Advertisment

ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി നടന്ന യുവാവിനെ കൊറോണയുടെ പേരില്‍ തന്നെ മരണം തേടിയെത്തി ; നിയമം ലംഘിച്ച് പുറത്തിറങ്ങിയ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടത് സൈന്യത്തിന്റെ വെടിയേറ്റ് ; സംഭവം നൈജീരിയയില്‍

New Update

അബുജ : കോവിഡ് രോഗവ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ സൈന്യം വെടിവെച്ച് കൊന്നു. നൈജീരിയയിലെ ദക്ഷിണപ്രദേശമായ വാരി സിറ്റിയിലാണ് സംഭവം. തദ്ദേശവാസിയായ ജോസഫ് പെസ്സു എന്നയാളെയാണ് നിയമം ലംഘിച്ചതിന് വെടിവെച്ച് കൊലപ്പെടുത്തിയത്.

Advertisment

publive-image

കൊറോണ വൈറസ് രോഗബാധയുടെ വ്യാപനം തടയുക ലക്ഷ്യമിട്ട് നൈജീരിയ കടുത്ത നടപടികളാണ് കൈക്കൊള്ളുന്നത്. പ്രധാനനഗരങ്ങള്‍ അടക്കം അടച്ചിട്ടിരിക്കുകയാണഅ. സമ്പര്‍ക്കം ഒഴിവാക്കാനായി ജനങ്ങള്‍ വീടിന് പുറത്ത് ഇറങ്ങരുതെന്നും കര്‍ശന ഉത്തരവ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞദിവസം ഉത്തരവ് ലംഘിച്ച് ജോസഫ് പെസ്സു പുറത്തിറങ്ങുകയായിരുന്നു. ഇതുകണ്ട വാരി സിറ്റിയില്‍ ലോക്ക്ഡൗണ്‍ നിരീക്ഷണ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സൈനികന്‍ യുവാവിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

യുവാവിനെ കൊലപ്പെടുത്തിയ നടപടിക്കെതിരെ ജനപ്രതിനിധികള്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നൈജീരിയയില്‍ ഇതുവരെ 184 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ മരിച്ചു .

lock down
Advertisment