നിലക്കടല ശീലമാക്കിയാല്‍ കിട്ടുന്ന ഗുണങ്ങള്‍ ഇവയാണ്

ഹെല്‍ത്ത് ഡസ്ക്
Friday, April 23, 2021

നിലക്കടലയില്‍ ഒട്ടനവധി പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, മാംഗനീസ്, നിയാസിന്‍, ഫോളേറ്റ്, വിറ്റാമിന്‍ ഇ, തയാമിന്‍, ഫോസ്ഫറസ്, ബയോട്ടിന്‍, മഗ്‌നീഷ്യം എന്നിവ ധാരാളം നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇറച്ചിയില്‍ നിന്നോ മുട്ടയില്‍ നിന്നോ ലഭിക്കുന്നതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയില്‍ നിന്നും നമ്മുടെ ശരീരത്തിലെത്തും.

കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ നിലക്കടലയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അസ്ഥികള്‍, പല്ല്, സെല്ലുകള്‍, കോശങ്ങള്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. തലച്ചോറിന്റെ ഉണര്‍വിനും അല്‍ഷിമേഴ്സ് സാദ്ധ്യത കുറയ്ക്കാനും നിലക്കടല വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

ഹൃദ്രോഗം, നാഡീരോഗങ്ങള്‍,​ അര്‍ബുദം എന്നിവ തടയാനും നിലക്കടലയ്‌ക്ക് കഴിയുമെന്ന് ചില പഠനങ്ങളില്‍ പറയുന്നു.

×