/sathyam/media/media_files/uti0fMJtjlKYw8BnDqTx.jpg)
1199 ചിങ്ങം 16
പൂരൂരുട്ടാതി / ദ്വിതീയ
2023 സെപ്റ്റംബർ 1, വെള്ളി
എട്ടു നോയമ്പ് ആരംഭം !
ഇന്ന്;
തൃശൂരിൽ ഇന്ന് പുലികളിറങ്ങും !
്്്്്്്്്്്്്്്്്്്്്്
ഇന്ന് ലോക കത്തെഴുത്ത് ദിനം!
[ World Letter Writing Day ]
കഴുകൻ : ബോധവൽക്കരണ ദിനം!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
- ലിബിയ - വിപ്ലവദിനം (1969) !
* റഷ്യ - വിജ്ഞാനദിനം !
* സ്ലോവാക്യ - ഭരണഘടനാദിനം !
* ഉസ്ബെക്കിസ്ഥാൻ - സ്വാതന്ത്ര്യദിനം ! (സോവ്യറ്റ് യൂണിയനിൽനിന്ന്, 1991)
* തൈവാൻ: പത്രപ്രവർത്തക ദിനം !
* പോളണ്ട് : വൃദ്ധ സൈനിക ദിനം ! /sathyam/media/media_files/H5bDFsPCDIQ3k7vNhxSp.jpg)
* ന്യുസിലാൻഡ്: Random Acts of
Kindness Day !
* USA ;
Building and Code Staff Appreciation Day
Bring Your Manners To Work Day
National Lazy Mom’s Day
National Emma M. Nutt Day
National Cherry Popover Day
National Chicken Boy Day
National Tofu Day
National College Colors Day
Ginger Cat Appreciation Day
For the month of september
***********
* International Square Dancing Month
* Friendship Month
* Whole Grains Month !
* Leukemia and Lymphoma Awareness
Month
* Sepsis Awareness Month
* Sourdough September
******
USA;
National Suicide Prevention Month
National Ovarian Cancer Awareness Month
National Childhood Cancer Awareness Month
Read A New Book Month
National Library Card Sign-up Month
National Sewing Month
National Honey Month
National Piano Month
National Chicken Month
National Mushroom Month
Chiari Awareness Month
Happy Cat Month
Shake Month
Hunger Action Month
National Preparedness Month
Pulmonary Fibrosis Awareness Month
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''ഞാന്‍ ഇതെഴുതുന്ന അരുണോദയ വേളയില്‍ അനേകം നക്ഷത്രങ്ങള്‍ ആകാശത്തു
മിന്നിക്കൊണ്ടിരിക്കുന്നു. അലറുന്ന തിരമാലകളുടെ ശബ്ദം അകലെനിന്നു കേള്‍ക്കുന്നു. ഒരു തിര അവസാനിക്കുമ്പോള്‍ മറ്റൊന്ന്-
അങ്ങനെ അത് തുടര്‍ന്നുപോകുന്നു….''
/sathyam/media/media_files/gdTu6anQ5IbmhzUHWCCA.jpg)
[ - കെ പി കേശവമേനോന്‍ ]
**********
ബി.ജെ.പി.യുടെ കേരള ഘടകത്തിന്റെ മുൻസംസ്ഥാന പ്രസിഡന്റും കേന്ദ്ര മന്ത്രിയും രാഷ്ട്രീയ നേതാവുമായ വി. മുരളീധരന്റെയും (1951),
മലയാളം, തമിഴ്, കന്നട, തെലുങ്ക്ഭാഷകളിലായി നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള വിധു പ്രതാപിന്റെയും (1980),
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ 'യുറീക്ക' എന്ന കുട്ടികളുടെ മാസികയുടെ പത്രാധിപരും ജനു എന്ന തൂലികാ നാമത്തിൽ ബാലസാഹിത്യ രചനകൾ നടത്തുകയും ചെയ്യുന്ന കെ.ബി. ജനാർദ്ദനന്റെയും (1959),
ബി.ജെ.പിയുടെ നേതാവും ലോകസഭാ അംഗവും ദേശീയ വൈസ് പ്രസിഡൻറും പതിനാറാം ലോക്സഭയിലെ കൃഷി മന്ത്രിയുമായിരുന്ന രാധ മോഹൻ സിംഗിന്റെയും (1949),
ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന വലംകൈയൻ മധ്യനിര ബാറ്റ്സ്മാനും വലംകൈ ഓഫ് ബ്രേക്ക് ബൗളറുമായ നഥാൻ ലെസ്ലി മക്കല്ലം എന്ന നഥാൻ മക്കല്ലത്തിന്റെയും (1980 ), ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ മുഷ്ഫിക്വർ റഹിമിന്റെയും (1988),
അമേരിക്കൻ അഭിനേത്രിയും ഗായികയുമായ രണ്ട് പ്രൈംടൈം എമ്മി അവാർഡുകളും ഗോൾഡൻ ഗ്ലോബ് അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച ടൈം മാഗസിൻ 2022-ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുത്ത സെൻഡയയുടേയും (1996),
ഒരു അമേരിക്കൻ ടെലിവിഷൻ താരവും എഴുത്തുകാരനും ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഡോ.ഫിൽ ഫിലിപ്പ് കാൽവിൻ മക്ഗ്രോയുടേയും (1950 ) ജന്മദിനം !
ഇന്നത്തെ സ്മരണ !!
*********
/sathyam/media/media_files/Yhub2s8F3t2L3mdpAWHz.jpg)
സി.ബി. കുമാർ മ. ( 1910-1972)
കോഴിപ്പുറത്ത് മാധവമേനോൻ മ. (1896-1971)
കളത്തിൽ വേലായുധൻനായർ മ.
(1912-1976)
മേരി റോയ് മ. (1933-2022)
പി.വി.സ്വാമി മ. (1913-1990)
പി.പി. ഉമ്മർകോയ മ. (1922-2000)
ഗുരു രാംദാസ് മ. (1534-1581)
ബി.വി. കാരന്ത് മ. (1929-2002)
മായാറാവു മ. ( 1928-2014)
ഗുരു അമർദാസ് മ.(1479-1574)
ലൂയി പതിനാലാമൻ മ. (1638-1715)
കെ.പി. കേശവമേനോൻ ജ. (1886-1978)
കരുണാകര ഗുരു ജ. (1927-1999)
ബി. ഹൃദയകുമാരി ജ. (1930-2014)
ഹബീബ് തൻവീർ ജ. (1923-2009 )
ചെമ്പൈ വൈദ്യനാഥഭാഗവതർ ജ.
(1896-1974)
പി. എ. സാങ്മ ജ. (1947-2016)
ചാൾസ് കോറിയ ജ. (1930 - 2015)
ഫ്രെഡറിക് ടെനന്റ് ജ. (1866-1957)
ചരിത്രത്തിൽ ഇന്ന്
*******
1858- ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടർന്ന് ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനി പിരിച്ചുവിട്ടതിന് ശേഷം കമ്പനി ഡയറക്ടർമാരുടെ അവസാന യോഗം ലണ്ടനിൽ നടന്നു.
1862 - ബ്രണ്ണൻ കോളേജ് തുടക്കം
1938- മുസ്സോളിനി ഇറ്റലിയിലെ ജൂതൻമാരുടെ പൗരാവകാശം റദ്ദ് ചെയ്തു.
1939 - രണ്ടാം ലോകമഹായുദ്ധം: നാസി ജർമനി പോളണ്ടിനെ ആക്രമിക്കുന്നു. യുദ്ധം ആരംഭിക്കുന്നു.
1942 - റാഷ് ബിഹാരി ബോസ് INA രൂപീകരിച്ചു.
1947 - IST (Indian standard time) അംഗീകരിച്ചു നടപ്പിലാക്കി.
1951 - USA, Australia , New Zealand എന്നിവ ചേർന്ന് ANZUS എന്ന സൈനിക സഖ്യം രൂപീകരിച്ചു.
1952 - ഏണസ്റ്റ് ഹെമിങ് വേയുടെ കിഴവനും കടലും എന്ന ഗ്രന്ഥത്തിന്റെ അപ്രകാശിത ഭാഗം ലൈഫ് മാഗസിൻ പ്രസിദ്ധീകരിച്ചു.
/sathyam/media/media_files/22o76YGlQs6a1GuBheGz.jpg)
1956 - LIC സ്ഥാപിച്ചു. ഇൻഷുറൻസ് കമ്പനികൾ ദേശസാത്കരിച്ചു.
1962 - ലോക ജനസംഖ്യ 3 ബില്യൻ പിന്നിട്ടെന്ന UN പ്രഖ്യാപനം
1965 - ഇന്തോ- പാക്ക് യുദ്ധം. പാക്കിസ്ഥാൻ ചാമ്പ് സെക്റ്റർ ആക്രമിച്ചു
1967 - കേരള ലോട്ടറി വകുപ്പ് നിലവിൽ വന്നു.
1983 - ശീതയുദ്ധം: കൊറിയൻ യാത്രാവിമാനം 007 സോവ്യറ്റ് ജറ്റുകൾ വെടിവച്ചിടുന്നു. അമേരിക്കൻ കോൺഗ്രസ് അംഗം ലോറൻസ് മക്ഡോണൾഡ് ഉൾപ്പെടെ 269 യാത്രക്കാർ മരിക്കുന്നു.
1991 - ഉസ്ബെക്കിസ്ഥാൻ സോവ്യറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
1969- ലിബിയയിൽ സൈനിക അട്ടിമറി. കേണൽ മുഅമർ ഗദ്ദാഫി അധികാരം പിടിച്ചെടുത്തു.
1972- ലോക ചെസ് ചരിത്രത്തിൽ സോവിയറ്റ് യൂനിയന്റ അപ്രമാദിത്വത്തിന് തിരിച്ചടി നൽകി അമേരിക്കയുടെ ബോബി ഫിഷർ സോവിയറ്റ് യുനിയൻ കാരനായ ബോറിസ് പാസ്കിയെ തോൽപ്പിച്ച് ലോക കിരിടം ചൂടി അത്ഭുതം സൃഷ്ടിച്ചു.
1979 - പയനിയർ 2 ശനിഗ്രഹത്തിന് ഏറ്റവും അടുത്തെത്തി.
1983 - ശീതയുദ്ധം. കൊറിയൻ യാത്രാ വിമാനം USSR വെടിവച്ചിടുന്നു. US കോൺഗ്രസ് അംഗം ഉൾപ്പടെ 269 പേർ മരിച്ചു.
1985 - 1912 ഏപ്രിൽ 14 ന് മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ കണ്ടെത്തി.
1987 - ബൽജിയത്തിൽ പരസ്യ പുകവലി നിരോധിച്ചു.
1988 - മേഘാലയത്തിലെ Nokrek ബയോസ്ഥിയർ റിസർവ് നിലവിൽ വന്നു.
/sathyam/media/media_files/ncbpXY8xa4cCUV3voN4j.jpg)
2014- നശികരിക്കപ്പെട്ട നളന്ദാ സർവകലാശാല പുനഃസ്ഥാപിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന് ,
കത്തുകൾ ഒരു സാഹിത്യ രൂപമെന്ന നിലയിൽ മലയാളത്തിൽ പ്രചരിപ്പിച്ചതും കത്തുകളുടെ ആദ്യ സമാഹാരം മലയാളത്തിൽ രചിക്കുകയും ചെയ്ത മലയാള സാഹിത്യകാരനും പത്ര പ്രവർത്തകനുമായിരുന്ന സി.ബി. കുമാർ എന്ന പേരിലെഴുതിയിരുന്ന ചക്രപാണി ഭാസ്കര കുമാറിനെയും (18 ഏപ്രിൽ 1910 - 1 സെപ്റ്റംബർ 1972)
മദ്രാസ് ലെജിസ്ലേറ്റീവ് കൌൺസിൽ മെംബറും ജയിൽ മന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയും പത്ര പ്രവർത്തകനും മാതൃഭൂമി പത്രാധിപസമിതി അംഗവും സ്വാതന്ത്ര്യ സമര സേനാനി എവി കുട്ടി മാളു അമ്മയുടെ ഭർത്താവും ആയിരുന്ന കോഴിപ്പുറത്ത് മാധവമേനോനെയും (മരണം :1 സെപ്റ്റംബർ 1971)
സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, അഭിഭാഷകൻ, സാമൂഹിക പരിഷ്കർത്താവ്, തിരു-കൊച്ചി മന്ത്രി,നായർ സർവീസ് സൊസൈറ്റിയുടെ പതിനാറാമത്തെ പ്രസിഡന്റ്റ്, എൻ.ഡി.പി.യുടെ ആദ്യ പ്രസിഡന്റ്റ്, കേരള ലോ അക്കാദമിയുടെ സ്ഥാപകരിൽ ഒരാള്‍, കേരളാ യൂണിവേഴ്സിറ്റി സെനറ്റംഗം, സിൻഡിക്കേറ്റംഗം എന്നീ നിലകളിൽ അറിയപെടുന്ന കളത്തിൽ വേലായുധൻ നായരെയും ( 1912, ജനുവരി 9 - 1976, സെപ്റ്റംബർ 1)
സ്വാതന്ത്ര്യസമരസേനാനിയും വ്യാപാര, വാണിജ്യ പ്രമുഖനും, കെ.ടി.സി.ഗ്രൂപ്പ് സ്ഥാപങ്ങളുടെ സ്ഥാപകനുമായ പി.വി സാമിയെയും (1913-സെപ്റ്റംബർ 1, 1990)
1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ (ആ നിയമം അസാധുവാണെന്ന് സുപ്രീംകോടതി 1986-ൽ വിധിച്ചു.) ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരി അരുന്ധതി റോയുടെ അമ്മയുമായ മേരി റോയ് (1933-സെപ്റ്റംബർ 1, 2022) യേയും
മദ്രാസ് നിയമസഭ അംഗം, കേരളസംസ്ഥാനം രൂപികൃതമായതിനു ശേഷം നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പ്രതിനിധിയായി മഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്ക പ്പെടുകയും, വിദ്യാഭ്യാസമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കെ.പി.സി.സി. ഉപാധ്യക്ഷൻ, കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പി.പി. ഉമ്മർകോയ യെയും (01 ജൂലൈ 1922 - 1 സെപ്റ്റംബർ 2000),
/sathyam/media/media_files/XMxcpkhSGSsFl7rOYQur.jpg)
എഴു വർഷക്കാലം സിഖ് ഗുരുവായിരക്കുകയും അമൃത്സർ നഗരം സ്ഥാപികുകയും ചെയ്ത മൂന്നാമത്തെ ഗുരു രാം ദാസിനെയും ( ഒക്റ്റോബർ 9,1534- സെപ്റ്റംബർ 1, 1581),
ദക്ഷിണേന്ത്യയിൽ കഥക് നൃത്തം വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും നിരവധി നൃത്തനാടകങ്ങളും അവതരിപ്പിക്കുകയും കഥക് നർത്തകിയും മുൻ കർണാടക സംഗീത നാടക അക്കാദമി അധ്യക്ഷയുമായിരുന്ന മായാ റാവുവിനെയും (2 മേയ് 1928 - 1 സെപ്റ്റംബർ 2014),
പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും, സ്വാതന്ത്ര്യ സമരസേനാനിയും, അറിയപ്പെടുന്ന ഗാന്ധിയനും, സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവും, മലയാളത്തിലെ പ്രമുഖ ദിനപ്പത്രമായ മാതൃഭൂമി സ്ഥാപിച്ച് അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ,ബിലാത്തി വിശേഷം, ആത്മകഥയായ കഴിഞ്ഞ കാലം' അഞ്ചു ഭാഗങ്ങളായി നാം മുന്നോട്ട് പ്രഭാത ദീപം, സായാഹ്ന ചിന്തകൾ തുടങ്ങിയ കൃതികൾ രചിക്കുകയും ചെയ്ത മികച്ച എഴുത്തുകാരനും ആയിരുന്ന കെ.പി. കേശവമേനോനെയും (സെപ്റ്റംബർ 1, 1886 - നവംബർ 9, 1978),
ജാതിമത വർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായ ഒരു മാനവസമൂഹത്തെ വിഭാവനം ചെയ്ത് ഭാരതത്തിന്റെ തനതു ചികിത്സാശാസ്ത്രങ്ങളായ ആയുർവ്വേദത്തിനേയും സിദ്ധവൈദ്യത്തിനേയും ഉയർത്തിക്കൊണ്ട് വരുന്നതിനായി പ്രയത്നിക്കുകയും ശാന്തിഗിരി ആശ്രമം, ശാന്തിഗിരി ആയുർവ്വേദ മെഡിക്കൽ കോളജ്, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ്, നവജ്യോതി ശ്രീ കരുണാകരഗുരു റിസർച്ച് സെന്റർ ഫോർ ആയുർവേദ & സിദ്ധ, ശാന്തിഗിരി ഹെൽത്ത് കെയർ റിസർച്ച് ഓർഗനൈസേഷൻ, ശാന്തിഗിരി ആയുർവ്വേദ വൈദ്യശാല, ശാന്തിഗിരി സിദ്ധ വൈദ്യശാല എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ആത്മീയ ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിനേയും (ജ.1927 സെപ്റ്റംബർ 1- 1999, മെയ് 6)
മലയാളത്തിലെ ഒരു നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയും ബോധേശ്വരന്റെ മകളും സുഗതകുമാരിയുടെ സഹോദരിയുമായിരുന്ന ബി. ഹൃദയകുമാരിയെയും (1 സെപ്റ്റംബർ 1930 - 8 ഒക്ടോബർ 2014) ,
1959 ൽ ആഗ്ര ബസാർ, ചരൺദാസ് ചോർ തുടങ്ങിയ പ്രശസ്ത നാടകങ്ങൾ എഴുതുകയും, നയാ തിയേറ്റർ കമ്പനിക്ക് രൂപം നൽകുകയും ,നിരവധി സിനിമകൾക്ക് തിരക്കഥ എഴുതുകയും, ചിലതിൽ അഭിനയിക്കുകയും ബോംബേയിൽ ആൾ ഇന്ത്യ റേഡിയോയിൽ പ്രൊഡ്യൂസറായിരിക്കെ ഹിന്ദി സിനിമകൾക്ക് ഗാനങ്ങളെ ഴുതുകയും ചെയ്ത പത്രപ്രവർത്തകനും കോളമെഴുത്തുകാരനും കവിയും, രാജ്യസഭാംഗവും, നാടകകൃത്തു മായിരുന്ന ഹബീബ് തൻവീറിനെയും (1923 സെപ്റ്റംബർ 1 - 2009 ജൂൺ 8 ),
/sathyam/media/media_files/z11FjLaHGN1qmMfr8zzT.jpg)
ഗുജറാത്തിലെ സബർമതിയിലുള്ള മഹാത്മാഗാന്ധി സ്മാരക മ്യൂസിയം, ജയ്പൂരിലെ ജവഹർ കലാകേന്ദ്ര, മുംബൈയിലെ കാഞ്ചൻജംഗ അപ്പാർട്മെന്റ്, കേരളത്തിലെ പരുമല പള്ളി തുടങ്ങിയ അനവധി മന്ദിരങ്ങൾ രൂപകല്പന ചെയ്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യൻ വാസ്തുശൈലീക്ക് രൂപം നൽകുന്നതിന് വലിയ പങ്ക് വഹിച്ച ലോകപ്രശസ്ത ഇന്ത്യൻ വാസ്തുശില്പിയും ആസൂത്രകനും ആണ് ചാൾസ് കോറിയയെയും ( 1930 സെപ്റ്റംബർ 1-ജൂൺ 16, 2015)
ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കിക്കൊണ്ട് ഈശ്വരനാണ് പ്രപഞ്ച കാരണം എന്നു യുക്തിയുക്തം തെളിയിക്കാൻ കഴിയുമെന്ന് സിദ്ധാന്തിച്ച മതതത്ത്വശാസ്ത്രജ്ഞനും ഈശ്വരജ്ഞാനവിശാരദനും ആയിരുന്ന ബ്രിട്ടിഷ് ചിന്തകൻ ഫ്രെഡറിക് റോബർട്ട് ടെന്റിനെയും (സെപ്റ്റംബർ 1,1866- സെപ്റ്റംബർ 9, 1957) ഓർമ്മിക്കുന്നു.
ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us