Advertisment

പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ന്യൂസീലാന്‍ഡ് പരമ്പര സ്വന്തമാക്കി; ഹഫീസിന്റെ പോരാട്ടം പാഴായി

New Update

publive-image

Advertisment

ഹാമില്‍ട്ടണ്‍: 99 റണ്‍സുമായി മുഹമ്മദ് ഹഫീസ് പുറത്താകാതെ നടത്തിയ പോരാട്ടത്തിനും പാകിസ്ഥാനെ രക്ഷിക്കാനായില്ല. മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയില്‍ രണ്ടാമത്തേതിലും തോല്‍വി വഴങ്ങിയതോടെ ന്യൂസീലാന്‍ഡ് പരമ്പര സ്വന്തമാക്കി.

കരിയറിലെ ആദ്യ സെഞ്ചുറി വെറും ഒരു റണ്ണിന് നഷ്ടമായ വെറ്ററൻ താരം മുഹമ്മദ് ഹഫീസിന്റെ മികവിൽ പാക്കിസ്ഥാൻ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം, നാലു പന്തും ഒൻപതു വിക്കറ്റും ബാക്കിനിർത്തി ന്യൂസീലൻഡ് മറികടന്നു.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിം സീഫർട്ടാണ് ബാറ്റിങ്ങിൽ ന്യൂസീലൻഡിന്റെ വിജയശിൽപി. ഓപ്പണറായെത്തിയ സീഫർട്ട്, 63 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതം 84 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ 42 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 57 റൺസോടെയും പുറത്താകാതെ നിന്നു. നാലു വിക്കറ്റ് വീഴ്ത്തി പാക്കിസ്ഥാൻ ഇന്നിങ്സിന് കടിഞ്ഞാണിട്ട ടിം സൗത്തിയാണ് കളിയിലെ കേമൻ.

Advertisment