ഇന്ന് ജൂലൈ 26: കാര്‍ഗില്‍ വിജയ് ദിവസും ഐ.എന്‍.എസ് അരിഹന്ത് ദിനവും ഇന്ന്: ഐശ്വര്യ ലക്ഷ്മിയുടെയും ഹുമ ഖുറേഷിയുടേയും നടി റബേക്ക സന്തോഷിന്റേയും ജന്മദിനം: എം.വി രാഘവന്‍ സി.എം.പി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതും ഭിന്നശേഷി വിവേചന വിരുദ്ധ നിയമം അമേരിക്ക അംഗീകരിച്ചതും കാര്‍ഗില്‍ യുദ്ധം അവസാനിച്ചതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ നിർമ്മിതമായ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ് 'അരിഹന്ത്‌'ന് ഇന്ന് 14വയസ്സ്.

New Update
july

1198   കർക്കടകം 9
ചോതി  / നവമി
2023  ജൂലായ് 26,ബുധൻ

ഇന്ന്;
                  കാർഗിൽ വിജയ് ദിവസ് !
              ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
< 72 ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ പാകിസ്ഥാൻ പട്ടാളത്തെ തുരത്തി 'കാർഗിൽ' വീണ്ടെടുത്ത ദിവസം രാജ്യമൊട്ടാകെ 'കാർഗിൽ വിജയദിന'മായി ആചരിക്കുന്നു.>
     
         ഐ.എൻ.എസ്. അരിഹന്ത് ദിനം !
         *************
<ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ നിർമ്മിതമായ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ് 'അരിഹന്ത്‌'ന് ഇന്ന് 14വയസ്സ്.>

Advertisment

.               വി. അന്ന /വി ജോവാക്കി
.             ്്്്്്്്്്്്്്്്്്്്്്്
പരിശുദ്ധ മറിയത്തിന്റെ അമ്മയായ വി. അന്നയുടെ ഓർമ്മത്തിരുനാൾ കത്തോലിക്ക സഭ ആചരിക്കുന്ന ദിവസമാണ്‌ ജൂലായ്‌ 26. ക്രിസ്തീയ ഇസ്ലാമിക വിശ്വാസങ്ങൾ പ്രകാരം കന്യാമറിയത്തിന്റെ അമ്മയും യേശുവിന്റെ മാതാമഹിയും ആണ് വിശുദ്ധ അന്ന. സാമുവേലിന്റെ അമ്മ ഹന്നയുടേതുമായി സാദൃശ്യമുള്ളതാണ് വിശുദ്ധ അന്നയുടേയും ജീവിത കഥ.

ഇരുവർക്കും കുറേക്കാലം സന്താനങ്ങളൊന്നുമില്ലാതിരുന്നതിനു ശേഷമാണ് മക്കളുണ്ടാകുന്നത്.  ഇക്കാരണത്താൽ അമ്മയാകുവാൻ ആഗ്രഹിക്കുന്ന, എന്നാൽ അതിനുള്ള ഭാഗ്യം ലഭിക്കാത്തവരുടേയും  ഒപ്പം മരപ്പണിക്കാർ, മുത്തശ്ശന്മാർ, വീട്ടമ്മമാർ, ലേസ് നിർമാതാക്കൾ  കളഞ്ഞ് പോയ വസ്തുക്കൾ എന്നിവർക്കൊക്കെ മദ്ധ്യസ്ഥയായി വിശുദ്ധ അന്നയെ വിശ്വസിക്കുന്നു.

july 1

           അന്തഃരാഷ്ട്ര കണ്ടൽ ദിനം !
.           ്്്്്്്്്്്്്്്്്്്്്്്

    ദേശീയ അമ്മായി/ അമ്മാവൻ ദിനം !
         < National Aunt and Uncle Day>
.    ്്്്്്്്്്്്്്്്്്്്്്്്്്  

* ക്യൂബ: ദേശീയ പ്രജാക്ഷോഭ ദിനം !
* ബാർബഡോസ്: ദേശീയ സാർത്ഥക
   ദിനം !
* ലൈബീരിയ/മാലിദ്വീപ്: സ്വാതന്ത്യ ദിനം!
* USA;
One Voice Day
National Disability Independence Day
National All or Nothing Day
National Coffee Milkshake Day
National Bagelfest Day
Holistic Therapy Day

           ഇന്നത്തെ മൊഴിമുത്തുകള്‍ !
            ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
''കാലങ്ങൾക്കുമുമ്പേ ഞാൻ പഠിച്ച പാഠമിതാണ്‌ : ഒരു പന്നിയുമായി ഒരിക്കലും മല്ലയുദ്ധം നടത്തരുത്. നിങ്ങൾക്കുമേൽ ചെളി പറ്റും; പന്നി ഇഷ്ടപ്പെടുന്നതും അതാണ്!''

.        < - ജോർജ്ജ് ബർണാർഡ് ഷാ >
          ********** 

മലയാളം. തമിഴ്, തെലുങ്ക് , കന്നട എന്നീ ഭാഷാച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ദിവ്യ ഗോപികുമാർ എന്ന അഭിരാമിയുടെയും (1983),

മലയാള ചലചിത്ര നടിയും മോഡലുമായ ഐശ്വര്യ ലക്ഷ്മിയുടെയും ( 1990),

മമ്മൂട്ടി നായകനായ വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന ഇന്ത്യൻ അഭിനേത്രിയും മോഡലുമായ ഹുമ ഖുറേഷിയുടേയും (1986),

കസ്തൂരിമാന്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും മിന്നാമിനുങ്ങ്, ഒരു സിനിമാക്കാരന്‍, തിരുവമ്പാടി തമ്പാന്‍   തുടങ്ങി സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ നടി റബേക്ക സന്തോഷിന്റേയും (1998),

ന്യൂയോർക്കിലെ  കൊളംബിയ സർവകലാശാലയിൽ രാഷ്ട്രീയ സാമ്പത്തികശാസ്ത്രം പ്രഫസറും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ എഡ്മണ്ട് സ്ട്രോതർ ഫെൽ‌പ്സിന്റേയും(1933) ജന്മദിനം *********

july

ഇന്നത്തെ സ്മരണ !!!
********

കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണി ത്തമ്പുരാൻ മ. (1858-1926 )
ഷെവലിയാർ ഡോ. പി.ജെ. തോമസ് മ. (1897 -1965)
ഐ.കെ. കുമാരൻ മ. (1903-1999)
അഭയദേവ് മ. (1913-2000)
(പള്ളം അയ്യപ്പൻ പിള്ള)
ടി ആർ (ടി. രാമചന്ദ്രൻ) മ. (1944-2000 )
കീഴ്പ്പടം കുമാരൻ നായർ മ. (1915-2007)
ടി.ഒ. ബാവ മ. (1919 - 2007) 
ശാന്ത പി. നായർ മ. (1929-2008)
പൈങ്കുളം ദാമോദരചാക്യർ മ.  (1935-2017)
കെ.ഇ. മാമ്മൻ മ.  (- 2017)
ടി.എച്ച്.പി ചെന്താരശ്ശേരി മ. (1928-2018)
ആറ്റൂർ രവിവർമ്മ മ. (1930-2019)
നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി മ. (1912 - 2019)
ജി എസ് രാം ചന്ദ്  മ. (1927-2003)
ബിജോയ് കൃഷ്ണ ഹാൻഡിക് മ. (1934-2015)
ചാൾസ്  ആഡംസ് മ. (1835 -1902 )
ഇവ പെറോൺ മ. (1919-1952)

കോഴിപ്പുറത്ത് മാധവമേനോൻ ജ. (1897-)
രജനികാന്ത സെൻ ജ. (1865-1910)
തെയ്‌ബ്‌ മേത്ത ജ. (1925-2009) 
കാൾ ഗുസ്താഫ് യുങ്ങ് ജ. (1865-1961)
ആൽഡസ്  ഹക്സിലി ജ. (1894-1963)
ജോർജ്ജ് ബർണാർഡ് ഷാ ജ. (1856-1950)
സ്റ്റാൻലി കുബ്രിക് ജ. (1928-1999)
അന്റോണിയോ മച്ചാദോ ജ. (1875-)
ജോ ജാക്സൺ ജ. (1928-2018)

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്,

മലയാളത്തിൽ മുപ്പതോളം കൃതികൾ രചിച്ച, കൊടുങ്ങല്ലൂർ ഗുരുകുലത്തിലെ പ്രശസ്ത പണ്ഡിതനും കവി സാർവ്വഭൗമൻ എന്ന ബഹുമതിപ്പേരും നേടിയ  കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണി ത്തമ്പുരാനെയും (1858 മാർച്ച് 29 - 1926 ജൂലൈ 26),

1945 മുതൽ 48 വരെ ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവും, മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥമായ  ധനതത്ത്വശാസ്ത്രം എന്ന കൃതി രചിക്കുകയും  രാജ്യസഭയിലും മദ്രാസ് നിയമ നിർമ്മാണസഭയിലും അംഗമായിരിക്കുകയും  ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരിക്കുകയും ചെയ്ത  സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഷെവലിയർ ഡോ. പി.ജെ. തോമസിനെയും  (25 ഫെബ്രുവരി 1897 - 26 ജൂലൈ 1965),

july

മയ്യഴിയുടെ വിമോചനത്തിന്‌ നേതൃത്വം നല്കിയ മഹാജനസഭയുടെ നേതാവായിരുന്ന മയ്യഴി ഗാന്ധി എന്ന ഐ.കെ. കുമാരനെയും (1903 സെപ്റ്റംബർ 17 - ജൂലൈ 26 1999),

വിശ്വഭാരതി എന്നൊരു ഹിന്ദി മാസികയുടെ പ്രസിദ്ധീകരണം ആരംഭിക്കുകയും, ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ തുടങ്ങിയ കൃതികൾ ഹിന്ദിയിൽനിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയും, ജീവിക്കാൻ മറന്നുപോയ സ്ത്രീ, അവൻ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവർത്തനം നിർവഹിക്കുകയും, 50 ൽ അധികം ചലചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ രചിക്കുകയും, ഹിന്ദി-മലയാളം ബൃഹത്‌ നിഘണ്ടു രചിക്കുകയും ചെയ്ത ചലച്ചിത്രഗാന രചയിതാവും, ഹിന്ദിപണ്ഡിതനും, നിഘണ്ടുകാരനും ആയിരുന്ന കെ.കെ അയ്യപ്പൻ പിള്ള എന്ന അഭയദേവിനെയും (1913 ജൂൺ 25- ജൂലൈ 26, 2000),

കേരളത്തിലെ ഒരു നാടുവാഴിയും ഇരിങ്ങോൾക്കാവിന്റെ അവസാന ഊരാൺമ അവകാശിയുമായിരുന്നു നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി (1912 - 2019)യേയും,

രണ്ടു വർഷം തേവര സേക്രഡ്‌ ഹാർട്ട്‌ കോളജിൽ ഇംഗ്ലീഷ്‌ അധ്യാപകനായും, പിന്നീട്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയിൽ ഓഫീസറായും, ടൈംസ്‌ ഒഫ്‌ ഇന്ത്യയിൽ പത്രപ്രവർത്തകനായും,  അതിനു ശേഷം ദീർഘകാലം എറണാകുളം മഹാരാജാസ്‌, തലശ്ശേരി ബ്രണ്ണൻ, മടപ്പള്ളി ഗവ. കോളജ്‌, പാലക്കാട്‌ വിക്‌ടോറിയ, തൃപ്പൂണിത്തുറ സംസ്‌കൃത കോളജ്‌ എന്നിവിടങ്ങളിൽ ഇംഗ്ലീഷ്‌ അധ്യാപകനാകുകയും  കൊരുന്ന്യോടത്ത്‌ കോമുട്ടി, നാം നാളെയുടെ നാണക്കേട്‌, ജാസ്സക്കിനെ കൊല്ലരുത്‌, ചിത്രകലയും ചെറുകഥയും ഒരു പഠനം തുടങ്ങിയ കൃതികൾ എഴുതുകയും ലാറ്റിനമേരിക്കൻ നോവലുകളെക്കുറിച്ചും, ചെറുകഥയുടെ ആഖ്യാനതന്ത്രങ്ങളെക്കുറിച്ചും , പാശ്‌ചാത്യ, പൗരസ്‌ത്യ നോവലുകളെ ഉദാഹരിച്ച്‌ വിവിധ കോണുകളിലൂടെയുളള ആഖ്യാനരീതിയെപ്പറ്റി വിശദമായ പഠനങ്ങൾ തയ്യാറാക്കുകയും ചെയ്‌ത ടി ആർ എന്ന ടി രാമചന്ദ്രനെയും (1944 ഒക്‌ടോബർ 26-2000 ജൂലൈ 26 ),

അവധിയില്ലാത്ത സാധന, കലയെക്കുറിച്ചു മാത്രമുള്ള ചിന്ത, കലയിലേക്കു മാത്രം കണ്ണയച്ചുള്ള ജീവിതം , എന്ന് പദ്മ സുബ്രഹ്മണ്യം വിശേഷിപ്പിച്ച പട്ടിക്കാ° തൊടിയുടെ ശിഷ്യനും, കഥകളി നടനും അദ്ധ്യാപകനും, ഏറ്റവും പ്രശസ്ത കഥാപാത്രം ഹനുമാൻ അടക്കം കത്തി, പച്ച, മിനുക്ക് വേഷങ്ങളിൽ 60 വർഷങ്ങളോളം കഥകളിയാടുകയും,  തമിഴ് സിനിമയില്‍ “കെ. ആർ. കുമാര്‍” എന്ന പേരില്‍ നൃത്ത സംവിധായകനായും സൂപ്പര്‍ സ്റ്റാറായ രഞ്ചനും മറ്റുനടന്മാര്‍ക്കും അഭിനയവും നൃത്തചലനങ്ങ്ളും പഠിപ്പിച്ചു കൊടുത്ത ആചാര്യനും,  ഭരതനാട്യം പഠിച്ച്, കഥകളിയും ഭരതനാട്യവും സമ്മേളിപ്പിച്ച് ധാരാളം നൃത്തനാടകങ്ങൾ സംവിധാനം ചെയ്ത കീഴ്പ്പടം കുമാരൻ നായരെയും(1915-2007 ജൂലൈ 26),

ഒന്നും രണ്ടും കേരളാ നിയമ സഭകളിൽ ആലുവ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ രാഷ്ട്രീയ പ്രവർത്തകന്‍,എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ ഡയറക്ടർ, എറണാകുളം ജില്ല ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ ചെയർമാൻ, കെ.പി.സി.സി. പ്രസിഡന്റ് എന്നി നിലകളില്‍ സേവനമനുഷ്ടിച്ച ടി.ഒ. ബാവയെയും  (20 ജനുവരി 1919 - 26 ജൂലൈ 2007) ,

നൂറിലധികം ചിത്രങ്ങളിൽ "തുമ്പീ തുമ്പീ വാ വാ" തുടങ്ങിയ  ഇരുനൂറിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള പ്രമുഖ ചലച്ചിത്ര പിന്നണിഗായിക ശാന്ത പി. നായരെയും (1929 – 26 ജൂലൈ 2008),

കേരളത്തിന്റെ ഗതിമാറ്റിയ അയ്യൻ കാളി, ചാതുർ വർണ്ണ്യവും അംബേദ്ക്കറിസവും, History of Indigenous Indian, തുടങ്ങിയ കൃതികൾ രചിച്ച ചരിത്രകാരൻ ? തിരുവൻ ഹീര പ്രസാദ് ചെന്താരശ്ശേരി എന്ന   ടി.എച്ച്.പി. ചെന്താരശ്ശേരിയെയും(29 ജൂലൈ1928-26 ജൂലൈ 1918),

1959-60 ൽ ഭാരത ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആകുകയും ആസ്ട്രേലിയൻ ടീമിനെ തോൽപ്പിക്കുകയും ചെയ്ത ജി എസ് രാം ചന്ദ് ഗുലാബ്റായ് സിപിഹാമലാനി രാംചന്ദിനെയും (26 ജൂലൈ1927- 9 സെപ്റ്റംബർ 2003),

ആസാമിലെ ജോർഹാത് മണ്ഡലത്തിൽ നിന്നു തുടർച്ചയായി അഞ്ച് തവണ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്രമന്ത്രിസഭയിൽ രാസവസ്തു, വളം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയും,ഖനനം, വടക്കു കിഴക്കൻ മേഖലാ വികസനം എന്നീ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമായിരുന്ന ബിജോയ് കൃഷ്ണ ഹാൻഡികിനെയും ( 1 ഡിസംബർ 1934 – 26 ജൂലൈ 2015),

യൂറോപ്യൻ സെമിനാർ രീതിയിലുള്ള വിദ്യാഭ്യാസക്രമം യു.എസ്സിൽ ആവിഷ്കരിക്കുന്നതിൽ മുൻകൈയെടുത്ത  യു.എസ്. ചരിത്രകാരനായിരുന്ന ചാൾസ് കെൻഡൽ ആഡംസിനെയും( 1835 ജനുവരി 24-1902 ജൂലൈ 26 ),

അർജൻറ്റിനയുടെ പ്രസിഡന്റ് ആയിരുന്ന യുവാൻ പെറോണിന്റെ ഭാര്യയും തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കുകയും ആരോഗ്യവും തൊഴിൽ വകുപ്പ് കൈകാര്യം ചെയ്യുകയും, സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയും ഫീമെയ്ൽ പെറോണിസ്റ്റ് പാർട്ടി രൂപികരിക്കുകയും അർജൻറ്റൈൻ കോൺഗ്രസ്സ് രാജ്യത്തിന്റെ അദ്ധ്യാത്മിക നേതാവായി പ്രഖ്യാപിക്കുകയും ചെയ്ത മാരിയ ഇവ ഡു വാർട്ടെ ഡി പെറോൺ എന്ന ഇവ പെറോണെയും (7 മെയ് 1919 – 26 ജൂലൈ 1952),

ധാരാളം ദേശഭക്തിഗാനങ്ങളും, ഭക്തിഗാനങ്ങളും രചിച്ചബംഗാളി കവിയും സംഗീതജ്ഞനും ആയിരുന്ന രജനികാന്ത സെനിനെയും (26 ജൂലൈ 1865 – 13 സെപ്റ്റംബർ 1910),

2008 ജൂണിൽ ക്രിസ്റ്റീസ് ചിത്രപ്രദർശന ലേലത്തിൽ  ഒരു ഇന്ത്യൻ ചിത്രകാരന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ലേലത്തുകയായ 20 ലക്ഷം ഡോളർ ലഭിച്ച ചിത്രം ഉൾപ്പടെ പല ചിത്രങ്ങളും വൻതുകക്ക് വിറ്റഴിച്ച പ്രമുഖ ഇന്ത്യൻ ചിത്രകാരൻ തെയ്‌ബ്‌ മേത്തയെയു (ജൂലൈ 26, 1925 - ജൂലൈ 2, 2009) ,

സിഗ്മണ്ട് ഫ്രോയ്ഡിനു ശേഷം ലോകത്ത് ഏറ്റവും പ്രശസ്തനായ, മനശാസ്ത്രജ്ഞനും, ലോകപ്രശസ്ത ചിന്തകനും, വിശകലന മനഃശാസ്ത്രത്തിന്റെ (അനലിറ്റിക്കൽ സൈക്കോളജി) പിതാവും ആയിരുന്ന സ്വിറ്റ്സർലൻഡുകാരനായ കാൾ ഗുസ്താഫ് യുങ്ങിനെയും(1865 ജൂലൈ 26 - 1961 ജൂൺ 6 ),

ബ്രെവ് ന്യൂ വേൾഡ്, ഐലെസ്സ് ഇൻ ഗാസ, തുടങ്ങിയ നിരവധി  നോവലുകളും, ചെറുകഥകളും, തിരക്കഥകളും, പദ്യകൃതികളും,സഞ്ചാര വിവരണങ്ങളൂം എഴുതിയ ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ ഒരാളായിരുന്ന ആൽഡസ് ലിയോനാർഡ് ഹക്സിലിയെയും (26 ജൂലായ് 1894 – 22 നവം: 1963),

വിദ്യാഭ്യാസം, വിവാഹം, മതം, ഭരണ സം‌വിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങൾ എന്നിങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമർശിക്കുന്ന ശുഭപര്യവസായികളായ  കൃതികൾ എഴുതുകയും, സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളിവർഗ്ഗ ചൂഷണങ്ങൾക്കുമെതിരെ നിരവധി പ്രഭാഷണങ്ങളും  നടത്തുകയും സാഹിത്യത്തിനു നോബൽ സമ്മാനവും മികച്ച തിരക്കഥയ്ക്ക്  ഓസ്ക്കാർ അവാർഡും നേടിയ ഒരേ ഒരു വ്യക്തിയും ആയ പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്ത് ജോർജ്ജ് ബർണാർഡ് ഷായെയും (1856 ജൂലൈ 26 –1950 നവംബർ 2),

"2001: എ സ്പേസ് ഒഡീസി" പോലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും , വിശദാംശങ്ങളിലുള്ള ശ്രദ്ധയും സംഗീതം ഉപയോഗിക്കുന്നതിലെ മികവും കൊണ്ട് ചലച്ചിത്രപ്രേമികളെ വശീകരിക്കുകയും,  യുദ്ധചിത്രങ്ങൾ, കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ളവ, കോമഡികൾ, ഭീകരചിത്രങ്ങൾ, ഐതി‌ഹാസിക ചിത്രങ്ങൾ, സയൻസ് ഫിക്ഷൻ എന്നിങ്ങനെ പല വിഷയങ്ങളും  ചലച്ചിത്രമാക്കുകയും ചെയ്ത  അമേരിക്കൻ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും കാമറാമാനും എഡിറ്ററുമായിരുന്ന  സ്റ്റാൻലി കുബ്രിക്കിനെയും (ജൂലൈ 26, 1928 - മാർച്ച് 7, 1999),

പ്രശസ്ത സംഗീതജ്ഞർ മൈക്കൽ ജാക്സൺ, ജാനറ്റ് ജാക്സൺ എന്നിവരുടെ പിതാവും ഒരു അമേരിക്കൻ ടാലന്റ് മാനേജറും പ്രശസ്തമായ ജാക്സൺ സംഗീത കുടുംബത്തിലെ കാരണവരുമായ ജോസഫ് വാൾട്ടർ "ജോ" ജാക്സണേയും, (ജനനം ജൂലൈ 26, 1928,-ജൂൺ 2018) ഓർമ്മിക്കാം.

july

ചരിത്രത്തിൽ ഇന്ന് …
********

1847 - ലൈബീരിയ ആഫ്രിക്കയിലെ ആദ്യ സ്വതന്ത്ര രാജ്യമായി. USA യിൽ നിന്ന് മോചിപ്പിക്കപ്പെട്ട അടിമകൾക്കായാണ് ഈ രാജ്യം സൃഷ്ടിച്ചത്

1856 - ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കുവാൻ അവകാശം നല്കി ക്കൊണ്ടുള്ള രാജകീയവിളംബരം പുറപ്പെടുവിച്ചു.

1943 - ഇറ്റലിയിൽ മുസ്സോളിനി അധികാരത്തിൽ നിന്നും പുറത്തായി.

1945 - രണ്ടാം ലോക മഹായുദ്ധത്തിന്റെ സമാപനം (ജപ്പാൻ കീഴടങ്ങൽ) പ്രഖ്യാപിച്ച് പോസ്റ്റ് ഡാം പ്രഖ്യാപനം.

1956 - ഈജിപ്ഷ്യൻ പ്രസിഡണ്ട് നാസറിന്റെ  നേതൃത്വത്തിൽ സൂയസ് കനാൽ ദേശസാൽക്കരിച്ചു. 

1959 - സ്വേച്ഛാധിപതിയായ ബാറ്റിസ്റ്റയെ പുറത്താക്കി ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ ഭരണം പിടിച്ചെടുത്തു.

1963- ആദ്യത്തെGeo synchronomous communication satellite (Syncom2) NASA വിക്ഷേപിച്ചു.

1965- ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ മാലിദ്വീപ് ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു.

1986 - എം.വി രാഘവൻ സി.എം.പി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.

1990- ഭിന്നശേഷി വിവേചന വിരുദ്ധ നിയമം അമേരിക്ക അംഗീകരിച്ചു.

1994 - ഇസ്രായേലിലെ ലണ്ടൻ എംബസിയിൽ സ്ഫോടനം. 

1999 - കാർഗിൽ യുദ്ധം അവസാനിച്ചു.

2005 - മുംബൈയിൽ ഉണ്ടായ പേമാരിയിൽ നഗരം വെള്ളത്തിനടിയിലായി ആയിരത്തിലേറെ മരണം

2008 - അഹമ്മദാബാദിൽ സ്ഫോടനപരമ്പര 30 മരണം

2009 - ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ നിർമ്മിതമായ ആണവ അന്തർവാഹിനിയായ  ഐ.എൻ.എസ്. അരിഹന്ത് പ്രധാനമന്ത്രി മൻമോഹൻസിംഗും ഭാര്യ ഗുരുഗരൺ കൗറും ചേർന്ന് രാഷ്ട്രത്തിന് സമർപ്പിച്ചു. 

2016 - സൗരോർജ്ജം ഉപയോഗിച്ച് ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ആദ്യത്തെ വിമാനമായി സോളാർ ഇംപൾസ് 2 മാറി.

 ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment