Advertisment

നിലാവ് കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു

New Update

അബ്ബാസിയ : കഴിഞ്ഞ അഞ്ച് വര്‍ഷമായി കാന്‍സര്‍ ചികിത്സാ സഹായ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സേവനം നടത്തി വരുന്ന നിലാവ് കുവൈത്തിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അബ്ബാസിയ ഓര്‍മ പ്ലാസ ഹാളില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ഹബീബുള്ള മുറ്റിച്ചൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മുഖ്യ രക്ഷാധികാരി സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു.

Advertisment

കേരളത്തിലെ പ്രശസ്ത കാന്‍സര്‍ ഭിഷഗ്വരന്‍ ഡോ: വി.പി ഗംഗാധരന്‍ നേതൃത്വം നല്‍കുന്ന കാന്‍സര്‍ പ്രൊജക്ടിന്‍റെ ഭാഗമായി നിരവധി രോഗികള്‍ക്ക് ചികല്‍സാ സഹായവും, മറ്റു സഹായങ്ങളും നല്‍കുവാന്‍ കഴിഞ്ഞതായും , നാട്ടിലെ കാന്‍സര്‍ രോഗികളെ സഹായിക്കുന്നതോടപ്പംതന്നെ അര്‍ഹതപ്പെട്ട അര്‍ബുദ ബാധിതരായ പ്രവാസികളെയും സഹായിക്കുന്ന നിരവധി പദ്ധതികളും സംഘം നടപ്പിലാക്കിയിട്ടുണ്ടന്നും കമ്മിറ്റി അറിയിച്ചു.

publive-image

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 60 രോഗികള്‍ക്കായി 8,55,958 രൂപയുടെ ചികിത്സാ സഹായവും, മുന്‍ കാലങ്ങളിലായി 200 പരം രോഗികളാക്കായി 26,15,551 രൂപയുടെ സഹായവും നിലാവ് കുവൈത്തിന് നല്‍കുവാന്‍ സാധിച്ചിട്ടുണ്ട് .പ്രവാസലോകത്ത്‌ മറ്റു സംഘടനകളുമായി സഹകരിച്ചു സ്ത്രീകള്‍ക്കായി സ്തനാര്‍ബുദ സ്ക്രീനിംഗ് ക്യാമ്പും തുടര്‍ ചികിത്സക്കുള്ള സഹായവും നിലാവിന്‍റെ നേതൃത്വത്തില്‍ നടന്ന് വരുന്നുണ്ട്. സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഹമീദ് മധൂരും സാമ്പത്തിക റിപ്പോര്‍ട്ട് മുജീബുള്ളയും അവതരിപ്പിച്ചു.

2018-19 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി, ഡോ: അമീര്‍ അഹ്മദ് ( അഡ്വൈസറി ചെയര്‍മാന്‍ ), ഡോ: അബ്ദുല്‍ ഫത്താഹ് , ഡോ: സിറാജ്, ഡോ: സൂസനോവ , ഡോ: തസ്‌നീം ( അഡ്വൈസറി മെമ്പേഴ്‌സ് ), ഹബീബുള്ള മുറ്റിച്ചൂര്‍ ( പ്രസിഡണ്ട് ), ഷംസുദ്ദീന്‍ ബദരിയ്യ ( ജനറല്‍സെക്രട്ടറി), ഖാലിദ് ഹദ്ദാദ് നഗര്‍ ( ട്രഷറര്‍), മുജീബുല്ല കെ വി ( ഓര്‍ഗനൈസിംഗ് സെക്രട്ടറി), ശരീഫ് താമരശ്ശേരി, ഹുസൈന്‍ കുട്ടി, ഹമീദ് മധൂര്‍,ഫിറോസ് ചെങ്ങരോത്, അബ്ദുല്‍ റഹിമാന്‍ മീത്തല്‍ ( വൈസ് പ്രസിഡണ്ട് ) , ഹനീഫ് പാലായി, അബ്ദു കടവത്, റഹീം ആരിക്കാടി, ,മൊയ്‌ദു മേമി ( സെക്രട്ടറിമാര്‍ ) സലിം കൊട്ടയില്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നീവരെയും സത്താര്‍ കുന്നില്‍ (മുഖ്യ രക്ഷാധികാരി ) , അബ്ദുല്‍ ഫത്താഹ് തയ്യില്‍, അസീസ് തിക്കോടി, എന്നിവരെ രക്ഷാധികാരികളായും ഇരുപതു പേരടങ്ങുന്ന പ്രവര്‍ത്തക സമിതിയും തിരഞ്ഞെടുക്കപ്പെട്ടു. ഫത്താഹ് തയ്യില്‍ , അസീസ് തിക്കൊടി സി എച് മുഹമ്മദ് കുഞ്ഞി, സലാം കളനാട് എന്നീവര്‍ യോഗത്തില്‍ ആശംസകള്‍ നേര്‍ന്നു. ഹമീദ് മധൂര്‍ സ്വാഗതവും ശംസുദ്ധീന്‍ ബദരിയ്യ നന്ദിയും പറഞ്ഞു. ഹുസ്സന്‍ കുട്ടി പ്രാര്‍ത്ഥന നടത്തി.

kuwait
Advertisment