കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് കേന്ദ്രം; അതിതീവ്ര വ്യാപനം നിയന്ത്രിക്കാനാവുമെന്നും മരണനിരക്ക് കുറവാണെന്നും ആരോഗ്യമന്ത്രി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 20, 2021

ന്യൂഡല്‍ഹി: കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നാഴ്ചത്തേക്കുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

രാജ്യത്ത് ഇപ്പോൾ ഉണ്ടായ കൊവിഡിൻ്റെ അതിതീവ്ര വ്യാപനം നിയന്ത്രിക്കാനാവുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവാണെന്നും രണ്ടാം തരംഗത്തെ നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനം തടയാൻ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏ‍ർപ്പെടുത്തും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സ‍ർക്കാ‍ർ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി 24 മണിക്കൂറും സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് അടുത്ത മൂന്നാഴ്ച നിര്‍ണയകമാണെന്ന് യോഗത്തില്‍ നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ ചൂണ്ടിക്കാണിച്ചു.

മുന്‍കൂട്ടിയുള്ള ആസൂത്രണത്തിനൊപ്പം പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്താന്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും കേന്ദ്രഭരണ പ്രദേശങ്ങള്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

×