ഉത്തര്‍പ്രദേശില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍; എല്ലാ ജില്ലകളിലും നൈറ്റ് കര്‍ഫ്യൂ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 20, 2021

ലക്‌നൗ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും നൈറ്റ് കര്‍ഫ്യൂ നടപ്പാക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

ശനി, ഞായര്‍ ദിവസങ്ങളിലാണ് വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. വരുന്ന വെള്ളിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുമണി വരെയാണ് വാരാന്ത്യ ലോക്ക്ഡൗണ്‍. അവശ്യ സേവനങ്ങള്‍ തടസ്സപ്പെടില്ല. ഇതിന് പുറമേയാണ് നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 25,000ന് മുകളിലാണ് ഉത്തര്‍പ്രദേശിലെ പ്രതിദിന കോവിഡ് രോഗികള്‍. ഇന്നലെ 28,287 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുലക്ഷത്തിലധികം പേരാണ് നിലവില്‍ ഉത്തര്‍പ്രദേശില്‍ ചികിത്സയില്‍ കഴിയുന്നത്.

×