Advertisment

ഇത് തീവ്രവാദമാണ് ഇതിനെ അടിച്ചോടിച്ചേ മതിയാകൂ; നിലക്കലിലെ ഗുണ്ടായിസത്തിനെതിരെ സോഷ്യല്‍ മീഡിയ

author-image
admin
New Update

Advertisment

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതിവിധിക്കെതിരെ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസിനെതിരെയും സ്ത്രീകള്‍ക്കെതിരെയും അക്രമം അഴിച്ചു വിട്ടത് തീവ്രവാദമാണെന്നും ഇവരെ മുഴുവന്‍ അടിച്ചോടിച്ച് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പൊലീസ് തയ്യാറാവണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

മുഖം മൂടിക്കെട്ടി വടിയും കുന്തവുമായി കാവിയുടുത്ത് നില്‍ക്കുന്ന അക്രമികളുടെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് പലരും അക്രമത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. നിരവധി പേരാണ് അക്രമത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഷെയറ് ചെയ്തു കൊണ്ടും പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

‘മുഖം മൂടിക്കെട്ടി കുറുവടികളുമായി ശബരിമലയിലേക്കുള്ള ശരണവഴിയില്‍ നിരന്ന ഇവര്‍ സംഘപരിവാര്‍ ക്രിമിനലുകള്‍ മാത്രം. തത്വമസിയെന്ന സന്ദേശം ഇവരുടെ ചെവിയിലോതിയിട്ട് കാര്യമില്ല’ എന്നാണ് ആ ചിത്രം പങ്കുവെച്ച് മന്ത്രി കടകംപള്ളി കുറിച്ചത്.

Advertisment