/sathyam/media/media_files/hrPKYHeC7og4Bi6g1LyB.jpg)
1198 കർക്കടകം 13
തൃക്കേട്ട / ഏകാദശി
2023 ജൂലായ് 29, ശനി
ഏകാദശി, പ്രദോഷ വ്രതം
ഇന്ന് ;
അന്താരാഷ്ട്ര കടുവ ദിനം !
. **********
കൽക്കട്ട: മോഹൻ ബഗാൻ ഡേ !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
< കാല്പന്തുകളിയിൽ അറിയപ്പെടുന്ന ഇന്ത്യയിലെ ഒരു കായിക സംഘമായ മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ് 1911 ൽ കിഴക്കൻ യോർക്കഷയറിനെ IFAഷീൽഡിൽ തോൽപ്പിച്ചതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജൂലൈ 29 മോഹൻ ബഗാൻ ദിനമായി ആഘോഷിക്കുന്നു. >
. ദേശീയ ലസാഗ്ന ദിനം !
. **********
< National lasagna Day ; ഒരു ഇറ്റാലിയൻ ക്ലാസിക് പാസ്റ്റ വിഭവം>
. മഴദിനം !
. *******
< Rain Day first took place in the late 1800’s. We have a pharmacist, known as William Allison, to thank for this. He had a drugstore, which was located on High Street, which is the main street in Waynesburg, Pennsylvania. He remarked that it always seemed to be raining on the 29th of July.>
/sathyam/media/media_files/lOG5NfBunWm2zXYz3ogs.jpg)
* റോമാനിയ: ദേശീയ ഗാന ദിനം !
* തായ്ലാൻഡ്: തായ് ഭാഷ ദിനം !
USA;
National Lipstick Day
National Chicken Wing Day
. ചേകന്നൂർ മൗലവി തിരോധാനത്തിന്
. 3 ദശാബ്ദം ! (1993)
. **************
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''ഞാൻ ആദ്യം ഒരു ചിത്രത്തെ സ്വപ്നം കാണുന്നു; പിന്നെ ഞാൻ ആ സ്വപ്നത്തെ ചിത്രത്തിലാക്കുന്നു.''
''മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാൾ കലാപരമായ മറ്റൊന്നില്ല എന്നെനിയ്ക്കു തോന്നുന്നു.''
. < - വിൻസെന്റ് വാൻ ഗോഗ് >
***********
ഹിന്ദിയിലെ മികച്ച നടനായിരുന്ന സുനിൽ ദത്തിന്റേയും, നർഗീസിന്റേയും മകനും നടനുമായ സഞ്ജയ് ദത്തിന്റെയും (1959),
തമിഴ് കവി, സാഹിത്യ വിമർശകൻ, വിവർത്തകൻ,പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ സിർപ്പി ബാലസുബ്രമണ്യത്തിന്റെയും(1936)
സ്പാനിഷ് ഫോർമുല വൺ ഡ്രൈവർ ഫെർണാണ്ടോ അലോൺസോയുടെ യും(1981),
ഓർമ്മയും ഭാഷയും തമ്മിലുള്ള മസ്തിഷ്ക നാഡീവ്യൂഹ ബന്ധത്തെ ക്കുറിച്ച് ഗവേഷണത്തിൽ ഏർപ്പെട്ടിയ്ക്കുന്ന അമേരിയ്ക്കൻ ന്യൂറോ ശാസ്ത്രജ്ഞൻ മൈക്കൽ. ടി. ഉൾമാന്റെയും(1962) ജന്മദിനം !
/sathyam/media/media_files/DmGirIT7vBFNISDzFFXm.jpg)
ഇന്നത്തെ സ്മരണ !
********
ഇരയിമ്മൻ തമ്പി മ. (1782-1862 )
പള്ളത്ത് രാമൻ മ. (1891-1950)
നഫീസ ജോസഫ് മ. (1978-2004)
രാജൻ പി. ദേവ് മ. (1954- 2009)
എൻ.എൻ. ഇളയത് മ. (1940 -2014)
സദനം ദിവാകര മാരാർ മ. (1937-2014)
പ്രൊ. നൂറനാട് രവി മ. (1938 -2002)
ഈശ്വരചന്ദ്ര വിദ്യാസാഗർ മ. (1820-1891)
ബിഭൂതിഭൂഷൺ മുഖോപാദ്ധ്യായ മ. (1894-1987)
അരുണ ആസഫ് അലി മ. (1909-1996)
വെമ്പട്ടി ചിന്നസത്യം മ. (1929-2012)
ഉർബൻ രണ്ടാമൻ മാർപാപ്പ മ. ( -1099)
വിൻസെന്റ് വാൻഗോഗ് മ. (1853-1890)
ഹെന്രി ഷാരിയർ മ. (1906-1973)
എം.ജി രാധാകൃഷ്ണൻ ജ. (1940-2020)
ടി.എച്ച്.പി ചെന്താരശേരി ജ. (1929-2018)
പി എ മുഹമ്മദ് കോയ ജ. (1922-1990)
ജെ.ആർ.ഡി.ടാറ്റ ജ. (1904- 1993)
ഇസിഡോർ ഇസാക്ക് റാബി ജ. (1898-1988)
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ടും, പല കീർത്തനങ്ങളും, കീചക വധം,ഉത്തരാ സ്വയംവരം, ദക്ഷയാഗം എന്നീ ആട്ടകഥകളും എഴുതുകയും കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ സംഗീത പ്രതിഭ രവിവർമ്മ തമ്പി എന്ന ഇരയിമ്മൻ തമ്പിയെയും(1782 - 1862 ജൂലൈ 29),
,രാമൻ,ഉദയരശ്മി,കാട്ടുപൂക്കൾ, കൈത്തിരി,പത്മിനി, മിശ്രകാന്തി ,സത്യകാന്തി, ഭാരതകോകിലം തുടങ്ങിയ കവിതാ സമാഹാരങ്ങളും, അരിവാൾ ചുറ്റിക,രാവണപുത്രൻ, ശ്രീ ചിത്രാശോകൻ തുടങ്ങിയ നാടകങ്ങളും അമൃതപുളിനം ,കോഹിനൂർ, രാജസ്ഥാന പുഷ്പം,വനബാല, നിർമ്മല, വിലാസ കുമാരി തുടങ്ങിയ നോവലുകളും കാമകല എന്ന ദാമ്പത്യ ശാസ്ത്ര ഗ്രന്ഥവും കൂടാതെ വിവർത്തനങ്ങളും, പാഠപുസ്തകങ്ങളും എഴുതിയ പള്ളത്ത് രാമനെയും (1891 -1950 ജൂലൈ 29),
പാലക്കാട് വിക്‌ടോറിയ കോളജിൽ ജനറൽ സംസ്‌കൃതം ലക്‌ച്ചറർ, തിരുവനന്തപുരം സംസ്‌കൃത കോളേജിൽതന്നെ സംസ്‌കൃതം സാഹിത്യത്തിൽ ലക്‌ച്ചറർ, പ്രൊഫസർ, സാഹിത്യ വിഭാഗം അദ്ധ്യക്ഷൻ എന്നീ നിലകളിൽ അദ്ധ്യാപനം നടത്തുകയും എ.ഐ.ആർ., ദൂരദർശൻ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഇവയിൽ കവിതകൾ, ഗാനങ്ങൾ, സുഭാഷിതങ്ങൾ ഇവ പ്രകാശനം ചെയ്യുകയും ചെയ്ത നമ്മുടെ @anuja anilkumarന്റ അച്ഛനും ആയ പ്രൊ. നൂറനാട് രവിയെയും (1938 സെപ്‌റ്റംബർ 24-2002 ജൂലൈ 29),
/sathyam/media/media_files/6q3BYeFRD87Ph5Q0ZwJ5.jpg)
മോഡലും എം.ടി.വി വീഡിയോ ജോക്കിയും മിസ്സ് ഇന്ത്യ യൂണിവേർസും ചെറുപ്പത്തിലെ അഞ്ജാത കാരണത്താൽ ആത്മഹത്യ ചെയ്യുകയും ചെയ്ത നഫീസ ജോസഫിനെയും (മാർച്ച് 28, 1978 - ജുലൈ 29, 2004),
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ 150 ലേറെ സിനിമകളിൽ വേഷമിടുകയും മൂന്നു സിനിമ സംവിധാനവും ചെയ്ത തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖനായൊരു നടനായിരുന്ന രാജൻ പി. ദേവിനെയും(മേയ് 20 1954-ജൂലൈ 29 2009),
സ്വന്തം നാടകവേദിയായ മലയാള നാടകവേദി,​ എൻ.എൻ. പിള്ളയുടെ വിശ്വകലാസമിതി, വേട്ടക്കുളം ശിവാനന്ദന്റെ കേരള തിയറ്റേഴ്സ്, കോട്ടയം ദേശാഭിമാനി, വൈക്കം മാളവിക, പൂഞ്ഞാർ നവധാര, ചങ്ങനാശേരി ജയകേരള, കൊല്ലം ഉപാസന തുടങ്ങിയ സമിതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും, വസുപഞ്ചകം, സർവജ്ഞാനപീഠം, അമരകോശം, ഇതിഹാസം, ദൈവം ചിരിക്കുന്നു, ഉദയം കിഴക്കുതന്നെ, ഉൽപ്രേക്ഷ, ഉണരാൻ സമയമായി, തിരക്കഥ, അലയാഴി, കാമധേനു, സമരപുരാണം, മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല തുടങ്ങി മുപ്പതോളം നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത എൻ.എൻ. ഇളയത് എന്നറിയപ്പെട്ട എൻ. നാരായണൻ ഇളയതിനെയും(20 ആഗസ്റ്റ് 1940 - 29 ജൂലൈ 2014),
ചെണ്ടമേളം, തായമ്പക, സോപാന സംഗീതം തുടങ്ങിയവയിൽ അദ്വിതീയനും, അറിയപ്പെടുന്ന കഥകളി, ചെണ്ട കലാകാരനും വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പലും ആയിരുന്ന സദനം ദിവാകര മാരാരെയും(മരണം 29 ജൂലൈ 2014).
തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുക്കാരൻ, വിവർത്തകൻ, പ്രിന്റർ, പ്രസാധകൻ, വ്യവസായി, നവോത്ഥാന പ്രവർത്തകൻ, ലോകോപകാരി എന്നീ നിലകളിൽ പ്രശസ്തനും, ബംഗാളി ഗദ്യരചനകളെ ലളിത വൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്ത ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമായ ഈശ്വര ചന്ദ്ര വിദ്യാസാഗറിനെയും(26 സെപ്റ്റംബർ1820 – 29 ജൂലൈ 1891),
തമിഴ് കവി, സാഹിത്യ വിമർശകൻ, പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ വിവർത്തനത്തിനും (ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി തമിഴിലാക്കി) കവിതയ്ക്കുമുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ലഭിച്ചസിർപ്പി ബാലസുബ്രമണ്യത്തേയും (29 ജൂലൈ 1936).
നോവലും, നാടകവും, ബാലസാഹിത്യവും, കഥകളും എഴുതിയ പ്രസിദ്ധ ബംഗാളി സാഹിത്യക്കാരൻ ബിഭൂതിഭൂഷൺ മുഖോപാദ്ധ്യായയെയും (ഒക്റ്റോബർ 24, 1894 – ജൂലൈ 29, 1987) ,
/sathyam/media/media_files/JICI3C5k1ut12krl7v5V.jpg)
1942 ഓഗസ്റ്റ് 8-ന് എ.ഐ.സി.സി ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതിനു ബ്രിട്ടീഷ് ഗവണ്മെന്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്യുകയും, ഓഗസ്റ്റ് 9ന് സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുകയും ഗോവാലിയ ടാങ്ക് മൈതാനത്തിൽ കോൺഗ്രസ് പതാക ഉയർത്തുകയും, ഡൽഹിയിൽ രണ്ടു പ്രാവിശ്യം മേയർ ആകുകയും ഭാരതരത്ന പുരസ്കാരം ലഭിക്കുകയും ചെയ്ത അരുണ ആസഫ് അലിയെയും (ജൂലൈ 16, 1909, ജൂലൈ 29, 1996),
കുച്ചിപ്പുടി ആർട്സ് അക്കാദമി ചെന്നൈയിൽ സ്ഥാപിച്ച്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖകരായ നർത്തകർക്കും നിരവധി വിദ്യാർഥികൾക്കും പരിശീലനം നൽകിയ കുച്ചിപ്പുടി ആചാര്യനായിരുന്ന വെമ്പട്ടി ചിന്നസത്യത്തെയും(1929 ഒക്ടോബർ 25 - 2012 ജൂലൈ 29),
ആദ്യ കുരിശുയുദ്ധത്തിന് (1096–99) ആഹ്വാനം നൽകുകയും, കത്തോലിക്കാസഭയുടെ ദൈനംദിനകാര്യങ്ങൾ നടത്താനായി ഇന്നു നിലവിലുള്ളപോലുള്ള റോമൻ കൂരിയ രൂപീകരിച്ച റോമൻ കത്തോലിക്കാ സഭയുടെ ഉർബൻ രണ്ടാമൻ മാർപാപ്പയെയും ( – 29 ജൂലൈ 1099),
തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വേട്ടയാടിയാതിനാല്‍ 37- മത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്തെങ്കിലും ചിത്രങ്ങളുടെ വൈകാരികതയും വർണ്ണ വൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായക സ്വാധീനം ചെലുത്തുകയും മരണശേഷം നാൾക്കുനാൾ വർദ്ധിച്ചു. ലോകത്തേറ്റവുംതിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആയ ചിത്രങ്ങൾ.വരച്ച ഡച്ച് ചിത്രകാരന്‍ വിൻസെന്റ് വില്ലെം വാൻഗോഗിനെയും (മാർച്ച് 30, 1853 - ജൂലൈ 29, 1890)
നിരപരാധി എന്നവകാശപ്പെട്ടിരുന്ന വാദങ്ങൾ തള്ളിക്കൊണ്ട് കോടതി ജീവപര്യന്തം(മരണം വരെ) തടവിന് ശിക്ഷിച്ച് ഫ്രെഞ്ച് ഗയാനയിലേക്ക് അയക്കുകയും, അവിടെയിരുന്ന രക്ഷപ്പെടുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നതും രക്ഷപ്പെടാൻ ശ്രമിക്കുന്നതും ,പിടിക്കപ്പെടുന്നതുമായ സ്വന്തം അനുഭവം പാപ്പിയോൺ എന്ന പേരിൽ എഴുതുകയും ബെസ്റ്റ് സെല്ലർകുകയും ചെയ്ത .ഒരു കൊലപാതകക്കേസിൽ കുറ്റാരോപിതനായിരുന്ന ഹെന്രി ഷാരിയറിനെയും (16 നവംബർ 1906 - 29 ജൂലൈ 1973),
/sathyam/media/media_files/tq2ybYYcvfqqt8aYUGtX.jpg)
അറബിക്കല്യാണത്തിന്‍െറ സാമൂഹികാഘാതങ്ങളും, അത് വ്യക്തികളില്‍ സൃഷ്ടിച്ച വൈകാരിക സംഘര്‍ഷങ്ങളും ചിത്രീകരിക്കുന്ന സുറുമയിട്ട കണ്ണുകള്‍’ എഴുതിയ പ്രശസ്തനോവലിസ്റ്റും പത്രപ്രവർത്ത കനും സ്പോർട്സ് കമന്റേറ്ററു മായിരുന്ന പി എ മുഹമ്മദ് കോയയെയും (1922 ജൂലൈ 29- നവംബർ 27, 1990),
കേരളത്തിന്റെ ഗതിമാറ്റിയ അയ്യൻ കാളി ,ചാതുർ വർണ്ണ്യവും അംബേദ്ക്കറിസവും, History of Indigenous Indian, തുടങ്ങിയ കൃതികൾ രചിച്ച ചരിത്രകാരൻ ? തിരുവൻ ഹീര പ്രസാദ് ചെന്താരശ്ശേരി എന്ന ടി.എച്ച്.പി. ചെന്താരശ്ശേരിയെയും(29 ജൂലൈ1928-26 ജൂലൈ 1918),
ജീവിച്ചിരുന്ന സമയത്ത് ഭാരതരത്നം നേടിയ അപൂർവ്വം വ്യക്തികളിലെരാളും ഇന്ത്യയിലെ പ്രമുഖ വ്യവസായിയും, വൈമാനികനുമായ ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ എന്ന ജെ.ആർ.ഡി.ടാറ്റയെയും(ജൂലൈ 29 1904-നവംബർ 29 1993)
മാഗ്നറ്റിക്ക് റെസോണന്സ് ഇമെജിങ്ങിന് (MRI) ഉപയോഗിക്കുന്ന ന്യൂക്ലിയർ മാഗ്നറ്റിക്ക് റെസോണന്സ് കണ്ട് പിടിക്കുകയും മൈക്രൊവെവ് അവനിലും മൈക്രോ വെവ് റാഡാറിലും ഉപയോഗിക്കുന്ന കാവിറ്റി മാഗ്‌ന ട്രോണും കണ്ടു പിടിച്ച നോബൽ സമ്മാന ജേതാവ് ഇസിഡോർ ഇസാക്ക് റാബിയെയും( 29 July 1898 – 11 January 1988) ഓർമ്മിക്കുന്നു.
ചരിത്രത്തിൽ ഇന്ന്…
********
1937 - ടങ്‌ചൗ സംഭവം
1945 - ബി.ബി.സി. ലൈറ്റ് പ്രോഗ്രാം റേഡിയോ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.
1957 - ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ആരംഭിച്ചു.
1958 - നാസ (നാഷണൽ എയറോനോട്ടിക് & സ്പെയ്സ് റിസർച്ച് അത്തോറിറ്റി ) സ്ഥാപിക്കാൻ ഉള്ള ബില്ല് അമേരിക്കൻ സർക്കാർ പാസാക്കി.
1981 - ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും വിവാഹിതരായി.
1993 - ചേകന്നൂർ മൗലവിയുടെ തിരോധാനം.
2005 - ജ്യോതിശാസ്ത്രജ്ഞർ കുള്ളൻ ഗ്രഹം എന്നു കരുതപ്പെടുന്ന ഈറിസ് കണ്ടെത്തിയതായി അറിയിച്ചു.
2010 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബന്ദുണ്ടു പ്രവിശ്യയിലെ കസായി നദിയിൽ അമിതഭാരം കയറ്റിയ യാത്രാ ബോട്ട് മറിഞ്ഞ് 80 പേർ മരിച്ചു .
/sathyam/media/media_files/pz9DCLN0mxRd3zVaYou3.jpg)
2013 - സ്വിസ് മുനിസിപ്പാലിറ്റിയിലെ ഗ്രാഞ്ചെസ്-പ്രെസ്-മർനാൻഡിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്കേറ്റു.
2015 - മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370- ൽ നിന്ന് സംശയിക്കപ്പെടുന്ന അവശിഷ്ടങ്ങളുടെ ആദ്യ ഭാഗം റീയൂണിയൻ ദ്വീപിൽ കണ്ടെത്തി .
2019 - എതിരാളികളായ ബ്രസീലിയൻ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള 2019 അൽതാമിറ ജയിൽ കലാപത്തിൽ 62 പേർ മരിച്ചു.
2021 - റഷ്യൻ മൊഡ്യൂളായ നൗക്കയുടെ എഞ്ചിൻ തകരാറിനെത്തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം താൽക്കാലികമായി നിയന്ത്രണം വിട്ട് ISS 45 ഡിഗ്രി മനോഭാവത്തിൽ നിന്ന് പുറത്തേക്ക് നീങ്ങുന്നു .
. ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us