Advertisment

ഡോക്ടറുടെ നിര്‍ദ്ദേശത്തെ അവഗണിച്ച്  ബന്ധുക്കള്‍ നിര്‍ബന്ധപൂര്‍വ്വം ഐസിയുവില്‍ നിന്ന് മാറ്റിയ ഒമ്പത് വയസ്സുകാരന്‍ മരിച്ചു

New Update

ഇന്‍ഡോര്‍: ഡോക്ടറുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് ഐ സി യു വില്‍ നിന്നും മാറ്റിയ ഒമ്പത് വയസ്സുകാരന്‍ മരിച്ചു. ഇന്‍ഡോറിലെ മഹാരാജാ യശ്വന്ത്‌റോ ആശുപത്രിയില്‍ ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. ഡോക്ടര്‍ പറഞ്ഞത് വകവെക്കാതെ ബന്ധുക്കള്‍ കുട്ടിയെ ഐ സി യുവില്‍ നിന്ന് മാറ്റിയപ്പോഴാണ് മരണം സംഭവിച്ചത്.

publive-image

ശനിയാഴ്ചയാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഞായറാഴ്ച കുട്ടിയുടെ ബന്ധുക്കള്‍ ഡോക്ടറുടെ ഉപദേശം പരിഗണിക്കാതെ കുട്ടിയെ തിരികെ കൊണ്ടുപോകുകയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് എ എന്‍ ഐയോട് പറഞ്ഞു

Advertisment