Advertisment

പ്രിയങ്കയ്ക്ക് ലൊസാഞ്ചല്‍സില്‍ വെഡ്ഡിംഗ് ഗിഫ്‌റ്റൊരുക്കി നിക്; ചെലവ് 48 കോടി!

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള വിവാഹം നവംബറില്‍ നടുക്കുമെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് അവരുടെ ആരാധകര്‍ ഏറ്റെടുത്തത്. വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും പ്രിയങ്കയ്ക്കായുള്ള നിക്കിന്റെ വെഡ്ഡിംഗ് ഗിഫ്റ്റ് റെഡിയാണ്. അതും അമേരിക്കയിലെ ലൊസാഞ്ചല്‍സില്‍.

publive-image

വിവാഹ ശേഷം താമസിക്കാനായി ലൊസാഞ്ചല്‍സില്‍ ആഢംബര സൗകര്യങ്ങളോടുകൂടിയ വീട് വാങ്ങിയിരിക്കുകയാണ് നിക് ജൊനാസ്. ഏകദേശം 48 കോടി (6.50 മില്യന്‍ ഡോളര്‍) വിലയ്ക്കാണ് മലനിരകളാല്‍ ചുറ്റപ്പെട്ട ബിവേര്‍ലി ഹില്‍സ് ഏരിയയിലെ വീട് നിക് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Image result for priyanka chopra nick jonas

4,129 സ്‌ക്വയര്‍ ഫീറ്റുളള വീട്ടില്‍ 5 ബെഡ്‌റൂമുകളാണുളളത്. ഇത് കൂടാതെ മറ്റ് അത്യാധുനിക സൗകര്യങ്ങളും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. നിക് വാങ്ങിയ വീടിന്റേതെന്ന് പറഞ്ഞുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

publive-image

നവംബറില്‍ ജോധ്പൂരിലെ ഉമൈദ് ഭവനില്‍ വെച്ചാണ് വിവാഹം. നവംബര്‍ 30 ന് തുടങ്ങുന്ന വിവാഹ ആഘോഷങ്ങള്‍ ഡിസംബര്‍ 2 വരെ നീളും. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി 200 പേര്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ശേഷം ന്യൂയോര്‍ക്കില്‍ സുഹ്യത്തുകള്‍ക്കായി പാര്‍ട്ടി ഒരുക്കും.

Image result for priyanka chopra nick jonas

കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പ്രിയങ്കയേക്കാള്‍ 10 വയസ് കുറവാണ് നിക് ജൊനാസിന്. നിക്കിന് 26 വയസും പ്രിയങ്കയ്ക്ക് 36 വയസുമാണ് പ്രായം. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്.

Advertisment