Advertisment

തന്റെ ആറ് കാമുകിമാരേയും ഒരേസമയം ഗർഭിണിയാക്കി; ഒരുമിച്ച് വരാനിരിക്കുന്ന മക്കളെ കാത്ത് ഒരച്ഛന്‍ !

New Update

തന്റെ കാമുകിമാരെ ഒരേ സമയം ഗർഭിണിയാക്കിയിരിക്കുകയാണ് നൈജീരിയക്കാരനായ പ്രെറ്റി മൈക്ക് (Pretty Mike) എന്ന യുവാവ്. അതും രണ്ടും മൂന്നുമൊന്നുമല്ല ആറ് കാമുകിമാരെയാണ് ഈ വിരുതൻ ഒരേ സമയം ഗർഭിണിയാക്കിയിരിക്കുന്നത്.

Advertisment

publive-image

ഒരുമിച്ച് പ്രസവിക്കാനിരിക്കുന്ന കാമുകിമാരുടെ കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുകയാണ് ഈ യുവാവ്. ഈ വാർത്ത ലോകം അറിയുന്നത് നൈജീരിയയിൽ ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് ഇദ്ദേഹം തന്റെ ആറ് ഗർഭിണികളായ കാമുകിമാരോടൊപ്പം എത്തിയപ്പോഴാണ്. ഇതോടെ ഇവർ വലിയ ചർച്ചയായി. മാത്രമല്ല നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയ (Social media) വഴി ഇവരുടെ ചിത്രവും വാർത്തയും പ്രചരിക്കുകയായിരുന്നു.

ഈ വാർത്ത കേൾക്കുന്നവർ ആശ്ചര്യപ്പെടുകയാണ് എന്തെന്നാൽ ഈ 6 യുവതികളും ഈ യുവാവിൽ നിന്നും ഒരേ സമയത്ത് എങ്ങനെ ഗർഭിണിയായി എന്നതുകൊണ്ട്. ഇവരെല്ലാം എന്റെ കുഞ്ഞുങ്ങളെയാണ് ഉദരത്തിൽ വഹിക്കുന്നതെന്ന് മൈക്ക് (Pretty Mike) തന്നെയാണ് വെളിപ്പെടുത്തിയത്. ചിത്രങ്ങളൊക്കെ തന്റെ ഇൻസ്റ്റാഗ്രാം (Instagram) പേജിലൂടെയാണ് മൈക്ക് പങ്കുവെച്ചത്.

ചിത്രത്തിൽ സിൽവർ ഡ്രസ് (Silver outfit) അണിഞ്ഞ് ആറ് സ്ത്രീകളും മൈക്കിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വൈറലാകുകയാണ്. യുവതികളെ ആലിംഗനം ചെയ്യുന്നതും അവരുടെ വയറിൽ തലോടി ചുംബിക്കുന്ന മൈക്കിന്റെ ചിത്രങ്ങളും ഇപ്പോൾ വൈറലാകുകയാണ്. മൈക്കിന്റെ പോസ്റ്റിന് നിരവധി കമന്റുകളാണ് എത്തുന്നത്.

viral news
Advertisment