Advertisment

രാത്രികാല സമരത്തിന് സ്ത്രീകള്‍ വേണ്ട; വനിതാലീഗ് നേതാവിന്‍റെ പ്രസ്താവന വിവാദമാകുന്നു

New Update

കോഴിക്കോട്: രാത്രികാലങ്ങളില്‍ വനിതകള്‍ സമരത്തിന് പങ്കെടുക്കരുതെന്ന വനിതാലീഗ് നേതാവിന്‍റെ പ്രസ്താവന വിവാദമാകുന്നു. വനിതാലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിനാ റഷീദിന്‍റെ പ്രസ്താവനയാണ് വിവാദമാകുന്നത്.

Advertisment

publive-image

ആറ് മണിക്ക് ശേഷം സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കേണ്ടെന്ന് വനിത ലീഗിന് നിര്‍ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നു. വനിതാലീഗിലെ മാത്രമല്ല എംഎസ്‌എഫിലെയും യൂത്ത് ലീഗിലെയും വനിതാ അംഗങ്ങള്‍ ഷഹീബാഗ് മാതൃകയിലുള്ള രാത്രികാല സമരങ്ങളില്‍ സജീവമായിതിന് പിന്നാലെയാണ് നൂര്‍ബിന റഷീദ് വാട്‌സാപ്പില്‍ ശബ്ദ സന്ദേശം നല്‍കിയത്.

ബംഗ്ലുരുവില്‍ നടന്ന ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് വനിതകള്‍ രാത്രി കാലങ്ങളില്‍ നടക്കുന്ന ശാഹീന്‍ ബാഗ് മോഡല്‍ സമരങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശമുണ്ടായത്. ഇക്കാര്യം അറിയിക്കാന്‍ ലീഗ് നേതൃത്വം നൂര്‍ബീന റഷീദിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ്​ സംസ്ഥാനത്തെ വനിതാ ലീഗ് നേതാക്കളുടെ ഗ്രൂപ്പില്‍ നൂര്‍ബീന റഷീദ് ഇക്കാര്യം അറിയിച്ചത്​.

പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു രാത്രികാല സമരം വിലക്കിയ വിവരം വാട്സ് അപ് ഗ്രൂപ്പില്‍ നൂര്‍ബീന റഷീദ് പങ്ക് വെച്ചത്. സമരങ്ങളിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച്‌​ മതനേതൃത്വങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. ചിലര്‍ പരസ്യമായി തന്നെ വനിതകളുടെ പ്രാതിനിധ്യത്തിനെതിരെ രംഗത്ത്​ വരികയും ചെയ്​തു. ഈ സാഹചര്യത്തിലാണ്​ വനിതാ ലീഗി​​​െന്‍റ പുതിയ നിര്‍ദേശം.

night strike
Advertisment