അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, March 5, 2019

തിരുവനന്തപുരം: എസ്എസ്എൽസി- പ്ലസ്ടു പരീക്ഷകൾ ഒരുമിച്ചു നടത്താൻ ധാരണ. പൊതുവിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അടുത്ത വർഷം മുതൽ രണ്ട് പരീക്ഷകളും ഒരുമിച്ച് നടത്തും. നിലവിൽ എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ച ശേഷമാണ് ഹയർ സെക്കന്‍ററി പരീക്ഷകൾ നടത്തുന്നത്.

അടുത്ത അധ്യായന വർഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു. 2019-20 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാസർഗോഡ് വേദിയാകും. ഡിസംബർ അഞ്ച് മുതലാണ് കലോത്സവം.

×