ഏജന്‍റിക് എഐ യില്‍ ശില്പശാല: നവംബര്‍ 29 ന് ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ടെക്നോപാര്‍ക്കിലെ പ്രൊഫഷണലുകള്‍ക്ക് പങ്കെടുക്കാം

New Update
hand on deat
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളിലെ ജീവനക്കാരുടെ ക്ഷേമ-സാംസ്കാരിക സംഘടനയായ പ്രതിധ്വനിയും കരിയര്‍ അധിഷ്ഠിത പരിശീലന സ്ഥാപനമായ ടെക്ബൈഹാര്‍ട്ടും സംയുക്തമായി ഏജന്‍റിക് എഐ' വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ 29 ന് (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന സൗജന്യ ശില്പശാലയില്‍ ടെക്നോപാര്‍ക്കിലെ പ്രൊഫഷണലുകള്‍ക്ക് പങ്കെടുക്കാം.
Advertisment


ലക്ഷ്യങ്ങളെ പിന്തുടരാനും തീരുമാനങ്ങളെടുക്കാനും പുറംലോകവുമായി സംവദിക്കാനും സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കാനും സഹായകമായ നൂതന നിര്‍മ്മിതബുദ്ധി സംവിധാനമാണ് ഏജന്‍റിക് എഐ. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക അനുഭവം ലഭ്യമാക്കാന്‍ ശില്പശാല ലക്ഷ്യമിടുന്നു.

സീനിയര്‍ എഐ ഡെവലപ്പര്‍മാരായ ടിറ്റു എ, അലക്സ് വി അജിത് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കും. അത്യാധുനിക എഐ ആപ്ലിക്കേഷനുകള്‍, പ്രായോഗിക സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയില്‍ ശില്പശാല ശ്രദ്ധ കേന്ദ്രീകരിക്കും. പ്രായോഗിക സെഷനില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് തത്സമയ പ്രായോഗിക പ്രവര്‍ത്തനങ്ങളും ഡെമോകളും ലഭ്യമാക്കും. ടെക്കികള്‍ക്ക് സഹപ്രൊഫഷണലുകളുമായി ഇടപഴകാനും എഐ യുടെ വിവിധ പ്രൊഫഷണല്‍ ആപ്ലിക്കേഷനുകള്‍ മനസ്സിലാക്കാനും ശില്പശാല സഹായകമാകും..

എ ഡബ്ളിയു എസ്, എഐ ആന്‍റ് എംഎല്‍, സൈബര്‍ സുരക്ഷ, എത്തിക്കല്‍ ഹാക്കിംഗ് തുടങ്ങിയ പുതുതലമുറ മേഖലകളില്‍ കരിയര്‍ അധിഷ്ഠിത പരിശീലനം നല്കുന്ന പ്രമുഖ സ്ഥാപനമാണ് ടെക്ബൈഹാര്‍ട്ട് ട്രിവാന്‍ഡ്രം.

Advertisment