Advertisment

ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സി ആഗ്രഹിച്ചിരുന്നില്ലെന്ന് നെയ്മർ

New Update

Image result for neymar

Advertisment

പെലെ, സിക്കോ, റിവാൾഡോ, റൊണാൾഡീന്യോ എന്നിവർ അണിഞ്ഞ ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സി അണിയാൻ ഇപ്പോൾ ഏറ്റവും അനുയോജ്യനായ താരമാണു നെയ്മർ. എന്നാൽ ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സിയണിയാൻ തനിക്ക് താൽപര്യമുണ്ടായിന്നില്ലെന്നും പകരം മറ്റൊരു ജേഴ്സിയാണ് ആഗ്രഹിച്ചതെന്നുമാണ് നെയ്മർ വെളിപ്പെടുത്തുന്നത്. തന്റെ ഇഷ്ടതാരമായ റൊബീന്യോയുടെ നമ്പറായിരുന്നു നെയ്മർ ആഗ്രഹിച്ചത്.

Image result for neymar

“റൊബീന്യോയായിരുന്നു എന്റെ ആരാധനാപാത്രം. സാന്റോസിൽ താരത്തിന്റെ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞാണ് ഞാൻ കളിച്ചിരുന്നത്. റൊബീന്യോ സാന്റോസിലേക്കു വീണ്ടും തിരിച്ചെത്തിയതോടെ ബഹുമാനപൂർവ്വം ഏഴാം നമ്പർ ജേഴ്സി ഞാൻ തിരിച്ചു നൽകുകയും മറ്റൊരു പ്രിയപ്പെട്ട നമ്പറായ പതിനൊന്നു തിരഞ്ഞെടുക്കുകയും ചെയ്തു.”

Image result for neymar

“കോൺഫെഡറേഷൻ കപ്പിനു മുൻപ് താൽപര്യമുള്ള ജേഴ്സി തിരഞ്ഞെടുക്കാൻ സ്കൊളാരി പറഞ്ഞപ്പോൾ ഏഴ്, പതിനൊന്ന് നമ്പർ ജേഴ്സിയാണ് ഞാൻ തിരഞ്ഞെടുത്തത്. എന്നാൽ ഡാനി ആൽവസ് ഇടപെട്ട് പത്താം നമ്പർ ജേഴ്സിയണിയാൻ എന്നോടു പറയുകയായിരുന്നു.” നെയ്മർ യുഒഎൽ എസ്പോർടേയോടു പറഞ്ഞു.

Image result for neymar

2013ലെ കോൺഫെഡറേഷൻ കപ്പു മുതലാണ് നെയ്മർ ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സിയണിഞ്ഞു തുടങ്ങിയത്. അതിനു ശേഷം ബാഴ്സലോണയിൽ കളിച്ച താരം പതിനൊന്നാം നമ്പർ ജേഴ്സിയണിഞ്ഞാണ് കളത്തിലിറങ്ങിയിരുന്നത്. പിന്നീട് പിഎസ്ജിയിലേക്കു ചേക്കേറിയ താരം അവിടെയും പത്താം നമ്പർ ജേഴ്സിയാണ് ഉപയോഗിക്കുന്നത്.

Advertisment