നെയ്യശ്ശേരിയുടെ പുത്രി ഉജ്ജയിന്‍റെ മണ്ണിൽ വിലയം പ്രാപിച്ചു

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, July 30, 2020

തൊടുപുഴ: 1969 മുതൽ ഉജ്ജയിനിൽ പാവങ്ങളുടെ ഇടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി 50 വർഷം പൂർത്തിയാക്കി സി. മരിയറ്റ എസ് എച്ച് അവിടെത്തന്നെ മണ്ണിൽ വിലയം പ്രാപിച്ചു. നേഴ്സിങ് പഠനം പൂർത്തിയാക്കി ഉജ്ജയിൻ മിഷനിലേക്ക് ചേക്കേറിയ സിസ്റ്റർ അവിടത്തെ ഗ്രാമവാസികളുടെ ഇടയിൽ പ്രവർത്തിച്ചു.

ആശുപത്രി സൗകര്യം ഇല്ലാതിരുന്ന കാലത്ത് വീടുകളിലെത്തി പ്രസവ ശുശ്രൂഷ ചെയ്തിരുന്നു. പായും, കട്ടിലുമില്ലാതിരുന്ന കുടികളിൽ ചാക്ക് വിരിച്ചുകൊടുത്ത് ആദ്യ കാലങ്ങളിൽ പ്രസവമെടുത്തു. അക്ഷര ജ്ഞാനമോ ആരോഗ്യശീലങ്ങളോ ഇല്ലാതിരുന്ന തദ്ദേശിയരുടെ കുട്ടികൾക്കായി നിരവധി നേഴ്സറികൾ ആരംഭിക്കാനും ക്ലിനിക്കുകൾ തുറക്കുന്നതിനുമായി സിസ്റ്ററിന്റെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ നടത്തി.

പുല്ലുമേഞ്ഞ കുടിലുകളിൽ താമസിച്ചിരുന്നവർക്കായി കൊച്ചു ഭവനങ്ങൾ പണിതുനൽകി. സിസ്റ്ററിന്റെ മേൽനോട്ടത്തിൽ പ്രവർത്തനമാരംഭിച്ച ഉജ്ജയിനിലെ പുഷ്പ ഹോസ്പിറ്റൽ മദ്ധ്യപ്രദേശിലെ അറിയപ്പെടുന്ന ആശുപത്രിയായി മാറി. 5 ഗൈനക്കോളജിസ്റ്റുകളും , 250 ബെഡുകളും ഇന്നിവിടെയുണ്ട്. നല്ല റോഡുകൾ ഇല്ലാതിരുന്ന കാലത്ത് സൈക്കിൾ ചവിട്ടിയും ജീപ്പ് സ്വന്തമായി ഡ്രൈവ് ചെയ്തും സിസ്റ്റർ ഗ്രാമങ്ങളിൽ പ്രവർത്തിച്ചു. ഒരിക്കൽ ഓടിച്ചിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ട് അനേകം ദിവസം അബോധാവസ്ഥയിൽ കിടക്കുകയുണ്ടായി.

പ്രാർത്ഥനയും കാരുണ്യ പ്രവർത്തനങ്ങളുമായി ജീവിച്ച സിസ്റ്ററോട് വാർദ്ധക്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ വീട്ടുകാർ ആവശ്യപെട്ടെങ്കിലും മടങ്ങാതെ ഉജ്ജയിനിൽ തന്നെ കഴിയുകയായിരുന്നു. നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ട ‘മദർജി’ ക്രിസ്തുവിന്റെ മലയിലെ പ്രസംഗത്തിന് ജീവിതം കൊണ്ട് സാക്ഷ്യം നൽകിയ വ്യക്തിത്വമാണ്.

ഈ പുണ്യ ജീവിതം എല്ലാവർക്കും പ്രചോദനവും, മാതൃകയുമാണ് സിസ്റ്ററിന്റെ സഹോദരി മുംബയിലെ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ സി.സെലിൻ ഉറ സ്ലൈൻ മിഷൻ കേന്ദ്രങ്ളിൽ പ്രവർത്തിച് വർഷങ്ങൾക്ക് മുമ്പ് മരണം പ്രാപിച്ചു. നെയ്യശേരിയിലെ പരേതരായ മത്തായി ത്രേസ്യാ ദമ്പതികളുടെ മകളാണ് സി. മരിയറ്ററ ഷിക്കാഗോ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് വിതസഹോദര പുത്രനാണ്.: എസ് എച്ച് . മദർ ജനറലായിരുന്ന Sr. ത്രേസ്യാമ്മ പള്ളിക്കുന്നേൽ സി. മരിയറ്റയുടെ സഹോദരിപുത്രിയാണ്.

×