Advertisment

ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം; ബിനോയ് വിശ്വം രാജ്യസഭയിൽ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു

New Update

publive-image

Advertisment

ഡൽഹി: ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാജ്യസഭയിൽ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു.

സംഭവത്തെ തുടർന്ന് രാജ്യസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. നടുത്തളത്തിലിറങ്ങുന്നവരെ സസ്‌പെൻഡ് ചെയ്യുമെന്ന് രാജ്യസഭാ ചെയർമാൻ അറിയിച്ചു. രാജ്യസഭ രണ്ട് മണി വരെ നിർത്തി വച്ചു. സംഭവത്തിൽ രാജ്യ തലസ്ഥാനത്ത് കനത്ത പ്രതിഷേധം തുടരുകയാണ്. പൊലീസുകാർ തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ കുടംബം രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുടംബത്തെ സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച രാഹുൽ ഗാന്ധി കുടുംബത്തിന് നീതി ലഭിക്കണമെന്ന് അറിയിച്ചു. നീതി ലഭിക്കും വരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസ്, ആം ആദ്മി പാർട്ടി ഉൾപ്പെടയുള്ള പാർട്ടികൾ പെൺകുട്ടിയുടെ കുടുംബത്തിന് പിന്തുണ അറിയിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും സംഭവത്തിൽ പ്രതികരണം അറിയിച്ചിരുന്നു.

NEWS
Advertisment