Advertisment

താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും സന്തോഷമുള്ള മനുഷ്യരില്‍ ഒരാളാണ് അനുപമയെന്ന് നിഖില്‍ സിദ്ധാര്‍ഥ

author-image
ഫിലിം ഡസ്ക്
New Update

'പ്രേമ'ത്തിലെ മേരിയെ അവതരിപ്പിച്ചുകൊണ്ട് ബിഗ് സ്ക്രീനിലേക്ക് അരങ്ങേറിയ അനുപമ ചുരുങ്ങിയ കാലത്തിനുള്ളില്‍ നാല് ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലും ശ്രദ്ധിക്കപ്പെട്ടു.

Advertisment

publive-image

'18 പേജസ്' ആണ് അനുപമയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം. കഴിഞ്ഞയാഴ്ച പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ ഫസ്റ്റ് ലുക്ക് ഷൂട്ടിനിടയിലെ രസകരമായ ഒരു നിമിഷം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഖില്‍ സിദ്ധാര്‍ഥ.

പോസ്റ്ററിലുള്ള ചിത്രത്തിനുവേണ്ടി പോസ് ചെയ്യുന്നതിന് തൊട്ടുംമുന്‍പ് പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഗാനത്തിനൊപ്പം അനായാസമായി താളം ചവിട്ടുന്ന അനുപമയാണ് വീഡിയോയില്‍. താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും സന്തോഷമുള്ള മനുഷ്യരില്‍ ഒരാളാണ് അനുപമയെന്നാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെക്കവെ നിഖില്‍ കുറിച്ചത്.

nikhil sidhsardh
Advertisment