ലക്ഷദ്വീപില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന ബോട്ടിൽ ഒന്‍പതുപേര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം; മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, May 15, 2021

കൊച്ചി: ലക്ഷദ്വീപില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന ബോട്ടിൽ ഒന്‍പതുപേര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ബോട്ടുടമ മണിവേൽ, സഹോദരൻ മണികണ്ഠൻ, ഇരുമ്പന്‍, മുരുകൻ, ദിനേശ്, ഇലഞ്ചയ്യൻ, പ്രവീൺ എന്നീ എന്നീ ഏഴ് നാ​ഗപട്ടണം സ്വദേശികളെയും രണ്ട് ഉത്തരേന്ത്യക്കാരെയും ആണ് കാണാതായത്.

ഇവരില്‍ മൂന്നുപേരെ മറ്റ് രണ്ട് ബോട്ടുകളില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയെന്നാണ് വിവരം. മറ്റുള്ള ആറുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവരമറിഞ്ഞ് കോസ്റ്റ് ഗാര്‍ഡ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മെയ് ഒന്നിന് പുലര്‍ച്ചെയാണ് ആണ്ടവന്‍ തുണൈ എന്ന ബോട്ട് വൈപ്പിന്‍ തീരത്തുനിന്ന് പുറപ്പെട്ടത്.

×