Advertisment

നിലയ്ക്കലിൽ വ്യാപക അക്രമം ; മാധ്യമ പ്രവർത്തകർക്ക് നേരെ സംഘടിത ആക്രമണം ,സർക്കാർ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ഇ പി ജയരാജൻ

New Update

നിലയ്ക്കലിൽ സംഘർഷം . ശബരിമല വിധി സംബന്ധിച്ച പ്രതിഷേധം അക്രമാസക്തമായി. മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നു. പോലീസ് വാഹനത്തിനു നേരെ കല്ലേറുണ്ടായി.മാധ്യമ പ്രവർത്തകർക്ക് നേരെ സംഘടിതമായ ആക്രമണമാണ് നടന്നത്.റിപ്പോർട്ടർ ടി വി അടക്കമുള്ള മാധ്യമങ്ങളുടെ വാഹനങ്ങൾ അടിച്ചു തകർത്ത്. മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. അതെ സമയം സമരത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മന്ത്രി ഇ പി ജയരാജൻ. സർക്കാർ ഇടപെടുമെന്നും കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

Advertisment