Advertisment

ഐസിസി ചെയര്‍മാനായി ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ തിരഞ്ഞെടുക്കരുത്; എതിര്‍പ്പ് പ്രകടിപ്പിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഇസ്ലാമാബാദ്: ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ തിരഞ്ഞെടുക്കരുതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി. ഐസിസി ചെയര്‍മാനായി സൗരവ് ഗാംഗുലി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് മാനിയുടെ പ്രതികരണം.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ 2014 മുതല്‍ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഇഹ്‌സാന്‍ മാനിയുടെ ആരോപണം. ഈ മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് പുറത്തുനിന്നുള്ള ഒരാള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരണമെന്നും ഒരാളെ ഇതുവരെ കണ്ടെത്താനാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ എന്തായാലും ഈ സ്ഥാനത്തേക്ക് എത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മാനി പറഞ്ഞു. 2003 മുതല്‍ 2006 വരെ ഐസിസി ചെയര്‍മാനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇഹ്‌സാന്‍ മാനി.

Advertisment