Advertisment

ഡിഎ കുടിശ്ശിക നൽകാതെ ശമ്പള പരിഷ്കരണത്തോടൊപ്പം അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനുള്ള നീക്കo അംഗീകരിക്കാനാവില്ല - എൻജിഒ അസോസിയേഷൻ

New Update

publive-image

Advertisment

തൊടുപുഴ: ഡിഎ കുടിശ്ശിക നൽകാതെ ശമ്പളപരിഷ്കരണത്തോടൊപ്പം അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനുള്ള നീക്കo അംഗീകരിക്കാനാവില്ലെന്ന് എൻജിഒ അസോസിയേഷൻ. രണ്ടു വർഷമായികുടിശ്ശികയായിക്കിടക്കുന്ന ഡിഎ ഗഡുക്കൾ നൽകാതെ ജീവനക്കാരെ വഞ്ചിക്കാനുള്ള ധനമന്ത്രിയുടെ നീക്കം സർക്കാർ ജീവനക്കാർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ശമ്പള പരിഷ്കരണ കുടിശ്ശിക ഗഡുക്കളായി നൽകാനുള്ള തീരുമാനവും കൂടി വന്നതോടെ കുടിശ്ശിക ഡിഎ ഫലത്തിൽ ഇല്ലാതായതായും എൻജിഒ അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.

ബഡ്‌ജറ്റ് വഞ്ചനയ്ക്കെതിരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടത്തിയ പ്രതിക്ഷേധ പരിപാടി സംസ്ഥാന ഓഡിറ്റർ സിജു സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പീറ്റർ കെ എബ്രാഹം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വർഗ്ഗീസ്.ൻ.പി, ജില്ലാസെക്രട്ടറിയേറ്റ് അംഗം ബിജു.പി, ബ്രാഞ്ച് സെക്രട്ടറി ജോജോ റ്റി.റ്റി, ബിജു. കെ.ബി, സി.എച്ച് ബാബു, സിന്ധു., വിജയൻ.റ്റി.കെ, അനീഷ്മാത്യു എന്നിവർ നേതൃത്വം നൽകി.

idukki news
Advertisment