ഇരട്ട സഹോദരിമാർ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു

ഇതിൻറെ കവർ പേജ് തയ്യാറാക്കിയത് അവരോടൊപ്പം ചേർന്ന് പഠിക്കുന്ന മാഹിനാണ്. കോഴിക്കോട് നടന്ന സംഗമത്തിൽ ലീവ് ടു സ്മൈൽ ഡയറക്ടർ ഇർഫാദ് മായിപാടി, അക്കാദമി കോഡിനേറ്റർ ഇസ്മായിൽ ആലൂർ ചേർന്ന് പുസ്തകം  പ്രകാശനം ചെയ്തു.

New Update
twins book.jpg

കോഴിക്കോട് : വ്യത്യസ്തമായ കാരണങ്ങളാൽ പഠനം മുടങ്ങിയ ഇരട്ട സഹോദരിമാരായ ഹസീനയും, സബീനയും 16 വർഷങ്ങൾക്ക് ശേഷം കേന്ദ്ര ഗവൺമെന്റിന്റെ തുല്യതയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ കീഴിലായി  ലീവ് ടു സ്മൈൽ ഡിജിറ്റൽ അക്കാദമിയിലൂടെ പ്ലസ് ടു പഠനം തുടരുന്നതോടൊപ്പം ചെറുകവിതയും, കഥയും ചേർന്ന്, കൂട്ടെഴുത്ത് എന്ന് പേര് നൽകിയ  പുസ്തകം പുറത്തിറക്കി.

Advertisment

ഇതിൻറെ കവർ പേജ് തയ്യാറാക്കിയത് അവരോടൊപ്പം ചേർന്ന് പഠിക്കുന്ന മാഹിനാണ്.
കോഴിക്കോട് നടന്ന സംഗമത്തിൽ ലീവ് ടു സ്മൈൽ ഡയറക്ടർ ഇർഫാദ് മായിപാടി, അക്കാദമി കോഡിനേറ്റർ ഇസ്മായിൽ ആലൂർ ചേർന്ന് പുസ്തകം  പ്രകാശനം ചെയ്തു. ചടങ്ങിൽ മാഹിൻ, സബീന, ഹസീന ഇവരുടെ ഭർത്താക്കളായ ശറഫുദ്ധീൻ,സലീം തുടങ്ങിയവർ സംബന്ധിച്ചു

kozhikkode
Advertisment