ഇന്ന് സെപ്റ്റംബര്‍ 2: ആറന്മുള ഉത്തൃട്ടാതി വള്ളം കളിയും കുമാരനല്ലൂര്‍ ഊരു ചുറ്റി വള്ളംകളിയും ഇന്ന്: അമ്പിളി ദേവിയുടേയും ലക്ഷ്മി നക്ഷത്രയുടേയും ഇശാന്ത് ശര്‍മയുടെയും ജന്മദിനം: അക്ബര്‍ അഹമ്മദ് നഗര്‍ കോട്ട കീഴടക്കി ഗുജറാത്തിനെ ലക്ഷ്യമാക്കി നീങ്ങിയതും 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്‌നിബാധ ഉണ്ടായതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
september

1199   ചിങ്ങം 17
ഉത്രട്ടാതി  / തൃതീയ
2023 സെപ്റ്റംബർ 2, ശനി
ഇന്ന്;
ആറന്മുള ഉത്തൃട്ടാതി വള്ളം കളി !
്്്്്്്്്്്്്്്്്്്്്്്്്്്്
കുമാരനല്ലൂർ ഊരു ചുറ്റി വള്ളംകളി !

Advertisment

ലോക നാളികേര ദിനം !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
[ 1999 മുതൽ ഇന്ത്യയിൽ നാളികേരം ദിനം ആചരിയ്ക്കുന്നത് പ്രധാനമായും നാളികേര വികസന ബോർഡാണ്.  ]

september

വൈപ്പിൻ ചാരായദുരന്തം (1982)
*************

ലോക താടി ദിനം/World Beard Day !
****************
അന്തഃദേശീയ ഉണക്ക പന്നിയിറച്ചി ദിനം !
.             [International Bacon Day ]

ടിബറ്റ്: ജനാധിപത്യ ദിനം !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
വിയറ്റ്നാം:സ്വാതന്ത്ര്യദിനം (1945) !

* USA ;       
V- J Day: victory over japan day !
     *********
[രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിച്ച് ജപ്പാൻ കീഴടങ്ങിയതിന്റെ ഓർമക്ക് ]
* National Blueberry Popsicle Day
* Calendar Adjustment Day

* ഇന്നത്തെ മൊഴിമുത്തുകള്‍*
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
''ഒന്നിനും സ്വാതന്ത്ര്യത്തിന്റെ അത്ര പ്രാധാന്യം ഇല്ല ”

“ ദേശസ്നേഹമാണ് കമ്യൂണിസമല്ല എന്നെ ത്രസിപ്പിക്കുന്നത് ”

“ത്റോങ് സൊൺ മല ഉരുക്കിയാണെങ്കിലും നമുക്ക് സ്വാതന്ത്ര്യം കിട്ടിയേ തീരൂ''

[ -ഹോ ചി മിൻ ]
******** 

1september

1996 ലെ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം   ലഭിച്ച നോവൽ സാഹിത്യ പഠനങ്ങൾ എന്ന കൃതി രചിച്ച മലയാള സാഹിത്യ നിരൂപകനും അദ്ധ്യാപകനുമായ പ്രൊഫ. ഡി.ബെഞ്ചമിന്റെയും (1948),

സഹയാത്രികയക്കു സ്‌നേഹപൂര്‍വ്വം, മീരയുടെ സ്വപ്‌നവും മുത്തുവിന്റെ സ്വപനവും, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വിശ്വ തുളസി, കല്യാണക്കുറിമാനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള, 2005ല്‍ മികച്ച ടെലിവിഷന്‍ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടുകയും ചെയ്ത പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര താരം അമ്പിളി ദേവിയുടേയും(1985),
 
റെഡ് എഫ് എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച്‌,
ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത പ്രശസ്ത ടെലിവിഷന്‍ അവതാരക ലക്ഷ്മി നക്ഷത്രയുടേയും (1991),

കാഥികൻ (കഥാപ്രസംഗം) കവി, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനും പ്രശസ്ത കാഥികൻ വി സാംബശിവന്റെ പുത്രനുമായ വസന്തകുമാർ സാംബശിവന്റേയും (1959),

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ  വലം കൈയ്യൻ അതിവേഗ ബൗളർ ഇശാന്ത് ശർമയുടെയും(1988),

ബോളിവുഡ് ചലച്ചിത്ര രംഗത്തെ  അഭിനേത്രിയും മോഡലുമായ ഉദിത ഗോസ്വാമിയുടെയും(1984),

ആദ്യമായി തീവണ്ടി ഓടിച്ച ഏഷ്യൻവനിത സുരേഖ യാദവിന്റെയും (1965),

2september

തെലുഗു സിനിമ അഭിനേതാവും, നിർമ്മാതാവും, സംവിധായകനും, തിരക്കഥ രചയിതാവും, സാഹിത്യകാരനും രാഷ്ട്രീയക്കാരനുമായ  കോനിഡേല കല്യാൺ ബാബു എന്ന പവൻകല്യാണിന്റെയും (1971 )

ഹോളിവുഡ് സിനിമ അഭിനേതാവും, സംവിധായകനും നിർമ്മാതാവും സംഗീതജ്ഞനുമായ ക്യാനു റീവ്സിന്റെയും(1964 ),

ഹോളിവുഡ് മെക്സിക്കൻ  സിനിമ അഭിനേത്രിയും, മോഡലും നിർമ്മാതാവുമായ സൽമ ഹയക്കിന്റെയും (1966) ജന്മദിനം !

ഇന്നത്തെ സ്മരണ !
********

സി.എസ്. മുരളി ബാബു മ. ( 2013). 
കിടങ്ങൂർ രാമൻചാക്യാർ മ. (1929 -2015)
വി എസ് ഖാണ്ഡേക്കർ മ. (1898 -1976)
വീരേന്ദ്രനാഥ് ചഥോപാധ്യായ മ. (1880-1937)
വൈ‌.എസ്. ആർ റെഡ്ഡി മ. (1949 - 2009) 
ജെ തോമസ് ടെൽഫെഡ് മ. (1757-1834 )
പിയേർദെ കൂബെർത്തേനെ മ. (1863-1937)
ഹോ ചി മിൻ മ. (1890-1969)
ആര്‍ ആര്‍ റ്റോൾകീൻ മ. (1892-1973)
വില്യം ഹെൻറി മ. (1775-1836)

ടി.കെ. മാധവൻ ജ. (1885-1930)
വിക്ടർ ലീനസ് ജ. (1946-1992)
വിൽഹെം ഓസ്റ്റ് വാൾഡ് ജ. (1853-1932)

ചരിത്രത്തിൽ ഇന്ന്…
*********

3september

1573 - അക്ബർ അഹമ്മദ് നഗർ കോട്ട കീഴടക്കി ഗുജറാത്തിനെ ലക്ഷ്യമാക്കി നീങ്ങുന്നു.

1666 - 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്നിബാധ

1789 - യു എസിൽ ട്രഷറി വകുപ്പ് സ്ഥാപിതമായി.

1856 - ചൈനയിലെ നാൻജിങിലെ ടിയാൻജിങ് കൂട്ടക്കൊല.

1945 - വിയറ്റ്നാം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1945 - രണ്ടാംലോകമഹായുദ്ധത്തിന്റെ ഔദ്യോഗിക അവസാനം.

1991 - എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം യുണൈറ്റഡ് സ്റ്റേറ്റ്സ് അംഗീകരിച്ചു.

1946 - ജവഹർ ലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ.

1957 - വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

1960 - ടിബറ്റിൽ പ്രഥമ പാർലമെൻറ് തെരഞ്ഞെടുപ്പ്.  ടിബറ്റിലെ അഭയാർഥികൾ ഇന്ന് ജനാധിപത്യ വിജയ ദിനമായി ആചരിക്കുന്നു.

1969 - USA യിൽ ന്യൂയോർക്കിൽ ആദ്യ ATM സ്ഥാപിതമായി

1970 - കന്യാകുമാരി വിവേകാന്ദ പാറ രാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിന് സമർപ്പിച്ചു.

4september

1982 - കൊച്ചിയിലെ  വൈപ്പിനിൽ 76ലധികം പേർ മരണപ്പെടുകയും 66പേരുടെ കാഴ്ചശക്തി നഷ്ടപ്പെടുകയും 150ലധികം ആളുകൾക്ക്‌ ശാരീരികമായി തളർച്ച സംഭവിക്കുകയും  ചെയ്ത മദ്യ (ചാരായം)ദുരന്തം ഉണ്ടായി. 
* കേരളത്തെ നടുക്കിയ വൈപ്പിൻ മദ്യദുരന്തത്തിന്‌ ഇന്ന്  41വർഷം

1998 - അരുണാചലിലെ
ദിപാങ്. ദി ബാങ്ങ് ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു.

1998 - പൈലറ്റ് രഹിത എയർ ക്രാഫ്റ്റ് നിഷാന്ത് വിജയകരായി പരീക്ഷിച്ചു

2007 - ഇൻസാറ്റ് 4 CR വിക്ഷേപണം

2010 - ഇസ്രായേൽ-പലസ്തീൻ സംഘർഷം; ഇസ്രായേൽ- പലസ്തീൻ സമാധാന ചർച്ചകൾ അമേരിക്ക ആരംഭിച്ചു. 

2013 - 1989 ലെ ലോമ പ്രീറ്റ ഭൂകമ്പത്തെത്തുടർന്ന് തകർന്ന സാൻ ഫ്രാൻസിസ്കോ-ഓക്ക്‌ലാൻഡ് ബേ പാലത്തിന്റെ ഈസ്റ്റേൺ സ്പാൻ മാറ്റിസ്ഥാപിക്കൽ 6.4 ബില്യൺ ഡോളർ ചെലവിൽ.  രാത്രി 10:15 ന് തുറന്നു .

2019 - കാറ്റഗറി 5 ആയ ഡോറിയൻ ചുഴലിക്കാറ്റ് ബഹാമാസിനെ തകർത്തു , 
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്‍ , 

കൃഷ്ണനാട്ടം, ശേഖരൻ കുട്ടി വരാതിരിക്കില്ല, തുടങ്ങിയ നാടകങ്ങൾ എഴുതിയ മലയാളനാടക - ചെറുകഥാകൃത്തും ഡോക്യുമെൻററി സംവിധായകനുമായ  സി.എസ്. മുരളി ബാബുവിനെയും  (മരണം :2 സെപ്റ്റംബർ 2013). 

കൂടിയാട്ടം, അങ്കുലീയാംഗം,  മത്തവിലാസം കൂത്ത്, ബ്രഹ്മചാരി കൂത്ത് എന്നിവ നടത്തുന്നതിൽ പ്രഗല്ഭനും,അപൂർവ്വമായ മന്ത്രാങ്കം കൂത്ത് അരനൂറ്റാണ്ടോളം കെട്ടിയാടുകയും ചെയ്ത പ്രമുഖ കൂത്ത് - കൂടിയാട്ടം കലാകാരൻ കുട്ടപ്പ ചാക്യാർ എന്ന കിടങ്ങൂർ രാമൻ ചാക്യാരെയും (1929,ജനുവരി 19- സെപ്റ്റംബർ 2, 2015),

5september

യയാതി (മലയാളത്തില്‍ പ്രൊഫ. പി. മാധവന്‍പിള്ളയുടെ തര്‍ജ്ജിമ ചെയ്തിട്ടുണ്ട് ), ഉൽകാ , ഹിർവ ചാഫാ , പെഹ്‌ലെ പ്രേം, അശ്രു തുടങ്ങിയ  കൃതികള്‍ രചിച്ച  ജ്ഞാനപീഠം പുരസ്കാരം ലഭിച്ച മറാഠി സാഹിത്യകാരന്‍ വിഷ്ണു സഖാറാം ഖാണ്ഡേക്കർ എന്ന വി എസ് ഖാണ്ഡേക്കറെയും (ജനുവരി 19, 1898 – സെപ്റ്റംബർ 2, 1976),

ഒന്നാം ലോകമഹായുദ്ധകാലത്ത്  ജർമ്മനിയുമായി ബന്ധം പുലർത്തുകയും, ബ്രിട്ടീഷുകാർക്കെതിരേ ഇന്ത്യൻ വിദ്യാർത്ഥികളെ അണിനിരത്തി ബെർലിൻ കമ്മിറ്റി രൂപീകരിക്കുയും ,ഇന്ത്യൻ മുന്നേറ്റത്തിന് കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണ നേടിയെടുക്കാനായി വീരേന്ദ്രനാഥ് 1920ൽ റഷ്യ സന്ദർശിച്ചു നിരവധികൊല്ലക്കാലം  മോസ്കോയിൽ ചിലവഴിക്കുകയും അവസാനം ലെനിനിസ്റ്റ് എന്ന് മുദ്രകുത്തി സ്റ്റാലിൻ തന്റെ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്നതിനു വേണ്ടി നടത്തിയ നടപടികളിൽപ്പെട്ട് വധിക്കപ്പെടുകയും ചെയ്ത  സായുധവിപ്ലവത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കി സ്വതന്ത്ര ഇന്ത്യയെ സൃഷ്ടിക്കാൻ പ്രവർത്തനങ്ങൾ നടത്തിയ പ്രമുഖരിലൊരാളായിരുന്ന വീരേന്ദ്രനാഥ് ചതോപാധ്യായയെയും (31 ഒക്ടോബർ 1880 -  02 സെപ്റ്റംബർ 1937),

കടപ്പ മണ്ഡലത്തിൽ നിന്നും 9, 10, 11, 12 എന്നീ ലോകസഭകളിൽ അംഗം, പുലിവെണ്ടുല മണ്ഡലത്തിൽ നിന്ന് അഞ്ച് പ്രാവശ്യം ആന്ധ്രാപ്രദേശ് നിയമസഭ അംഗം, 2003-ൽ മൂന്ന് വർഷം നീണ്ട ഒരു പദയാത്ര അന്ധ്രാപ്രദേശിലെ ജില്ലകളിലൂടെ നടത്തുകയും, ഇതേത്തുടർന്ന് 2004-ൽ ഉണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് വൻവിജയം നേടിക്കൊടുക്കുകയും ചെയ്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി എന്ന വൈ‌.എസ്. ആറിനെയും  (ജൂലൈ 8, 1949 - സെപ്റ്റംബർ 2, 2009) 

വെയിൽസിലെ മെനയി തൂക്കുപാലം (suspension bridge) നിർമ്മാണം ലണ്ടനിൽ നിന്ന് ഹോളിഹെഡിലേക്കുള്ള പ്രധാന റോഡിന്റെ പദ്ധതി, നിരവധി കനാലുകൾ, റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ നിർമ്മാണം നടത്തുകയും  വെട്ടുകല്ലു പാകി റോഡു നിർമ്മിക്കുന്ന  രീതി കണ്ടുപിടിക്കുക തുടങ്ങി ഗതാഗത എൻജിനീയറിങ്ങിന് നിരവധി സംഭാവനകൾ നൽകിയ സ്കോട്ടിഷ് ഗതാഗത എഞ്ചിനീയറും ആർടെക്കുമായിരുന്ന തോമസ് ടെൽഫെഡിനെയും  ( 1757 ഓഗസ്റ്റ് 9 -1834 സെപ്റ്റംബർ 2),

6september

ആളുകൾ തമ്മിലുള്ള ചങ്ങാത്തത്തിനും പരസ്പരസഹകരണത്തിനും സ്പോർട്‌സ്‌ നല്ലൊരു മരുന്നാണെന്ന് ഉറച്ചു  വിശ്വസിക്കുകയും, തമ്മിൽ പോരടിച്ചുനശിക്കുന്ന യൂറോപ്യൻ ഭരണാധികാരികൾക്ക്‌ സമാധാനത്തിന്റെയും ശാന്തിയുടെയും പാത കാട്ടിക്കൊടുക്കാൻ സ്പോർട്‌സിനു കഴിയും എന്ന് കണക്കുകൂട്ടി, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി  സ്ഥാപിക്കുക വഴി   ആധുനിക ഒളിമ്പിക്‌ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന  ഫ്രഞ്ചുകാരനായ  പിയേർ ദെ കൂബെർത്തേനെയും (1863 ജനുവരി 1-1937 സെപ്റ്റംബർ 2)

വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര് വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡൻറും ആയിരുന്ന ഹോ ചി മിനിനെയും (ഉദ്ദീപിപ്പിക്കപ്പെട്ടവൻ) (മേയ് 19, 1890 – സെപ്റ്റംബർ 2, 1969),

ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്ങ്സ് തുടങ്ങിയ പുസ്തകം രചിക്കുകയും ഈ  കൃതികളുടെ വമ്പിച്ച ജനപ്രീതിയും അവയുടെ ഫാന്റസി സാഹിത്യത്തിലെ‍ സ്വാധീനവും മൂലം ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ് എന്ന് അറിയപ്പെടുകയും ചെയ്ത  ഇംഗ്ലീഷ് ഫിലോളജിസ്റ്റും എഴുത്തുകാരനും സർ‌വ്വകലാശാല അദ്ധ്യാപകനുമായിരുന്ന ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ സി.ബി.ഇ എന്ന ജെ ആര്‍ ആര്‍   റ്റോൾകീനെയും (ജനുവരി 3 1892 – സെപ്റ്റംബർ 2 1973),

ഉയർന്ന ബുദ്ധിശക്തിയും, സംഘടനാസാമർത്ഥ്യവും, രാഷ്ട്രീയലക്ഷ്യവും ഉപയോഗിച്ച് സമൂഹത്തിന്റെ താഴേക്കിടയിലുള്ള ഈഴവ സമൂഹത്തെ നവോത്ഥാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും, ദേശാഭിമാനി പത്രം തുടങ്ങുകയും വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും തുടങ്ങിയ  അധഃകൃതരുടെ അവകാശങ്ങൾ നേടാൻ പത്രം ഉപയോഗിക്കുകയും,വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനും ആയിരുന്ന ടി.കെ. മാധവനെയും (സെപ്റ്റംബർ 2, 1885 - ഏപ്രിൽ 27, 1930),

6september

ഇസബെല്ല, സോഷ്യലിസ്റ്റ് ലേബർ എന്നീ മാസികകളുടെ പത്രാധിപരായും, തുടർന്ന് ബ്ലിറ്റ്സ്, ഓൺലുക്കർ മാസികകളുടെ കേരള ലേഖകനായും,  രാമുകാര്യാട്ടിന്റെ സഹകാരിയായും  റബ്ബർ ഏഷ്യ എന്ന മാസികയുടെ സഹപത്രാധിപരായും, മലയാളമനോരമയിലുംജോലിചെയ്ത പത്രപ്രവർത്തകനും കഥാകൃത്തുമായിരുന്ന വിക്ടർ ലീനസിനെയും(സെപ്റ്റംബർ 2 1946-ഫെബ്രുവരി 1992),

രാസത്വരകപ്രവർത്തനം ( catalysis), രാസസന്തുലനം (chemical equilibria), രാസപ്രവർത്തനവേഗത ( reaction velocities) എന്നിവയിലുള്ള  പ്രവർത്തനം പരിഗണിച്ച് 909ൽ രസതന്ത്രത്തിൽ നോബൽസമ്മാനം ലഭിച്ച റഷ്യൻ ജർമ്മൻ രസതന്ത്രശാസ്ത്രജ്ഞൻ ഫ്രിഡ്രിഷ് വിൽഹെം ഓസ്റ്റ് വാൾഡ് എന്ന വിൽഹെം ഓസ്റ്റ് വാൾഡിനെയും 
(2 September 1853 -4 April1932) ഓർമ്മിക്കാം.

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment