Advertisment

ക്രിക്കറ്റ് താരം നിക്കോളാസ് പുരന്‍ വിവാഹിതനാകുന്നു; ആശംസകളുമായി സഹതാരങ്ങള്‍

New Update

publive-image

Advertisment

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം നിക്കോളസ് പുരന്‍ വിവാഹിതനാകുന്നു. ദീര്‍ഘകാലമായി സഹൃത്തായ അലീസ മിഗ്വേലാണ് വധു. സമൂഹമാധ്യമങ്ങളില്‍ വിവാഹനിശ്ചയത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പുരന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

‘ദൈവം ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. ഞാനും അലീസ മിഗ്വേലും വിവാഹിതരാകുന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു’ – ഇരുപത്തഞ്ചുകാരനായ താരം ചിത്രത്തിനൊപ്പം കുറിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായ പുരന് ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും രംഗത്തെത്തി. ങ്സ് ഇലവൻ താരങ്ങളായ മൻദീപ് സിങ്, ജിമ്മി നീഷം, അർഷ്ദീപ് സിങ്, കൃഷ്ണപ്പ ഗൗതം തുടങ്ങിയവരും വെസ്റ്റിൻഡീസ് താരങ്ങളായ ക്രിസ് ഗെയ്‍ൽ, കീറൻ പൊള്ളാർഡ് തുടങ്ങിയവരും ഇരുപത്തഞ്ചുകാരനായ താരത്തിന് ആശംസകൾ നേർന്നു.

Advertisment