ഇന്ന് ജൂലൈ 25: ടെസ്റ്റ് ട്യൂബ് ശിശു ദിനവും മുങ്ങിമരണ നിവാരണ ദിനവും ഇന്ന്: പി.സി. അരവിന്ദന്റേയും, അഡ്വ. ബി. ബാബു പ്രസാദിന്റേയും ഹര്‍ സിമ്രത് കൗര്‍ ബാദലിന്റേയും ജന്മദിനം: ആദ്യ ചൈന-ജപ്പാന്‍ യുദ്ധം ആരംഭിച്ചതും കൊറിയ ജപ്പാന്റെ സാമന്ത രാജ്യമായതും അജിനൊമോട്ടൊ കമ്പനി ജപ്പാനില്‍ സ്ഥാപിതമായതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

ഓരോ വർഷവും, ഏകദേശം 236,000 ആളുകൾ മുങ്ങിമരിക്കുന്നു, ലോകമെമ്പാടുമുള്ള ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമായി ഇത് മാറുന്നു. 1-24 വയസ് പ്രായമുള്ള കുട്ടികളുടെയും യുവാക്കളുടെയും ആഗോള മരണകാരണങ്ങളിലൊന്നാണ് മുങ്ങിമരണം

New Update
history

.                       
1198   കർക്കടകം 8
ചിത്തിര  / അഷ്ടമി
2023  ജൂലായ് 25, ചൊവ്വ

ഇന്ന് ;
             ടെസ്റ്റ് ട്യൂബ് ശിശു ദിനം !
           ~~~~~~
<ലോകത്തെ വിസ്മയിപ്പിച്ച ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായ ലൂയി ബ്രൗണിന് 43 വയസ്സ് >

Advertisment

.         മുങ്ങിമരണ നിവാരണ ദിനം!
.       ്്്്്്്്്്്്്്്്്്്്്്്്്
< World Drowning Prevention Day ; ഓരോ വർഷവും, ഏകദേശം 236,000 ആളുകൾ മുങ്ങിമരിക്കുന്നു, ലോകമെമ്പാടുമുള്ള ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമായി ഇത് മാറുന്നു. 1-24 വയസ് പ്രായമുള്ള കുട്ടികളുടെയും യുവാക്കളുടെയും ആഗോള മരണകാരണങ്ങളിലൊന്നാണ് മുങ്ങിമരണം. >

                 കറൗസൽ ഡേ !
          ~~~~~~~
< 'Carousal ' അമ്യൂസ്‌മന്റ്‌ പാർക്കുകളിലെ അർമ്മാദിക്കാനുള്ള പുതു ഇനങ്ങൾ >

  • കോസ്റ്റ റിക്ക : ഗ്വാനാകാസ്തെ ദിനം !
    * പോർട്ടൊ റിക്കൊ: ഭരണഘടന ദിനം!
    * ജമയിക്ക: ദേശീയ ബഹായി ദിനം !
    * ഗലീഷ്യ: ദേശീയ ദിനം !
    * ടുണിഷ്യ: റിപ്പബ്ലിക് ഡേ !
    * USA ;
    National Wine and Cheese Day !
    National Hot Fudge Sundae Day !
    National Thread The Needle Day !
    National Merry-Go-Round Day !
    National Hire a Veteran Day !
  • history
     
                      ഇന്നത്തെ മൊഴിമുത്ത്
                      ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
    . "എല്ലാ നക്ഷത്രങ്ങളും അവളുടെ വാസസ്ഥലത്തിന് മുകളിൽ തൂങ്ങിക്കിടക്കട്ടെ, അവർ ഉറങ്ങുന്ന ഭൂമിയെ നോക്കുന്നതുപോലെ നിശബ്ദമായി! " 

.    <- സാമുവൽ ടെയ്ലർ കോളറിഡ്ജ് >
         ************ 

 വടക്കുന്നാഥാ സർവ്വം നടത്തും നാഥാ, തൃപ്രങ്ങോടപ്പാ ദുഃഖങ്ങൾ തീർക്കാൻ, തുമ്പിക്കരമതിൽ അൻപിൻ നിറകുടമേന്തും, കന്നിയിൽ ആയില്യം നാളിൽ തുടങ്ങി 500-ലധികം ഭക്തിഗാനങ്ങൾ രചിക്കുകയും
 കൂടാതെ ധാരാളം ലളിതഗാനങ്ങളും 2006-ൽ പുറത്തിറങ്ങിയ ആനച്ചന്തം എന്ന ചലചിത്രത്തിലെ  ഗാനങളുടെ രചയിതാവും, പ്രശസ്ത സാഹിത്യകാരനായിരുന്ന നന്തനാരുടെ അനന്തരവൻ കൂടിയായ പി.സി. അരവിന്ദൻ (1953) ന്റേയും,

പന്ത്രണ്ടാം കേരള നിയമസഭയിൽ (2006-2011) ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസ് നേതാവും നിലവിൽ ആലപ്പുഴ ഡി.സി.സിയുടെ പ്രസിഡൻറും കെ.പി.സി.സി ജനറൽ സെക്രട്ടറിയും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ  അഡ്വ. ബി. ബാബു പ്രസാദിന്റേയും (1961),

ശിരോമണി അകാലിദൾ പാർട്ടിയുടെ നേതാവും പതിനാറാം ലോക്സഭയിലെ ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയും നിലവിൽ ഭട്ടിൻഡയിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ ഹർ സിമ്രത് കൗർ ബാദലിന്റേയും (1966).

ലണ്ടനിലെ ബ്രിക്‌ലൈനിൽ പ്രദർശിപ്പിച്ച 'കം റ്റുഗദർ', പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡു മൊണ്ഡേ അറബിയിലെ '25 ഇയേഴ്സ് ഓഫ് അറബിക് ക്രിയേറ്റിവിറ്റി', ടോക്കിയോ മോറി ആർട്ട് മ്യൂസിയത്തിലെ 'അറബ് എക്‌സ്പ്രസ്,' ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നടത്തിയ 'ഹജ്ജ് ബേർണി ടു ദ ആർട്ട് ഓഫ് ഇസ്‌ലാം' തുടങ്ങിയ സൃഷ്ടികളുടെ കർത്താവും സൗദി അറേബ്യയിലെ പ്രമുഖ കലാകാരനുമായ അഹ്‌മദ് മാത്തർ അൽ-സിയാദ് അസീറിയുടെയും (1979), ജന്മദിനം !

ഇന്നത്തെ സ്മരണ !!!
*********

history

എൻ.കെ ദാമോദരൻ മ. (1909-1996)
ആർ.എസ് ഗവായി മ. (1930-2015)
ഫൂലൻ ദേവി മ. (1963-2001)
ഡോ.എഫ്.ആർ ഫരീദി മ. (1932-2011)
ഇന്നസെന്റ് എട്ടാമൻ മാർപ്പാപ്പ മ. (1432-1492)
ചാൾസ് ഡിബ്ഡിൻ മ. (1745 -1814)
സാമുവൽ കോൾറിഡ്ജ് മ. (1772-1834)
ജെയിംസ് സ്റ്റ്യൂവർട്ട് ബാറി മ. (1789-1865)
ചാൾസ് സ്റ്റാർക് ഡ്രാപെർ മ. (1901-1987)
റാൻഡി പോഷ് മ. (1960-2008 )
മൈക്കിൾ കകോയാനിസ് മ. (1922-2011)

ജയൻ  ജ. (1939-1980) 
കരമന ജനാർദ്ദനൻ നായർ ജ.(1936-2000)
സോമനാഥ് ചാറ്റർജി ജ. (1929- 2018)
ജെ. മഹേന്ദ്രൻ ജ. (1939- 2019)
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ജ. (1908-2003)
ജിം കോർബറ്റ് ജ. (1875-1955)
മാക്സ് ഡൗതെൻഡി ജ. (1867-1918 )

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്,

സ്കൂൾ അധ്യാപകൻ, ഇൻഷ്വുറൻസ് കമ്പനിയിൽ പ്രസിഡന്റ്, ധനകാര്യവകുപ്പിൽ അക്കൗണ്ട്സ് ഓഫീസർ,  സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ റീഡർ, സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്റർ, കലാകൗമുദി വാരികയിൽ പത്രാധിപ സമിതി അംഗം,  തോന്നയ്ക്കൽ ആശാൻ സ്മാരക സമിതി അധ്യക്ഷൻ, ആശാൻ അക്കാദമിയുടെ സെക്രട്ടറി, എസ്.എൻ. കൾച്ചറൽ സൊസൈറ്റി ഉപദേശകസമിതി അംഗം,  മൂലൂർ ജന്മശതാബ്ദി ആഘോഷ പരിപാടിയുടെ സൂത്രധാരൻ എന്നി നിലകളിൽ പ്രവർത്തിക്കുകയും കവിത, ഉപന്യാസം, വിവർത്തനം, എഡിറ്റിങ് എന്നീ വിവിധ മേഖല കളിലായി നിരവധി സംഭാവനകൾ  നൽകുകയും ചെയ്ത  പ്രമുഖ മലയാള സാഹിത്യകാരൻ എൻ.കെ. ദാമോദരനെയും (1909 ആഗസ്റ്റ് 3- ജൂലൈ 25, 1996) 

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവും മുൻ ലോകസഭ അംഗവും ബീഹാറിലെയും കേരളത്തിൻ്റേയും ഗവർണറുമായിരുന്ന രാമകൃഷ്ണൻ സൂര്യഭാൻ ഗവായിയെയും (1930 ഒക്റ്റോബർ 30- ജൂലൈ 25, 2015)

മദ്ധ്യപ്രദേശിലെ ചമ്പൽകാടുകളിലെ കൊള്ളക്കാരിയും പിന്നീട്  പാർമെന്റ് അംഗവുമായി പ്രവർത്തിച്ച  ഫൂലൻ ദേവിയെയും(10 ആഗസ്റ്റ് 1963 – 25 ജൂലൈ 2001),

അലീഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയിൽ സാമ്പത്തികശാസ്ത്ര പ്രൊഫസർ,  ഇന്ത്യൻ അസോസിയേഷൻ ഫോർ ഇസ്ലാമിക് ഇക്കണോമിക്‌സ് ചെയർമാൻ, ഇന്ത്യൻ സെന്റർ ഫോർ ഇസ്ലാമിക് ഫിനാൻസ് ചെയർമാൻ, റേഡിയൻസ് ഇംഗ്‌ളീഷ് വാരികയുടെ എഡിറ്റർ, സിന്ദഗി നൌ എന്ന ഉറുദുമാസികയുടെ എഡിറ്റർ , ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം, ഉത്തർപ്രദേശ് സംസ്ഥാനസമിതി അംഗം,  സംഘടനയുടെ ഗവേഷണ പഠന ഗ്രൂപ്പിന്റെ ഡയറക്ടർ, തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയും, ഇംഗ്ലീഷ് ഉറുദു ഭാഷകളിൽ നിരവിധി ഗ്രന്ഥങ്ങൾ രചിക്കുകയും, അനവധി ഗവേഷണ പ്രബന്ധങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്ത പ്രശസ്ത സാമ്പത്തികശാസ്ത്ര വിചക്ഷണനും, ഇസ്ലാമിക പണ്ഡിതനും, ഗ്രന്ഥകർത്താവും, ആയിരുന്ന ഡോ. എഫ്.ആർ. ഫരീദി എന്ന  ഡോ. ഫസലുറഹ്മാൻ ഫരീദിയെയും (1932 ഏപ്രിൽ 2- ജൂലൈ 25, 2011),

മുൻ സി പി ഐ (എം)  നേതാവും ലോകസഭ സ്പീക്കർ സ്ഥാനം  രാജിവയ്ക്കാനുള്ള പാർട്ടി നിർദ്ദേശം അനുസരിക്കാത്തതിനു പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട സോമനാഥ് ചാറ്റർജിയുടെ യും (25 ജൂലൈ 1929- 13 ആഗസ്റ്റ് 2018 )

തനതായ ഒരു സംഗീത ശൈലിക്ക് ജന്മം നൽകിയ ഇംഗ്ലീഷ് സംഗീതജ്ഞനും നടനും നാടകകൃത്തുമായിരുന്ന ചാൾസ് ഡിബ്ഡിനെയും ( 1745 മാർച്ച് 4 - 1814 ജൂലൈ 25),

history

റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ, കുബ്ലാ ഖാൻ തുടങ്ങിയ കവിതകൾ എഴുതുകയും, വേഡ്സ്‌വർത്തിനൊപ്പം ഇംഗ്ലീഷ് കവിതയിലെ കാല്പനിക പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളായി എണ്ണപ്പെടുന്ന ഒരു ഇംഗ്ലീഷ് കവിയും, സാഹിത്യനിരൂപകനും, ദാർശനികനു ആയിരുന്ന സാമുവൽ ടെയ്‌ലർ കോൾറിഡ്ജിനെയും (21 ഒക്ടോബർ 1772- 25 ജൂലൈ 1834),

ജനിച്ചതും വളർത്തപ്പെട്ടതും മാർഗരറ്റ് ആൻ ബൾക്ക്ലി എന്ന പേരിൽ പെണ്ണായിട്ടായിരുന്നെങ്കിലും പ്രായപൂർത്തിയെ തുടർന്നുള്ള ജീവിതം മുഴുവൻ ആൺവേഷത്തിൽ കഴിഞ്ഞ  പത്തൊൻപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ ബ്രിട്ടീഷ് സൈനികവൈദ്യൻ ജെയിംസ് മിറാന്ദ സ്റ്റ്യൂവർട്ട് ബാറിയെയും (1789-25 ജൂലൈ 1865),

ജൈറോസ്കോപ് നിയന്ത്രിത ബോംബ് സൈറ്റ്, ദീർഘദൂര റോക്കറ്റിനുള്ള ജഡത്വീയ നിയന്ത്രണ സംവിധാനം, വിമാനങ്ങൾക്കുള്ള SPIRE (spatial inertial reference equipment) ഉപകരണം, പോളാരിസ് ഉൾപ്പെടെയുള്ള നിയന്ത്രിത മിസൈലുകളിലെ ജഡത്വീയ നിയന്ത്രണ സിസ്റ്റം മുതലായവ  കണ്ടുപിടിച്ച അമേരിക്കൻ എയ്റോനോട്ടിക്കൽ എൻജിനീയർ ചാൾസ് സ്റ്റാർക് ഡ്രാപെറെയും (1901 ഒക്ടോബർ 2-1987 ജൂലൈ 25),
.
പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് തന്റെ ജീവിതം ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിയ്ക്കുന്നു എന്നറിഞ്ഞതിനു ശേഷം "ദി ലാസ്റ്റ് ലെക്ചർ: റിയലി അചീവിംഗ് യുവർ ചൈൽഡ്‌ഹുഡ് ഡ്രീംസ്"എന്ന പ്രഭാഷണം നടത്തുകയും, 'അന്ത്യപ്രഭാഷണം' എന്ന പേരിൽ ഒരു പുസ്തകം രചിയ്ക്കുകയും, 46 ഭാഷകളിലേയ്ക്ക് ഇത് തർജ്ജമ ചെയ്യപ്പെടടുകയും, ന്യൂയോർക്ക് ബെസ്റ്റ് സെല്ലർ ലിസ്റ്റിലും സ്ഥാനം പിടിക്കുകയും  ചെയ്ത അമേരിക്കൻ കമ്പ്യൂട്ടർ എഞ്ചിനീയറും പ്രൊഫസ്സറുമായിരുന്ന റാൻഡോൾഫ് ഫ്രഡറിക് എന്ന റാൻഡി പോഷിനെയും (1960 ഒക്ടോബർ 23 - 2008 ജൂലയ് 25),

നോവലായ സോർബ ദ ഗ്രീക്ക് അടിസ്ഥാനമാക്കി സംവിധാനം ചെയ്ത സോർബ ദ ഗ്രീക്ക് എന്ന ചലച്ചിത്രത്തിലൂടെ പ്രസിദ്ധനായ  ഗ്രീക്ക് സൈപ്രസ് ചലച്ചിത്ര സംവിധായകനായിരുന്ന മൈക്കിൾ കകോയാനിസിനെയും( ജൂൺ 11, 1922 – ജൂലൈ 25, 2011),

കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവും, സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടുക , ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകുക, കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറുക, വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടുക തുടങ്ങിയ   അസാധ്യമായ പ്രകടനങ്ങൾ ഡ്യൂപ്പ് ഉപയോഗിക്കാതെ ചെയ്യുകയും, നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ കീഴ്‌പെടുത്തുകയും ചെയ്ത കൃഷ്ണൻ നായർ എന്ന മലയാള സിനിമാ നടൻ ജയനെയും(ജൂലൈ 25 1939 - നവംബർ 16 1980) ,

എലിപ്പത്തായം, മതിലുകൾ, മാല യോഗം, വെള്ളാനകളുടെ നാടു് തുടങ്ങി ഏകദേശം ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കരമന ജനാർദ്ദനൻ നായർ (1936 ജൂലൈ 25- 2000 ഏപ്രിൽ 24),

ഗണ ദേവത, ആരോഗ്യനികേതൻ തുടങ്ങി 65 നോവലുകളും,53 ചെറുകഥാസമാഹാരങ്ങളും,12 നാടകങ്ങളും,4 പ്രബന്ധസമാഹാരങ്ങളും,4 ആത്മകഥകളും,2 യാത്രാവിവരണ കൃതികളും രചിച്ച പ്രസിദ്ധ ബംഗാളി സാഹിത്യകാരൻ താരാശങ്കർ ബന്ദോപാധ്യായയെയും(25 ജൂലൈ 1898 -14 സെപ്റ്റംബർ1971)

നരഭോജികളായ അനേകം വന്യമൃഗങ്ങളെ കൊന്നൊടുക്കുയും കാലാന്തരത്തിൽ വന്യജീവി സംരക്ഷക പ്രചാരകനുമായിത്തീർന്ന ലോക പ്രശസ്ത നായാട്ടുകാ‍രനും പിൽക്കാലത്ത് ഉത്തരാഞ്ചലിൽ സ്മരണാർഥം ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥാപിക്കപ്പെടുകയും ചെയ്ത എഡ്വേർഡ് ജിം I എന്ന ജിം കോർബറ്റിനെയും(1875 ജൂലൈ 25-1955 ഏപ്രിൽ 19 ),

സ്വാതി തിരുനാൾ കൃതികൾക്ക് ചിട്ടയും പ്രചാരവും നൽകുന്നതിലും തിരുവനന്തപുരത്തെ സംഗീത അക്കാദമിയെ ഒരു മാതൃകാ സ്ഥാപനമാക്കി മാറ്റുന്നതിലും മികച്ച സംഭാവനകൾ നൽകിയ ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ' എന്ന് അറിയപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ ഒരാളായിരുന്ന ശെമ്മങ്കുടി ശ്രീനിവാസ അയ്യരെയും  (ജൂലൈ 25,1908 - ഒക്ടോബർ 31,2003),

പ്രകൃതിയോടുള്ള യോഗാത്മക മനോഭാവം (Mystical attitude) നിറഞ്ഞു നിൽക്കുന്ന, തികച്ചും പ്രതീത്യാത്മകമായ (impressionistic) കവിതകൾ എഴുതിയ ജർമൻ കവിയും നാടകകൃത്തുമായിരുന്ന മാക്സ് ഡൗതെൻഡിയെയും (1867 ജൂലൈ 25- -1918 സെപ്റ്റംബർ 4), ഓർമ്മിക്കാം.!

history

ചരിത്രത്തിൽ ഇന്ന്…
*********

1894 -  ചൈനയുടെ ഒരു  യുദ്ധക്കപ്പൽ    ജപ്പാൻ  ആക്രമിച്ചതിനു പുറകേ ആദ്യ ചൈന-ജപ്പാൻ യുദ്ധം ആരംഭിച്ചു.

1907 - കൊറിയ ജപ്പാന്റെ സാമന്ത രാജ്യമായി.

1908 - അജിനൊമോട്ടൊ കമ്പനി ജപ്പാനിൽ സ്ഥാപിതമായി.

1920 - അറ്റ്ലാന്റിക്കിനു കുറുകേയുള്ള ആദ്യ ഉഭയദിശാ റേഡിയോ പ്രക്ഷേപണം നടന്നു.

1945 - ലോകത്തിൽ ആദ്യമായി അണുബോംബ് പരീക്ഷണം അമേരിക്ക നടത്തി. ശാന്തസമുദ്രത്തിലെ ബിക്കിനി പവിഴപുറ്റു തുരുത്തിലായിരുന്നു പരീക്ഷണം.

1947 - സർ സി.പി.യെ. കെ.പി.എസ് മണി വെട്ടിപ്പരിക്കേൽപിച്ചു.

1973 - സോവിയറ്റ് യൂണിയന്റെ മാർസ് 5 ശൂന്യാകാശപേടകം വിക്ഷേപിച്ചു.

1978 - ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുവായ ലൂയി ബ്രൗൺ ലണ്ടനിൽ പിറന്നു.

1984 - റഷ്യക്കാരി സ്വറ്റ്ലെന ആദ്യമായി ബഹിരാകാശത്ത് നടന്നു

1987 - ഡോ. ആർ. വെങ്കട്ടരാമൻ 8-മത് രാഷ്ട്രപതിയായി ചുമതലയേറ്റു.

1997 - കെ.ആർ. നാരായണൻ  ഇന്ത്യയുടെ  10-മത് രാഷ്ട്രപതിയായി   സ്ഥാനമേറ്റു.

2001 - ചമ്പൽക്കാടുകളിലെ കൊള്ളക്കാരിയും പിന്നീട് ലോക്സഭാംഗവുമായ ഫൂലൻദേവിയെ ഡൽഹിയിലെ വീടിനു മുൻപിൽ വെടിവെച്ചു കൊന്നു.

2002 - ഡോ. എപിജെ അബ്ദുൽ കലാം രാഷ്ട്രപതിയായി ചുമതലയേറ്റു

2007 - പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ വനിത 

2008 - ബാംഗ്ലൂരിൽ സ്ഫോടന പരമ്പര. 

2018 - അസ്-സുവാഡ ആക്രമണം: സിറിയയിൽ ഏകോപിത ആക്രമണങ്ങൾ നടന്നു.

2022- ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതിയായി ദ്രൗപദി സത്യപ്രതിജ്‌ഞ ചെയ്തു
           
2020 - ഖെലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ നാലാം പതിപ്പിന് ഹരിയാന ആതിഥേയത്വം വഹിക്കുമെന്ന് 2020 ജൂലൈ 25 ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ കിരൺ റിജിജു പ്രഖ്യാപിച്ചു.

2020 - ഇന്ത്യയും യൂറോപ്യൻ യൂണിയനും അടുത്ത അഞ്ച് വർഷത്തേക്ക് ശാസ്ത്ര-സാങ്കേതിക സഹകരണത്തിനുള്ള കരാർ പുതുക്കി.

.ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ 

Advertisment