസംബർ 10 1902- ഓഗസ്റ്റ്‌ 8, 2000)

സൂറത്തിൽ ജനിച്ചെങ്കിലും
ജനനത്തോടെ കുടുംബം സൌത്ത് ആഫ്രിക്കയിലേക്ക് താമസം മാറുകയും, പ്രഭാഷകൻ, എഴുത്തുകാരൻ,ബഹുമത പണ്ഡിതൻ , എന്നീ നിലകളിൽ ലോകാടിസ്ഥാനത്തിൽ അറിയപ്പെടുന്ന ഒരു അദ്ധ്യാപകനും, മത താരതമ്യ പണ്ഡിതനും ആയിരുന്ന ഷെയ്ഖ് അഹ്മെദ് ഹുസ്സൈൻ ദീദാത്തിനെയും (ജൂലൈ 1, 1918 - ഓഗസ്റ്റ് 8, 2005),

മറാഠിയിൽ ഒപ്പേറ സംഗീതലോകത്തിന് തുടക്കമിട്ട പ്രമുഖ മറാഠി സംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമായ ജയ്മാല ശിലേദാറിനെയും (ആഗസ്റ്റ് 21 1926-8 ആഗസ്റ്റ് 2013),

history

സെൻട്രൽ ആസ്റ്റ്രേലിയൻ ലാൻഡ്സ്കേപ്പ് (1936), ആജന്റ്സി വാട്ടർ ഹോൾ (1937), റെഡ് ബ്ളഫ് (1938), സെൻട്രൽ ആസ്റ്റ്രേലിയൻ ഗോർഗ് (1940) തുടങ്ങിയ മധ്യ ഓസ്ട്രേലിയയുടെ പ്രകൃതി സൗന്ദര്യത്തെ ആസ്പദമാക്കി വരച്ച ജലച്ചായചിത്രങ്ങൾ മൂലം പ്രശസ്തനായ ഓസ്ട്രേലിയായിലെ അരാന്റെ ആദിഗോത്രത്തിൽപ്പെട്ട ചിത്രകാരൻ ആൽബർട്ട് നമാത്ത്ജീരയെയും (28 ജൂലൈ 1902 – 8 ഓഗസ്റ്റ് 1959) ,

വിമർശനാത്മകവും ചരിത്രപരവുമായ രീതിയിലുള്ള ബൈബിൾ പഠനത്തിന് അമേരിക്കയിൽ തുടക്കം കുറിച്ച ആദ്യത്തെ കത്തോലിക്കാ പണ്ഡിതനായ റെയ്മണ്ട് എഡ്വേർഡ് ബ്രൌണിനെയും (മെയ് 22, 1928 – August 8, 1998)

 ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും പത്രപ്രവർത്തകനും മാർക്സിസ്റ്റ് ചിന്തകനും ഒളിക്യാമറകൾ പറയാത്തത്, പൊളിച്ചെഴുത്ത് തുടങ്ങിയ  പുസ്തകങ്ങളുടെ രചയിതാവുമയ പി.കുഞ്ഞനന്തൻ നായർ എന്നറിയപ്പെടുന്ന ബർലിൻ കുഞ്ഞനന്തൻ നായരേയും (നവംബർ 26, 1926 -ഓഗസ്റ്റ് 8, 2022)

പത്ര പ്രവര്‍ത്തകനും ക്രൈസ്തവ സാഹിത്യകാരനായിരുന്ന മയ്യനാട് എ. ജോണിനെയും (8 ആഗസ്റ്റ് 1894 - 20 ജനുവരി 1968) ,

ലത്തീൻ കത്തോലിക്കാ സഭയിലെ ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട ഒരു വൈദികൻ മോൺ. ലോറൻസ് പുളിയനത്തിനെയും (1898 ഓഗസ്റ്റ് 8 - 1961 ഫെബ്റുവരി 20)

സമകാലീന ഇന്ത്യൻ സിത്താർ ഗുരുക്കന്മാരിൽ ഏറ്റവും ആദരണീയനും സിത്താർ വാദ്യകലയുടെ മാന്ത്രികതയെ ജനങ്ങളിലേക്കെതച്ച മഹാപ്രതിഭാശാലികളിൽ ഒരാളുമായിരുന്ന ഉസ്താദ് വിലായത്ത് ഖാനിനെയും (1928 ഓഗസ്റ്റ് 8 - മാർച്ച് 13, 2004),

history

ഹെലൻ ഓഫ് ട്രോയ് ആൻഡ് അദർ പോയംസ്, റിവർ റ്റു ദ സീ, ലവ് സോങ്ങ്സ്, തുടങ്ങിയ കവിത സമാഹാരങ്ങൾ  പ്രസിദ്ധീകരിച്ച അമേരിക്കൻ കവയത്രി സാറ ടീസ്‍ഡെയിലിനെയും (ആഗസ്റ്റ് 8, 1884 – ജനുവരി 29, 1933) ,

ബോസ്നിയ ഹെർസഗോവീനിയയുടെ ആദ്യത്തെ പ്രസിഡന്റും, പ്രസിദ്ധമായ ഇസ്ലാം രാജമാർഗം അടക്കം ഏറെ ഗ്രന്ഥങ്ങളുടെ കർത്താവും ആയിരുന്ന ബോസ്നിയൻ ചിന്തകനും ആക്റ്റിവിസ്റ്റും, നിയമജ്ഞനുമായ അലിജാ ഇസ്സത്ത്‌ ബെഗോവിച്ചിനെയും (ഓഗസ്റ്റ് 8, 1925 – ഒക്ടോബർ 19, 2003),

ചെഗുവേരയൊടൊപ്പം സൈക്കിളിൽ ലാറ്റിൻ അമേരിക്ക ചുറ്റി സഞ്ചരിക്കുവാൻ അദ്ദേഹത്തിന്റെ സഹയാത്രികനായി ഒപ്പമുണ്ടായിരുന്ന  ക്യുബയിലെസാന്റിയാഗോ സ്കൂൾ ഓഫ് മെഡിസിന്റെ സ്ഥാപകനും ജീവരസതന്ത്രജ്ഞനും, എഴുത്തുകാരനും  ആൽബെർട്ടൊ ഗ്രെനാഡൊയെയും  (ആഗസ്റ്റ് 8, 1922 – മാർച്ച് 5, 2011),

തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാളിനെ കുത്തിക്കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധേയയായ ഇറാനിലെവനിത റെയ്ഹാന ജബ്ബാരി മലായേരിയെയും( 1988 – ഒക്ടോബർ 25, 2014)
             **********
.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ

Advertisment