Advertisment

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; അഞ്ച് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു

New Update

publive-image

Advertisment

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു കൊണ്ടു പ്രതിഷേധത്തിനിറങ്ങിയ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ അഞ്ച് പേരും സ്ത്രീകളാണ്. അതേസമയം അറസ്റ്റിലായവര്‍ നിലയ്ക്കല്‍ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയാണ്. പൊലീസുകാരും പ്രതിഷേധകരും തമ്മില്‍ വാക്കേറ്റമുണ്ടായി

അറസ്റ്റിലായവരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലയ്ക്കല്‍ അമ്പലത്തില്‍ ദർശനത്തിനെത്തിയതാണ് തങ്ങളെന്നാണ് ഇവരുടെ വാദം. എന്തിനാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെന്നും പ്രതിഷേധക്കാർ ചോദിക്കുന്നു. റാന്നി സ്വദേശികളാണ് അറസ്റ്റിലായ സ്ത്രീകള്‍.

Advertisment