/sathyam/media/media_files/bmLfPvb3Lf3JX5UPErna.jpg)
1198 കർക്കടകം 11
വിശാഖം / നവമി
2023 ജൂലായ് 27, വ്യാഴം
ഇന്ന്;
കുമരകം ബോട്ടുദുരന്തദിനം !
************
<29 പേരുടെ ജീവൻ പൊലിഞ്ഞ കുമരകം ബോട്ടുദുരന്തത്തിന് ഇന്ന് 21 വർഷം >
. താസുഅ (മുഹറം 10)
്്്്്്്്്്്്്്്്്്്്്്്്്
മുഹറം 10 ഒരു പുണ്യ ദിനമാണ് മുസ്ലിംകൾ ഈ ദിവസങ്ങളില് (താസുഅ-മുഹറം 9, ആശുറ- മുഹറം 10) പ്രവാചകൻ മൂസ (അ) (മോശ)
ചെങ്കടൽ കടന്ന് രക്ഷപെട്ടതിെ൯റ
സ്മരണയിൽ വ്രതമനുഷ്ടിക്കുന്നു. ഈ
ദിവസം നോമ്പ് അനുഷ്ടിക്കാനും റമദാന് നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ടമായത് മുഹറത്തിലുള്ള നോമ്പാണെന്നും പിന്നിട്ട ഒരു വര്ഷത്തെ പാപങ്ങള് അത് കാരണം പൊറുക്കപ്പെടുമെന്നും നബി (സ)പറഞ്ഞിട്ടുണ്ട്.
* മാർ ശെമഓൻ ദെസ്തൂനിയുടെ
(കുമ്പഴയച്ചൻ) ഓർമ്മ !!!
*************
വിയറ്റ്നാം : ഓർമ്മ ദിനം !
്്്്്്്്്്്്്്്്്്്്്
<രക്തസാക്ഷികളെയും യുദ്ധത്തിൽ പരുക്കു പറ്റിയവരെയും ഓർമ്മിച്ച് ഈ ദിനം ആചരിക്കുന്നു.>
ദേശീയ സ്കോച്ച് ദിനം !
< National Scotch Day >
*********
/sathyam/media/media_files/YvfR4ztxuaeV7qFrSZKY.jpg)
* വടക്കൻ കൊറിയ: പിതൃഭൂമി വിമോചന
യുദ്ധത്തിന്റെ വിജയ ദിനം !
* ഫിലിപ്പൈൻസ്: ഇഗ്ലേസ്യ ക്രാസ്റ്റൊ
ദിനം !
* പുർട്ടൊ റിക്കൊ: ജോസ് ബാർബോസ
ഡേ !
* USA;
* National Chili Dog Day
* National Chicken Finger Day
* National Walk On Stilts Day
* Norfolk Day
* National Crème Brûlée Day
* National Korean War Veterans Armistice
Day
* National Love Is Kind Day
* National New Jersey Day
* Take Your Houseplant For A Walk Day
* Gary Gygax Day
* National Refreshment Day
* National Intern Day
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്
''മതം എന്നത് മഹാന്മാർക്ക് സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള മാർഗ്ഗമാണ്. അൽപന്മാർക്ക് അതൊരു ആയുധവും.''
''ഒരോ കുട്ടിയും വ്യത്യസ്തനാവാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ലോകരാവട്ടെ, അവരെ മറ്റുള്ളവരെ പോലെ തന്നെയാക്കിയാലേ അടങ്ങൂ എന്നു ശഠിക്കുന്നു''
''സ്വപ്നങ്ങൾ യാഥാർത്ഥ്യമാവണമെങ്കിൽ ആദ്യം സ്വപ്നങ്ങൾ കാണുക''
. < - എ.പി.ജെ. അബ്ദുൽ കലാം >
. ********
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള പ്രസിദ്ധ ഗായിക കെ.എസ് ചിത്രയുടെയും (1963),
1976-ൽ ഏറ്റവും നല്ല പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ മെഡിക്കല്‍ ഒഫീസ്സര്‍ എന്നബഹുമതി നേടുകയും ഗൈനക്കോളജിസ്റ്റ്, സര്‍ജന്‍ ആയി പ്രവർത്തിക്കുകയും ഡപ്യൂട്ടി ഡയറക്ടര്‍ പദവിയില്‍ 1999ൽ പെന്‍ഷന്‍ ആകുകയും മലയാളത്തിലെ തല മുതിര്‍ന്ന മെഡിക്കല്‍ ജേര്‍ണലിസ്റ്റുകളില്‍ പ്രമുഖന്‍, ജനപ്രിയ കോളമിസ്റ്റ്, ബ്ലോഗർ, ചരിത്രകാരൻ, നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകാരൻ, പ്ലാന്റർ, പ്രകൃതി സൌഹൃദ കൃഷി രീതി പ്രോത്സാഹിപ്പിക്കാന്‍ പൊന്‍കുന്നത്ത് സ്ഥാപിതമായ “പൊന്‍ഫാം” കര്‍ഷക്കൂട്ടായ്മയുടെ സ്ഥാപകന്‍ എന്നിങ്ങനെ വിവിധമേഖലകളിൽ കർമ്മനിരതനായി തുടരുന്ന ഡോ. കാനം ശങ്കരപ്പിള്ളയുടേയും (1944),
ആർ.എസ്. പി.യുടെ സമുന്നത നേതാക്കളിലൊരാളും ദീർഘകാലം സംസ്ഥാന മന്ത്രിയുമായിരുന്ന ബേബി ജോണിന്റെ മകനും, മുൻ മന്ത്രിയും ആർ.എസ്.പി-യുടെ സംസ്ഥാനസെക്രട്ടറിയേറ്റ് അംഗവുമായ ഷിബു ബേബി ജോണിന്റെയും (1963),
ഇൻഡ്യൻ കലാമൂല്യ സിനിമയുടെ സുപ്പർ സ്റ്റാർ എന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച സിനിമ നടനും, റഗ്ബി കളിക്കാരനും, സംവിധായകനും, തിരക്കഥാകൃത്തും, സാമുഹൃ പ്രവർത്തകനും ആയ രാഹുൽ ബോസിന്റെയും (1967),
/sathyam/media/media_files/xYOAuILzyt97dvTog5Rd.jpg)
മറാഠി വംശീയതയിൽ ഊന്നിയ ശിവസേന എന്ന തീവ്ര-വലത് രാഷ്ട്രീയ പാർട്ടിയുടെ പാർട്ടിയുടെ സ്ഥാപകനും പിതാവുമായ ബാൽ താക്കറെയിൽ നിന്ന് സ്ഥാനം ഏറ്റെടുത്ത ഇപ്പോൾ മഹരാഷ്ട്രയുടെ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെയും (1960),
റിങ് നാമമായ 'ട്രിപ്പിൾ എച്ച്‍ ' എന്ന പേരിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറും ചലച്ചിത്രനടനുമായ പോൾ മൈക്കൽ ലെവിസ്ക്യു (1969)ന്റേയും,
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി അക്രമിക്കുന്ന മിഡ്ഫീൽഡർ ആയി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായ സാമുവൽ ലാൽ മുവാൻപുയ (1998)യുടേയും ജന്മദിനം !
ഇന്നത്തെ സ്മരണ !!!
********
ഡോ.എ.പി.ജെ. അബ്ദുൽകലാം മ.
(1931-2015)
പട്ടം താണുപിള്ള മ. (1885-1970)
കാമ്പിശ്ശേരി കരുണാകരൻ മ. (1922-1977)
വി.പി. ശിവകുമാർ മ. (1947-1993)
ജ്ഞാനക്കൂത്തൻ (ആർ. രംഗനാഥൻ മ. (1938-2016)
അംജദ് ഖാൻ മ. (1940 -1992 )
വാമൻ ദത്താത്രേയപട്‌വർദ്ധൻ മ. (1917-2007)
ജോൺ ഡാൽട്ടൻ മ. (1766-1844)
കെവിൻ കാർട്ടർ മ. (1960-1994)
ബോബ് ഹോപ് മ. (1903-2003)
എം.എ. ആന്റണി ജ. (1919-1988)
കൽപ്പന ദത്ത ജ. (1913-1995)
ഡെനിസ് ഡേവിഡോവ് ജ. (1784-1839)
അലക്സാണ്ടർ ഡ്യൂമാസ്(ഫിൽസ്)ജ. (1824-1895)
ഗിയോസുയെ കാർദുച്ചിയ ജ.(1835-1907)
ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ ജ. (1848-1916)
ഏൺസ്റ്റ് വോൺ ഡോനാനി ജ. (1877-1960 )
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
/sathyam/media/media_files/vuBpr8kL7pK1M2h5avGX.jpg)
ഇന്ന്,
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സ്ഥാപക നേതാക്കളിൽ സമുന്നതനും, സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പ്പടയാളിയും, ഭരണതന്ത്രജ്ഞനും മുപ്പതുവർഷത്തിലധികം നിയമസഭാ സാമാജികനും, തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ മുഖ്യമന്ത്രിയും,തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും, കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും പഞ്ചാബ് ഗവർണറും, ആന്ധ്രാപ്രദേശ് ഗവർണറും ആയിരുന്ന പട്ടം താണുപിള്ളയെയും (ജൂലൈ-15, 1885 - ജൂലൈ-27, 1970) ,
ദീർഘകാലം ജനയുഗം വാരികയുടെയും,പത്രത്തിന്റെയും, സിനിരമയുടെയും മുഖ്യ പത്രാധിപരായും മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ച പ്രമുഖ മലയാള പത്രാധിപരും സിനിമാ - നാടക നടനും രാഷ്ട്രീയ പ്രവർത്തകനു മായിരുന്ന കാമ്പിശ്ശേരി കരുണാകരനെയും (31 മാർച്ച് 1922 – 27 ജൂലൈ 1977),
ബോർഹെസ്സിന്റെ സ്വാധീനം പ്രകടമാക്കിയ രചനകളെഴുതി, അസ്തിത്വവാദികളായ ആധുനികരെ പിന്തുടർന്നുവന്ന തലമുറയിൽപ്പെട്ട കഥാകാരനും, ആധുനിക മലയാള സാഹിത്യത്തിലെ ചെറുകഥാ കൃത്തുക്കളിൽ പ്രമുഖനും ആയിരുന്ന വി.പി.ശിവകുമാറിനെയും (മേയ് 15, 1947 - ജൂലൈ 27, 1993),
ജയന്തിന്റെ മകനും ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ഷോലെ"യിലെ ഗബ്ബർസിംഗ് എന്ന വില്ലൻ കഥാപാത്രം അവിസ്മരണീയമാക്കുകയും 130 ഓളം സിനിമയിൽ അഭിനയിക്കുകയും ചെയ്ത അംജദ് ഖാനെയും (1940 നവംബർ 12 -1992 ജൂലായ് 27 ),
എക്സ്പ്ളോസീവ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ലബോറട്ടറിയുടെ (ഇന്ന് ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി(HERML)) സ്ഥാപക ഡയറക്ടറും, ഇന്ത്യയുടെ ആണവ രസതന്ത്രശാസ്ത്രജ്ഞനും പ്രതിരോധ ശാസ്ത്രജ്ഞനും വിസ്ഫോടന എഞ്ചിനീയറിങ്ങ് വിദഗ്ദനുമായ വാമൻ ദത്താത്രേയ പട്‌വർദ്ധനെയും (ജനുവരി 30, 1917 - ജൂലൈ 27, 2007),
ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുകയും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും വിലപ്പെട്ട സംഭാവനകൾ നൽകുകയും, മിസ്സൈൽ സാങ്കേതികവിദ്യയിലെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ എന്ന് വിശേഷിപ്പിച്ച ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെയും (1931 ഒക്ടോബർ 15 – 2015 ജൂലൈ 27),
ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞൻ ജോൺ ഡാൽട്ടണെയും (സെപ്റ്റംബർ 6, 1766 - ജൂലൈ 27, 1844),
തെക്കൻ സുഡാനിൽ ഒരു പ്രദേശത്ത് വച്ച് എടുത്ത വിശന്നു വലഞ്ഞുവീഴുന്ന ഒരു കുട്ടിയുടെയും അതിനടുത്ത് വന്ന് നിൽക്കുന്ന കഴുകന്റെയും പടം നൽകി ലോകത്തെ നടുക്കുകയും, തനിക്കു രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കാമായിരുന്ന ആ കുഞ്ഞിന്റെ ഓർമ്മകൾ മൂലം വിഷാദരോഗത്തിനടിമപ്പെടുകയും, തന്റെ 33 ആമത്തെ വയസ്സിൽ ആത്മഹത്യ ചെയ്ത 1994 ലെ പുലിറ്റ്സർ പ്രൈസ് ജേതാവായ തെക്കേ ആഫ്രിക്കകാരനായ പത്രഛായാഗ്രഹകൻ കെവിൻ കാർട്ടറിനെയും (സെപ്റ്റംബർ 13,1960 - ജൂലൈ 27, 1994),
/sathyam/media/media_files/u3QmdnBAzsKI5SfJnH0x.jpg)
അമേരിക്കൻ കലാലോകത്ത് 80 വർഷ. ത്തോളം തിളങ്ങി നിന്ന ഹാസ്യ അഭിനേതാവും, ഗായകനും, നർത്തകനും, കായിക കലാകാരനും, എഴുത്തുകാരനും, എറ്റവും കൂടുതൽ പ്രാവിശൃം അക്കാഡമി അവാർഡ് വിതരണ ചടങ്ങിനു ആതിഥ്യം വഹിക്കുകയും (19 തവണ ) ചെയ്ത ലെസ്ലി ടൌൺസ് ബോബ് ഹോപിനെയും (മെയ് 29, 1903 – ജൂലൈ 27, 2003),
contd
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോതകുളങ്ങര പഞ്ചായത്ത് ബോർഡംഗം, അങ്കമാലി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നിനിലകളിൽ ഫെഡറൽ ബാങ്കിന്റെ രൂപീകരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും കോതകുളങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളാനിയമസഭയിൽ അംഗമായിരുന്ന എം.എ. ആന്റണിയെയും (27 ജൂലൈ 1919 - 22 ജൂലൈ 1988),
സായുധ സമരത്തിന്റെ ഭാഗമായി ചിറ്റഗോംഗ് ആയുധശാല ആക്രമണത്തിൽ പങ്കെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്ന കൽപ്പന ദത്തയെയും (കൽപ്പന ജോഷി)(27 ജൂലൈ 1913 – 8 ഫെബ്രുവരി 1995),
റഷ്യൻ സാഹിത്യത്തിൽ ഹുസ്സാർ എന്ന പ്രസ്ഥാനം കൊണ്ടുവന്ന റഷ്യൻ സൈനികനായ കവി ഡെനിസ് ഡേവിഡോവിനെയും ( 27 July 1784 – 4 May 1839),
സുപ്രസിദ്ധ ഫ്രെഞ്ച് സാഹിത്യ കാരനായ അലക്സാണ്ടർ ഡ്യൂമാസ് ന്റെ പുത്രനും (ഒരേ പേരുകാരായ പിതാവിനേയും പുത്രനേയും തിരിച്ചറിയുന്നതിനു വേണ്ടി അച്ഛന്റെ പേരിനോടൊപ്പം പിയെ (Pere-പിതാവ്) എന്നും മകന്റെ പേരിനോടൊപ്പം ഫിൽ (Fils- പുത്രൻ) എന്നും ചേർക്കാറുണ്ട്.) കാമിലെ ,ലെ ഡെമി-മോൻഡെ,ല ക്വെസ്ച്യൻഡ് ആർജെന്റ്, ലെഫിൽ നാച്വെറൽ, ഫ്രാൻസിലോൻ തുടങ്ങിയ പ്രസിദ്ധ നാടകങ്ങൾ എഴുതിയ ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റുമായിരുന്ന അലക്സാണ്ടർ ഡ്യൂമാസ് (ഫിൽസ്) നെയും (1824 ജൂലൈ 27-1895 നവംബർ 27),,
1906 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ കവി ഗിയോസുയെ കാർദുച്ചിയെയും ( 27 ജൂലൈ 1835 – 16 ഫെബ്രുവരി 1907) ,
പ്രകാശികം, വൈദ്യുതി, വികിരണങ്ങൾ, റേഡിയോ ആക്റ്റീവത എന്നീ മേഖലകളിൽ ഗവേഷണം നടത്തുകയും, 1878-ൽ ഡോൺ പ്രഭാവം (ഡൊർന്ന് എഫ്ഫെക്റ്റിവ്)എന്ന പ്രതിഭാസവും, 1900-ൽ റഡോൺ എന്ന മൂലകവും കണ്ടുപിടിച്ച ജർമൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു ഫ്രീഡ്റിക് ഏൺസ്റ്റ് ഡോണിനെയും (1848 ജൂലൈ 27 – 1916 ഡിസംബർ 16),
സിംഫണി ഇൻ എഫ് (1896-ൽ ഹംഗേറിയൻ മില്ലെനിയം പ്രൈസ് നേടിയകൃതി),പിയാനോ ക്വിൻറ്ററ്റ് ഇൻസിമൈനർ, വേരിയേഷൻസ് ഫോർ പിയാനോ, കൺസെർട്ടോ ഫോർ പിയാനോ തുടങ്ങിയ സംഗീത കൃതികൾ ചിട്ടപ്പെടുത്തിയ ഹംഗേറിയൻ പിയാനിസ്റ്റും സംഗീത രചയിതാവുമായിരുന്ന ഏൺസ്റ്റ് വോൺ ഡോനാനിയെയും (1877 ജൂലൈ 27 -1960 ഫെബ്രുവരി 9 ),
/sathyam/media/media_files/SSTeOvxAAAWCNh5Nb9hS.jpg)
ആധുനിക തമിഴ് കവിതയുടെ തുടക്കക്കാരിലൊരാളായിരുന്ന ജ്ഞാനക്കൂത്തൻ എന്ന പേരിലെഴുതിയിരുന്ന ആർ. രംഗനാഥനേയും(മ.1938-2016) സ്മരിക്കാം !
ചരിത്രത്തിൽ ഇന്ന്…
********
1921 - ഇൻസുലിൻ കണ്ടുപിടിച്ചതായി പ്രഖ്യാപനം
1939 - ഭാരതത്തിൽ CRPF സ്ഥാപിതമായി
1953 - ഉത്തര ദക്ഷിണ കൊറിയകൾ തമ്മിലുള്ള യുദ്ധം മുപ്പത്തിയെട്ടാം സമാന്തരരേഖ അതിർത്തിയായി അംഗീകരിച്ചുകൊണ്ട് അവസാനിപ്പിച്ചു.
1972 - എഫ്-15 യുദ്ധ വിമാനം ആദ്യമായി പറന്നു.
1976 - ജാപ്പാനീസ് മുൻ പ്രധാനമന്ത്രി ടനാക്കയെ ലോക്ഹീഡ് വിമാന കോഴ കേസിൽ അറസ്റ്റു ചെയ്തു.
1985 - ഉഗാണ്ടയിൽ സൈനിക വിപ്ലവം.
/sathyam/media/media_files/09dtCVCwzxUD7KTz3m2J.jpg)
1997 - ബന്ദ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു.
2002 - വേമ്പനാട്ട് കായലിൽ കുമരകത്തിന് സമീപം 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടപകടം നടന്നു.
2002 - ഉക്രെയ്ൻ എയർഷോ ദുരന്തം: ഉക്രെയ്നിലെ ലിവിൽ ഒരു എയർ ഷോയ്ക്കിടെ ഒരു സുഖോയ് സു -27 യുദ്ധവിമാനം തകർന്നു, 77 പേർ കൊല്ലപ്പെട്ടു.
2012 - ഐസിൽസ് ഓഫ് വണ്ടർ എന്നറിയപ്പെട്ട ലണ്ടൻ ഒളിമ്പിക്സ് ഉദ്ഘാടനം
2015 - പഞ്ചാബിലെ ഇന്ത്യൻ പോലീസ് സ്‌റ്റേഷനിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us