Advertisment

ഐ ഫോണിലെ വിവരങ്ങള്‍ സ്വര്‍ണക്കടത്തിന്റെ ചുരുളഴിക്കുമോ ? സ്വപ്‌നയുടെ ഒരു ഫോണിന്റെയും ലാപ്പ്‌ടോപ്പിന്റെയും നശിപ്പിച്ച വിവരങ്ങള്‍ ഇനിയും വീണ്ടെടുക്കാനുണ്ടെന്ന് എന്‍ഐഎ. ഉന്നതര്‍ക്കൊപ്പമുള്ള ഫോട്ടോയും വീഡിയോയും ചാറ്റും ഐ ഫോണിലെന്ന് സൂചന. ഇനിയും ലഭിക്കാനുള്ള വിവരങ്ങള്‍ ഉന്നതര്‍ക്ക് കുരുക്കാവുമോ ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: സ്വപ്‌ന സുരേഷിന്റെ അടുത്ത ഫോണിലെയും ലാപ്പ്‌ടോപ്പിലെയും വിവരങ്ങള്‍ ഇനിയും കിട്ടാനുണ്ടെന്ന എന്‍ഐഎയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ ഉന്നതര്‍ക്ക് തലവേദനയുണ്ടാകും. സിഡാക്കില്‍ നിന്നും ഇനിയും ഈ രേഖകള്‍ ലഭിച്ചിട്ടില്ല. ഇതു ലഭിച്ചാലുടന്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എന്‍ഐഎ നിലപാട്.

ഒരു ഐ ഫോണിന്റെ വിവരങ്ങളാണ് ഇനിയും പുറത്തുവരാനുള്ളത്. ഒപ്പം വിദേശത്തുനിന്നും സ്വപ്‌ന വാങ്ങിയ ഒരു ലാപ്പ്‌ടോപ്പിലെയും വിവരമാണ് സിഡാക്കില്‍ നിന്നും ലഭിക്കാനുള്ളത്. ഫേസ് ലോക്ക് വഴി ലോക്ക് ചെയ്തിട്ടുള്ള ഐ ഫോണില്‍ നിന്നും ചില ചാറ്റ് വിവരങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ ഉന്നതരെ ഈ കേസില്‍ പ്രതിയാക്കാന്‍ സഹായിക്കുമെന്നും എന്‍ഐഎ കരുതുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതും ഈ വിവരങ്ങള്‍ കൂടി ലഭിച്ച ശേഷമാകും. രണ്ടു ദിവസത്തിനുള്ളില്‍ ഈ വിവരം ലഭിക്കുമെന്നാണ് സൂചന. ഇതും 2000ജിബിയിലേറെയുണ്ടെന്നാണ് വിവരം.

ഈ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കുക എന്നതാണ് എന്‍ഐഎയ്ക്ക് ഏറെ തലവേദനയായത്. കൂടുതല്‍ സമയമെടുത്തേ ഇതു ചെയ്യാനാകൂ എന്നതും അന്വേഷണം മന്ദഗതിയിലാക്കുന്നുണ്ട്.

swapna suresh
Advertisment