Advertisment

വികസനം തുടങ്ങേണ്ടത് ഗ്രാമങ്ങളിൽ നിന്ന്

New Update

publive-image

Advertisment

-വി.എ.എം നിഅമത്തുല്ല

(റിപ്പോർട്ടർ, മാധ്യമം)

ഗ്രാമങ്ങളിലാണ് ഭാരതത്തിൻ്റെ ആത്മാവെന്ന് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ മഹദ് വചനം കേരളത്തിലെ ഗ്രാമങ്ങളിലെ വികസന ക്ഷേമ പ്രവത്തനങ്ങളിൽ ഒരു ചൂണ്ടു പലകയാണ്.

നാലു പതിറ്റാണ്ട് കാലമായി കരിമ്പ ഗ്രാമപഞ്ചായത്ത് ജനാധിപത്യ ഭരണ സംവിധാനത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നു. ദീർഘവീക്ഷണത്തോടെ ആസുത്രണത്തിൻ്റെ അഭാവം നമ്മുടെ വികസന സങ്കൽപങ്ങൾക്ക് വിലങ്ങു സ്യഷ്ടിക്കുന്ന കാര്യം പറയാതെവയ്യ.

കരിമ്പ ഗ്രാമപഞ്ചായത്തിൻ്റെ മണ്ണും മനസ്സും അറിഞ്ഞ വികസനനയ സമീപനം അനിവാര്യമാണ്. നമ്മുടെ പ്രകൃതിവിഭവസമ്പത്ത്‌, മനുഷ്യവിഭവശേഷി, സാമ്പത്തിക സുസ്ഥിതി,  അഭ്യസ്തവിദ്യരെയും തൊഴിൽ പ്രാവിണ്യമുള്ളവരെയും സമന്വയിപ്പിച്ചുള്ള നാടിൻ്റെ വികസന ക്ഷേമതാത്പര്യങ്ങൾക്ക് ഫലപ്രദമായി യാഥാർത്ഥ്യമാക്കേണ്ടതുണ്ട്.

കാർഷിക പരിപോഷണത്തിന് പ്രകൃതി സൗഹൃദ ജനക്ഷേമ നിലപാടുകളിലൂന്നിയ പദ്ധതികൾ രൂപവത്കരിക്കണം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാനുതകുന്ന പ്രവർത്തന രൂപരേഖ ആവശ്യമാണ്. വാർഡുകളിലെ നിഷ്പക്ഷമായ വിവരശേഖരണം ജനങ്ങളുടെ അത്യാവശ്യ സംവിധാനങ്ങളെപ്പറ്റിയുള്ള ഡാറ്റ ശേഖരിക്കുകയും തദനുസൃതമായ പരിഹാര പ്രക്രിയക്ക് ആക്കം കുട്ടണം.

ഭൂരഹിതർക്കും വീടില്ലാത്തവർക്കും വീട്, ശുചിമുറി, വൈദ്യുതി, കുടിവെള്ള ലഭ്യത എന്നിവ ഉറപ്പ് വരുത്തണം. തൊഴിൽ രഹിതർക്ക് അതുറപ്പിക്കുന്നതിനുള്ള പോംവഴി ആരായണം. വിദ്യഭ്യാസ മേഖലയിൽ ഉന്നത പഠനത്തിന് സംവിധാനം വേണം. പഠിക്കാൻ ഉൽസുകരായ കുട്ടികൾക്ക് കൃത്യമായ മാർഗദർശനവും പ്രോത്സാഹനവും കിട്ടണം. കിടത്തി ചികിത്സയും പ്രസവവാർഡും അടക്കമുള്ള എല്ലാവിധ സൗകര്യത്തോടെയുമുള്ള ബ്ലോക്ക് ലെവൽ ആശുപത്രിയായി കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രത്തെ ഉയർത്തണം.

കരിമ്പ തൊഴിൽ സൗഹൃദ ഇടമാണ്. എന്നാൽ തൊഴിൽ സാധ്യത ഒട്ടുമില്ലാത്ത പ്രദേശമായി തന്നെ നിൽക്കുന്നു. ഗ്രാമീണ സ്വയം തൊഴിൽ സംരംഭങ്ങൾ വളർത്തിയാൽ കുടുംബങ്ങളിൽ സാമ്പത്തിക ഭദ്രതയുണ്ടാകും. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സേവന സഹായത്തിനും ഓരോ വാർഡിലും ഒരു സഹായ കേന്ദ്രം തുറക്കണം.

സ്ഥാനാർത്ഥികൾ

ജനം തെരഞ്ഞെടുത്ത സാരഥികൾ വാർഡിന്റെ ബഹുമുഖ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്ര കരിക്കണം. കരിമ്പ പഞ്ചായത്തിൻ്റെ വരുമാന ഉപാധികൾ കൂട്ടാൻ ബുദ്ധിപരമായ സമീപനം സ്വീകരിക്കണം. തുപ്പനാട് പുഴയോരത്ത് സ്വാതന്ത്ര്യ സമര നായകന്മാരുടെ സ്മരണാർത്ഥം പൊതു പാർക്ക് സ്ഥാപിക്കണം. തുപ്പനാട് പുഴയുടെ പരിരക്ഷ ഉറപ്പാക്കുന്ന സമീപനം അനിവാര്യമാണ്. മനുഷ്യനിർമിത മാലിന്യങ്ങളും നാശകാരിയായ പ്ലാസ്റ്റിക്കുമാണ് ഇപ്പോൾ പുഴയിലും കനാലിലും നിറയുന്നത്. നമ്മുടെ ജലാശയങ്ങളുടെ അവസ്ഥ കണ്ടറിഞ്ഞ് അത് ആവുന്നത്ര സംരക്ഷിക്കാൻ മുന്നോട്ടു വരണം.

voices
Advertisment