Advertisment

ഡബ്യൂ സി സിയും മീ ടൂവും സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കി...പുതിയ നടിമാര്‍ക്കെതിരെ ലൈംഗീക ചൂഷണങ്ങള്‍ ഉണ്ടാകാത്തതിന് കാരണം മീടൂ ക്യാംപെയിന്‍ എന്ന് നിമിഷ സജയന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: മീടുവും ഡബ്യൂസിസിയും പുതിയ മാറ്റങ്ങള്‍ വരുത്തിയെന്ന് നടി നിമിഷ സജയന്‍. ഡബ്ല്യു.സി.സി പോലുള്ള കൂട്ടായമകളും 'മീടു'പോലുള്ള ക്യാമ്പയ്നുകളും സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നതായും, താനതിനെ പിന്തുണക്കുന്നതായും ചലച്ചിത്രനടി വ്യക്തമാക്കി. അഭിപ്രായങ്ങള്‍ പറയുന്നതില്‍ ലിംഗവ്യത്യാസം ഒരു ഘടമല്ലെന്നും അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ടെന്നും നിമിഷ പറഞ്ഞു.

Advertisment

publive-image

'മീടു'സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയതായും, സിനിമാ മേഖലയിലെ പുതിയ നടിമാര്‍ക്കൊന്നും സിനിമയില്‍ നിന്ന് ചൂഷണങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ കൊണ്ടുവന്ന മാറ്റം കാരണമാണെന്നും നിമിഷ പറഞ്ഞു.

publive-image

ആരാധകര്‍ക്ക് യോജിച്ചു പോകാനാവാത്ത നിലപാടുകള്‍ എടുക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രേക്ഷകര്‍ ബഹിഷ്‌കരിക്കരുമെന്ന് താന്‍ കരുതുന്നതായും നിമിഷ പറഞ്ഞു.

publive-image

സാമൂഹിക വിഷയങ്ങളിലും ആളുകള്‍ തുറന്ന അഭിപ്രായം പ്രകടിപ്പിക്കണമെന്നും താന്‍ അങ്ങനെ ചെയ്യുന്ന ആളാണെന്നും നിമിഷ പറഞ്ഞു. ശബരിമല വിഷയത്തില്‍ താന്‍ പ്രതികരിച്ചിരുന്നെന്നും നിമിഷ പറഞ്ഞു. താല്‍പ്പര്യമുള്ള സ്ത്രീകള്‍ അവിടേക്ക് പോകെട്ട എന്നായിരുന്ന ശബരിമല വിഷയത്തില്‍ തന്റെ അഭിപ്രായം എന്നു നിമിഷ പറഞ്ഞു. എന്നാല്‍ തന്റെ നിലപാട് ഇഷ്ടപ്പെടാത്ത ചിലര്‍ തനിക്കെതിരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതായും മറ്റുചിലര്‍ പിന്തുണക്കുകയും ചെയ്തു.

Advertisment