/sathyam/media/media_files/mpfqePmMcZYaMCSpEKHz.jpg)
1198 കർക്കടകം 15
പൂരാടം / ത്രയോദശി
2023 ജൂലായ് 31, തിങ്കൾ
ഇന്ന്;
അന്താരാഷ്ട്ര വനപാലക ദിനം !
്്്്്്്്്്്്്്്്്്്‌്‌്‌്
* Black Tot Day
*******
USA;
National Mutt Day
National Avocado Day
National Raspberry Cake Day
Uncommon Instrument Awareness Day
- ബ്രിട്ടൻ : ട്രിനിറ്റി (ബ്രിട്ടീഷ്
ഹൈക്കോർട്ട് ) ടേമിന്റെ അവസാനം "
* പോളണ്ട് : ട്രഷറി ഡേ !
* മലയേഷ്യ: പോരാളി ദിനം (warrier's day)
* ഹരിയാന / പഞ്ചാബ്: ശഹീദ് ഉദ്ദം സിംഗിന്റെ രക്തസാക്ഷി ദിനം ! /sathyam/media/media_files/dyn0X8nDTSbSbMexcvf0.jpg)
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''പ്രകൃതിക്കു നാം പുറം തിരിഞ്ഞു നിൽക്കുന്നു; സൗന്ദര്യത്തെ നേരെ നോക്കാൻ ലജ്ജയാണു നമുക്ക്. നമ്മുടെ പരിതാപകരമായ ദുരന്തങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഓഫീസിന്റെ മണമാണ്; അതിൽ നിന്നിറ്റു വീഴുന്ന ചോരയുടെ നിറമോ, അച്ചടിമഷിയുടേതും''
. < - ആൽബർട്ട് കാമ്യു >
**********
പ്രിന്‍സ് എന്ന കന്നഡ ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും അന്യര്‍ക്കു പ്രവേശനമില്ല, മൈസൂര്‍ 150, ശിര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും 2018ല്‍ ബിഗ്‌ബോസ് മലയാളം (സീസണ്‍ വണ്‍) റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും ഫൈനലിസ്റ്റുകളില്‍ ഒരാളാവുകയും ചെയ്ത, ചലച്ചിത്ര നടി,മോഡല്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയായ അദിതി റായ് എന്ന സില്‍വിയ ഡൊമിനിക്കിന്റേയും (1993),
ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവായ ജെ.കെ. റൗളിങ് അഥവാ ജോവാൻ റൌളിംഗിന്റെയും (1965),
രാം ഔർ ശ്യാം, ഖിലൌന, ദൊ രാസ്തെ, ആപ് കി കസം തുടങ്ങിയ സിനിമകളിൽ മികച്ച അഭിനയം കാഴ്ചവച്ച മുംതാസിന്റെയും (1947)ജന്മദിനം!
/sathyam/media/media_files/LYzqffr4nxGZkx498v1e.jpg)
ഇന്നത്തെ സ്മരണ !
********
തെമ്പാട്ട് ശങ്കരന്‍ നായർ മ.(1918-2010)
മുഹമ്മദ് റഫി മ. (1924-1980)
ധീരൻ ചിന്നമലൈ മ. (1756-1805)
നബാരുൺ ഭട്ടാചാര്യ മ. (1948-2014)
ഉദ്ദം സിംഗ് മ. (1899-1940)
(മുഹമ്മദ് സിംഗ് ആസാദ്)
റോസൻബെർഗ് മ. (1879 -1947)
ഫ്രെഡ് കിൽഗർ മ. (1914-2006)
അലൻ ഒക്ടേവിയൻ ഹ്യൂം മ.(1828-1912)
ആൻഡ്രൂ ജോൺസൺ മ. (1808-1875)
ജിം റീവ്‌സ് മ. (1923-1964)
Aurelia Cotta ( Mother of julius ceaser) മ. (120 BC-54 BC )
കാർട്ടൂണിസ്റ്റ് ശങ്കർ ജ. (1902-1989)
കെ.ജി. സേതുനാഥ് ജ. (1924 -1988)
അറ്റ്‌ലസ് രാമചന്ദ്രൻ ജ. (1942-2022)
കെ ഇ മാമ്മൻ ജ. (1921-3017)
മുൻഷി പ്രേംചന്ദ് ജ. (1880 -1936)
പന്നലാൽ ഘോഷ് ജ. (1911-1960)
ഹേമു അധികാരി ജ. (1919 -2003)
മണിവണ്ണൻ ജ. (1954 -2013)
പ്രിമോ ലെവി ജ. (1919-1987)
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
/sathyam/media/media_files/cMSIgigGGZ6JFUfFJ46a.jpg)
ഇന്ന്,
പത്ര പ്രവര്‍ത്തനം, മുദ്രണം, അധ്യാപനം, അധ്യാപക സംഘടന പ്രവര്‍ത്തനം, പത്രാധിപത്യം സര്‍ഗാത്മക രചന , വിവര്‍ത്തനം തുടങ്ങി ഒട്ടേറെ മേഖലകളില്‍ വിഹരിച്ചിരുന്ന തെമ്പാട്ട് ശങ്കരന്‍ നായരെയും (1918 മാർച്ച് 31 - ജൂലൈ 31, 2010),
കട്ടബൊമ്മന്റെയും ടിപ്പുവിന്റെയും മരണശേഷം ബ്രിട്ടിഷുകാരോടു കോയംമ്പത്തൂരിൽ വച്ച് പൊരുതാൻ മറാട്ടകളുടെയും മരുതു പാണ്ഡ്യരുടെയും സഹായം തേടിയെങ്കിലും അവരെ ബ്രിട്ടീഷ് സൈന്യം തോൽപ്പിച്ചതിനാൽ തന്നെ കോയമ്പത്തൂരിനെതിരെ യുദ്ധം ചെയ്ത് തോറ്റ ങ്കിലും പിന്നീട് ഒളിപ്പോരു നടത്തി ബിട്ടിഷുകാരെ കാവേരി യുദ്ധത്തിലും, ഓടാനിലൈയിലും, അരച്ചലൂർ യുദ്ധത്തലും തോൽപ്പിച്ചെങ്കിലും സ്വന്തം പാചകക്കാരനാൽ ഒറ്റു കൊടുക്കപ്പെടുകയും സഹോദരങ്ങൾക്ക് ഒപ്പം തുക്കി കൊല്ലപ്പെടുകയും ചെയ്ത സ്വാതന്ത്രസമര പോരാളിയും, കൊങ്ക പടയുടെ നായകനും ആയ ധീരൻ ചിന്നമലൈ അഥവാ ചിന്നമലൈ തീർഥ ഗിരി ഗൗൺഡർരെയും ( 17 ഏപ്രിൽ1756 – 31 ജൂലൈ 1805)
1950 മുതൽ 1970 വരെ ഉർദു-ഹിന്ദി ചലച്ചിത്രപിന്നണി ഗായകരിലെ മുടിചൂടാമന്നനായിരുന്ന മുഹമ്മദ് റഫിയെയും (ഡിസംബർ 24, 1924 – ജുലൈ 31, 1980)
ഇപ്റ്റ’യുടെ സ്ഥാപകരിൽ ഒരാളും പ്രശസ്ത നാടകകൃത്തുമായ ബിജോൻ ഭട്ടാചാര്യയുടെയും മഹാശ്വേത ദേവിയുടെയും മകനും,ഏഷ്യയിലെയും യൂറോപ്പിലെയും സാഹിത്യരചനകളുടെ പരിഭാഷയ്ക്ക് ഊന്നൽ കൊടുക്കുന്ന 'ഭാഷാബന്ധൻ' എന്ന പ്രസിദ്ധീകരണം ഏറെ നാൾ നടത്തിയ വ്യക്തിയും,, മാജിക്കൽ റിയലിസത്തിന്റെ മേമ്പൊടിയോടെ സൃഷ്ടിച്ച 'ഫ്യാതാരു' എന്ന പ്രത്യേകതരം കഥാപാത്രങ്ങൾ വായനക്കാരെ ഏറെ ആകർഷിക്കുകയും, ഈ പുസ്തകത്തെ ആസ്പദമാക്കി സുമൻ മുഖോപാദ്ധ്യായ സംവിധാനം ചെയ്ത 'കാങ്ങാൽ മാൽഷാത്' (പാവപ്പെട്ടവന്റെ യുദ്ധവിലാപം) എന്ന സിനിമ മമതാ ബാനർജിയെ വിമർശിക്കുന്നെന്നു പറഞ്ഞ് ബംഗാൾ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയും ചെയ്ത , ബംഗാളി നോവലിസ്റ്റും പത്രാധിപരുമായിരുന്ന നബാരുൺ ഭട്ടാചാര്യയെയും (23 ജൂൺ 1948 – 31 ജൂലൈ 2014),
ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ കൊലപ്പെടുത്തിയ സ്വാതന്ത്ര്യസമര സേനാനി ഉധം സിങ്ങിനെയും (ഡിസംബർ 26, 1899 – ജൂലൈ 31, 1940),
/sathyam/media/media_files/LuZ9XydSLMT3lo7e8xan.jpg)
കലാ ചരിത്രകാരനും, കലാവസ്തുക്കൾ ശേഖരിക്കുന്നയാളും, പ്രസാധകനും, 20ആം നൂറ്റാണ്ടിലെ ഫ്രെഞ്ച് ചിത്രവിൽപ്പനക്കാരിൽ ആവേശമുണർത്തിയതിലെ പ്രധാന വ്യക്തിയും ആയിരുന്ന ലിയോൻസ് റോസൻബെർഗിനെയും (1879 സെപ്റ്റംബർ 12 - 1947 ജൂലൈ 31),
ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരീകയും ചെയ്യുന്ന ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ ഒ.സി.എൽ.സി.യുടെ (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.) സ്ഥാപക നേതാവും ആദ്യ അദ്ധ്യക്ഷനുമായിരുന്ന അമേരിക്കൻ ലൈബ്രേറിയനായിരുന്ന ഫ്രെഡ് കിൽഗർ എന്ന ഫ്രെഡെറിക് ഗ്രിഡ്ലി കിൽഗറിനെയും (1914 ജനുവരി 6- ജൂലൈ 31, 2006), മലയാള പത്രങ്ങളിലെ കാർട്ടൂൺ പംക്തികൾക്ക് തുടക്കമിട്ട കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ എന്ന കെ. ശങ്കരപിള്ളയെയും (1902- 1989 ഡിസംബർ 26),.
ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.ഇ. മാമ്മൻ എന്ന കണ്ടത്തിൽ ഈപ്പൻ മാമ്മനെയും(31 ജൂലൈ, 1921- 26 ജൂലൈ, 2017),
/sathyam/media/media_files/jhIUUJEhBxRuxEjMYSlG.jpg)
നാല്പതു നോവലുകളും രണ്ടായിരത്തിലധികം റേഡിയോ നാടകങ്ങളും അഞ്ഞൂറിലധികം ചെറുകഥകളും രചിച്ച മലയാളത്തിലെ പ്രസിദ്ധനായ എഴുത്തുകാരനും, ബാല സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായിരുന്ന കെ.ജി. സേതുനാഥിനെയും (ജൂലൈ 31 1924- നവംബർ 2, 1988),
ഗോദാൻ, രംഗ്ഭൂമി, കർമ്മഭൂമി, പ്രേമാശ്രം തുടങ്ങിയ കൃതികൾ എഴുതിയ, ആധുനിക ഹിന്ദി ഉർദുസാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരനായ മുൻഷി പ്രേംചന്ദിനെയും(ജൂലൈ 31, 1880 - ഒക്ടോബർ 8, 1936) ,
ഹിന്ദുസ്ഥാനി സംഗീതത്തിൽ പുല്ലാങ്കുഴൽ വായനയ്ക്കു ഗണ്യമായ സ്ഥാനം നേടീക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച പ്രശസ്ത ബാംസുരി (പുല്ലാങ്കുഴൽ) വാദകനായിരുന്ന അമൽജ്യോതി ഘോഷ് എന്ന പന്നലാൽ ഘോഷിനെയും (31 ജൂലൈ 1911 – 20 ഏപ്രിൽ 1960),
ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും കോച്ചും ആയിരുന്ന കേണൽ ഹേമചന്ദ്ര രാമചന്ദ്ര അധികാരി എന്ന ഹേമു അധികാരിയെയും ( 31 ജൂലൈ 1919-2003 ഒക്ടോബർ 25),
നാനൂറോളം തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ച നടനും 50 ഓളം ചിത്രങ്ങളിൽ സംവിധായകനുമായിരുന്ന മണിവണ്ണനെയും ( ജൂലൈ 31, 1954-ജൂൺ 15, 2013),
/sathyam/media/media_files/SATltG8mQREJI9UNsw4j.jpg)
രണ്ടു നോവലുകളും, ചെറുകഥാ സമാഹാരങ്ങളും ഉപന്യാസങ്ങളുടെ സമാഹാരങ്ങളും ആയി അനേകം കൃതികൾ എഴുതുക മാത്രമല്ല ഇതുവരെ എഴുതപ്പെട്ടവയിൽ വച്ച് ഏറ്റവും നല്ല ശാസ്ത്ര പുസ്തകമായി റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രെയിറ്റ് ബ്രിട്ടൻ തെരഞ്ഞെടുത്ത ദി പീരിയോഡിക് ടേബിൾ എന്ന പുസ്തകവും രചിച്ച ഇറ്റാലിയൻ എഴുത്തുകാരനും,ഓഷ് വിറ്റ്സ് തടങ്കൽ പാളയത്തിലെ അന്തേവാസിയുമായിരുന്ന പ്രിമോ ലെവിയെയും (31 ജൂലൈ 1919 – 11 ഏപ്രിൽ 1987)
പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്ര നിർമ്മാതാവും സർഗ്ഗ പ്രവർത്തനത്തിലും അക്ഷര ശ്ലോക പ്രസ്ഥാനത്തിലും തല്പരനുമായ 'അറ്റ്ലസ് രാമചന്ദ്രൻ' എന്ന പേരിൽ അറിയപ്പെടുന്ന ഡോ. എം.എം. രാമചന്ദ്രനേയും (1941-2022) സ്മരിക്കാം !
ചരിത്രത്തിൽ ഇന്ന്…
********
1498- ക്രിസ്റ്റഫർ കൊളംബസ് ട്രിനിഡാഡ് കണ്ടു പിടിച്ചു.
1658 - ഔറംഗസീബ് മുഗള ചക്രവർത്തിയായി സ്വയം അവരോധിതനായി.
1703 - ഫ്രഞ്ച് നോവലിസ്റ്റ് ഡാനിയൽ ഡഫേയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
1861 - ആസാമിലെ ചിറാപുഞ്ചിയിൽ ഒരു ദിവസം 9300 മില്ലി മീറ്റർ മഴ. അന്നത്തെ റെക്കാർഡ്.
1948 - സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് ഫുട്ബാൾ മത്സരം. ഫ്രാൻസിനോട് ( 1-2 ) തോറ്റു.
1959 - ചെന്നൈ ഐ ഐടിപ്രവർത്തനം ആരംഭിച്ചു.
1959 - നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം കേരളത്തിലെ ഇ എം എസ് സർക്കാരിനെ കേന്ദ്ര സർക്കാർ (രാഷ്ട്രപതി ) പിരിച്ചു വിട്ടു.
1965- ബ്രിട്ടിഷ് ടി.വിയിൽ സിഗരറ്റ് പരസ്യം നിരോധിച്ചു.
1971- അപ്പോളോ 15 ലെ യാത്രക്കാർ ചന്ദ്രോപരിതലത്തിൽ ആറര മണിക്കൂർ ഇലക്ട്രിക്ക് കാറിൽ യാത്ര ചെയ്തു.
/sathyam/media/media_files/pSljdKEXEW7oqnG4LSRO.jpg)
1991- START (strategic arms reduction ) treaty ൽ അമേരിക്കയും സോവിയറ്റ് യൂണിയനും ഒപ്പുവച്ചു.
1992- നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ വിമാന ദുരന്തം
1995- കൽക്കത്തയിൽ രാജ്യത്തെ ആദ്യ മൊബൈൽ സർവിസ് ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്ര മന്ത്രി സുഖ്റാമിനെ വിളിച്ച് ഉദ്ഘാടനം ചെയ്തു.
1996 - സെയഷൽസ് സ്വതന്ത്ര രാഷ്ട്രമായി
1998- ബ്രിട്ടൻ ലാൻഡ് മൈൻ നിരോധന നിയമം പാസാക്കി.
2006 – ഫിഡൽ കാസ്ട്രോ റോൾ കാസ്ട്രോ ക്ക് അധികാരം കൈമാറുന്നു.
2007 - ഓപ്പറേഷൻ ബാനർ , വടക്കൻ അയർലണ്ടിലെ ബ്രിട്ടീഷ് സൈന്യത്തിന്റെ സാന്നിധ്യവും എക്കാലത്തെയും ദൈർഘ്യമേറിയ ബ്രിട്ടീഷ് ആർമി ഓപ്പറേഷനും അവസാനിച്ചു.
2008 - ഈസ്റ്റ് കോസ്റ്റ് ജെറ്റ്സ് ഫ്ലൈറ്റ് 81 മിനസോട്ടയിലെ ഒവാട്ടോണയിലെ ഒവാട്ടോണ ഡെഗ്നർ റീജിയണൽ എയർപോർട്ടിന് സമീപം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു.
2012 - ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ലാരിസ ലാറ്റിനിനയുടെ റെക്കോർഡ് 1964 ൽ മൈക്കൽ ഫെൽപ്സ് തകർത്തു .
2014 - തെക്കൻ തായ്‌വാനീസ് നഗരമായ കാവോസിയുങ്ങിൽ ഗ്യാസ് സ്‌ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 270-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us