/sathyam/media/media_files/Wio01K22dZ9geETbYlFL.jpg)
1199 ചിങ്ങം 19
അശ്വതി / പഞ്ചമി
2023 സെപ്റ്റംബർ 4, തിങ്കൾ
ഇന്ന്;
ലോക ലൈംഗികാരോഗ്യ (ക്ഷേമ)ദിനം !
***************
സെപ്റ്റംബർ; ലൈംഗികാരോഗ്യ മാസം !
World Sexual Health Day ; ലോകാരോഗ്യ (WHO)സംഘടനയുടെ നിർവചനത്തിൽ "സമ്പൂർണ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തിന്റെ അവസ്ഥയാണ്, കേവലം രോഗമോ വൈകല്യമോ ഇല്ല എന്നല്ല."]
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അവിസ്മരണീയ സംഭവമായ പുതുപ്പള്ളി വെടിവെയ്പിന് ഇന്ന് 85വയസ്സ്.
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
*അർജൻറ്റീന: കുടിയേറ്റക്കാരുടെ ദിനം !
* USA
National Newspaper Carrier Day
***********
[ ന്യൂയോർക്ക് നഗരത്തിലെ മ്യൂസിയം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിയമിച്ച ആദ്യത്തെ ന്യൂസ് ബോയിയുടെ ശ്രമങ്ങളെ ബഹുമാനിക്കുന്നതിനാണ് നാഷണൽ ന്യൂസ്പേപ്പർ കാരിയർ ദിനം ]
* തൊഴിലാളി ദിനം !
***********
[ Labour Day ; തൊഴിൽരംഗത്ത് തൊഴിലാളികളുടെ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കുന്ന ദിനം ]
* National Spice Blend Day
* National Wildlife Day
* Mouthguard Day
* National Eat an Extra Dessert Day
* National Macadamia Nut Day
* College Colors Day
*ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
” സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;
സ്നേഹത്തിന്‍ ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഃഖം,
സ്നേഹമേ ദിക്കാലാതിവര്‍ത്തിയായ് ജ്വലിച്ചാവൂ!”
[ -മഹാകവി ജി.ശങ്കരക്കുറുപ്പ് ]
. (സൂര്യകാന്തി)
**********
കർണ്ണാടകയിൽ നിന്നുമുള്ള ഒരു നടനും രാഷ്ട്രീയക്കാരനുമായ അനന്ത് നാഗ് എന്ന അനന്ത് നാഗർകട്ടെയുടെയും (1948),
ബോളിവുഡ് ക്രൈം തില്ലര്‍ ഡെറാഡൂണ്‍ ഡയറി (2013) എന്ന ചിത്രത്തിലൂടെ ആദ്യമായി അഭിനയിക്കുകയും. വിജയ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറായ തലൈവ (2013)എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്ത രാഗിണി നന്ദ്വാനിയുടേയും (1989),
2009-ലെ മിസ്സ് യൂണിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ട വെനിസ്വേല വംശജ സ്റ്റെഫാനിയ ഫെർണാണ്ടസിന്റെയും (1990),
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും വ്യവസായിയുമായ ക്വീൻ ബേഎന്നറിയപ്പെടുന്ന21-ാം നൂറ്റാണ്ടിലെ പോപ്പ് സാംസ്കാരിക വ്യക്തിത്വത്തിലേക്ക് നയിച്ച ബിയോൺസ് ജിസെല്ലെ നോൾസ് - കാർട്ടറിൻ്റേയും (1981), ജന്മദിനം !
/sathyam/media/media_files/gbq721vBQ2PIbdz7fd6z.jpg)
ഇന്നത്തെ സ്മരണ !!!
********
കെ.സി.കേശവപിള്ള മ. (1868-1913)
കെ എസ് നാരായണപിള്ള മ.(1931-2006)
ആഞ്ഞം കൃഷ്ണൻനമ്പൂതിരി മ.(1934-2011)
ഡോ ധർമ് വീർ ഭാരതി മ. (1926-1997)
മാക്സ് ഡൗതെൻഡി മ. (1867 -1918 )
ആൽബർട്ട് ഷ്വൈറ്റ്സർ മ. (1875-1965)
സ്റ്റീവ് ഇർവിൻ മ (1962-2006)
ഹകം സുഫി മ. ( 1952- 2012)
ഡോ. പി.കെ. മേനോൻ ജ. (1917-1979)
കാർട്ടൂണിസ്റ്റ് കുട്ടി ജ. (1921- 2011 )
(പി.കെ ശങ്കരൻകുട്ടി)
തുറവൂർ വിശ്വംഭരൻ ജ. (1943-2017)
ദാദാഭായ് നവറോജി ജ. (1825 - 1917)
ഋഷി കപൂർ ജ. (1952-2020),
കെൻസോ ടാഗെ ജ. (1913-2005)
ചരിത്രത്തിൽ ഇന്ന്…
********
1781 - സ്പാനിഷ് കുടിയേറ്റക്കാർ ലോസ് ആഞ്ചലസ് നഗരം സ്ഥാപിച്ചു.
1882 - അമേരിക്കയിലെ ആദ്യത്തെ വൈദ്യുതോർജ പ്ലാൻറ് എഡിസൺ പവർസ്റ്റേഷൻ ന്യൂയോർക്ക് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു.
1888 - ജോർജ് ഈസ്റ്റ്മാൻ കൊഡാക് എന്ന വ്യാപാരമുദ്ര റജിസ്റ്റർ ചെയ്തു. കൂടാതെ റോൾ ഫിലിം ഉപയോഗിക്കുന്ന തന്റെ ക്യാമറക്ക് പേറ്റന്റ് നേടീ.
1938 - തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അവിസ്മരണീയമായ പുതുപ്പള്ളി വെടിവയ്പ് നടന്നു.
1947 - ചിത്തിരതിരുനാൾ മഹാരാജാവ് ഉത്തരവാദഭരണം അനുവദിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു.
1956 - വിവരശേഖരണത്തിന് കാന്തികഡിസ്ക് ഉപയോഗിക്കുന്ന ആദ്യ വ്യവസായികാടിസ്ഥാനത്തിലുള്ള ഐ.ബി.എം. റാമാക് 305 എന്ന കമ്പ്യൂട്ടർ പുറത്തിറങ്ങി.
1970 - സാൽവദോർ അല്ലെൻഡെ ചിലിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
1985 - ഡോ. റോബർട്ട് ബെല്ലാർഡിന്റെ നേതൃത്വത്തിലുള്ള പര്യവേഷകസംഘം പകർത്തിയ ടൈറ്റാനിക് അവശിഷ്ടങ്ങളുടെ ചിത്രം ആദ്യമായി പുറംലോകത്തെത്തി
2009 - ശ്രീനാരായണ ഗുരുവിൻറെ ചിത്രം ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പ് ശ്രീലങ്ക പുറത്തിറക്കി.
2010 - ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ കേരളം സന്ദർശിച്ചു.
2010 - മദർ തെരേസയുടെ ജന്മശതാബ്ദി യോടനുബന്ധിച്ച് യു.എസ് പോസ്റ്റൽ വകുപ്പ് 44 സെൻറ് വിലയുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി.
2016 - മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
2020 - 1903-ൽ അന്തരിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയെ മറികടന്ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 93 വർഷവും നാല് മാസവും 16 ദിവസവും ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപ്പാപ്പയായി .
2022 - ജെയിംസ് സ്മിത്ത് ക്രീ നാഷനിലെയും സസ്‌കാച്ചെവാനിലെ വെൽഡണിലെയും 13 സ്ഥലങ്ങളിൽ കത്തിക്കുത്ത് ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
ഭാഗവതസപ്താഹരംഗത്തെ ജനകീയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയും , ഭാഗവതകുലപതി ബ്രഹ്മശ്രീ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുജനും, ശിഷ്യനും സന്തത സഹചാരിയുമായിരുന്ന ആഞ്ഞം കൃഷ്ണൻ നമ്പൂതിരിയെയും (1934 മേയ് 31- 2011 സെപ്റ്റംബർ 4),
കേശവീയം എന്ന മഹാകാവ്യത്തിന്റെ രചയിതാവും, മലയാളം, സംസ്കൃതം, ഇംഗ്ളീഷ്, തമിഴ് തുടങ്ങി നാലു ഭാഷയിൽ സംഗീതം രചിക്കുകയും സംഗീതശാസ്ത്രത്തിൽ അവഗാഹ ജ്ഞാനവും, പ്രായോഗിക വൈദഗ്ദ്ധ്യവും മൂലം സരസഗായക കവിമണി എന്നു വിളിക്കാറുണ്ടായിരുന്ന പ്രമുഖനായ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്ന കെ.സി.കേശവപിള്ളയെയും(4 ഫെബ്രുവരി1868 -4 സെപ്റ്റംബർ1913),
ഭാഷാദ്ധ്യാപകൻ, കലാ സാഹിത്യ നിരൂപകൻ, ഭാഷാപണ്ഠിതൻ, നാടകകൃത്ത് എന്നീനിലകളിൽ പ്രസിദ്ധനായിരുന്ന സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളം ഡിപ്പാർട്ട്മെന്റിന്റെ മുൻ തലവനും, കേരള സാഹിത്യ അക്കാദമിയുടെയും, കേരള സംഗീത നാടക അക്കാദമിയുടെയും അംഗവുമായിരുന്ന കെ എസ് നാരായണപിള്ളയെയും ( ജൂൺ 17, 1931- സെപ്റ്റംബർ 4, 2006)
സൂരജ് കാ സാത് വാ ഗോഡ, ഗുനാഹോ ക ദേവത, തുടങ്ങിയ നോവലുകളും അന്ധയുഗ് എന്ന പ്രശസ്ത സംഗീത നാടകവും എഴുതിയ ഹിന്ദിയിലെ പ്രശസ്ത കവിയും കഥാകൃത്തും, നാടകകൃത്തും, സാമൂഹ്യ ചിന്തകനും, ധർമ്മ യുഗ് എന്ന ഹിന്ദി വാരികയുടെ പത്രാധിപരും ആയിരുന്ന ഡോ ധർമ് വീർ ഭാരതിയെയും (25 ഡിസംബർ 1926 – 4 സെപ്റ്റംബർ 1997) ,
പ്രകൃതിയോടുള്ള യോഗാത്മക മനോഭാവം (Mystical attitude) നിറഞ്ഞു നിൽക്കുന്ന, തികച്ചും പ്രതീത്യാത്മകമായ (impressionistic) കവിതകൾ എഴുതിയ ജർമൻ കവിയും നാടകകൃത്തുമായിരുന്ന മാക്സ് ഡൗതെൻഡിയെയും (1867 ജൂലൈ 25- -1918 സെപ്റ്റംബർ 4),
ആഫ്രിക്കയിലെ ഗാബോണിൽ മിഷനറി ഡോക്ടർ എന്ന നിലയിൽ അനുഷ്ടിച്ച ജനസേവനത്തിന്റെ പേരിൽ 1952-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബഹുമുഖ പ്രതിഭയും എണ്ണപ്പെട്ട ദൈവശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, സംഗീതജ്ഞൻ, സംഗീതശാസ്ത്ര പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന ആൽബർട്ട് ഷ്വൈറ്റ്സറിനെയും ( ജനുവരി 14 1875 - സെപ്റ്റംബർ 4 1965),
. ഡിസ്കവറി നെറ്റ്‌വർക്സ് വഴി സംപ്രേഷണം ചെയ്ത ക്രോക്കൊഡൈൽ ഹണ്ടർ (മുതലവേട്ടക്കാരൻ) എന്ന പരിപാടിയിലൂടെ ഏറെ പ്രശസ്തനും മുതലവേട്ടക്കാരൻ എന്ന അപരനാമധേയനും ,ഒരു പരമ്പരയുടെ ചിത്രീകരണത്തിനായി ഗ്രേറ്റ് ബാരിയർ റീഫിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ സ്റ്റിങ്‌റേ എന്ന തിരണ്ടി മീനിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്ത . ഓസ്ട്രേലിയൻ പ്രകൃതിജ്ഞൻ സ്റ്റീവ് ഇർവിൻ അഥവാ സ്റ്റീഫൻ റോബർട്ട് ഇർവിനെയും (1962 ഫെബ്രുവരി 22-2006 സെപ്റ്റംബർ 4)
വാണിജ്യ അധിഷ്ഠിതമായ അശ്ലീല ചുവയുള്ള പാട്ടുകളിൽ നിന്നും എപ്പോഴും മാറി നിൽക്കുകയും"പാണി വിച്ച് മാറാൻ ദീതാൻ " തുടങ്ങിയ പ്രശസ്ഥ പഞ്ചാബി പാട്ടുകൾ എഴുതി പാടുകയും അവസാനകാലം വരെ സ്കൂൾ അദ്ധ്യാപകൻ ആയി ജിവിക്കുകകയും ഗുരുദാസ് മാനിന്റെ സഹയോഗിയും ശുദ്ധസംഗീതത്തിന്റെ വക്താവും ആയിരുന്ന ഹകം സുഫിയെയും (മാർച്ച് 3, 1952-സെപ്റ്റംബർ 4, 2012),
ഗണിതശാസ്ത്രത്തിലെ സംഖ്യാസിദ്ധാന്തം, ഗണസിദ്ധാന്തം, ഗ്രൂപ് തിയറി, ബീജഗണിതം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുകയും, അറുപതില്പരം ഗവേഷണപ്രബന്ധങ്ങൾ നിരവധി ഗണിതശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക വഴി ആധുനികകാലത്ത് ഗണിതശാസ്ത്രത്തിന് ഗണ്യമായ സംഭാവന നൽകിയ കേരളീയരിൽ പ്രധാനിയായ ഡോ. പി.കെ. മേനോൻ എന്ന പുളിയക്കോട് കേശവമേനോനെയും (സെപ്റ്റംബർ 4, 1917 - ഒക്ടോബർ 22, 1979),
വായിക്കാനറിയാത്തവർക്കുപോലും ആസ്വദിക്കാൻ കഴിയുന്നതാവണം കാർട്ടൂൺ എന്ന് വിശ്വസിച്ചിരുന്നതിനാൽ അതിനാൽ തന്റെ രചനകളിൽ കഴിയുന്നടത്തോളം കമന്റ്‌സ് കുറക്കുവാനും ചിത്രീകരണം ശക്തമാക്കുവാനും ശ്രദ്ധിച്ചിരുന്ന പ്രസിദ്ധകാർട്ടൂണിസ്റ്റുകളിലൊരാളായിരുന്ന പി.കെ.എസ്. കുട്ടി (പുതുക്കൊടി കൊട്ടുതൊടി ശങ്കരൻകുട്ടി) എന്ന കാർട്ടൂണിസ്റ്റ് കുട്ടിയെയും (1921 സെപ്തംബർ 4 - 2011 ഒക്ടോബർ 22),
എഴുത്തുകാരൻ, അദ്ധ്യാപകൻ, പ്രഭാഷകൻ, മഹാഭാരത വ്യാഖ്യാതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന തുറവൂർ വിശ്വംഭരനേയും (ജ.സെപ്റ്റംബർ 4, 1943 - മ. ഒക്ടോബർ 20 2017)
ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടൺ ചോർത്തിയെടുക്കുന്നതിനെക്കുറിച്ച് പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ (Poverty and Un-British Rule in India) എന്ന പുസ്തകമെഴുതുകയും, ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനും, എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുക്കുകയും ചെയ്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയും, "ഇന്ത്യയുടെ വന്ദ്യവയോധികൻ" എന്നറിയപ്പെടുകയും ചെയ്ത വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച പാർസി വംശജൻ ദാദാഭായ് നവറോജിയെയും (സെപ്റ്റംബർ 4 1825 - ജൂൺ 30 1917),
രാജ്കപൂറിൻ്റെ മകനും ബോളിവുഡ് ചലച്ചിത്ര രംഗത്തെ നടനും, നിർമ്മാതാവും, സംവിധായകനുമായിരുന്നു ഋഷി കപൂറിനെയും (സെപ്റ്റംബർ 4, 1952, - ഏപ്രിൽ 30, 2020)
ഹിരോഷിമയിലെ സമാധാന കേന്ദ്രം,ദി ഇസെ ഷിറിൻ(The Ise Shrine), ദി കഗാവ പ്രെഫെക്ഷണൽ ഗവണ്മെന്റ് ഹാൾ, കുറഷിയിലെ ടൗൺ ഹാൾ, ടോക്യോ ഒളിമ്പിക് സ്റ്റേഡിയങ്ങൾ, പാകിസ്താനിലെ സുപ്രീം കോടതി, ഒസാക്ക എക്സ്പോസിഷൻ 1970, തുടങ്ങിയവ രുപ കൽപ്പന ചെയ്ത, മെറ്റബോലിസ്റ്റ് പ്രസ്ഥാനത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാക്കളിലൊരാളും പാരമ്പര്യ ജപ്പാനീസ് വാസ്തു വിദ്യയെ ആധുനിക വാസ്തു വിദ്യയോട് സമന്വയിപ്പിച്ച് രൂപ കൽപ്പന ചെയ്ത പ്രശസ്തമായ കെട്ടിടങ്ങൾ അഞ്ച് ഭൂഖണ്‌ണ്ടത്തിലും ഉള്ള പ്രശസ്തനായ ആർക്കിടെക്റ്റും 1987ലെ പ്രിറ്റ്സ്ക്കെർ പ്രൈസ് ജേതാവുമായ കെൻസോ ടാഗെയെയും (സെപ്റ്റംബർ 4, 1913- മാർച്ച് 22 , 2005),
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us