Advertisment

‘തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഹന്ന’; ഒരു കുപ്രസിദ്ധ പയ്യനെ കുറിച്ച് നിമിഷ സജയന്‍

author-image
ഫിലിം ഡസ്ക്
New Update

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഒരു കുപ്രസിദ്ധ പയ്യനിലെ ഹന്നയെന്ന് നടി നിമിഷ സജയന്‍. ടൊവീനോ തോമസ് നായകനായെത്തുന്ന മധുപാല്‍ ചിത്രത്തില്‍ വക്കീലിന്റെ വേഷത്തിലാണ് നിമിഷ എത്തുന്നത്. ചിത്രം നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നിമിഷ പറയുന്നു.

publive-image

‘ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം ഒരു ഇമോഷണല്‍ ത്രില്ലെറാണ്. ടൊവിനോയുടെ അജയന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നതെങ്കിലും അജയനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം ആണ് ഇതിലെ ഹന്ന’ എന്നും നിമിഷ പറയുന്നു.

publive-image

നെടുമുടി വേണുവിനെ പോലെയുള്ള ഒട്ടേറെ അനുഭവ പരിചയമുള്ള ആളുകളോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഈ ചിത്രം തന്ന ഏറ്റവും വലിയ ഭാഗ്യമാണെന്നും നിമിഷ പറഞ്ഞു. നിമിഷയ്ക്ക് പുറമേ അനു സിത്താരയാണ് ചിത്രത്തിലെ മറ്റൊരു നായിക. നെടുമുടി വേണു, ശരണ്യ പൊന്‍ വണ്ണന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്.

Image result for nimisha sajayan oru kuprasidha payyan

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം.

Image result for nimisha sajayan oru kuprasidha payyan

ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്. 2012ല്‍ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രം നവംബര്‍ ഒന്‍പതിന് തീയേറ്ററുകളിലെത്തും.

Advertisment