Advertisment

കിവീസിനു കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടത് ലോകക്കപ്പാണ് ! പാവം കിവികളുടെ ഭാഗ്യക്കേട് എന്നല്ലാതെ എന്ത് പറയാന്‍ !!

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ലോ​ഡ്സ്: കിവികളെ സംബന്ധിച്ച് അവര്‍ പൊരുതാവുന്നതിന്റെ പരമാവധി പൊരുതി. ഇംഗ്ലണ്ട് ആയിരുന്നെങ്കില്‍ അത്ര ഫോമിലായിരുന്നുമില്ല. എന്നിട്ടും വിജയം അവര്‍ക്കൊപ്പം നിന്നത് കിവികളുടെ ഭാഗ്യക്കേട് എന്നല്ലാതെ എന്ത് പറയാന്‍. കപ്പിനും ചുണ്ടിനുമിടയില്‍ കപ്പ്‌ നഷ്ടമായെന്നൊക്കെ പറയുമെങ്കിലും അങ്ങനെ ലോകക്കപ്പ് നഷ്ടമാകുന്നത് ആദ്യം കാണുന്നതാകും .

ക്രി​ക്ക​റ്റി​ന്‍റെ മെ​ക്ക​യി​ലെ ത്ര​സി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ലോ​ക​ക്രി​ക്ക​റ്റി​ന് പു​തി​യ കി​രീ​ടാ​വ​കാ​ശി​ക​ളാ​യി ഇം​ഗ്ല​ണ്ട് മാറിയത് ചരിത്രം തിരുത്തിയാണ് . ത്ര​സി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ ക​ണ​ക്കി​ലാ​ണ് ഇം​ഗ്ല​ണ്ട് കി​രീ​ടം ചൂ​ടി​യ​ത്. കി​വീ​സ് ഉ​യ​ർ​ത്തി​യ 242 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് നി​ശ്ചി​ത 50 ഓ​വ​റി​ൽ 241 റ​ൺ​സി​ന് പു​റ​ത്താ​യ​തോ​ടെ മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ടു.

സൂ​പ്പ​ർ ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ട്രെ​ന്‍റ് ബോ​ൾ​ട്ടി​ന്‍റെ ഓ​വ​റി​ൽ 15 റ​ൺ​സാ​ണ് നേ​ടി​യ​ത്. കി​രീ​ട​ത്തി​ലേ​ക്ക് 16 റ​ൺ​സി​ന്‍റെ മാ​ത്രം ദൂ​ര​വു​മാ​യി മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കി​വീ​സും ആ​കെ​യു​ള്ള ഒ​രോ​വ​റി​ൽ 15 റ​ൺ​സ് നേ​ടി​യ​തോ​ടെ​യാ​ണ് ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ​ക്ക​ണ​ക്കി​ൽ ക്രി​ക്ക​റ്റി​ന്‍റെ ത​റ​വാ​ട്ടി​ലേ​ക്ക് ലോ​ക​കി​രീ​ടം ആ​ദ്യ​മാ​യെ​ത്തു​ന്ന​ത്.

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഫൈ​ന​ൽ സൂ​പ്പ​ർ​ഓ​വ​റി​ലേ​ക്ക് നീ​ളു​ന്ന​ത്. ഒ​ടു​വി​ൽ അ​ത് സൂ​പ്പ​ർ ഓ​വ​റും ക​ട​ന്ന് ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ​ക്ക​ണ​ക്കി​ലേ​ക്കും എ​ത്ത​പ്പെ​ട്ടു. 50 ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 12 ഫോ​റും ര​ണ്ട് സി​ക്സു​മാ​ണ് നേ​ടി​യ​ത്. അ​തേ​സ​മ​യം ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 22 ഫോ​റും ര​ണ്ട് സി​ക്സു​മാ​ണ് നേ​ടി​യ​ത്.

Advertisment