Advertisment

മതഗ്രന്ഥം വിതരണം; സിആപ്റ്റിൽ എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു, ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കോൺസുലേറ്റിൽനിന്ന് 32 മതഗ്രന്ഥങ്ങളുടെ പാക്കറ്റുകൾ എത്തിച്ചതുമായി ബന്ധപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥർ സിആപ്റ്റിൽ പരിശോധന നടത്തുന്നു. കൊച്ചി യൂണിറ്റിൽനിന്ന് എത്തിയ ഉദ്യോഗസ്ഥർ ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി.

Advertisment

publive-image

കോൺസുലേറ്റിൽനിന്ന് 32 മതഗ്രന്ഥങ്ങളുടെ പാക്കറ്റുകൾ ഡെലിവറി വിഭാഗത്തിലാണ് എത്തിച്ചത്. പിന്നീട് ഒരു പാക്കറ്റ് പൊട്ടിച്ച് ജീവനക്കാരിൽ ചിലർക്കു മതഗ്രന്ഥം വിതരണം ചെയ്തശേഷം ബാക്കി 31 പാക്കറ്റുകൾ മലപ്പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. പൊട്ടിച്ച പാക്കറ്റ് സിആപ്റ്റിൽ സൂക്ഷിച്ചു. മാർച്ച് 4നാണു നയതന്ത്ര പാഴ്സലിൽ 250 പാക്കറ്റുകളിലായി മതഗ്രന്ഥം എത്തിച്ചത്.

സിആപ്റ്റ് എംഡിയിൽനിന്നും ഫിനാൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽനിന്നും എൻഐഎ ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. രാവിലെ 9.30 ഓടെയാണ് ഉദ്യോഗസ്ഥ സംഘം സിആപ്റ്റിലെത്തിയത്. സിആപ്റ്റിലെ ഉദ്യോഗസ്ഥരെ നേരത്തെ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു.

c apt office
Advertisment