New Update
/sathyam/media/media_files/LZ4eEel9qBuFMYBYAm7Q.jpg)
വടകര: വിവാഹ പാര്‍ട്ടിക്ക് പോയ സംഘം സഞ്ചരിച്ച കാറുകളില്‍ അഭ്യാസ പ്രകടനവും അപകടകരമായ യാത്രയുമായി യുവാക്കള്‍. വടകര തലായില്‍ ആണ് വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം നടന്നത്.
Advertisment
കാറിന്റ ഡിക്കിയിലും ഡോറിലും കയറി ഇരുന്നായിരുന്നു യുവാക്കളുടെ അപകടകരമായ യാത്ര. ഇന്നലെ വൈകിട്ട് 4.30 ഓടെ എടച്ചേരി തലായി സംസ്ഥാന പാതയിലായിരുന്നു സംഭവം. സംഭവത്തില്‍ എടച്ചേരി പൊലീസ് കേസെടുത്തു.
യുവാക്കള്‍ അപകടകരമായി യാത്ര നടത്തിയ ആഡംബര കാറുകള്‍ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റീല്‍സ് ചിത്രീകരണത്തിനാണ് യുവാക്കള്‍ അപകടകരമായി യാത്ര ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us