Advertisment

നെയ്യാറ്റിൻകര സംഭവം : പിണറായി സർക്കാർ തന്നെയാണ് ഒന്നാംപ്രതി - വെൽഫെയർ പാർട്ടി

New Update

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതിമാർ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിണറായി സർക്കാർ തന്നെയാണ് ഒന്നാംപ്രതിയെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു.

Advertisment

publive-image

കേരളത്തിലെ ഭൂ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ഭൂരഹിതരായ സാധാരണക്കാരുടെ ജീവിതം ആത്മഹത്യയിലേക്ക് തള്ളിവിട്ട ശേഷം അനാഥരാകുന്നവരെ ഏറ്റെടുത്ത് മുഖം രക്ഷിക്കാനുള്ള കപട ശ്രമമാണ് മുഖ്യമന്ത്രി പിണറായി നടത്തുന്നത്.

കേരളത്തിലെ അഞ്ചര ലക്ഷം ഏക്കർ വരുന്ന സർക്കാർ ഭൂമി അനധികൃതമായി കയ്യേറിയ കുത്തകകൾക്ക് ഒത്താശ ചെയ്യുന്ന സർക്കാരാണിത്. കോടതി ഉത്തരവിന്റെ മറവിൽ സ്റ്റേവിധി വരാനുള്ള സാദ്ധ്യത പരിഗണിക്കാതെ സർക്കാർ രാജനെയും കുടുംബത്തെയും തെരുവിലിറക്കാൻ ശ്രമിച്ചത് കൊടും ക്രൂരതയാണ്. സർക്കാർ തന്നെയാണ് ആത്മഹത്യക്ക് പ്രേരണ നൽകിയത്.

സംസ്ഥാന ഭരണകൂടം പറയുന്ന കേരള മോഡലിന്റെ ഒടുവിലത്തെ ഇര കൂടിയാണ് രാജൻ - അമ്പിളി ദമ്പതിമാർ. പ്ലാൻറ്റേഷൻ മേഖലകളിലെ ഭൂമി കൈയേറിയ മുതലാളിമാരോട് സർക്കാർ ഉദാര സമീപനം സ്വീകരിക്കുകയും ഭൂമിയില്ലാത്ത ജനങ്ങളോട് വഞ്ചനാപരമായ നിലപാടുമാണ് സർക്കാർ സ്വീകരിക്കുന്നത്. മരണപ്പെട്ട രാജനെ മറമാടുന്നതിനുപോലും തടസ്സം സൃഷ്ടിച്ച പോലീസ് നടപടി പ്രതിഷേധാർഹമാണ്.

സർക്കാറിന്റെ പ്രതിരൂപമായ പോലീസ് ജനങ്ങളുടെ മേൽ നടത്തുന്ന അതിരുവിട്ട ഇടപെടലുകൾ അവസാനത്തേതല്ല. അത്തരം പോലീസുദ്യോഗസ്ഥൻന്മാർ സസുഖം സർവ്വീസിൽ തുടരുന്നത് സർക്കാർ നയം എന്താണെന്ന് വ്യക്തമാക്കി തരുന്നതാണ്.

ഭൂരഹിതരെ സമ്പൂർണമായി വഞ്ചിച്ച സർക്കാറാണ് ഇടതുപക്ഷം. ഭൂരഹിതർക്ക് ഭൂമി ലഭ്യമാകുന്നതിന് സഹായകമായ സീറോ ലാൻഡ് പോലുള്ള ഭവന നിർമ്മാണ പദ്ധതികൾ പോലും അട്ടിമറിച്ച ചരിത്രമാണ് പിണറായി സർക്കാരിന് ഉള്ളത്. ഭൂമി പ്രശ്നത്തെ കേവലം പാർപ്പിട പ്രശ്നമാക്കി ഭൂമാഫിയകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അഴിമതിയുടെ കേന്ദ്രമായി മാറിയ ലൈഫ് മിഷൻ പദ്ധതിയിലും ഭൂരഹിതരെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിലെ അനധികൃത കയ്യേറ്റി ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് കൈമാറാൻ സർക്കാർ തയ്യാറാകണം. കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കാൻ ഭരണകൂടം തയ്യാറാവാതെ ഇത്തരം ആത്മഹത്യകൾ അവസാനിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

neyyattinkara issue
Advertisment